Search
  • Follow NativePlanet
Share
» »കാമാഖ്യ ദേവി രജസ്വലയാകുന്ന അമ്പുമ്പാച്ചി മേള! വിശ്വാസങ്ങളിങ്ങനെ,ആചാരങ്ങളും!

കാമാഖ്യ ദേവി രജസ്വലയാകുന്ന അമ്പുമ്പാച്ചി മേള! വിശ്വാസങ്ങളിങ്ങനെ,ആചാരങ്ങളും!

വിശ്വാസങ്ങളുടെ പേരില്‍ പലപ്പോഴും മാറ്റി നിര്‍ത്തുന്ന സ്ത്രീയെ ശക്തിയായി ആരാധിക്കുന്ന ക്ഷേത്രമാണ് അസമിലെ കാമാഖ്യാ ദേവി ക്ഷേത്രം. സ്ത്രീയുടെ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രഖ്യാപിച്ച് വിശ്വാസകേന്ദ്രങ്ങള്‍ സ്ത്രീകളെ അകറ്റുമ്പോള്‍ അതേ കാരണം തന്നെയാണ് കാമാഖ്യയില്‍ ആരാധിക്കുന്നത്. സ്ത്രീ ശരീരത്തെ ഏറ്റവും വിശുദ്ധമായി കണ്ട് അതിനെ പൂജിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം.
ഇവിടുത്തെ ഏറ്റവും പ്രസിദ്ധ ആഘോഷമായ അംബുബാച്ചി മേളയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം‌

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം‌

ഇന്ത്യയിലെ ഏറ്റവും അപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഗുവാഹത്തിയിലെ നീലാചല്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്. യോനി പ്രതിഷ്ഠ നടത്തിയിരിക്കുന്ന ഏക ക്ഷേത്രം കൂടിയാണിത്.

PC:GeetMaanu

 പ്രതിഷ്ഠയുടെ ഐതിഹ്യം

സതീദേവി ശിവനെ വിവാഹം ചെയ്തത് ദേവിയുടെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതത്തോടെയല്ലായിരുന്നു. അതുകൊണ്ടുതന്നെ നാളുകള്‍ വീണ്ട പിണക്കം ഇവര്‍ തമ്മിലുണ്ടായിരുന്നു. ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. പിതാവിന്റെ ക്ഷണം ലഭിക്കാതിരുന്നി‌ട്ടും ശിവനെ അവഗണിച്ച പാര്‍വ്വതി യാഗത്തിനു പോയി. എന്നാല്‍ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും എന്നാണ് വിശ്വാസം.
PC:Subhashish Panigrahi

ദേവിയുടെ ആര്‍ത്തവം

ദേവിയുടെ ആര്‍ത്തവം


സ്ത്രീയെ ആരാധിക്കുന്ന ക്ഷേത്രമായതിനാല്‍ ഇവിടെ ദേവിയുടെ ആര്‍ത്തവ ദിനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവി രജസ്വല ആകുമെന്നാണ് വിശ്വാസം. ആ മൂന്നു ദിവസവും അതിനെ തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളിലും ഇവിടെ പൂര്‍ണ്ണ ആഘോഷമായിരിക്കും.
PC:Subhashish Panigrahi

ക്ഷേത്രം അടഞ്ഞു കിടക്കുന്ന മൂന്നു ദിനങ്ങള്‍

ക്ഷേത്രം അടഞ്ഞു കിടക്കുന്ന മൂന്നു ദിനങ്ങള്‍

ദേവിയ്ക്ക് ആര്‍ത്തവമുണ്ടാകുന്ന ആ മൂന്നു ദിവസങ്ങളില്‍ ക്ഷേത്രം പൂര്‍ണ്ണമായും അടഞ്ഞു കിടക്കും.പൂജയും മറ്റു കാര്യങ്ങളുമൊന്നും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ന‌ടക്കില്ലെങ്കിലും പുറത്ത് വിശ്വാസികളുടെ ആഘോഷങ്ങള്‍ തന്നെയായിരിക്കും.
കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. ഈ ദിവസങ്ങളില്‍ സമീപത്തെ ബ്രഹ്മപുത്രാ നദി പോലും ചുവന്നൊഴുകുമെന്നാണ് വിശ്വാസം
PC:Priyambada Nath

