Search
  • Follow NativePlanet
Share
» »മധുരിക്കുന്ന നദിയും പാപങ്ങളകറ്റുന്ന ക്ഷേത്രവും..അംബാസമുദ്രം ഇങ്ങനെയാണ്

മധുരിക്കുന്ന നദിയും പാപങ്ങളകറ്റുന്ന ക്ഷേത്രവും..അംബാസമുദ്രം ഇങ്ങനെയാണ്

തമിഴ്നാട്ടിൽ തിരുനെൽവേലിയിലുള്ള അംബാസമുദ്രത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പശ്ചിമഘട്ടം അതിരു തീര്‍ത്തിരിക്കുന്ന ഒരു ഗ്രാമം....കാഴ്ചയിൽ ഒരു കൊച്ചു കേരളം എന്നു തോന്നിപ്പിക്കുന്ന ഈ നാട് തമിഴ്നാട്ടിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. പശ്ചിമഘട്ടത്തിൽ നിന്നും പതിക്കുന്ന താമരഭരണി നദിയും ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം പറയുന്ന ഒരു നാടും ഒക്കെയാകുമ്പോഴാണ് അംബാസമുദ്രത്തിന്റെ കഥ പൂർത്തിയാവുന്നത്. അംബാസമുദ്രത്തെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

അംബാസമുദ്രം

പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അംബാസമുദ്രം പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ട് പ്രസിദ്ധമായ ഇടമാണ്. താമരഭരണി നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം അംബെ എന്ന പേരിലും അറിയപ്പെടുന്നു. അംബ, സമുന്ദർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് അംബാസമുദ്രം എന്ന പേരു വരുന്നത്.

ചരിത്ര പ്രേമികളേ ഇതിലേ

ചരിത്ര പ്രേമികളേ ഇതിലേ

ചരിത്ര പ്രേമികൾക്കും കലാകാരന്മാർക്കും ക്ഷേത്രങ്ങളുടെ ചരിത്രം അന്വേഷിച്ചു നടക്കുന്നവർക്കുമെല്ലാം പറ്റിയ ഒരിടമാണ് അംബാസമുദ്രം. താമരഭരണി പശ്ചിമഘട്ടത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ഇടമായതിനാൽ ഈ പ്രദേശത്തിന്റെ ഭംഗി ഒന്നുകൂടി വർധിക്കുന്നു.

PC:Rahuljeswin

അഗസ്ത്യാറുടെ നാട്

അഗസ്ത്യാറുടെ നാട്

തമിഴ് സംസ്കാരവുമായു പൈതൃകവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരിടമാണ് അംബാസമുദ്രം. ഇവിടെയാണ് ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് അഗസ്ത്യാർ എന്ന പ്രശസ്തനായ കവി ജീവിച്ചിരുന്നു എന്നു കരുതുന്നത്.

PC:Sukumaran sundar

ദൈവത്തിന്‍റെ സ്വന്തം നാട്

ദൈവത്തിന്‍റെ സ്വന്തം നാട്

അനവധിയായ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ കാണാം. തമിഴ്നാട്ടിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ശിവന് സമർപ്പിച്ചിരിക്കുന്ന കാശിബനാഥ സ്വാമി ക്ഷേത്രവും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന കൃഷ്ണ സ്വാമി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. പാപനാശം പാപനാശാര്‍ ക്ഷേത്രം, മേലേസേവല്‍ മേഘലിംഗേശ്വര്‍ ക്ഷേത്രം, വേണുഗോപാലസ്വാമി ക്ഷേത്രം തുടങ്ങിയവയും ഇവിടെയുണ്ട്.

PC:Sukumaran sundar

താമരഭരണി നദി

താമരഭരണി നദി

അംബാസമുദ്രത്തിന‍്‍റെ ജീവശ്വാസം എന്നു വിശേഷിപ്പിക്കുവാൻ പറ്റുന്നതാണ് ഇവിടുത്തെ താമരഭരണി നദി. മധുര രുചിയുള്ള വെള്ളമാണ് ഇതിന്ഡ‍റെ പ്രത്യേകത. പശ്ചിമഘട്ടത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ഇതിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇതിൽ കോപ്പറിന്‍റെ അംശം ഒരുപാട് അടങ്ങിയിട്ടുണ്ട്.
തമിഴിൽ കോപ്പറിനെ പറയുന്ന താമിരൻ എന്ന വാക്കിൽ നിന്നുമാണ് ഇതിനു പേരു ലഭിക്കുന്നത്.

