Search
  • Follow NativePlanet
Share
» »കാശ്മീരില്‍ പോകുന്ന ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ബീച്ചുകള്‍

കാശ്മീരില്‍ പോകുന്ന ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ബീച്ചുകള്‍

കൊവിഡ് വാക്സിന്റെ വരവോടു കൂടി യാത്രകള്‍ക്ക് കൂതുതല്‍ തിരക്കാണിപ്പോള്‍. സുരക്ഷിതമായി യാത്ര ചെയ്ത് തിരികെ എത്താം എന്നതിനാല്‍ മിക്കവരും യാത്രാ പ്ലാനുകള്‍ തയ്യാറാക്കുന്നതിന്‍റെയും കഴിഞ്ഞ വര്‍ഷത്തെ പരിപാടികളും പദ്ധതികളും പൊടിതട്ടിയെടുക്കുന്നതിന്‍റെയും തിരക്കിലാണ്. എന്നാല്‍ ബജറ്റ് പ്രശ്നമായി യാത്രകള്‍ പാതിവഴിയില്‍ നില്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ വളരെ കുറഞ്ഞ ചിലവില്‍, നമ്മുടെ രാജ്യത്ത് യാത്ര ചെയ്യുന്ന ചിലവില്‍ പോയി വരുവാന്‍ സാധിക്കുന്ന കുറച്ച് ബീച്ചുകള്‍ പരിചയപ്പെടാം...

ഫു ക്വോക്, വിയറ്റ്നാം

ഫു ക്വോക്, വിയറ്റ്നാം

ചരിത്രവും കാഴ്ചകളും എല്ലാം തോളോടുതോള്‍ ചേര്‍ന്നിരിക്കുന്ന വിയറ്റ്നാം എന്നും സഞ്ചാരികള്‍ക്ക് അത്ഭുതങ്ങള്‍ മാത്രം നല്കുന്ന ഇടമാണ്. ദ്വീപുകളും പ്രകൃതിയാര്‍ന്ന കാഴ്ചകളും വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും എല്ലാമായി വളരെ രസകരമായ അനുഭവങ്ങള്‍ സമ്മാനിക്കു്മ ഇടം. ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചിലവില്‍ ഇവിടേക്ക് യാത്ര ചെയ്യാം എന്നതിനാല്‍ പലരും ഇപ്പോള്‍ വിയറ്റ്നാമിനം യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇവിടുത്തെ ഫു ക്വോക് ബീച്ചാണ്. അന്താരാഷ്‌ട്ര യാത്രയില്‍ വളരെ കുറഞ്ഞ ചിലവില്‍ ഇവിടെ പോയി വരുവാന്‍ സാധിക്കും.വെള്ളത്തിനടിയിലെ വളരെ വ്യത്യസ്തമാ ഒരു ലോകത്തെ ഇവിടെ നിന്നും പരിചയപ്പെ‌ടാം. സ്കൂബാ ഡൈവിങ്ങിനും സ്നോര്‍ക്കലിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.

ലാ ഡീഗോ, സെയ്‌ഷെൽസ്

ലാ ഡീഗോ, സെയ്‌ഷെൽസ്

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സെയ്‌ഷെൽസ് ദ്വീപുകളുടെ അതിമനോഹരമായ കാഴ്ചയൊരുക്കുന്ന നഗരമാണ്. കിഴക്കന്‍ ആഫ്രിക്കന്‍ സ്ഥിതി ചെയ്യുന്ന സെയ്‌ഷെൽസ് ബീച്ച് ഡെസ്റ്റിനേഷനുകളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നു. അവിസ്മരണീയമായ കാഴ്ചകള്‍ മാത്രമല്ല, കുറഞ്ഞ ചിലവും ഇവിടെക്കുള്ള യാത്രയുടെ ആകര്‍ഷണമാണ്. മാലദ്വീപുകളോട് കിടപിടിക്കുന്ന കാഴ്ചകളുള്ളതിനാല്‍ തന്നെ അവിടെ പോകുവാന്‍ പറ്റാത്ത, കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുന്നവര്‍ ലാ ഡീഗോയെയാണ് തിരഞ്ഞെടുക്കുന്നത്.