ക്ഷേത്രം തുറന്നാല്‍

ക്ഷേത്രം തുറന്നാല്‍

മൂന്നൂ ദിവസത്തെ ആര്‍ത്തവം കഴിഞ്ഞ് നാലാം ദിവസം മുതല്‍ ക്ഷേത്രം തുറക്കും. അന്ന് പ്രസാദമായി വിതരണം ചെയ്യുക ദേവിയുടെ ആര്‍ത്തവത്തിന്റെ അടാളമായ ചുവന്ന നിറത്തിലുള്ള തുണി കഷ്ണം ആണ്. ആര്‍ത്തവം ന‌ടക്കുന്ന മൂന്നു ദിവസങ്ങളിലും ക്ഷേത്രത്തിനുള്ളിലെ ചെറിയ നീരുറവയ്ക്കു പോലും ചുവന്ന നിറമായിരിക്കുമത്രെ. . ഈ വെള്ളവും ക്ഷേത്രം തുറക്കുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രസാദമായി നല്കും.

പ്രസാദത്തിന്റെ കഥ ഇങ്ങനെ

പ്രസാദത്തിന്റെ കഥ ഇങ്ങനെ

നാലാം ദിവസത്തിൽ, വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്ന മാ കാമാഖ്യയുടെ അനുഗ്രഹം തേടിയതിന് ശേഷം പ്രസാദ് അല്ലെങ്കിൽ വിശുദ്ധ ഭക്ഷണം വിതരണം ചെയ്യുന്നു. ‘അംഗോദക്', ‘അങ്കബസ്ത്ര' എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഇത് വിതരണം ചെയ്യുന്നു. ശരീരത്തിന്റെ ദ്രാവക ഭാഗമാണ് ‘അംഗോദക്' എന്ന വാക്കിന്റെ അർത്ഥം. ഇത് ‘നീരുറവയിൽ നിന്നുള്ള വെള്ളം' എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ‘അങ്കബസ്ത്ര' എന്ന വാക്കിന്റെ അർത്ഥം ശരീരത്തെ മൂടുന്ന തുണിയാണ്. ദേവിയുടെ ആർത്തവചക്രത്തിൽ യോനി ആകൃതിയിലുള്ള കല്ല് മൂടാൻ ഉപയോഗിക്കുന്ന ചുവന്ന തുണിയുടെ ഒരു ഭാഗത്തെ ഇത് സൂചിപ്പിക്കുന്നു.

PC:Deeporaj

 മറ്റു പേരുകള്‍

മറ്റു പേരുകള്‍

അംബുബാച്ചി മേളയെ അമേതി അല്ലെങ്കിൽ താന്ത്രിക ഫെർട്ടിലിറ്റി ഫെസ്റ്റിവൽ എന്നും വിളിക്കുന്നു. കാമാഖ്യ ദേവിയെ ആരാധിക്കാൻ രാജ്യത്തുടനീളമുള്ള താന്ത്രികരോ മത പുരോഹിതരോ ഒക്കെ ആയ ധാരാളം ആളുകൾ ഒത്തുകൂടുന്നു.
PC:Mayurimdas

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

ലോകത്തിലെ ഏറ്റവും മനോഹരമായ പാക്കിസ്ഥാന്‍ ഗ്രാമങ്ങളിലൂടെലോകത്തിലെ ഏറ്റവും മനോഹരമായ പാക്കിസ്ഥാന്‍ ഗ്രാമങ്ങളിലൂടെ

Read more about: temple festival assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X