Search
  • Follow NativePlanet
Share
» »പോയി മാത്രം വിശ്വസിക്കണം ഈ ക്ഷേത്രങ്ങള്‍

പോയി മാത്രം വിശ്വസിക്കണം ഈ ക്ഷേത്രങ്ങള്‍

നേരിട്ട് കണ്ടുമാത്രം വിശ്വസിക്കേണ്ടുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ പരിചയപ്പെ‌‌ടാം.

നാ‌ട‍ൊട്ടുക്കും നിറഞ്ഞു നില്‍ക്കുന്ന മുപ്പത്തിമൂവായിരത്തിലധികം ക്ഷേത്രങ്ങള്‍, വിശ്വാസങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ജീവിതങ്ങള്‍...പറഞ്ഞു വരുന്നത് ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാ‌ടിനെക്കുറിച്ചാണ്. ഏതു മതത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍. നിര്‍മ്മാണത്തിലും പഴക്കത്തിലും രീതികളിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഇവി‌ടുത്തെ ക്ഷേത്രങ്ങള്‍. ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണാതെ ഒരു തമിഴ്നാട് യാത്രയും പൂര്‍ണ്ണമാകില്ല. നേരിട്ട് കണ്ടുമാത്രം വിശ്വസിക്കേണ്ടുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ പരിചയപ്പെ‌‌ടാം.

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍

ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍

നിര്‍മ്മാണത്തിലെ രഹസ്യങ്ങളും വിശ്വാസത്തിലെ നിഗൂഢതകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രധാനിയാണ് തഞ്ചാവൂ ര്‍ ബൃഹദീശ്വര ക്ഷേത്രം. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നുമെല്ലാം അറിയപ്പെടുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ മാത്രമല്ല, ചരിത്രകാരന്മാരുടെയും വാസ്തുവിദ്യക്കാരുടെയും ഒക്കെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നു കൂടിയാണ്. ആറു വര്‍ഷവും 275 ദിവസവുമാണത്രെ ഈ ക്ഷേത്രം നിര്‍മ്മിക്കുവാനെടുത്ത സമയം.

പൂര്‍ണ്ണമായും കരിങ്കല്ലില്‍

പൂര്‍ണ്ണമായും കരിങ്കല്ലില്‍

ലോകത്തില്‍ മുഴുവനായും കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം എന്ന ബഹുമതിയും തഞ്ചാവൂര്‍ ക്ഷേത്രത്തിനാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ മകുടത്തില്‍ നിന്നും ഉച്ചനേരത്ത് നിഴല്‍ നിലത്ത് വീഴില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം ഇവിടെ കാണാം.
ആയിരത്തിലധികം വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.

രംഗനാഥ സ്വാമി ക്ഷേത്രം, ശ്രീരംഗം

രംഗനാഥ സ്വാമി ക്ഷേത്രം, ശ്രീരംഗം

വിശ്വാസത്തിന്‍റെയും ആചാരങ്ങളുടെയും കാര്യത്തില്‍ എന്നും അതിശയപ്പെടുത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീരംഗത്തെ രംഗനാഥ സ്വാമി ക്ഷേത്രം. ഏഴുമതിലുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഈ ക്ഷേത്രം കാവേരി നദിയോ‌ട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദിവസവും പൂജ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. ഭൂലോക വൈകുണ്ഠ സ്ഥാനം എന്നാണിവി‌‌ടം അറിയപ്പെടുന്നതു തന്നെ. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 21 ഗോപുരങ്ങളാണ് ക്ഷേത്രത്തിനു ചുറ്റുമായി സ്ഥിതി ചെയ്യുന്നത്.

