Search
  • Follow NativePlanet
Share
» »കെഎഫ്സി മുതല്‍ ‍ഒളിപ്പിച്ചു വയ്ക്കുന്ന ചൂല്‍വരെ! വ്യത്യസ്തമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍

കെഎഫ്സി മുതല്‍ ‍ഒളിപ്പിച്ചു വയ്ക്കുന്ന ചൂല്‍വരെ! വ്യത്യസ്തമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും അസാധാരണവും വ്യത്യസ്തവുമായ രീതികളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു.

ലോകത്തിലെ ഭൂരിഭാഗം ആളുകളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ക്രിസ്മസ് എന്നും ആചാരങ്ങള്‍ കൊണ്ടും പാരമ്പര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ്. നീണ്ട കാത്തിരിപ്പിനൊടുവിലെത്തുന്ന ക്രിസ്മസ് ദിനങ്ങള്‍ക്ക് അത്രതന്നെ പ്രത്യേകതയുമുണ്ട്. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കരോളും ആഘോഷങ്ങളും മാത്രമല്ല ക്രിസ്മസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും അസാധാരണവും വ്യത്യസ്തവുമായ രീതികളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. ലോകത്തിലെ വിചിത്രമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍ പരിചയപ്പെടാം...

ജയന്‍റ് ലാന്‍റേണ്‍ ഫെസ്റ്റിവല്‍, ഫിലിപ്പിനീസ്

ജയന്‍റ് ലാന്‍റേണ്‍ ഫെസ്റ്റിവല്‍, ഫിലിപ്പിനീസ്

ഫിലിപ്പിനീസിലെ ക്രിസ്മസ് കാപ്പിറ്റല്‍ എന്നറിയപ്പെടുന്ന സാന്‍ ഫെര്‍നാഡോയിലാണ് വിചിത്രമായ ജയന്‍റ് ലാന്‍റേണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ക്രിസ്മസിനു തൊട്ടുമുന്‍പുള്ള ശനിയാഴ്ചയാണ് ഇത് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാനായി ആലുകള്‍ എത്തിച്ചേരുന്നു. ഉള്ളിലെ വിളക്ക് താരതമ്യേന ചെറുതായിരിക്കുമെങ്കിലും കടലാസു കൊണ്ടുള്ള പ്രത്യേക അലങ്കാരമാണ് ഈ ലാന്‍റേണുകളുടെ പ്രത്യേകത. ആറു മീറ്റര്‍ വരെ നീളത്തില്‍ നിര്‍മ്മിക്കുന്ന ദീപാലങ്കാരങ്ങള്‍ ഇവിൊെ കാണാം.

 ക്രാംപസ്, ഓസ്ട്രിയ

ക്രാംപസ്, ഓസ്ട്രിയ

കുറച്ച് പേടിപ്പിക്കുമെങ്കിലും രസകരമാണ് ഓസ്ട്രിയയിലെ ക്രിസ്മസ് പാരമ്പര്യം. കുട്ടികളെ ഭയപ്പെടുത്തുന്നതും മോശമായവരെ ശിക്ഷിക്കുന്നതും നഗരവീഥികളിൽ അലഞ്ഞുനടക്കുന്ന ഒരു മൃഗം പോലെയുള്ള ഒരു രാക്ഷസജീവിയാണ് ഇവിടുത്തെ താരം. ക്രാമ്പസ് എന്നാണിതിന്റെ പേര്. ഓസ്ട്രിയൻ പാരമ്പര്യത്തിൽ, സെന്റ് നിക്കോളാസ് കുട്ടികൾക്ക് സമ്മാനം നല്കുമ്പോള്‍ ക്രാമ്പസ്ക്രാമ്പസ് ഏറ്റവും മോശം കുട്ടികളെ പിടികൂടുകയും അവരെ ചാക്കിൽ കൊണ്ടുപോവുകയും ചെയ്യുമെന്നാണ് വിശ്വാസം. ഡിസംബർ ആദ്യ വാരത്തിൽ, ചെറുപ്പക്കാർ ക്രാമ്പസ് ആയി വേഷമിട്ട് (പ്രത്യേകിച്ച് സെന്റ് നിക്കോളാസ് ദിനത്തിന്റെ തലേദിവസം) കുട്ടികളെ ചങ്ങലകളും മണികളും കൊണ്ട് ഭയപ്പെടുത്തുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

