Search
  • Follow NativePlanet
Share
» »ശിവന്റെ നഗരമായ അമര്പൂർ

ശിവന്റെ നഗരമായ അമര്പൂർ

ത്രിപുരയുടെ കവാടമായും കാഴ്ചകൾ തേടിയെത്തുന്നവരുടെ സ്വര്‍ഗ്ഗമായും അറിയപ്പെടുന്ന അമര്പൂർ പക്ഷേ, വിനോദ സഞ്ചാര ഭൂപടങ്ങളിലൊന്നും ഇനിയും ഇടം നേടിയിട്ടില്ല.

ത്രിപുര...ഹിമാലയ മലനിരകളിൽ വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യവുമായി നിൽക്കുന്ന നാട്. ഈ നാടിനെക്കുറിച്ച് പറയുവാൻ ഏറെയുണ്ട്. ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന ഇവിടുത്തെ പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് അമർപൂർ. ത്രിപുരയുടെ കവാടമായും കാഴ്ചകൾ തേടിയെത്തുന്നവരുടെ സ്വര്‍ഗ്ഗമായും അറിയപ്പെടുന്ന അമര്പൂർ പക്ഷേ, വിനോദ സഞ്ചാര ഭൂപടങ്ങളിലൊന്നും ഇനിയും ഇടം നേടിയിട്ടില്ല. ഇവിടെ എത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ദേവ്തമൂര

ദേവ്തമൂര

അമര്പൂരിൽ എന്താണ് കാണാനുള്ളത് എന്ന ചോദ്യത്തിന് ഉത്തരം ഒരുപാടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ദേവ്തമൂര. ദേബ്തമൂര എന്നും ചംബിമൂര എന്നുമൊക്കെ പ്രാദേശിക ഭാഷയിൽ അറിയപ്പെടുന്ന ഇവിടം ഗോമതി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. കല്ലുകളിൽ നിരനിരയായി കൊത്തിയിരിക്കുന്ന ഹിന്ദു ദേവീ ദേവന്മാരുടെ രൂപങ്ങളാണ് ഇവിടുത്തെ കാഴ്ച.ശിവൻ ദുർഗ, മഹിഷാസുര മർദ്ദിനി, കാർത്തികേയൻ, വിഷ്മു തുടങ്ങിയവരുടെ രൂപങ്ങൾ ഇവിടെ വ്യക്തമായി കാണാം. ദൈവങ്ങളുടെ കൊടുമുടി എന്നും ഇവിടം അറിയപ്പെടുന്നു. ഗോമതി നദിയിലൂടെ ബോട്ടിലൂടെ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

ഡുംബൂർ ലേക്ക്

ഡുംബൂർ ലേക്ക്

അമര്പൂരിലെ അടുത്ത കാഴ്ചയാണ് ഡുംബൂർ ലേക്ക്. 41 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ തടാകം ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാണ്. മകരസംക്രാന്തി മേളയാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിലൊന്ന്. ഇത് കൂടാതെ പക്ഷി നിരീക്ഷണത്തിനായി വർഷത്തിൽ എല്ലായ്പ്പോഴും തന്നെ ആളുകൾ ഇവിടെ എത്തിച്ചേരും. സാഹസികരായവർക്ക് വാട്ടർ സ്പോർട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ശിവന്റെ പേരിൽ നിന്നാണ് തടാകത്തിന് പേരു ലഭിക്കുന്നത്.

