Search
  • Follow NativePlanet
Share
» »അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

ഇന്ന് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനമാണങ്കിലും ഏറ്റവും സമ്പന്നമായ ചരിത്രം അറിയണമെങ്കിൽ ഇവിടെ തന്നെ എത്തണം. ബീഹാറിനെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങൾ അറിയാം....

ബീഹാർ എന്ന പേരുകേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം മനസ്സിൽ ഓടിയെത്തുക കുറേ പട്ടിണിക്കോലങ്ങളും നിസഹായരായ ജനങ്ങളും ഒക്കെയായിരിക്കും. എന്നാൽ ചിത്രങ്ങളിൽ കാണുന്ന ബീഹാറാണോ യഥാർഥ ബീഹാർ? അല്ല! ചരിത്രത്തിലേക്ക് നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പഴയ ജനവാസമുള്ള നഗരവും ഏറ്റവും പഴക്കമുള്ള രാജവംശവും ഒക്കെ അവിടെയാണ് ജന്മമെടുത്തത് എന്നു മനസ്സിലാക്കാം. ഇന്ന് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനമാണങ്കിലും ഏറ്റവും സമ്പന്നമായ ചരിത്രം അറിയണമെങ്കിൽ ഇവിടെ തന്നെ എത്തണം. ബീഹാറിനെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങൾ അറിയാം...

ബുദ്ധമതത്തിന്‍റെയും ജൈനമതത്തിന്റെയും ജന്മനാട്!

ബുദ്ധമതത്തിന്‍റെയും ജൈനമതത്തിന്റെയും ജന്മനാട്!

ലോകത്തിലെ തന്നെ രണ്ടു പ്രശസ്ത മതങ്ങൾ ജന്മമെടുത്ത ഒരപൂർവ്വ നാടാണ് ബീഹാർ. അഹിംസയെന്ന ആശയം തന്നെ ഉടലെടുത്ത നാടാണിത്. ബുദ്ധമത സ്ഥാപകനായ ബുദ്ധന്റെയും ജൈനമത സ്ഥാപകനായ മഹാവീരന്റെയും നാടായ ഇവിടം ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്ഡ‍പേ ചരിത്രത്തിൽ ഇടം നേടിയ നാടാണ്.

ഏറ്റവും പഴക്കമേറിയ ക്ഷേത്രത്തിന്റെ നാട്

ഏറ്റവും പഴക്കമേറിയ ക്ഷേത്രത്തിന്റെ നാട്

ഇന്ത്യയിൽ ഇന്നും പൂജകൾ നടക്കുന്ന പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട് കൂടിയാണ് ബീഹാർ. പാട്നയിൽ നിന്നും 210 കിലോമീറ്റർ അകലെ കൈമൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേശ്വരി ക്ഷേത്രമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം ശക്തിക്കും ശിവനുമാണ് സമർപ്പിച്ചിരിക്കുന്നത്. ചരിത്ര രേഖകൾ അനുസരിച്ച് രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവിടുത്തെ വിശ്വാസങ്ങൾ അനുസരിച്ച് അതിനും മുൻപേ ഈ ക്ഷേത്രം ഇവിടെയുണ്ട്.

PC-Shivam Kumar

വേദകാലത്തെ പ്രധാന കേന്ദ്രം

വേദകാലത്തെ പ്രധാന കേന്ദ്രം

ബീഹാറിൻറെ ചരിത്രവുമായി ഏറെയൊന്നും ബന്ധമില്ലാത്തവരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് ആ നാടിനുള്ളത്. ഒരു കാലത്ത് ലോകത്തിന്റെ വ്യാപാര കേന്ദ്രമായിരുന്നുവത്രെ ഇവിടം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണകേന്ദ്രം കൂടിയായിരുന്നു ഇവിടമെവന്നും ഇവിടുത്തെ ഭരണാധികാരികൾ എങ്ങും അറിയപ്പെടുന്ന തരത്തിൽ പ്രഗത്ഭരായിരുന്നുവെന്നും ചരിത്രം പറയുന്നു.