കെന്റക്കി ഫ്രൈഡ് ക്രിസ്മസ് ഡിന്നർ, ജപ്പാൻ

കെന്റക്കി ഫ്രൈഡ് ക്രിസ്മസ് ഡിന്നർ, ജപ്പാൻ

ജപ്പാനിൽ ക്രിസ്മസ് ഒരിക്കലും വലിയ കാര്യമല്ല. സമ്മാനം നൽകുന്നതും ലൈറ്റ് ഡിസ്പ്ലേകളും പോലുള്ള ചെറിയ, മതേതര പാരമ്പര്യങ്ങളെ മാറ്റിനിർത്തിയാൽ, ക്രിസ്മസ് ഇന്നും ഇവിടെ അത്ര പരിചിതമല്ലാത്ത, പുതുമയുള്ള ആഘോഷമാണ്. , സമീപ വർഷങ്ങളിലായി ഇവിടെ ഒരു പുതിയ, രസകരമായ പാരമ്പര്യം ഉയർന്നുവന്നിട്ടുണ്ട് -കെന്റക്കി ഫ്രൈഡ് ചിക്കന്റെ ക്രിസ്മസ് ദിനാഘോഷ. ക്രിസ്മസ് സമയത്ത് കെഎഫ്സി ജപ്പാന്‍ വെബ്സൈറ്റില്‍ മെന്യു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യം ചെയ്യും. ക്രിസ്മസ് പ്രമേയമുള്ള സ്റ്റാൻഡേർഡ് ബക്കറ്റ് മുതൽ പ്രീമിയം റോസ്റ്റ്-ബേർഡ് വരെ മെന്യുവില്‍ ഉള്‍പ്പെടുത്തിടിട്ടുണ്ട്.

യുലു ഡാഡ്സ്, ഐസ്ലന്‍ഡ്

യുലു ഡാഡ്സ്, ഐസ്ലന്‍ഡ്

ക്രിസ്മസിന് 13 ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടികളെ സന്ദര്‍ശിക്കുവാനെത്തുന്ന കഥാപാത്രങ്ങളാണ് ഐസ്ലവ്‍ഡിലെ ക്രിസ്മസ് പ്രത്യേകത. ക്രിസ്മസിന് മുന്നോടിയായുള്ള 13 ദിവസങ്ങളിൽ, 13 തന്ത്രപരമായ ട്രോൾ പോലുള്ള കഥാപാത്രങ്ങൾ ആണിത്.
യൂലെറ്റൈഡിന്റെ ഓരോ രാത്രിയും കുട്ടികൾ അവരുടെ ഏറ്റവും മികച്ച ഷൂസ് ജനാലയില്‍ വെച്ചു കിടന്നുറങ്ങും. വ്യത്യസ്തമായ യൂൾ ലാഡ് സന്ദർശനങ്ങൾ നല്ല പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും വികൃതികൾക്കായി ചീഞ്ഞ ഉരുളക്കിഴങ്ങ് സമ്മാനമായി നല്കുകയും ചെയ്യുന്നു.
.

 സെന്റ് നിക്കോളാസ് ഡേ, ജർമ്മനി

സെന്റ് നിക്കോളാസ് ഡേ, ജർമ്മനി

നിക്കോളസ് ഡിസംബർ 6 ന് അർദ്ധരാത്രിയിൽ കഴുതപ്പുറത്ത് യാത്ര ചെയ്ത് ജർമ്മനിയിലെമ്പാടുമുള്ള നല്ല കുട്ടികളുടെ ചെരിപ്പുകളിൽ നാണയങ്ങൾ, ചോക്ലേറ്റ്, ഓറഞ്ച്, കളിപ്പാട്ടങ്ങൾ എന്നിവ നിക്ഷേപിക്കുന്നു എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ബവേറിയൻ മേഖലയിൽ ആണ് സാന്റാ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.
സെന്‍റ് നിക്കോളാസും കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുവാനായാണ് വരുന്നത്. സെന്റ് നിക്കോളാസ് സ്കൂളുകളിലോ വീട്ടിലോ കുട്ടികളെ സന്ദർശിക്കുന്നു, മധുരപലഹാരങ്ങൾ അല്ലെങ്കിൽ ഒരു ചെറിയ സമ്മാനത്തിന് പകരമായി ഓരോ കുട്ടിയും ഒരു കവിത ചൊല്ലുകയോ, ഒരു ഗാനം ആലപിക്കുകയോ അല്ലെങ്കിൽ ചിത്രം വരയ്ക്കയോ ചെയ്യണം.

