Search
  • Follow NativePlanet
Share
» »അംറേലിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കുന്ന കാര്യങ്ങൾ

അംറേലിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കുന്ന കാര്യങ്ങൾ

വർഷത്തിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരുവാൻ സാധിക്കുന്ന അംറേലിയുടെ വിശേഷങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളും അറിയാം.

By Elizabath Joseph

ചരിത്രത്തിൽ തല്പരരായിട്ടുള്ളവർ ഏറ്റവും അധികം സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇൻഡസ് വാലി സിവിലൈസേഷൻ മുതൽ തുടങ്ങുന്ന ഗുജറാത്തിന്റെ ചരിത്രം ഇനിയും പൂര്‍ണ്ണമാകാത്ത ഒന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടം കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ ഒരുപാട് സമ്പന്നമായ ഒരു നാടാണ്. എന്നാൽ ഇതുപോലെ തന്നെ അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങളും ഗുജറാത്തിലുണ്ട്. ചരിത്രങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും സഞ്ചാരികൾ അധികമെത്താത്ത ഇടം. അത്തരത്തിലൊന്നാണ് അംറേലി. പേരുകൾക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം തോന്നുന്ന ഇവിടം ചരിത്രത്തിലെ ഒട്ടേറെ അധ്യായങ്ങൾക്കു പാത്രമായിട്ടുള്ള ഒരു സ്ഥലമാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരുവാൻ സാധിക്കുന്ന അംറേലിയുടെ വിശേഷങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളും അറിയാം...

 അംറേലിയെന്ന ചരിത്ര സ്ഥാനം

അംറേലിയെന്ന ചരിത്ര സ്ഥാനം

ഭാരതീയ സംസസ്കാരത്തിനും ഗുജറാത്തിന്റെ ചരിത്രത്തിനും ഒട്ടേറെ സംഭാവനകൾ നല്കിട ഇടമാണ് അംറേലി. ഗുജറാത്തിലെ സൗരാഷ്ട്ര ഭാഗത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്‍റെ തീരത്തായാണ് ഇവിടമുള്ളത്.

അനുമന്‍ജി...അംലിക്..പിന്നെ അംറേലി

അനുമന്‍ജി...അംലിക്..പിന്നെ അംറേലി

എഡി 534 മുതൽ നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് അംറേലി. ആദ്യകാലങ്ങളിൽ ഈ സ്ഥലം അനുമൻജി എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്.പിന്നീട് അംലിക്, അമമരാവതി, അമർവല്ലി, അമർപള്ളി എന്നിങ്ങനെ കാലങ്ങൾക്കനസരിച്ച് വിവിധ പേരുകളലിൂട െകടന്നു പോയാണ് ഇപ്പോൾ ഇവിടം അംറേലിയിൽ എത്തിനിൽക്കുനന്ത്. ഗിർവൻവല്ലി എന്നും ആളുകൾക്കിടയിൽ ഇവിടം അറിയപ്പെടുന്നു.

മുംബൈ സംസ്ഥാനത്തിന്റെ ഭാഗം

മുംബൈ സംസ്ഥാനത്തിന്റെ ഭാഗം

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന
ഗുജറാത്തിലെ ഇനിയും അറിയപ്പെടാത്ത അംറേലിയുടെ കഥ മുംബൈ കഴിഞ്ഞും തുടരുന്ന ഒന്നാണ്. ഒരു കാലത്ത് അതായത് 1950 കളിൽ മുംബൈ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇവിടം.
അംറേലിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അവ പരിചയപ്പെടാം...

PC:Pushkarbhokri

മധ്യകാലഘട്ടത്തോളമെത്തുന്ന ചരിത്രം

മധ്യകാലഘട്ടത്തോളമെത്തുന്ന ചരിത്രം

ഇന്ത്യയുടെ മധ്യകാലഘട്ടത്തിൻറെ ചരിത്രത്തോളമെത്തുന്ന കഥയാണ് അംറേലിയുടേത്. ആറാം നൂറ്റാണ്ടു മുതല്‍ നിിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം അന്ന് അനുമൻജി എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‌ അതിനും മുന്‌പേ ഇതേ പേരിൽ ഒരു നഗരം നിലനിന്നിരുന്നു എന്നാണ് ഇവിടെയുള്ളവർ അവകാശപ്പെടുന്നത്. ഗുജറാത്തിലെ തന്നെ പ്രശസ്തമായ പല രാജവംശങ്ങളും ഇവിടെ ഭരണ നടത്തിയിട്ടുണ്ട് എന്നും ചരിത്രം പറയുന്നു.

