Search
  • Follow NativePlanet
Share
» »അമിനി..ലക്ഷദ്വീപിലെ അറിയപ്പെടാത്ത വിസ്മയം

അമിനി..ലക്ഷദ്വീപിലെ അറിയപ്പെടാത്ത വിസ്മയം

വെറും മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ഈ കൊച്ചു ദ്വീപിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

പവിഴപ്പുറ്റുകൾ കൊണ്ട് അതിമനോഹരമായ കാഴ്ചകളൊരുക്കിയിരിക്കുന്ന ലക്ഷദ്വീപ് ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. പവിഴപ്പുറ്റുകളും മനോഹരമായ കാഴ്ചകളും ദ്വീപുകളും ഇവിടെ എത്തുവാൻ സഞ്ചാരികളെ കൊതിപ്പിക്കുന്നു. അങ്ങനെ ആരും കൊതിക്കുന്ന ലക്ഷദ്വീപിലെ കാഴ്ചകളിൽ മിക്കപ്പോഴും വിട്ടുപോകുന്ന ഒരിടമുണ്ട്. അമിനി. ലക്ഷദ്വീപിന്റെ പ്രാദേശിക സംസ്കാരവും ജീവിത രീതികളും രുചികളും ഒക്കെ അറിയണമെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട നാടാണ് അമിനി. വെറും മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ഈ കൊച്ചു ദ്വീപിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!

 അമിനി

അമിനി

കവരത്തി ദ്വീപിനും കട്മത്ത് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അമിനി കൊച്ചിയിൽ നിന്നും 407 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുട്ടയുടെ ആകൃതിയിലുള്ള ഈ ദ്വീപ് ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് ഇവിടെ എത്തുന്നവർക്ക് നല്കുന്നത്.

വിശ്വാസത്തിൽ നിന്നും

വിശ്വാസത്തിൽ നിന്നും

ലക്ഷദ്വീപിലെ മറ്റേതു ദ്വീപിനെയും പോലെ അമിനിയ്ക്കും ഒരു കഥ പറയുവാനുണ്ട്. അമിൻ എന്ന അറബിക് വാക്കിൽ നിന്നുമാണ് അമിനി ഉണ്ടാകുന്നത്. അമിനി എന്നാൽ വിശ്വാസം എന്നാണ് അർഥം. അമിനി ദ്വീപിലും പരിസരപ്രദേശങ്ങളിലും ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഉബൈദുള്ള എന്ന സന്യാസിയുടെ പേരിലാണ് അമിനി ദിപിന്റെ ചരിത്ര പ്രശസ്തി.

മുട്ടയുടെ ആകൃതിയിൽ

മുട്ടയുടെ ആകൃതിയിൽ

3 കിലോമീറ്റർ നീളവും, 1.5 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. ലഗൂണിന്റെ വലിപ്പവും കണക്കിലെടുത്താൽ മുട്ടയുടെ ആകൃതിയാണ് ഈ ദ്വീപിനുള്ളത്.[1] 1.5 ചതുരശ്ര കിലോമീറ്റർ ലഗൂൺ ദ്വീപിലുണ്ട്.

PC:icultist

അവധിക്കാലം ആഘോഷിക്കുവാൻ അവധി ദിവസങ്ങൾ

അവധിക്കാലം ആഘോഷിക്കുവാൻ അവധി ദിവസങ്ങൾ

ആഘോഷിക്കുവാൻ ലക്ഷദ്വീപ് തിരഞ്ഞെടുക്കുന്നവർ അമിനിയെ ഒഴിവാക്കരുത്. കടലിനോട് ചേർന്നു കിടക്കുന്ന റിസോർട്ടുകളും അവിടുത്തെ ഭംഗിയുള്ള സൂര്യോദയ-അസ്തമയ കാഴ്ചകളും കടലിലിലെ വിനോദങ്ങളും ഒക്കെ ഇവിടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ലക്ഷദ്വീപിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കുവാൻ ഏറ്റവും മികച്ച ഇടം കൂടിയാണിത്.

