Search
  • Follow NativePlanet
Share
» »ഗംഗാ നദി നർമ്മദ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടം..

ഗംഗാ നദി നർമ്മദ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടം..

ഗംഗാ നദി നർമ്മദാ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...

By Elizabath Joseph

കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടും അത്ഭുതം തീര്‍ക്കുന്നവയാണ് നമ്മുടെ പുരാണങ്ങൾ. ഒറ്റയടിക്ക് വിശ്വസിക്കാൻ കഴിയാത്ത വിധമുള്ള കാര്യങ്ങൾ പുരാണങ്ങളിൽ പരാമർശിക്കപ്പെടുമ്പോളും അവയ്ക്കുള്ള വിശദീകരണം നമുക്ക് ലഭിക്കുന്നത് അവയുടെ ഇന്നും നിലനിൽക്കുന്ന അടയാളങ്ങളിൽ നിന്നാണ്. പുരാണങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. ഹസ്തിനപുരിയും അയോധ്യയും ശ്രീ കൃഷ്ണന്റെ മധുരയും മിഥിലയും ശ്രീ രാമൻ സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലവും ഒക്കെ ഇന്നും അതേ പ്രാധാന്യത്തോടെ തന്നെയാണ് നിലനിൽക്കുന്നത്. അത്തരത്തിൽ പുരാണങ്ങളും ചരിത്രവുമായി ഏറെ ബന്ധപ്പെട്ട ഇടമാണ് അമർകാണ്ഡക്. ഗംഗാ നദി നർമ്മദാ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...

 അമർകാണ്ഡക് എന്നാൽ

അമർകാണ്ഡക് എന്നാൽ

അമർകാണ്ഡക് എന്നാൽ അനശ്വർമാരുടെ കൊടുമുടി എന്നാണ് അർഥം. രണ്ട് സംസ്കൃതം വാക്കുകൾ കൂടിച്ചേർന്നാണ് ഇതുണ്ടായിരിക്കുന്നത്. അമര്‍ എന്നാൽ മരണമില്ലാത്തത് എന്നും കാണ്ഡക് എന്നാൽ തടസ്സപ്പെടുത്തുന്നത് അഥവാ കൊടുമുടി എന്നൊക്കെയാണ് അർഥം.

PC:Subhrajit Mustafi

എവിടെയാണ് ഇത്?

എവിടെയാണ് ഇത്?

സമുദ്ര നിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിൽ മധ്യപ്രദേശിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ജബൽപൂരിൽ നിന്നും 250 കിലോമീറ്ററും ബിലാസ്പൂരിൽ നിന്നും 130 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ഗംഗാ നദി നർമ്മദ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടം...

ഗംഗാ നദി നർമ്മദ നദിയെ സന്ദർശിച്ച് ശുദ്ധയാകുന്ന ഇടം...

ഭൂമിയില്‍ ചെയ്ത പാപങ്ങളിൽ നിന്നും മോചനം നേടാൻ ഗംഗാ നദിയിൽ ഒന്നു മുങ്ങി നിവർന്നാൽ മതി എന്നാണ് ഹൈന്ദവ വിശ്വാസങ്ങളിൽ പറയുന്നത്. എന്നാൽ ആ ഗംഗാ നദിയിലും വിശുദ്ധയാണ് അമർകാണ്ഡകിൽ നിന്നും ഉത്ഭവിക്കുന്ന നർമ്മദ നദി.
പാപമോചനത്തിനായി ഗംഗയിൽ ഒന്നു മുങ്ങി നിവരുകയാണ് വേണ്ടതെങ്കിൽ യമുന നദിയുടെ കരയിൽ ചെല്ലുന്നവർ ഏഴു ദിവസം അവിടെ പ്രാർഥിക്കുകയാണ് വേണ്ടത്. സരസ്വതി നദിയുടെ കരയിൽ‌ മൂന്നു ദിവസമാണ് പ്രാർഥിക്കേണ്ടത്. എന്നാൽ ശിവൻ നല്കിയ വരമനുസരിച്ച് നർമ്മദാ നദിയെ ഒരു തവണ കണ്ടാൽ തന്നെ പാപമോചനം ലഭിക്കും എന്നാണ്.
പാപമോചനത്തിവായി ഗംഗാ നദിയിൽ ഭക്തർ എത്തുമ്പോൾ വർഷത്തിൽ ഒരു ദിവസം ഗംഗാ വൃദ്ധയാ സത്രീയുടെ രൂപത്തിൽ നർമ്മദയിലെത്തി തന്നിൽ വന്നുചേർന്ന പാപങ്ങളുടെ കറ കഴുകികളയുമത്രെ. അതുകൊണ്ടു തന്നെ ഗംഗയെക്കാൾ പരിശുദ്ധയയായാണ് നർമ്മദ നദിയെ ആളുകൾ കാണുന്നത്.