PC:Saksham1909jain

നവപാഷാണ ക്ഷേത്രം

നവപാഷാണ ക്ഷേത്രം

തമിഴ്നാട്ടില്‍ അധികമൊന്നും പ്രധാന്യമില്ലാത്ത ക്ഷേത്രമാണ് ദേവിപട്ടിണത്ത് സ്ഥിതി ചെയ്യുന്ന നവപാഷാണ ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ ശ്രീ‌രാമനാണ് ഇവിടുത്തെ നവഗ്രഹ വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവിപട്ടിണത്തിലെ ‌പ്രമുഖ ക്ഷേത്രമായ ഈ ക്ഷേത്രത്തിൽ തങ്ങളുടെ പൂർവികർക്ക് ബലി അർപ്പിക്കാനാണ് വിശ്വാസികൾ എത്താറുള്ളത്.
ശ്രീരാമൻ സീതയെ രാവണനിൽ നിന്ന് മോചിപ്പിക്കാൻ ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിയാൻ ആരംഭിക്കുന്നതിന് മുൻപ് നവഗ്രഹ പൂജ നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് മധുര മീനാക്ഷി ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍. മൂവായിരത്തിയഞ്ഞൂറിധികം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രകൃതിയേയും ശാസ്ത്രത്തെയും എല്ലാം ഒരുപോലെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്തിയിരിക്കുന്നത്.
12 ഗോപുരങ്ങളും നാലായിരത്തിഅഞ്ഞൂറോലം തൂണുകളും ഒക്കെയായി തലയുയര്‍ത്തിയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.

പാര്‍വ്വതി

പാര്‍വ്വതി

ശിവന്‍റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് എങ്കിലും പാര്‍വ്വതി ദേവിയാണ് ഇവിടെ പ്രസിദ്ധം. അത്തരത്തിലുള്ല വ്യത്യസ്ത ക്ഷേത്രം കൂടിയാണിത്. 985 കല്‍ത്തൂണുകളുള്ള ആയിരം കല്‍മണ്ഡപമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 1569 ലാണ് ഇത് നിര്‍മ്മിക്കുന്നത്.

PC:J'ram DJ

സുഗ്രീവേശ്വര്‍ ക്ഷേത്രം

സുഗ്രീവേശ്വര്‍ ക്ഷേത്രം


തമിഴ്നാട്ടിലെ മറ്റ‍ൊരു പ്രസിദ്ധ ക്ഷേത്രങ്ങളില‍ൊന്നാണ് തിരുപ്പൂരിന് സമീപമുള്ള സുഗ്രീശ്വരർ ക്ഷേത്രം. പത്താം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാക്കന്മാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തമായ ഒന്നാണ്. വാനര രാജാവായ സുഗ്രീവന്‍ ശിവനെ ആരാധിച്ചിരുന്ന ക്ഷേത്രമാണിതെന്നാമ് വിശ്വാസം. സൂര്യാസ്തമയ സമയത്ത് ക്ഷേത്രച്ചുവരുകൾ സ്വർണ്ണ നിറത്തിലേക്ക് മാറുന്ന ഒരു കാഴ്ചയും ഇവിടെയുണ്ട്.

ഷോര്‍ ടെമ്പിള്‍

ഷോര്‍ ടെമ്പിള്‍

തമിഴ്നാട്ടിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മഹാബലിപുരത്തെ ഷോര്‍ ടെമ്പിള്‍. പുരാതനമായ ഈ കൽക്ഷേത്രം എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മിതി കൂടിയാണ് ഇത്. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. നൂറ്റാണ്ടുകളിത്ര കടന്നു പോയിട്ടും ഇന്നും ഒരിളക്കവും തട്ടാതെ നിൽക്കുന്ന ഈ ക്ഷേത്രം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

PC:Arshiar

കാഞ്ചി കൈലാസനാഥര്‍ ക്ഷേത്രം

കാഞ്ചി കൈലാസനാഥര്‍ ക്ഷേത്രം

തമിഴ്നാട്ടിലെ എടുത്തുപറയേണ്ട മറ്റൊരു ക്ഷേത്രമാണ് കാഞ്ചി കൈലാസനാഥര്‍ ക്ഷേത്രം. ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. അതിനു മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്.
എല്ലാ തദിവസവും വൈകിട്ട് കൃത്യം ആറരയ്ക്ക് നടയടയ്ക്കുന്ന ക്ഷേത്രം കൂടിയാണിത്.
ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. അതിനു മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്.

ജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രംകടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

PC:Bikash Das

Read more about: temple tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X