Search
  • Follow NativePlanet
Share
» »IRCTCയുടെ ഉത്തരാഖണ്ഡ് ഫ്ലൈറ്റ് പാക്കേജ്, യാത്ര ആരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നും

IRCTCയുടെ ഉത്തരാഖണ്ഡ് ഫ്ലൈറ്റ് പാക്കേജ്, യാത്ര ആരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നും

By Maneesh

ഉത്തരാഖണ്ഡിലേക്ക് യാത്ര ‌ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് IRCTCയുടെ ഫ്ലൈറ്റ് പാക്കേജിലൂടെ കുറഞ്ഞ നിരക്കില്‍ ബാംഗ്ലൂരില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യാം.

യാത്രയേക്കുറിച്ച്

മെയ് 11നും 26നും ആണ് ബാംഗ്ലൂരില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര പുറപ്പെടുന്നത്. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്ര ദൈര്‍ഘ്യം.

Delhi - Mussorie - Dehradun - Rishikesh - Haridwar

ബാംഗ്ലൂരില്‍ നിന്ന് ഫ്ലൈറ്റില്‍ ഡല്‍ഹിയില്‍ എത്തിച്ചേരുന്നു. ഡല്‍ഹിയില്‍ ഒരു ദിവസം തങ്ങുന്നു. രണ്ടാമത്തെ ദിവസം മൂസൂരിയിലേക്ക് മൂസൂരിയില്‍ രണ്ട് നാള്‍ ചെലവഴിച്ച് പിന്നീട് ഹരിദ്വാറില്‍ എത്തിച്ചേരുന്നു. ഹരിദ്വാറില്‍ രണ്ട് ദിവസം ചെലവഴിച്ച് തിരിച്ച് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ബാംഗ്ലൂരിലേക്കുമാണ് യാത്ര.

സൗകര്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും തിരിച്ച് ന്യൂഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുമുള്ള എക്കോണൊമി ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റുകളും 3 ഹോട്ടലിലെ താമസവും ഭക്ഷണവും ഉള്‍പ്പെടെയാണ് ഈ നിരക്ക്.

നിരക്കുകള്‍

തനിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്ക് 42,054 രൂപയാണ് ചെലവ് വരുന്നത്. രണ്ട് പേര്‍ ഒന്നിച്ചാണെങ്കില്‍ ഒരാള്‍ക്ക് 29,373 രൂപയും മൂന്ന് പേരാണെങ്കില്‍ ഒരാള്‍ക്ക് 28,336 രൂപയുമാണ് നിരക്ക്.

കുട്ടികള്‍ക്കുള്ള നിരക്ക്

അഞ്ച് മുതല്‍ 11 വയസുവരെയു‌ള്ള കുട്ടികള്‍ക്ക് 24, 678 രൂപയാണ് നിരക്ക് പ്രത്യക ബെഡ് വേണമെങ്കില്‍ 26,019 രൂപ നല്‍കണം. രണ്ട് മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് 19,557 രൂപയാണ് നിരക്ക്.

യാത്രയേക്കുറിച്ച് വിശദമായി അറിയാനും ബുക്കു ചെയ്യാനും സ്ലൈഡുകളിലൂടെ നീങ്ങുക

ഒന്നാം ദിവസം

ഒന്നാം ദിവസം

ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാവിലെ ആറേകാലിന് വിമാനം പുറപ്പെടുന്നു. രാവിലെ ഒന്‍പത് മണിക്ക് ഡല്‍ഹില്‍ എത്തിച്ചേരുന്നു. ഹോട്ടലില്‍ ഭക്ഷണവും വിശ്രമവും. ഉച്ച കഴിഞ്ഞ് അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിക്കുന്നു. രാത്രി ഡിന്നറും താമസവും ഹോട്ടലില്‍.
Photo Courtesy: sarang

അക്ഷര്‍ധാം ക്ഷേത്രത്തേക്കുറിച്ച്

അക്ഷര്‍ധാം ക്ഷേത്രത്തേക്കുറിച്ച്

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. വിശദമായി വായിക്കാം

Photo Courtesy: Swaminarayan Sanstha

രണ്ടാം ദിവസം

രണ്ടാം ദിവസം

പ്രഭാത ഭക്ഷണത്തിന് ശേഷം മുസൂരിയിലേക്ക് യാത്രപുറപ്പെടുന്നു. മൂസൂരിയില്‍ രാത്രി ഹോട്ടലില്‍ തങ്ങുന്നു.
Photo Courtesy: Paul Hamilton

മൂന്നാം ദിവസം

മൂന്നാം ദിവസം

പ്രഭാത ഭക്ഷണത്തിന് ശേഷം മുസൂരിയിലൂടെ ഒന്ന് കറങ്ങുന്നു. തുടര്‍ന്ന് ഡിന്ന‌ര്‍ കഴിച്ച് രാത്രിയില്‍ ഹോട്ടലില്‍ തങ്ങുന്നു
Photo Courtesy: Paul Hamilton