എന്‍ നിദോ ഫിലിപ്പൈന്‍സ്

എന്‍ നിദോ ഫിലിപ്പൈന്‍സ്

സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ഫിലിപ്പൈന്‍സ്. ചുറ്റുമുള്ള പച്ചപ്പും കടൽത്തീരങ്ങളും ഉള്ള ഫിലിപ്പീൻസ് നിസ്സംശയമായും ഭൂമിയിൽ സ്വർഗമാണ് എന്നാണ് സഞ്ചാരികള്‍ പറയുന്നത്. നെല്‍വയലുകള്‍ അഗ്നിപര്‍വ്വതങ്ങള്‍, കുന്നുകള്‍ എന്നിങ്ങനെ കാഴ്ചകള്‍ അനവധിയുണ്ട് ഇവിടെ. ബീച്ചുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. മരതകനിറത്തിലുള്ള ബീച്ചും കല്ലുകളും പാറക്കെട്ടുകളുമാണ് ഇവിടെയുള്ളത്.

ജിലി ഐലന്‍ഡ്, ഇന്തോനേഷ്യ

ജിലി ഐലന്‍ഡ്, ഇന്തോനേഷ്യ

പരിശുദ്ധമായ, കണ്ണുനീര്‍ പോലെ തെളിഞ്ഞ ദ്വീപുകളാണ് ഇന്തോനേഷ്യയു‌ടെ പ്രത്യേകത. അ‌ടിത്തട്ടോളം കാണുവാന്‍ സാധിക്കുന്ന തരത്തിലുള്ള വെള്ളവും അതിമനോഹരമായ കാഴ്ടാനുഭവങ്ങള്‍ സമ്മാനിക്കുന്ന പരിസ്ഥിതിയും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ ജിലി ഐലന്‍ഡ്. ആധുനികതയുടെ തിരക്കില്‍ നിന്നും രക്ഷപെടുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഉറപ്പായും ഇവിടം തിരഞ്ഞെടുക്കാം.

ക്രാബി ഐലന്‍ഡ്

ക്രാബി ഐലന്‍ഡ്

തായ്ലന്‍ഡില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോകുവാന്‍ പറ്റിയ ഇ‌ടങ്ങളിലൊന്നാണ് ക്രാബി ഐലന്‍ഡ്. ശാന്തമായ പാതകളും അതിലും ശാന്തമായ അന്തരീക്ഷവും ഒക്കെയായി ഉള്ളിലെ സാഹസികനയും പ്രകൃതി സ്നേഹിയെയും ഒക്കെ തൃപ്തിപ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് ഇത്. റോക്ക് ക്ലൈംബിങ്ങില്‍ ഭാഗ്യം ഇവിടെ നിന്നും പരീക്ഷിക്കാം

അരുഗം ബേ, ശ്രീലങ്ക

അരുഗം ബേ, ശ്രീലങ്ക

ലോകത്തിലെ ഏറ്റവും മികച്ച സർഫിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ശ്രീലങ്കയിലെ അരുഗം ബേ. ഒരു സ്കൂട്ടർ വാടകയ്‌ക്കെടുക്ക് എടുത്തു പോയാല്‍ വ്യത്യസ്തമായ യാത്രാ അനുഭവം ആയിരിക്കുകയും ചെയ്യും. നിങ്ങൾ ഒരു വന്യജീവി പ്രേമിയാണെങ്കിൽ, കുമന സഫാരിയിൽ പോയി ആനകളുടെയും പുള്ളിപ്പുലിയുടെയും ഇടയിലൂടെ പോകുവാനും അവസരമുണ്ട്. ശ്രീലങ്കയില്‍ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ വിസ ലഭിക്കും എന്നുള്ളതും ഇവിടെക്ക് യാത്ര ചെയ്യുവാനുള്ല കാരണമാക്കി തീര്‍ക്കാം.

കോ റോംഗ് ദ്വീപ്, കംബോഡിയ

കോ റോംഗ് ദ്വീപ്, കംബോഡിയ

ഏഴ് ബേകളും 28 ബീച്ചുകളും ഉള്ള കോ റോംഗ് ദ്വീപ് ബീച്ച് യാത്രകളില്‍ ഒഴിവാക്കുവാന്‍ പറ്റാത്ത ഇടമാണ്. അധികമാരും എത്തിച്ചേരാത്ത ഇടമായതിനാല്‍ ശാന്തമായി പ്രദേശത്തെ കണ്ടു തീര്‍ക്കുവാനും താമസിക്കുവാനും സാധിക്കും,

വാലന്‍റൈന്‍സ് ദിനം:സഞ്ചാരികളുടെ ലിസ്റ്റില്‍ ദേവനഹള്ളി മുതല്‍ ഹംപി വരെ

സിംഗിളാണോ? എങ്കില്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം!!

ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

Read more about: beach world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X