സഹ്യാദ്രിയുടെ പച്ചപ്പില്‍ ഹൃദയപൂര്‍വ്വം സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നാടാണ് അംബോലി. മഴമേഘങ്ങള്‍ പെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മാനവും അപ്രതീക്ഷിതമായെത്തുന്ന മഴയില്‍ കോടമഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന അംബോലി മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ മഴക്കാഴ്ചകള്‍ ഒരുക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ കാലഘട്ടത്തിലേക്ക് സഞ്ചാരികലെ എത്തിക്കുന്ന അംബോലിയില്‍ പക്ഷ കാഴ്ചകളുടെ ചരിത്രത്തിന് അതിലും പഴക്കമുണ്ട്. തകര്‍ത്തുപെയ്യുന്ന മഴയില്‍ മഹാരാഷ്ട്രയിലെ ഏറ്റവും നനവാര്‍ന്ന ഇടങ്ങളിലൊന്നായി മാറുന്ന അംബോലിയെക്കുറിച്ചും ഇവിടുത്തെ കാഴ്ചകളെക്കുറിച്ചും വായിക്കാം

അംബോലി
സഞ്ചാരികള്‍ക്ക് പ്രത്യേക വിശദീകരണങ്ങളൊന്നും വേണ്ടാത്ത നാടുകളിലൊന്നാണ് അംബോലി. മഴക്കാഴ്ചകള്‍ക്കും മണ്‍സൂണ്‍ ട്രക്കിങ്ങുകള്‍ക്കും മലയാളികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ കയറിച്ചെല്ലുന്ന മഹാരാഷ്ട്രയില്‍ മഴ ആസ്വദിക്കുവാന്‍ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് അംബോലി. സമുഗ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സിന്ധുദുര്‍ഗ് ജില്ലയുടെ ഭാഗമാണ്.
PC:Nilesh2 str

അംബോലിയിലെ മഴക്കാലം
മഴക്കാലത്ത് നമുക്ക് വയനാടിനോടും ഇടുക്കിയോടും ഒക്കെ ചെറിയൊരു ഇഷ്ടക്കൂടുതല്‍ തോന്നില്ലേ.. ആര്‍ത്തലച്ചുപെയ്യുന്ന മഴയും അതിലെ പച്ചപ്പും മലമുകളില്‍ നിന്നും ഉറവപൊട്ടി വരുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെയായി അതുപോലുള്ള കുറച്ചു കാഴ്ചകളാണ് അംബോലിയിലെ മഴക്കാലം തരുന്നത്. താഴ്വാരത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദികളും ആകംഭവും അവസാനവും മനസ്സിലാകാതെ, മലമുകളില്‍ നിന്നെവെടെനിന്നോ ആരംഭിച്ച് പച്ചപ്പില്‍ മറഞ്ഞുപോകുന്ന വെള്ളച്ചാട്ടങ്ങളും പച്ചപ്പിന്‍റെ നിറഭേദങ്ങളും ഇവിടെ കാണാം. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടം കൂടിയാണ് അംബോലി. ഇന്ത്യയിലെ ഏറ്റവും നനവാര്‍ന്ന ഇടങ്ങളുടെ പട്ടികയില്‍ ചിറാപുഞ്ചിക്കും മൗസിന്‍റാമിനും അഗുംബെയ്ക്കുമൊപ്പം അംബോലിയും ഇടം നേടിയിട്ടുണ്ട്.
PC: Mayur Deshpande

ഗോവ തുടങ്ങുന്നതിനു മുന്‍പ്
ഗോവയിലെ സമതലം ആരംഭിക്കുന്നതിനു മുന്‍പുള്ള മഹാരാഷ്ട്രയിലെ ഏറ്റവും അവസാനത്തെ ഹില്‍ സ്റ്റേഷന്‍ കൂടിയാണ് അംബോലി. ജൈവവൈവിധ്യത്തിനും വെള്ളച്ചാട്ടങ്ങള്‍ക്കും മാത്രമല്ല, ട്രക്കിങ്ങിനും പ്രസിദ്ധമാണ്. ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയിലും അംബോലിയില്‍ എത്തുന്നവരുണ്ട്. ഗോവയോടുള്ള സാമീപ്യം കാരണം ഗോവ യാത്രയില്‍ ഇതുവഴി വന്ന് അംബോലി പര്യവേക്ഷണം ചെയ്തുപോകുന്നവരും ഉണ്ട്

അംബോലി വെള്ളച്ചാട്ടം
അംബോലി യാത്രയില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത സ്ഥലങ്ങളിലൊന്നാണ് അംബോലി വെള്ളച്ചാട്ടം. പ്രധാനവെള്ളച്ചാട്ടത്തെ ചുറ്റി നിരവധി ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാം എന്നതാണ് ഇതിന്റെ ഏറ്റവുംപ്രധാന ആകര്‍ഷണം. അതിനൊപ്പം ഇതിനെ പൊതിഞ്ഞുനില്‍ക്കുന്ന പച്ചപ്പും എടുത്തുപറയേണ്ടതാണ്. വര്‍ഷത്തില്‍ മികച്ച സമയത്തും ഈ വെള്ളച്ചാട്ടത്തില്‍ വെള്ളമുണ്ടെങ്കിലും മഴക്കാലമാണ് ഇതിന് പൂര്‍ണ്ണമായും ജീവന്‍ വയ്ക്കുന്നത്. എന്നാല്‍ ണഴക്കാല്തത് തെന്നലും വഴുവഴുപ്പും കൂടുതലായതിനാല്‍ യാത്രയില്‍ പരമാവധി ശ്രദ്ധിക്കണം. അംബോലി ബസ്സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
PC:MAHALING