നോര്‍വെ

നോര്‍വെ

ലോകത്തിലെ ഏറ്റവും പുരാതനമായ ക്രിസ്മസ് ആചാരങ്ങള്‍ കാണുവാന്‍ സാധിക്കുന്ന നാടാണ് നോര്‍വെ. അവിടെ ഇന്നും ക്രിസ്മസ് തലേന്ന് വീടുകളിലെ ചൂല് ഒളിപ്പിച്ചു വയ്ക്കുന്നു. ക്രിസ്മസ് ദിനത്തില്‍ ദുരാത്മാക്കളും ദുര്‍മന്ത്രവാദികളും പുറത്തിറങ്ങുമെന്നും സഞ്ചരിക്കുവാനായി ചൂലുകള്‍ തിരയുമെന്നുമാണ് വിശ്വാസം. ഇതിന് അവരെ അനുവദിക്കുവാതിരിക്കുവാനാണ് ആളുകള്‍ ചൂല് വീടിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്നത്.

വെനിസ്യുലെ

വെനിസ്യുലെ

എല്ലാ ക്രിസ്മസ് രാവിലും, നഗരവാസികൾ അതിരാവിലെ പള്ളിയിലേക്ക് പോകുന്നതാണ് വെനിസ്യുലയുടെ ക്രിസ്മസ് പാരമ്പര്യം. എന്നാല്‍ യഥാര്‍ത്ഥ സംഭവം പള്ളിയിലേക്കുള്ല യാത്രയാണ്. റോളര്‍ സ്കേറ്റിലാണ് അവര്‍ പള്ളിയിലേക്ക് പോകുന്നത്. ഇതിനു പിന്നിലുള്ല കാരണം വ്യക്തമല്ലെങ്കിലും വളരെ ആസ്വദിച്ചാണ് ഇവരിത് ചെയ്യുന്നത്. അന്നേ ദിവസം രാവിലെ വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങില്ല. അതുകാരണം തടസ്സങ്ങള്‍ കൂടാതെ ആളുകള്‍ക്ക് റോളര്‍ സ്കേറ്റില്‍ യാത്ര ചെയ്യുവാനും സാധിക്കുന്നു.

 കൊളംബിയ

കൊളംബിയ

കൊളംബിയയിലുടനീളം ക്രിസ്മസ് സീസണിന്റെ ആരംഭം കുറിക്കുന്നത് ചെറിയ മെഴുകുതിരികളുടെ ദിനമാണ്. കന്യാമറിയത്തിന്റെയും ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെയും ബഹുമാനാർത്ഥം ആളുകൾ അവരുടെ ജാലകങ്ങളിലും ബാൽക്കണിയിലും മുൻവശത്തെ മുറ്റങ്ങളിലും മെഴുകുതിരികളും പേപ്പർ വിളക്കുകളും സ്ഥാപിക്കുന്നു.
ഈ പാരമ്പര്യം വളര്‍ന്ന് ഇന്ന് രാജ്യം മുഴുവന്‍ എത്തിനില്‍ക്കുന്നു. രാജ്യത്തെ മിക്ക പട്ടണങ്ങളിലും തിരികളുടെ പ്രദര്‍ശനങ്ങള്‍ കാണാം.

ക്രിസ്മസ് ആഘോഷങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്രിസ്മസ് ആഘോഷങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!ഈ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കും, പക്ഷെ, ഡിസംബര്‍ 25ന് അല്ലെന്നുമാത്രം!!

ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍ക്രിസ്മസ് ലോ‌ട്ടറി മുതല്‍ ബീച്ച് ബാര്‍ബിക്യു വരെ...ക്രിസ്മസ് ആഘോഷങ്ങളിലെ വ്യത്യസ്തതകള്‍

Read more about: christmas celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X