Search
  • Follow NativePlanet
Share
» »അമർനാഥ് യാത്ര ജൂൺ 30 മുതല്‍, രജിസ്ട്രേഷന്‍ ഏപ്രില്‍ 11ന്, ഇങ്ങനെ ബുക്ക് ചെയ്യാം

അമർനാഥ് യാത്ര ജൂൺ 30 മുതല്‍, രജിസ്ട്രേഷന്‍ ഏപ്രില്‍ 11ന്, ഇങ്ങനെ ബുക്ക് ചെയ്യാം

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളിലൊന്നായ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ജൂണ്‍ 30ന് തുടക്കമാകും.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളിലൊന്നായ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ജൂണ്‍ 30ന് തുടക്കമാകും. തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 11 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ സൗകര്യമുണ്ട്.

അമരത്വം വെളിപ്പെടുത്തിയ ഇടം

അമരത്വം വെളിപ്പെടുത്തിയ ഇടം

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യകരമായ തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് ജമ്മു കാശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്കുള്ളത്. പേരുപോലെ തന്നെ ശിവന്‍ തന്‍റെ അമരത്വം പാര്‍വ്വതി ദേവിക്ക് വെളിപ്പെടുത്തിയത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. ഗുഹയിലെ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ശിവലിംഗം ദര്‍ശിക്കുവാനാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്.

ശ്രാവണമാസത്തില്‍

ശ്രാവണമാസത്തില്‍

എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ ആണ് ഇവിടെ മഞ്ഞില്‍ ശിവലിംഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഇവിടെയെത്തി അത് ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നത് ജീവിതസാഫല്യമാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കഠിനമായ യാത്ര വേണം ഇവിടെ എത്തുവാന്‍. ഹിമാലയത്തിലെ അനന്ത്നാഗിലെ 3880 മീറ്റര്‍ ഉയരത്തിലാണ് ഈ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

 43 ദിവസം

43 ദിവസം


2022 ലെ അമര്‍നാഥ് തീര്‍ത്ഥാടനം രക്ഷാബന്ധന്‍ ദിനമായ ജൂണ്‍ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ നീണ്ടു നില്‍ക്കും ഈ വര്‍ഷം മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് ഭീതിയില് കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീകാത്മക പൂജകള്‍ മാത്രമായിരുന്നു ഇവിടെ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ പഴയതുപോലെ തന്നെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനായി 3,000 തീർഥാടകർക്ക് റമ്പാനിൽ താമസിക്കാൻ കഴിയുന്ന ഒരു യാത്രാ നിവാസ് (വിശ്രമ മന്ദിരം) ദേവാലയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്,

രജിസ്റ്റര്‍ ചെയ്യുവാന്‍

രജിസ്റ്റര്‍ ചെയ്യുവാന്‍


ജമ്മു & കശ്മീർ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ 446 ശാഖകളിലും രാജ്യത്തുടനീളമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 100 ശാഖകളിലും യാത്രയുടെ രജിസ്ട്രേഷൻ ആരംഭിക്കും. തീർത്ഥാടകർക്ക് ബോർഡിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനും സാധിക്കും. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങിന്https://jksasb.nic.in/ഉപയോഗപ്പെടുത്താം.Shri Amarnathji Yatra എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും യാത്ര ബുക്ക് ചെയ്യാം. https://play.google.com/store/apps/details?id=com.ncog.shriamarnath&hl=en

Read more about: pilgrimage jammu and kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X