Search
  • Follow NativePlanet
Share
» »സ്വർണ്ണ സിംഹാസനം, അപൂർവ്വ പുസ്കങ്ങൾ...കൊട്ടാരത്തെ മ്യൂസിയമാക്കിയപ്പോൾ കണ്ട കാഴ്ചകൾ!!

സ്വർണ്ണ സിംഹാസനം, അപൂർവ്വ പുസ്കങ്ങൾ...കൊട്ടാരത്തെ മ്യൂസിയമാക്കിയപ്പോൾ കണ്ട കാഴ്ചകൾ!!

കാശ്മീരിലെ പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നാണ് അമർ മഹൽ പാലസ്. ഇന്ന് ഒരു മ്യൂസിയമായി മാറിയിരിക്കുന്ന ഇത് ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു നിർമ്മിതി കൂടിയാണ്.

കഥ പറയുന്ന കൊട്ടാരങ്ങൾ ചരിത്ര പ്രേമികള്‍ക്കും സഞ്ചാരികള്‍ക്കും ഒരു പുതുമയല്ല. നൂറ്റാണ്ടുകളോളം പിന്നിലോട്ട്, ചരിത്രത്തിന്റെ മറ്റൊരു കോണിലേക്ക് എത്തിക്കുന്ന കൊട്ടാരങ്ങൾ തേടി യാത്ര പോയാൽ എങ്ങനെയുണ്ടാകും...? ഇന്ന് ഒരു മ്യൂസിയമായി മാറിയിരിക്കുന്ന അമർ മഹർ പാല,സിന്റെ വിശേഷങ്ങൾ അറിയാം...

അമർ മഹൽ കൊട്ടാരം

അമർ മഹൽ കൊട്ടാരം

കാശ്മീരിൻറെ ചരിത്രത്തോളം തന്നെ പഴക്കമുള്ള കൊട്ടാരങ്ങളിൽ ഒന്നാണ് ജമ്മു കാശ്മീരിലെ അമർ മഹൽ പാലസ്. ദോഗ്രാ വംശത്തിലെ രാജാവായിരുന്ന രാജാ അമർ സിംഗ് 19-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം ഇന്നൊരു കൊട്ടാരമായല്ല നിലനിൽക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:Nvvchar

മ്യൂസിയമായി മാറിയ കൊട്ടാരം

മ്യൂസിയമായി മാറിയ കൊട്ടാരം

ഹോട്ടലുകളും പൈതൃക സ്മാരകങ്ങളും ഒക്കെയായി മാറിയ കൊട്ടാരങ്ങൾ നമുക്ക് പരിചിതമാണ് എന്നാല്‌‍ അമർ മഹൽ പാലസിനെ രൂപമാറ്റം വരുത്തിയിരിക്കുന്നത് ഒരു മ്യൂസിയമായാണ്. അക്കാലത്ത് കണ്ടിരുന്ന നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായി ഫ്രഞ്ച് ശൈലിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

PC:Nvvchar

അല്പം ചരിത്രം

അല്പം ചരിത്രം

1862 ൽ ഒരു ഫ്രഞ്ച് ആർകിടെക്റ്റിന്റെ ഭാവനയാണ് ഇന്നു കാണുന്ന ഈ കൊട്ടാരം. 1862 ൽ കൊട്ടാരം നിർമ്മിക്കുവാൻ പദ്ധതിയുണ്ടായെങ്കിലും നിർമ്മാണം തുടങ്ങുവാൻ 1890 ആയി എന്നാണ് ചരിത്രം പറയുന്നത്. രാജാ അമർ സിംഗിന്റെ മകനായിരുന്ന മഹാരാജാ ഹരിസിംഗിന്റ ഭാര്യയായ മഹാറാണി താരാദേവി അവരുടെ മരണം വരെ ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് അവരുടെ മരണശേഷം മകനായ കരൺ സിംഗും അദ്ദേഹത്തിന്റെ ഭാര്യയും കൂടി കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു.

