Search
  • Follow NativePlanet
Share
» »ലോക ടൂറിസം ദിനം: പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

ലോക ടൂറിസം ദിനം: പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

ലഡാക്കും മണാലിയും കാശ്മീരും നോര്‍ത്തേണ്‍ലൈറ്റും സ്വിറ്റ്സര്‍ലന്‍ഡും ഒക്കെ കാണുവാന്‍ പ്ലാന്‍ ചെയ്യുന്നതിനും മുന്‍പ് ഓരോ മലയാളിയും കണ്ടിരിക്കേണ്ട കേരളത്തിലെ ഇട‌ങ്ങള്‍

ലോകത്തിലെ ഏതൊക്കെ കോണുകളില്‍ പോയിട്ടുണ്ടെങ്കിലും മലയാളികളുടെ സ്വര്‍ഗ്ഗം നമ്മുടെ കേരളം തന്നെയാണ്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ നീണ്ടു കിടക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്. സ്ഥിരം പോകുന്ന മൂന്നാറും വാഗമണ്ണും വയനാടും പയ്യാമ്പലവും ശംഖുമുഖവും ഫോര്‍ട്ടുകൊച്ചിയും മാറ്റി നിര്‍ത്തി കാണേണ്ട സ്ഥലങ്ങള്‍ ഒരുപാടുണ്ട് കേരളത്തില്‍. ലഡാക്കും മണാലിയും കാശ്മീരും നോര്‍ത്തേണ്‍
ലൈറ്റും സ്വിറ്റ്സര്‍ലന്‍ഡും ഒക്കെ കാണുവാന്‍ പ്ലാന്‍ ചെയ്യുന്നതിനും മുന്‍പ് ഓരോ മലയാളിയും കണ്ടിരിക്കേണ്ട കേരളത്തിലെ ഇട‌ങ്ങള്‍

കോവളം

കോവളം

കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയപ്പെ‌ട്ട
ഇടങ്ങളിലൊന്നാണ് കോവളം. ബീച്ച്. തിരുവനന്തപുരത്തെ കോവളത്തെ ബീച്ചിനേക്കാള്‍ ഭംഗിയാര്‍ന്ന വേറെയും ബീച്ചുകള്‍ ഉണ്ടെങ്കിലും ഓരോ യാത്രാ പ്രേമിയും ഇവിടെ പോയിരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. കേരളം ഇന്ത്യയിലാണെന്ന് അറിയില്ലെങ്കിലും കോവളം കേരളത്തിലാണെന്നു വിദേശികള്‍ക്കറിയാമെന്നു പലരും പറയാറുണ്ട്. അത്രയധികം പ്രസിദ്ധമാണ് കോവളം. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്.

PC:mehul.antani

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

പച്ചച്ചായത്തില്‍ പ്രകൃതിയൊരുക്കിയെടുത്തിരിക്കുന്ന ഇടമാണ് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്തത്തെ ഈ തുരുത്ത് പച്ചപ്പിന്റെ ഒരു സ്വര്‍ഗ്ഗമാണ്. മൂന്നു ഭാഗവും അഷ്ടമുടി കായലും രഒരു ഭാഗം കല്ലടയാറും ചുറ്റിയാണ് ഇവിടമുള്ളത്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ മണ്‍റോയുടെ നേതൃത്വത്തില്‍ തുരുത്തിന് ഇവിടെ കൈവഴി വെട്ടി ഗതാഗതം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഈ തുരുത്ത് അറിയപ്പെട്ടു.തുരുത്തിന്‍റെ കൈവഴികളിലൂടെയുള്ല തോണി യാത്രയാണ് മണ്‍റോ തുരുത്തിന്‍റെ പ്രധാന ആകര്‍ഷണം.

 ജഡായുപ്പാറ

ജഡായുപ്പാറ

കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഏറെ പ്രസിദ്ധമായി മാറിയ ഇ‌ടമാണ് കൊല്ലം ജില്ലയില്‍ ച‌ടയമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജഡായുപ്പാറ. ഡായു നേച്ചർ പാർക്ക് അഥവാ ജ‍ഡായു എർത്സ് സെന്റർ എന്നറിയപ്പടുന്ന ഇത് മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാഹസികതയാണ് ജഡായുപ്പാറ സമ്മാനിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.65 ഏക്കറോളം വരുന്ന സ്ഥലത്താണ് ജ‍ഡായു എർത് സെന്റർ ഒരുക്കിയിരിക്കുന്നത്.പര്‍വ്വതാരോഹണവും പാറയുടെ മുകളിലേക്ക് കയറുപയോഗിച്ച് കയറുന്ന റാപ്പെ്‌ലലിങ്, ഒളിപ്പോര് ഷൂട്ടിങ് ഗെയിമായ പെയിന്റെ ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ്, സ്കൈ സൈക്ലിങ്, വാലി ക്രോസിങ്, റാപ്പെല്ലിങ്, ചിമ്നി ക്ലൈംബിങ്, ഷൂട്ടിങ്, വെർട്ടിക്കൽ ലാഡർ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

PC:athulnair

മീശപ്പുലിമല

മീശപ്പുലിമല

മലയാളികള്‍ക്ക് അധികം വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത ഇടമാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയായ മീശപ്പുലിമല സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥസമാണ്. മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോ എന്ന ചാര്‍ളി സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്റെ ചോദ്യത്തില്‍ തുടങ്ങിയതാണ് മലയാളികള്‍ക്ക് ഈ സ്ഥലത്തോടുള്ള പ്രണയം. റോഡോ വാലിയില്‍ നിന്നും മീശപ്പുലിമലയിലേക്കുള്ള യാത്രയില്‍ ഒന്‍പതു മലകളാണുള്ളത്. ഇവിടെ നിന്നുള്ള വ്യൂ വിവരിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. അത്രയും ഭംഗിയാണ് ഇവിടെനിന്നും കാണാന്‍ സാധിക്കുന്ന കാഴ്ചകള്‍ക്ക്. കുറഞ്ഞത് രണ്ടു മണിക്കൂര്‍ സമയമെങ്കിലും വേണം മീശപ്പുലിമലയിലെത്താന്‍. ഒന്‍പതു മലകളില്‍ ഏറ്റവും അവസാനത്തെയാണ് മീശപ്പുലിമല. ഇവിടെനിന്നുള്ള വ്യൂവും ഗംഭീരം തന്നെയാണ്.