PC:Vaikoovery

കരകൗശല വസ്തുക്കൾ

കരകൗശല വസ്തുക്കൾ

അമിനിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ കരകൗശല വസ്തുക്കൾ. ആമയുടേയും, തേങ്ങയുടേയും പുറംതോടുകൊണ്ട് ഊന്നുവടി നിർമ്മിക്കുന്ന കരകൗശലവിദഗ്ദർ ഈ ദ്വീപിലുണ്ട്. കാഴ്ചയിലെ വളരെ ആകർഷണീയ രൂപമാണ് ഈ ഊന്നുവടിയുടേത്.

PC:The.chhayachitrakar

മൊത്തം സാഹസികത

മൊത്തം സാഹസികത

കടലിലെ സാഹസികതകൾ തന്നെയാണ് ഇവിടുത്തെയും ആകർഷണം. സ്കൂബാ ഡൈവിങ്ങ്, സ്നോർകലിങ്ങ്, സ്വിമ്മിങ്ങ്,. ഡീപ് സീ ഡൈവിങ്ങ് തുടങ്ങിയവയ്ക്കൊക്കെ ഇവിടെ സൗകര്യങ്ങളുണ്ട്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം. എന്നാൽ ചൂടുകാലത്ത് കഴിവതും ഇവിടേക്കുള്ള യാത്ര മാറ്റി വയ്ക്കുക. ഒക്ടോബർ മുതൽ മേയ് മാസത്തിന്റെ തുടക്കം വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. കനത്ത മഴയിൽ ഇവിടേക്ക് യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊച്ചിയിൽ നിന്നും 407 കിലോമീറ്റർ അകലെയാണ് അമിനി സ്ഥിതി ചെയ്യുന്നത്. അഗത്തി ദ്വീപിൽ നിന്നും ബോട്ട് വാടകയ്ക്ക് എടുത്ത് മാത്രമേ ഇവിടെ എത്താനാവൂ. ലക്ഷദ്വീപിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്. കൊച്ചിയിൽ നിന്നും ചെന്നൈയിൽ നിന്നും ബെംഗളുരുവിൽ നിന്നും എല്ലാ ദിവസവും അഗത്തിയിലേക്ക് വിമാന സർവ്വീസ് ലഭ്യമാണ്. അഗത്തിയിലെത്തിയാൽ ഇവിടെ നിന്നും ഫെറിയിലും സ്പീഡ് ബോട്ടിലും ഒക്കെയായി അമിനിയിലെത്താം.

കടമത്ത് ദ്വീപ്

കടമത്ത് ദ്വീപ്

ലക്ഷദ്വീപ് സമൂഹത്തിലെ മനോഹരമായ മറ്റൊരു ദ്വീപാണ് കടമത്ത് ദ്വീപ്. ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കടമത്ത് ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്. കണ്ണുനീർ തുള്ളിയുടെ രൂപത്തിൽ ഒരു ചെറിയ തുള്ളിയായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഒരിക്കൽ എത്തുന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കും...
അഗത്തി ദ്വീപിൽ നിന്നും 77 കിലോമീറ്റർ അകലെയാണ് കടമത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കണ്ണുനീർ തുള്ളിയുടെ ആകൃതിയിൽ 3.5 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ദ്വീപുള്ളത്. കവരത്തി ദ്വീപിൽ നിന്നും 67 കിലോമീറ്ററും കിൽത്താൻ ദ്വീപിൽ നിന്നും 32 കിലോമീറ്ററും കൊച്ചിയിൽ നിന്നും 407 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്.

ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം<br />ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ബാരാമതി കാത്തിരിക്കുന്നു...ഈ കിടിലൻ കാഴ്ചകളിലേക്ക് ബാരാമതി കാത്തിരിക്കുന്നു...ഈ കിടിലൻ കാഴ്ചകളിലേക്ക്

PC:tourism.gov

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X