PC:Rbsrajput

തീർഥാടന കേന്ദ്രങ്ങളുടെ രാജാവ്

തീർഥാടന കേന്ദ്രങ്ങളുടെ രാജാവ്

ശിവൻ ത്രിപുര ദഹനം നടത്തിയ ഇടം എന്ന നിലയിൽ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഇവിടം ഇന്ന് തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. തീർഥരാജ് അഥവാ തീർഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഈ സ്ഥലത്തെപ്പറ്റി സ്കന്ദ പുരാണത്തിൽ ദീർഘമായി തന്നെ വിവരിക്കുന്നുണ്ട്.

PC:R Singh

വിന്ധ്യയും സത്പുരയും സംഗമിക്കുന്നയിടം

വിന്ധ്യയും സത്പുരയും സംഗമിക്കുന്നയിടം

ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരിടമാണ് അമർകാണ്ഡക്. പ്രകൃതി പൈതൃക സ്ഥാനങ്ങൾ ഒട്ടേറെയുള്ള ഇവിടെ വെച്ചാണ് വിന്ധ്യ പർവ്വത നിരകൾ സത്പുരയുമായി കൂടിച്ചേരുന്നത്.

PC:Wikimedia.

നദികളുടെ ഉത്ഭവ സ്ഥാനം

നദികളുടെ ഉത്ഭവ സ്ഥാനം

ഭാരതത്തിലെ ഏറ്റവും വിശുദ്ധമായ നദികളിലൊന്നായ നർമ്മദ അമർകാണ്ഡകിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ജോഹില, അർപ എന്നീ നദികളും ഇവിടെ നിന്നും ഉത്ഭവിക്കുന്നു. ജോഹില ഗംഗയടെ പോഷക നദിയായ സോൺ നദിയിൽ പതിക്കുകയും അർപ മഹാനദിയിൽ പതിക്കുകയും ചെയ്യുന്നു.

PC:Aditya thaokar

അമർകാണ്ഡ് സന്ദർശിക്കാൻ പറ്റിയ സമയം

അമർകാണ്ഡ് സന്ദർശിക്കാൻ പറ്റിയ സമയം

മധ്യ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല കാലാവസ്ഥയാണ് ഇവിടുത്തേത്. ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത ചൂട് അനുഭവപ്പെടുന്ന ഇവിടെ ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മഴയും തുടർന്ന് തണുപ്പുമാണ് അനുഭവപ്പെടുക.
ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുന്നതിന് ഏറ്റവും യോജിച്ചത്. ടൂറിസം കേന്ദ്രം എന്നതിലുപരി ഇവിടം ഒരു തീർഥാടന സ്ഥലമാണ്. അതുകൊണ്ടു തന്നെ വർഷം മുഴുവനും ഇവിടെ ആളുകൾ എത്താറുണ്ട്.

PC:Paromita1.8

സമീപ സ്ഥലങ്ങൾ

സമീപ സ്ഥലങ്ങൾ

അമർകണ്ഡക് സന്ദർശിച്ചു കഴിഞ്ഞാൽ അടുത്ത് കുറച്ച് സ്ഥലങ്ങൾ കൂടയുണ്ട്. ഖന്നാ നാഷണൽ പാർക്ക്, ബാന്ധവ് ദേശീയോദ്യാനം, ജബൽപൂർ, ബേഡാഘട്ട്, ചിത്രകൂട്, റായ്പൂർ തുടങ്ങിയവയാണ സമീപത്തുള്ള ആകർഷണങ്ങൾ.

ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ആദിമ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍!!ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ആദിമ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍!!

PC: ASIM CHAUDHURI

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഭോപ്പാലിൽ നിന്നും 551 കിലോമീറ്ററും ഇൻഡോറിൽ നിന്ന് 758 കിലോമീറ്ററും അകലെയാണ് അമർകാണ്ഡക് സ്ഥിതി ചെയ്യുന്നത്. രണ്ട് എയർപോർട്ടുകളാണ് അമർകാണ്ഡിന് സമീപ്തതായുള്ളത്. ജബൽപൂർ എയർപോർട്ട് ഇവിടെ നിന്നും 250 കിലോമീറ്റർ അകലത്തിലും റായ്പൂർ എയർപോർട്ട് 210 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ മറ്റു പ്രധാന നഗരങ്ങളായ ബിലാസ്പൂരിൽ നിന്നും 130 കിലോമീറ്റർ, ഖാനാ ദേശീയോദ്യാനത്തിൽ നിന്നും 260 കിലോമീറ്റർ, ബന്ധാവ്ഗഡിൽ നിന്നും 250 കിലോീമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.
അ‍ഞ്ച് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ മധ്യപ്രദേശിലേക്ക് റോഡ് വഴിയും റെയിൽ വഴിയും നല്ല കണക്ടിവിറ്റിയുണ്ട്.

ബേഡാഘട്ട്

ബേഡാഘട്ട്

അമർകാണ്ടയിൽ നിന്നും എളുപ്പത്തിൽ സന്ദർശിക്കുവാൻ കഴിയുന്ന ഒരു സ്ഥലമാണ് ബേഡാഘട്ട്, വെണ്ണക്കല്ലിൽ തീർത്ത ഗ്രാമമെന്നാണ് ഇവിടം അറിയപ്പെടുന്നത്. നര്‍മ്മദ നദി ഒഴുകുന്നത് ഈ ഗ്രാമത്തിലെ വെണ്ണക്കല്ലുകളുടെ ശേഖരങ്ങള്‍ക്കിടയിലൂടെയാണ്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. അളവില്ലാത്ത മാർബിളിന്റെ ലഭ്യത ഈ ഗ്രാമത്തിന് ശില്പികളുടെ ഗ്രാമം എന്ന പേരു നല്കി. നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്താണ് ഇവിടെ ബോട്ടിങ് സൗകര്യമുള്ളത്. പൗര്‍ണ്ണമി സമയത്തും ബോട്ടിങ് അനുവദനീയമാണ്. സാഹസികര്‍ക്കായി റോപ്‌വേ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജബൽപൂരില്‍ നിന്നും 22 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

പഞ്ചമർഹി

പഞ്ചമർഹി

മധ്യപ്രദേശിലെ ഏക ഹിൽ സ്റ്റേഷനാണ് സത്പുരയുടെ റാണി എന്നറിയപ്പെടുന്ന പഞ്ചമർഹി. ബ്രിട്ടീഷുകാർ കണ്ടെത്തി ഇന്നു കാണുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ഇവിടം വിന്ധ്യ പർവ്വത നിരകൾക്കു സമാനമായാണ് നിലകൊള്ളുന്നത്. പ്രകൃതിദത്തമായ അരുവികള്‍, ഗുഹകള്‍, ക്ഷേത്രങ്ങള്‍, കാടുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. മഹാഭാരതത്തിലെ പഞ്ച പാണ്ഡവൻമാരുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലം. തങ്ങളുടെ വനവാസക്കാല്ത്ത ഇവർ ഇവിടെ എത്തി എന്നും ഇവിടെ ഗുഹകൾ നിർമ്മിച്ച് കുറേ കാലം താമസിച്ചു എന്നുമാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്നും 1067 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ജബല്‍പൂരില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

PC:Abhayashok

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X