അമർ സാഗർ തടാകം

അമർ സാഗർ തടാകം

16-ാം നൂറ്റാണ്ടിൽ അമർ മാണിക്യ ദേവ് ബർമാൻ എന്ന രാജാവ് നിർമ്മിട്ട കൃത്രിമ തടാകമാണ് അമർ സാഗർ തടാകവും ഫത്തിക് സാഗർ തടാകവും . ത്രിപുരം രാജകുടുംബത്തിന്റെ കാലത്താണ് ഇത് നിർമ്മിക്കുന്നത്. 20 ഹെക്ടർ സ്ഥലത്തായാണ് ഈ തടാകം വ്യാപിച്ചു കിടക്കുന്നത്. ഇവിടെ എത്തിക്കഴിഞ്ഞുള്ള കാഴ്ചയാണ് തടാകത്തെ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാക്കുന്നത്.
ഫത്തിക് സാഗർ തടാകം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. ഇവിടെയും സഞ്ചാരികൾ എത്താറുണ്ട്.

PC: Soman

മംഗൾ ചണ്ഡി ക്ഷേത്രം

മംഗൾ ചണ്ഡി ക്ഷേത്രം

അമർ സാഗർ തടാകത്തിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മംഗൾ ചണ്ഡി ക്ഷേത്രം അമര്പുരിയിലെത്തുന്ന സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന മറ്റൊരു കേന്ദ്രമാണ്. 15-ാം നൂറ്റാണ്ടിൽ അമർ മാണിക്യ ദേവ് ബർമാൻ നിർമ്മിച്ച ക്ഷേത്രം മംഗൾ ചണ്ഡിയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്. ഹിന്ദു-ബുദ്ധ വാസ്തുവിദ്യകൾ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ വേറെയും ഉപദൈവങ്ങളുണ്ട്. ബസന്ത് പഞ്ചമിയുടെ സമയത്ത് ഇവിടെ വലിയ മേള നടക്കാറുണ്ട്.

PC:Anil duvvuri

 ജാംപൂയി ഹിൽസ്

ജാംപൂയി ഹിൽസ്

മിസോറാമിനോട് ചേർന്ന് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജാംപൂയി ഹിൽസ് ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. മിസോയ് വംശജർ പുണ്യ കേന്ദ്രമായി കണക്കാക്കുന്ന ഇവിടെ
അഗര്‍ത്തലയില്‍ നിന്ന്‌ 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ ഒരു ദിവസം വേണ്ടി വരും. ഇത്രയും സമയം ചെവലഴിക്കേണ്ടി വരുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കണ്ട, ജാംപുയ്‌ കുന്ന്‌ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിത്യവസന്തത്തിന്റെ കുന്ന്‌ എന്നാണ്‌ ജാംപുയ്‌ കുന്നിന്റെ അര്‍ത്ഥം. ഇവിടെ കാണുന്നതെല്ലാം സുന്ദരവുമാണ്‌. ജാംപുയ്‌ കുന്നില്‍ എപ്പോഴും തെളിഞ്ഞ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജാംപുയ്‌ കുന്ന്‌ ത്രിപുരയിലെ കാശ്‌മീര്‍ എന്നും അറിയപ്പെടുന്നു. ഓറഞ്ച്‌ ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാലാണ്‌ ജാംപുയ്‌ കുന്നിന്‌ ഈ പേര്‌ ലഭിച്ചത്‌. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ഇവിടെ ഓറഞ്ച്‌ ആന്റ്‌ ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്‌. രാജ്യത്തിനകത്ത്‌ നിന്നും പുറത്തുനിന്നുമുള്ള ധാരാളം സഞ്ചാരികള്‍ ഈ സമയത്ത്‌ ഇവിടെ എത്താറുണ്ട്‌.
ഓറഞ്ച്‌ തോട്ടങ്ങള്‍ക്ക്‌ പുറമെ വിവധതരം ഓര്‍ക്കിഡുകളും തേയില തോട്ടങ്ങളും കുന്നിന്‌ മനോഹാരിത പകരുന്നു. കുന്നിന്‍ മുകളില്‍ നിന്നാല്‍ ഉദയവും അസ്‌തമയവും കാണാന്‍ കഴിയും. സഞ്ചാരികള്‍ ഈ കാഴ്‌ച നഷ്ടപ്പെടുത്തരുത്‌.

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ

PC: Soman

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X