PC-Nirasindhu Desinayak

ഐഎസ് ഓഫീസർമാരുടെ നാട്

ഐഎസ് ഓഫീസർമാരുടെ നാട്

രാജ്യത്തിന്റെ ഐഎഎസ് ഫാക്ടറി എന്നറിയപ്പെടുന്ന നാടു കൂടിയാണ് ബീഹാർ. ഇന്ത്യയിൽ സാക്ഷരതയിൽ ഏറെ പിന്നിലാണെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ഒരു കുറവും ഇല്ല. ഇന്ത്യയിൽ ഏറ്റവും അധികം ഐഎഎസ് ഉദ്യോഗസ്ഥർ ഉള്ള നാടാണിത്.

PC-Prime Minister's Office

രുചിയുടെ കാര്യത്തിൽ

രുചിയുടെ കാര്യത്തിൽ

രുചിയുടെ കാര്യത്തിൽ മറ്റൊരു നാടിനും അനുകരിക്കുവാൻ പറ്റാത്ത ഒരിടമാണ് ബീഹാർ. നാവിൽ കൊതിയൂറുന്ന രുചികളും നാടൻ മസാലകളും ഒക്കെയാണ് ഇവിടുത്തെ ഭക്ഷണത്തിന്റെ പ്രത്യേകത. ഉരുളക്കിഴങ്ങ് മസാലയിൽ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടെ എത്തിയാൽ തീർച്ചായും രുചിച്ചിരിക്കേണ്ട ഒന്ന്.

PC-Amrita Nityanand

ലോകത്തിലെ ഏറ്റവും പഴയ സർവ്വകലാശാല സ്ഥിതി ചെയ്യുന്നിടം

ലോകത്തിലെ ഏറ്റവും പഴയ സർവ്വകലാശാല സ്ഥിതി ചെയ്യുന്നിടം

ലോകത്തിലെ തന്നെ ഏറ്റവും പഴയ സർവ്വകലാശാലയുടെ ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഒരു നാടാണ് ബീഹാർ. പാട്നയിൽ നിന്നും 95 കിലോമീറ്റർ അകലെയാണ് നളന്ദ സർവ്വകലാശാലയുടെ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏകദേശം 600 വർഷത്തോളം നിലനിന്നിരുന്ന നളന്ദ പിന്നീട് ബക്തിയാർ ഖിൽജിയുടെ കാലത്ത് നശിപ്പിക്കപ്പെടുകയായിരുന്നു. ലക്ഷക്കണക്കിന് പുസ്കങ്ങളായിരുന്നു ഇതിന്റെ ഏറ്റവും വലിയ ആകർഷണം. അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യ അഭ്യസിക്കാനായി ഒട്ടേറെ ആളുകൾ ഇവിടെ എത്തിയിരുന്നു.

 നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ? നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

PC-Slbhushan

ചരിത്ര പ്രേമികളുടെ സ്വപ്നയിടം

ചരിത്ര പ്രേമികളുടെ സ്വപ്നയിടം

ലോകത്തിലെ ഏറ്റവും പഴയ ജനവാസമുള്ള ഇടമായ ബീഹാറിൽ ഒട്ടേറെ ചരിത്ര ഇടങ്ങൾ കാണാൻ സാധിക്കും. സ്പൂപങ്ങൾ മുതൽ കോട്ടകൾ വരെയും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെയായി ഒരു ചരിത്രകാരനെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മഹാബോധി ക്ഷേത്രം, ബരാബർ ഗുഹകൾ, ഷേർ ഷാ സൂരിയുടെ ശവകുടീരം. നളന്ദ വിക്രമശില മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചരിത്ര കാഴ്ചകൾ.

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !! വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ?ഇന്ത്യയില്‍ ഇങ്ങനെയും നഷ്ട നഗരങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാമോ?

നളന്ദയുടെ നിലവാരം മോശമായപ്പോള്‍ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാല നളന്ദയുടെ നിലവാരം മോശമായപ്പോള്‍ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാല

ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ചഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

Read more about: bihar monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X