മുസൂരിയേക്കുറിച്ച്

മുസൂരിയേക്കുറിച്ച്

ഉത്തരാഖാണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ സുന്ദരമായ ഹില്‍സ്റ്റേഷനാണ് മുസൂരി. ഡെറാഡൂണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് മുസൂരി സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് 290 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: RajatVash
നാലാം ദിവസം

നാലാം ദിവസം

പ്രഭാത ഭക്ഷണത്തിന് ശേഷം മുസൂരി വിടുന്നു. ഡെറാഡൂണിലേക്കാണ് യാത്ര. ഡെറാഡൂണിലെ ബുദ്ധ വിഹാരം, തപ്കേശ്വര്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് റിഷികേശിലേക്ക് യാത്ര പുറപ്പെടുന്നു. അവിടെ രാം ജൂള, ലക്ഷ്മണ്‍ ജൂള, എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം ഹരിദ്വാറില്‍ എത്തിച്ചേരുന്നു. ഹരിദ്വാറില്‍ ഡിന്നറിന് ശേഷം ഹോട്ടലില്‍ ചെലവിടുന്നു.
Photo Courtesy: Woodstockschool at en.wikipedia

ഡെറാഡൂണിനേക്കുറിച്ച്

ഡെറാഡൂണിനേക്കുറിച്ച്

എല്ലാ വര്‍ഷവും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്‌. പ്രസന്നമായ കാലാവസ്ഥയും പ്രകൃതി മനോഹാരതിയും ഡെറാഡൂണിനെ വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാക്കിയിട്ടുണ്ട്‌. അതിന്‌ പുറമെ ഉത്തരാഖണ്ഡിലെ മറ്റ്‌ മനോഹര സ്ഥലങ്ങളായ മുസ്സോറി, നൈനിറ്റാള്‍, ഹരിദ്വാര്‍, ഓലി, ഋഷികേശ്‌ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണിവിടം. വിശദമായി വായിക്കാം

Photo Courtesy: Abhishek Verma
ഋഷികേശിനേക്കുറിച്ച്

ഋഷികേശിനേക്കുറിച്ച്

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

Photo Courtesy: meg and rahul
അഞ്ചാം ദിവസം

അഞ്ചാം ദിവസം

പ്രഭാത ഭക്ഷണത്തിന് ശേഷം ഹരിദ്വാറിലെ മാനാസ ദേവി ക്ഷേത്രം, ചണ്ഡി ദേവി ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുന്നു. വൈകുന്നേരം ഗംഗയുടെ തീരത്തുള്ള ഹര്‍കി പൗഡി സന്ദര്‍ശിക്കുന്നു. ഡിന്നറി‌ന് ശേഷം ഹോട്ടലില്‍ തങ്ങുന്നു.
Photo Courtesy: Livefree2013

ഹരിദ്വാറിനേക്കുറിച്ച്

ഹരിദ്വാറിനേക്കുറിച്ച്

ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു. മായാദേവി ക്ഷേത്രം, മാനസദേവി ക്ഷേത്രം, ചണ്ഡിദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: mckaysavage
ആറാം ദിവസം

ആറാം ദിവസം

പ്രഭാത ഭക്ഷണത്തിന് ശേഷം ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടുന്നു. വൈകുന്നേരം ഡല്‍ഹിയില്‍ എത്തിച്ചേരുന്നു. രാത്രി എട്ടരയോടെ ഡ‌ല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക്.
Photo Courtesy: Ramesh NG

പാക്കേജില്‍ ഉള്‍പ്പെടുന്നവ

പാക്കേജില്‍ ഉള്‍പ്പെടുന്നവ

ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുമുള്ള എയര്‍ ടിക്കറ്റുകള്‍. അഞ്ച് രാത്രി ഹോട്ടലുകളില്‍ എ സി മുറിയില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ഡിന്നറും. എ സി ബസുകളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള സന്ദ‌ര്‍ശനം. എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Photo Courtesy: Alec Wilson from Hampton-in-Arden, UK

പാക്കേജില്‍ ഉള്‍പ്പെടാത്തവ

പാക്കേജില്‍ ഉള്‍പ്പെടാത്തവ

ഉച്ച ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടില്ല. എന്തെങ്കിലും നിരക്ക് വര്‍ദ്ധനവ് ഉണ്ടായാല്‍ അതും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രവേശന ഫീസുകള്‍ ഉണ്ടെങ്കില്‍ അവയും വിമാനത്തില്‍ നിന്നുള്ള ഭക്ഷണവും സഞ്ചാരികള്‍ സ്വയം വഹിക്കണം. ടൂര്‍ ഗൈഡുകള്‍ക്കുള്ള ഫീ, പോട്ടര്‍മാ‌ര്‍ക്കുള്ള കൂലി, ലോണ്ട്രി ചാര്‍ജ്, ക്യാമറ ഫീ, തുടങ്ങിയവ പാക്കേജ് നിരക്കി‌ല്‍ ഉള്‍പ്പെടാത്തവയാണ്.
Photo Courtesy: Mashkawat.ahsan

ബുക്ക് ചെയ്യാന്‍

ബുക്ക് ചെയ്യാന്‍

Phone - 080-22960013/22960014/09686575201/09686575202/09686575203 Toll Free: 1800110139
E-mail: [email protected], [email protected] Website

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X