ക്ഷേത്രങ്ങളുടെ നഗരം

ക്ഷേത്രങ്ങളുടെ നഗരം

ക്ഷേത്രങ്ങളെ ഒഴിവാക്കിയുള്ള ഗുജറാത്തിന്റ ചരിത്രം ഒരിക്കലും പൂർണ്ണമാകുന്ന ഒന്നല്ല. പുരാതനങ്ങളായ പല ക്ഷേത്രങ്ങളും നിലകൊള്ളുന്ന ഒരിടമാണ് അംറേലി. നഗരത്തിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും ഒക്കെ വളർന്നു വന്നത് ഈ ക്ഷേത്രങ്ങളിലൂടെയായതിനാൽ ഇതിനെ ഒഴിവാക്കി ഒരു ചരിത്രം എന്നു പറയാൻ സാധിക്കില്ല. ഇവിടെ നഗരത്തിനുള്ളിൽ മാത്രം നൂറോളം ക്ഷേത്രങ്ങളുണ്ട്. ത്രിമന്ദിർ, നാഗ്നാഥ് ക്ഷേത്രം, സ്വാമി നാരായൺ ക്ഷേത്രം.. സിദ്ധി വിനായക ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.

ചരിത്രസ്ഥാനങ്ങളും സ്മാരകങ്ങളും

ചരിത്രസ്ഥാനങ്ങളും സ്മാരകങ്ങളും

ചരിത്രസ്ഥാനങ്ങളുടെ പേരിൽ മാത്രം അറിയപ്പെടുന്ന ഇവിടെ എവിടെ നോക്കിയാലും ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമെങ്കിലും കാണുവാൻ സാധിക്കും. കോട്ടകൾ, കൊട്ടാരങ്ങൾ, ഗുഹകൾ, ആശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ഇത്തരത്തിലുള്ള സ്ഥലങ്ങൾ.
മിർ സാഹിബ് ഹവേലി, സനാ വാക്യാ ഗുഹകൾ, ജഫ്രാബാദ് കോട്ട, പിപാവാവ് കോടട്, അംറേലി ടവർ, അംറേലി കൊട്ടാരം തുടങ്ങിയവയാണ് നഗരത്തിൽ തന്നെ ചുറ്റി നടന്നു കാണുവാൻ സാധിക്കുന്ന ഇടങ്ങൾ.

ചരിത്രം മാത്രമല്ല,ജൈവ വൈവിധ്യവും

ചരിത്രം മാത്രമല്ല,ജൈവ വൈവിധ്യവും

ചരിത്രത്തെ സൂചിപ്പിക്കുന്ന കാഴ്ചകൾ മാത്രമേ ഇവിടെ കാണുവാനുള്ളൂ എന്നു കരുതിയെങ്കിൽ തെറ്റി. വളരെ വൈവിധ്യമാർന്ന വന്യജീവി സമ്പത്തും ഈ നാട്ടിലുണ്ട്. ഫോട്ടോഗ്രാഫർമാർ മുതൽ വന്യജീവി പ്രേമികൾ വരെ ഇവിടുത്തെ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും അന്വേഷിച്ച് എത്താറുണ്ട്.

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

22 വർഷമെടുത്ത് നിർമ്മിച്ച താജ്മഹലിനെക്കാളും എന്ത് മേൻമയാണ് അതേ സമയമെടുത്ത് നിർമ്മിച്ച ഈ പാലത്തിനുള്ളത് എന്നറിയുമോ?22 വർഷമെടുത്ത് നിർമ്മിച്ച താജ്മഹലിനെക്കാളും എന്ത് മേൻമയാണ് അതേ സമയമെടുത്ത് നിർമ്മിച്ച ഈ പാലത്തിനുള്ളത് എന്നറിയുമോ?

ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!! ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X