Search
  • Follow NativePlanet
Share
» »ബീച്ചുകൾ മാത്രമാണ് ഗോവയെന്നു തെറ്റിദ്ധരിച്ചവർ കാണാൻ

ബീച്ചുകൾ മാത്രമാണ് ഗോവയെന്നു തെറ്റിദ്ധരിച്ചവർ കാണാൻ

ഓടി നടന്നു കണ്ടു തീർക്കുവാൻ മാത്രം വെള്ളച്ചാട്ടങ്ങൾ ഇല്ലെങ്കിലും ഉള്ളത് കണ്ടിരിക്കേണ്ടതു തന്നെയാണ്. ബീച്ചുകൾ മാത്രമാണ് ഗോവയെന്നു തെറ്റിദ്ധരിച്ചവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ വെള്ളച്ചാട്ടങ്ങൾ.

ഗോവയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക വിശാലമായി പരന്നു കിടക്കുന്ന ബീച്ചുകളാണല്ലോ..എന്നാൽ ആരെയും ആകർഷിക്കുന്ന ഈ ബീച്ചുകൾ കൂടാതെ നിരവധി കാഴ്ചകൾ ഇവിടെ ബാക്കിയുണ്ടെന്ന കാര്യം സഞ്ചാരികൾ മിക്കപ്പോഴും മറക്കാറുണ്ട്. സഹ്യാദ്രി മലനിരകളുടെ ഭാഗമായ ഇവിടെ കാടുകളും കുന്നുകളും കൂടാതെ വെള്ളച്ചാട്ടങ്ങളും കാണാം. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ കണ്ണുകളെ ആകർഷിക്കുന്ന മലനിരകളിൽ നിന്നും നൂൽവണ്ണം മുതൽ കാഴ്ചയിൽ ഒതുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ വരെ ഇവിടെയുണ്ട്. എന്നാൽ ഓടി നടന്നു കണ്ടു തീർക്കുവാൻ മാത്രം വെള്ളച്ചാട്ടങ്ങൾ ഇല്ലെങ്കിലും ഉള്ളത് കണ്ടിരിക്കേണ്ടതു തന്നെയാണ്. ബീച്ചുകൾ മാത്രമാണ് ഗോവയെന്നു തെറ്റിദ്ധരിച്ചവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ വെള്ളച്ചാട്ടങ്ങൾ...

ദൂത്സാഗർ വെള്ളച്ചാട്ടം

ദൂത്സാഗർ വെള്ളച്ചാട്ടം

ഗോവ-കർണ്ണാടക അതിർത്തിയിലായ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമാണ് ദൂത്സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇതിന്റെ അർഥം പാലിന്റെ കടൽ എന്നാണ്. ഉയരത്തിൽ നിന്നും താഴേക്ക് പാൽ പോലെ പതഞ്ഞ് പതിക്കുന്നതിനാലാണ് ഈ പേരു ലഭിച്ചത്.

PC:संगम अनिल नाईक

കാഴ്ചയിൽ വന്യം... ഭീകരം...

കാഴ്ചയിൽ വന്യം... ഭീകരം...

130 അടി മുകളിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നതെങ്കിലും കാഴ്ചയിൽ ഇത് അത്ഭുതപ്പെടുത്തുന്നതാണ് എന്നു പറയേണ്ടതില്ലല്ലോ...കർണ്ണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കും ഇടയിലായാണ് ലോക പ്രശസ്തമായ ദൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പനാജിയിൽ നിന്നും 60 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ. മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. ബെംഗളൂരിൽ നിന്നും 570 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്

PC:Samson Joseph

ഹർവാലെം വെള്ളച്ചാട്ടം

ഹർവാലെം വെള്ളച്ചാട്ടം

ഗോവയിലെ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണ് സാൻക്വെലിം എന്ന ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഹാർവാലെം വെള്ളച്ചാട്ടം. 50 മീറ്റർ ഇയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇത് നോർത്ത് ഗോവയിലാണുള്ളത്. ഗോവയിലെ പ്രശസ്തമായ അർവാലം ഗുഹകളോട് ചേർന്നാണ് ഈ വെള്ളച്ചാട്ടമുള്ളത്. കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഇത് ദൂത്സാഗറിനോളം അത്ഭുതപ്പെടുത്തുന്ന ഒന്നല്ലെങ്കിലും കാഴ്ചയിൽ ഭംഗിയുള്ളതു തന്നെയാണ്. ഇവിടെ തന്നെയാണേ് രുദ്രേശ്വർ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC:Jocelyn Kinghorn