നന്‍ഗാര്‍ത്ത വെള്ളച്ചാട്ടം
മഴയില്‍ അംബോലിയില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു വെള്ളച്ചാട്ടമാണ് നന്‍ഗാര്‍ത്ത വെള്ളച്ചാട്ടം . ഏകദേശം 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സ്വരം ദൂരെ നിന്നും കേള്‍ക്കാം. ചെറിയൊര പാറയിടുക്കിലൂടെയാണ് ഈ വെള്ളച്ചാട്ടം വരുന്നത്. അംബോലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ സാവന്ത്വാടി റോഡിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഇതിന്റെ ഭംഗി വീണ്ടും വര്‍ധിക്കുന്നു.
PC:Nilesh2

ഷിർഗോങ്കർ പോയിന്റ്
അംബോലിയിലെ വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലവും ഒരു പിക്നിക് സ്പോട്ടുമാണ് ഷിർഗോങ്കർ പോയിന്റ് . ഇവിടുത്തെ ആളുകള്‍ കുടുംബവുമൊത്ത് സമയം ചിലവഴിക്കുവാന്‍ മിക്കവാറും തിരഞ്ഞെടുക്കുന്നത് ഷിർഗോങ്കർ പോയിന്റ് ആണ്. ത്വക്കിലൂടെ അരിച്ചിറങ്ങുന്ന തണുപ്പും അതിന് ശക്തിപകരുന്ന മഴയും മഞ്ഞും ഇവിടെ വന്നാല്‍ അനുഭവിച്ചറിയാം. ചുറ്റിലുമുള്ള പച്ചപ്പ് ഇവിടുത്തെ സമയത്തെ കൂടുതല്‍ മനോഹരമാക്കുന്നു. അംബോലിയിലെ കേഗാഡ് എന്ന സ്ഥലത്തായാണ് ഇതുള്ളത്.
PC:nilesh

കവല്‍ഷേട്ട് പോയിന്‍റ്
അംബോലിയില്‍ നിങ്ങളുടെ ഹൃദയം കവരുവാന്‍ പോകുന്ന മറ്റൊരു സ്ഥലമാണ് കവല്‍ഷേട്ട് പോയിന്‍റ്.താഴ്വരകളും വെള്ളച്ചാട്ടങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും കാണാം. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ റിവേഴ്സ് വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കും. പ്രസിദ്ധമായ നാനേഘാട്ടിനു സമീപമാണ് വെള്ളച്ചാട്ടമുള്ളത്. സാധാരണപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാറ്റിന്‍രെ ശക്തിയില്‍ വീണ്ടും മുകളിലേക്ക് വരുന്നതാണ് ഇവിടുത്തെ റിവേഴ്സ് വെള്ളച്ചാട്ടം.
താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ

മാധവ്ഗഡ് കോട്ട
അംബോലിയില്‍ നിന്നും പോകുവാന്‍ പറ്റിയ മറ്റൊരു മികച്ച സ്ഥലമാണ് മാധവ്ഗഡ് കോട്ട. ചരിത്രക്കാഴ്ചകളും പ്രകൃതിഭംഗിയും ചേര്‍ന്നു നില്‍ക്കുന്ന ഇവിടം അംബോലിയിവെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണ്. അംബോലിയില്‍ നിന്നും എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാം.

ഹിരണ്യകേശ്വര്‍ ക്ഷേത്രം
അംബോലിയിലെ ആത്മീയ ലക്ഷ്യസ്ഥാനമാണ് ഹിരണ്യകേശ്വര്‍ ക്ഷേത്രം. ഹിരണ്യകേശ്വര്‍ നദി ഉത്ഭവിക്കുന്ന ഇടം കൂടിയാണിത്. ഗുഹയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രവും ഇവിടുത്തെ പ്രതിഷ്ഠയും വ്യത്യസ്തമായ കാഴ്ചാനുഭവം നല്കുന്നു.
PC:Nilesh2 str

സണ്‍റൈസ് പോയിന്‍റ്
സാവന്ത്വായിടിലേക്കുള്ല വഴിയില്‍ സ്ഥിതി ചെയ്യുന്ന സണ്‍റൈസ് പോയിന്‍റ് അംബോലിയിലെ യാത്രയില്‍ ഉള്‍പ്പെടുക്കാം.
PC:Artem Sapegin

അംബോലി ഘട്ട്
അംബോയില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലമാണ് അംബോലി ഘട്ട്. സഹ്യാദ്രിയിലുള്ള മലമ്പാതയാണ് ഇത്. കനത്തകാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ മഴക്കാലത്ത് കനത്തമഴ ലഭിക്കാറുണ്ട്,
PC:Yashhegde
മണ്‍സൂണ്‍ ട്രക്കിങ്: മഴക്കാലത്ത് മഹാരാഷ്ട്രയില്‍ ഒഴിവാക്കണം ഈ ട്രക്കിങ്ങുകള്‍
മഴക്കാലത്ത് കാടുകയറാം...കോട്ടകളും കുന്നും കയറി മഹാരാഷ്ട്രയിലെ ട്രക്കിങ്ങുകള്‍