PC:NIDHINJK

ഇല്ലിക്കല്‍കല്ല്

ഇല്ലിക്കല്‍കല്ല്

സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധമാക്കിയ ഇല്ലിക്കല്‍ കല്ല് കോട്ടയം ജില്ലയിലെ തീക്കോയിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇ‌ല്ലിക്കൽ മലയിൽ ഉയർന്ന് നിൽക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കൽ കല്ല് എന്ന് അറിയപ്പെടുന്നത്. ഏറ്റവും ഉയരത്തിലുള്ള കല്ല് കൂടക്കല്ല് എന്നും തൊട്ടടുത്തുള്ളതിനെ കൂനന്‍കല്ല് എന്നുമാണ് വിളിക്കുന്നത്. കൂടക്കല്ലിനും കൂനാൻ കല്ലിനും ഇടയിൽ ഒരു വിടവുണ്ട്. ഏകദേശം 20 അടിയോളം താഴ്‌ച ഈ വിടവിനുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുണ്ട്. നരകപാലം എന്നാണ് ഇത് അറിയപ്പെടുന്നത്.
PC: Hciteam1

പൈതല്‍മല

പൈതല്‍മല

കണ്ണൂരിന്‍റെ സ്വര്‍ഗ്ഗങ്ങളിലൊന്നായാണ് പൈതല്‍മല അറിയപ്പെടുന്നത്. കാടും കാട്ടിലെ അരുവികളും വനത്തിലൂടെയും പുല്‍മേടുകളിലൂടെയുമുള്ള നീണ്ട യാത്രകളുമെല്ലാമാണ് ഈ സ്ഥലത്തെ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇടമാക്കി മാറ്റുന്നത്. ട്രക്കിങ്ങിനായാണ് ഇവിടെ കൂടുതലും സ‍ഞ്ചാരികള്‍ എത്തുന്നത്. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ മൂന്നാറിനോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടം കണ്ണൂരുകാരുടെ മൂന്നാര്‍ എന്നും അറിയപ്പെടുന്നുണ്ട്. അത്യപൂര്‍വ്വമായ ചിത്രശലഭങ്ങള്‍, ഔഷധച്ചെടികള്‍, വേനലെത്ര കടുത്താലും വറ്റാത്ത അരുവികള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പുനിറഞ്ഞ പുല്‍മേടുകള്‍ തുടങ്ങിയവയാണ് പൈതല്‍ മലയിലെ കാഴ്ചകള്‍.‌

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

PC:Kamarukv

വലിയ പറമ്പ

വലിയ പറമ്പ

മലബാറുകാരുടെ ആലപ്പുഴയാണ് കാസര്‍കോഡു ജില്ലയിലെ വലിയപറമ്പ. കേരളത്തിലെ ഏറ്റവും വലിയ കായലുകളിലൊന്നായ ഇവിടം കെട്ടുവള്ള യാത്രകള്‍ക്കും മീന്‍പിടുത്തത്തിനുമാണ് പ്രസിദ്ധമായിരിക്കുന്നത്. നീണ്ട പാലവും കായലിലൂടെ കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: Ajaiprabha

തൊമ്മന്‍കുത്ത്

തൊമ്മന്‍കുത്ത്

തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ഇടുക്കി യാത്രയില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത സ്ഥലമാണ്. ഏഴു വെള്ളച്ചാ‌ട്ടങ്ങള്‍ ചേര്‍ന്ന തൊമ്മന്‍കുത്ത് മഴക്കാലത്താണ് പൂര്‍ണ്ണമായും ജീവന്‍ വയ്ക്കുന്നത്. ആദ്യ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടെ സാധാരണ യാത്രയില്‍ കാണുവാന്‍ സാധിക്കുന്നത്. ബാക്കിയുള്ളവ കാണമെങ്കില്‍ ട്രക്കിങ് നടത്തേണ്ടി വരും.
PC:Tharun Alex Thomas

വട്ടവ‌ട

വട്ടവ‌ട

മൂന്നാര്‍ യാത്രകളോട് എന്നും ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് വട്ടവട. വട്ടവടയിലെ കുളിരിലലിയാതെ ഒരു മൂന്നാര്‍ യാത്രയും പൂര്‍ണ്ണമാവില്ല. മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട ഇവിടുത്തെ വ്യത്യസ്തമായ ഭൂപ്രകൃതിക്കാണ് പേരുകേട്ടിരിക്കുന്നത്. തട്ടുതട്ടായി കൃഷി ചെയ്യുന്ന വട്ടവടയിൽ കൂടുതലും ശീതകാല വിളകളാണ്. സ്ട്രോബറിയും കാരറ്റും കാബേജും ബീൻസും ഇവിടെയുണ്ട്. പോരാതെ വെളുത്തുള്ളി മുതൽ ഗോതമ്പ് വരെ കൃഷി ചെയ്യുന്ന ആളുകളും ഇവിടെയുണ്ട്. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ വട്ടവടയിലേക്കിറങ്ങി ചെല്ലുന്നത് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവം സമ്മാനിക്കും.
PC: Praveen Chandrasekhar

പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസംലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

Read more about: kerala travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X