ഹിവ്രേ വെള്ളച്ചാട്ടം

ഹിവ്രേ വെള്ളച്ചാട്ടം

ട്രക്കിങ്ങും ക്ലൈംബിങ്ങും ഒക്കെയായി ഒരു വെള്ളച്ചാട്ടം കാണാൻ പോയാലെ.. കുറച്ചധികം തന്നെ സാഹസികമായി യാത്ര പോകണമെന്നു ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് ഹിവ്രേ വെള്ളച്ചാട്ടം. കനത്ത കാടിനുള്ളിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് പോകുവാനും ട്രക്കിങ്ങിനും പ്രത്യേകം വഴികൾ ഒന്നുമില്ല. അതുകാരണം കൊണ്ടുതന്നെ സാഹസികർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് ഇവിടുത്തെ യാത്ര. വാൽപോയ് എന്നു പേരായ നഗരത്തിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടമുള്ളത്.

സാഡാ ഫാൾസ്

സാഡാ ഫാൾസ്

ചോർല ഘട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സാഡാ വെള്ളച്ചാട്ടം. നാല കിലോമീറ്റർ നടന്നാൽ മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെക്കുള്ള യാത്രയിൽ വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ വേണം നടന്നെത്തുവാൻ. ചെറിയ അരുവികളും പാറക്കെട്ടുകളും കാടുകളും ഒക്കെ ഇതിന്റെ ഭാഗമാണ്. 200 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇത് ശാന്തവും ആകർഷണീയവുമാണ്.

നേത്രാവലി വെള്ളച്ചാട്ടം

നേത്രാവലി വെള്ളച്ചാട്ടം

മദേയ് വൈൽഡ് ലൈഫ് സാങ്ച്വറിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് നേത്രാവലി വെള്ളച്ചാട്ടംയ പശ്ചിമഘട്ടത്തിന്റെ ഭാഗമായി സംരക്ഷിത പ്രദേശത്തുള്ള ഈ വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിങ്ങിലൂടെ മാത്രമേ എത്താനാവൂ. ഒറ്റപ്പെട്ട നിലയിലുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ഇവിടെ എത്തുന്നവർ തീര്‍ച്ചയായും കാണേണ്ടതു തന്നെയാണ്.

തംബടി സുർലാ വെള്ളച്ചാട്ടം

തംബടി സുർലാ വെള്ളച്ചാട്ടം

ഭഗ്വാൻ മഹാവീർ സാങ്ച്വറിയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് തംബടി സുർലാ വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്കിടയിലൂടെ കാടിനുള്ളിൽ നിന്നും ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടവും മറ്റുള്ളവയെപ്പോലെ ട്രക്കിങ്ങിലൂടെ മാത്രമേ എത്താനാവൂ. 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ശിവക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

കുസ്കേം വെള്ളച്ചാട്ടം

കുസ്കേം വെള്ളച്ചാട്ടം

സൗത്ത് ഗോവയിൽ കാനകോന ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുസ്കേം വെള്ളച്ചാട്ടം. കുസ്കേം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. കോട്ടിഗോവ ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മഴക്കാലങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.

കേസർവാൽ വെള്ളച്ചാട്ടം

കേസർവാൽ വെള്ളച്ചാട്ടം

വെർന പീഢഭൂമിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കേസർവാൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വെള്ളച്ചാട്ടം. പനാജിമിൽ നിന്നും 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് വെറ്റിലത്തോട്ടങ്ങൾക്കും മരങ്ങൾക്കും നടുവിലായാണുള്ളത്.

ഗോവയിലെ ആരും കാണാത്ത ഗുഹയും വെള്ളച്ചാട്ടവുംഗോവയിലെ ആരും കാണാത്ത ഗുഹയും വെള്ളച്ചാട്ടവും

ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!! ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!!

ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!! ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X