PC:Nvvchar

സ്വർണ്ണ സിംഹാസനവും പുസ്കകങ്ങളും

സ്വർണ്ണ സിംഹാസനവും പുസ്കകങ്ങളും

കരൺ സിംഗും അദ്ദേഹത്തിന്റെ ഭാര്യയും കൊട്ടാരത്തെ അപൂർവ്വ പുസ്കങ്ങൾ സൂക്ഷിക്കുവാനുള്ള ഒരു മ്യൂസിയമാക്കിയാണ് മാറ്റിയത്. അത് കൂടാതെ കലാസൃഷ്ടികൾക്കും ഇവിടെ സ്ഥാനമുണ്ടായിരുന്നു. കലാവാസനകൾ വളർത്തുക, ഇന്ത്യൻ കലയെ വളർത്തുവാനുള്ള സാധ്യതകൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് മ്യൂസിയമാക്കുന്നത്. പിന്നീട് ഹരി-താരാ- ചാരിറ്റബിൾ ട്രസ്റ്റ് എന്നു പേരായ ഒരു ട്രസ്റ്റിനു കീഴിലേക്ക് ഇതിനെ മാറ്റുകയായിരുന്നു.
120 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ സിംഹാസനം, രാജകുടുംബാഗംഗങ്ങളുടെ പോർട്രിയിറ്റുകൾ, അത്യപൂർവ്വങ്ങളായ പുസ്കങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

PC:Nvvchar

ഇന്ദിരാഗാന്ധിയും മ്യൂസിയവും

ഇന്ദിരാഗാന്ധിയും മ്യൂസിയവും

1975 ൽ കരൺ സിംഗ് തന്റെ മാതാപിതാക്കളുടെ സ്മരണ നിലനിർത്തുവാനായി ഈ മ്യൂസിയം ഗവൺമെന്റിനു കൈമാറുകയുണ്ടായി. 13 ഏപ്രിൽ 1975ൽ ഇന്ദിരാഗാന്ധിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഇന്ന് ഇവിടെ എത്തുന്നവർക്കായി ഗൈഡഡ് ടൂറുകൾ, പുസ്തക വായനകൾ, ചലിചിത്ര പ്രദർശനം തുടങ്ങിയവ നടത്തുന്നുണ്ട്.

PC:Nvvchar

തവി നദിക്കരയിൽ

തവി നദിക്കരയിൽ

കാശ്മീരിലെ പ്രധാനപ്പെട്ട നദികളിലൊന്നായ തവി നദിയുടെ തീരത്തായാണ് ഈ കൊട്ടാരമുള്ളത്. ഒരു കാലത്ത് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കൊട്ടാരങ്ങൾക്കും കോട്ടകൾക്കും ഒക്കെ പേരുകേട്ട ഇടമായിരുന്നു. ശാവാലിക് മലനിരകളുടെ കാഴ്ചയും ഈ കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.
യൂറോപ്യൻ കാസിൽ രീതിയിൽ റെഡ് സാൻഡ് സ്റ്റോണിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. വലിയ ഗോപുരങ്ങളും ചെരിഞ്ഞ മേൽക്കൂരകളും ഒക്കെ ഇതിന്റെ പ്രത്യേകതയാണ്. ചില ഭാഗങ്ങളിൽ ഗ്രീക്ക് വാസ്തുവിദ്യയുടെ രീതികളും കാണാൻ സാധിക്കും.

PC:Vinayaraj

പ്രദർശനം

പ്രദർശനം

മഹാഭാരതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിച്ചിരിക്കുന്ന പഹാരി പെയിന്റിഗ് കൊട്ടാരത്തിന്റെ നാലു മുറികളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. 120 കിലോയുള്ള സ്വർണ്ണ സിംഹാസനം, എം.എഫ് ഹുസൈൻ, ജെ സ്വാമിനാഥൻ, ജി.ആർ സന്തോഷ്,ബികാഷ് ബട്ടചാർജി,രാം കുമാർ, ലക്ഷ്മൺ പൈ തുടങ്ങിയവരുടെ പെയിന്റിംഗുകൾ, ഹിന്ദു ഐതിഹ്യങ്ങളിലെ കഥകളുടെ ചിത്ര രൂപങ്ങൾ, ദശാവതാര പെയിന്റിംഗുകൾ തുടങ്ങിയവയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രധാന കാര്യങ്ങൾ.

അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!! അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ് ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

PC:Nvvchar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X