PC:Karthikeyan.pandian

കലക്കാട് മുണ്ടുതുറെ ടൈഗർ റിസർവ്വ്

കലക്കാട് മുണ്ടുതുറെ ടൈഗർ റിസർവ്വ്

അംബാനദിയുടെ മറ്റൊരു ആകർഷണമാണ്
കലക്കാട് മുണ്ടുതുറെ ടൈഗർ റിസർവ്വ്. സത്യമംഗലം വന്യജീവി സങ്കേതം കഴിഞ്ഞാൽ വലുപ്പത്തിന്റെ കാര്യത്തിൽ അടുത്ത സ്ഥാനം കലക്കാടിനാണുള്ളത്. ട്രക്കിങ്ങ് പ്രേമികൾക്കായി 24 വ്യത്യസ്ത ട്രക്കിങ്ങ് പാതകൾ ഇവിടെയുണ്ട്.

PC: Hollingsworth

കരയാർ അണക്കെട്ട്

കരയാർ അണക്കെട്ട്

മുണ്ടുതുറെ ടൈഗർ റിസർവ്വിനു സമീപമാണ് കരയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനകത്തായാണ് വനതീർഥം എന്നു പേരുള്ള വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ബോട്ടിങ്ങിനും സാഹസിക യാത്രയ്ക്കും ഒരുപാട് സഞ്ചാരികൾ എത്തുന്നു.

PC:Paulthy photography

പാപനാശം അണക്കെട്ട്

പാപനാശം അണക്കെട്ട്

അഗസ്ത്യ മുനിയുടെ മുൻപിൽ ശിവനും പാർവ്വതിയും പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്താണ് പാപനാശം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പശ്ച ഘട്ടത്തിലെ പൊതിഗെ മലയിൽ സ്ഥിതി ചെയ്യുന്ന ഇത് 1942 ലാണ് നിർമ്മിക്കുന്നത്. പാപനാശം വെള്ളച്ചാട്ടത്തിനോട് ചേർന്നാണ് ഇതുള്ളത്. ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തുന്നു.

PC:Sunciti _ Sundaram's

പാപനാശം പാപനാശാര്‍ ക്ഷേത്രം

പാപനാശം പാപനാശാര്‍ ക്ഷേത്രം

തമിഴ്നാട്ടിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം. പാപങ്ങൾ പോകുവാനായി ഇവിടെ ക്ഷേത്രക്കുളത്തിൽ എത്തി പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇവിടം പാപങ്ങളെ നശിപ്പിക്കുന്ന ഇടം അഥവാ പാപനാശം എന്നറിയപ്പെടുവാൻ തുടങ്ങിയത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പാപമോചനം കൂടാതെ വിവാഹ കാര്യങ്ങൾക്കായും ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു.

PC:Bastintonyroy

അഗസ്ത്യാർ വെള്ളച്ചാട്ടം

അഗസ്ത്യാർ വെള്ളച്ചാട്ടം

പാപനാശം വെള്ളച്ചാട്ടം എന്നാണ് അഗസ്യത്യാർ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. പാപനാശത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് പശ്ചിമഘട്ടത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. തിരുനെൽവേലിയിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ഹിന്ദു വിശ്വാസം അനുസരിച്ച് അഗസ്യ് മുനി ഇവിടെ വെച്ചാണത്രെ ശിവന്റെയും പാർവ്വതിയുടെയും വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

PC:sankaracs

ബ്രഹ്മദേശം

ബ്രഹ്മദേശം

അംബാസമുദ്രത്തിലെ ഒരു ചെറിയ ഗ്രാമമാണ് ബ്രഹ്മദേശം. രാജരാജ ചോളന്റെ കാലത്ത്നാലു വേദങ്ങളും ഉരുവിട്ട പണ്ഡിതന്മാർക്ക് ദാനമായി നല്കിയതാണ് ഇവിടമെന്നാണ് വിശ്വാസം. ഇവിടെ പ്രശസ്തമായ പല ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു.

PC:Planemad

സന്ദർശിക്കുവാൻ പറ്റിയ സമയം

തമിഴ്നാട്ടിൽ പൊതുവേയുള്ള ചൂട് നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ട് മഴ ക്കാലത്തിന് ശേഷമുള്ള സമയങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് കൂടുതൽ നല്ലത്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയം അംബാസമുദ്രം യാത്രയ്ക്ക് തിരഞ്ഞെടുക്കാം.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലാണ് അംബാസമുദ്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 151 കിലോമീറ്ററാണ് ദൂരം. കൊച്ചിയിൽ നിന്നും 275 കിലോമീറ്ററും കോഴിക്കോട് നിന്നും505 കിലോമീറ്ററുമാണ് തിരുവനന്തപുരത്തേയ്ക്കുള്ള ദൂരം.

അണ്ണന്‍റെയും തമ്പിയുടെയും കഥകളുറങ്ങുന്ന പൊള്ളാച്ചി!! അണ്ണന്‍റെയും തമ്പിയുടെയും കഥകളുറങ്ങുന്ന പൊള്ളാച്ചി!!

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!! കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X