Search
  • Follow NativePlanet
Share
» »അമൃതപുരി സന്ദര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

അമൃതപുരി സന്ദര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

By Maneesh

വിദേശികളുടെ ഇടയില്‍പ്പൊലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മാത അമൃതാനന്ദമയിയൂടേത്. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പലരും അമ്മയുടെ ആശ്രമമായ കൊല്ലത്തെ അമൃതപുരി സന്ദര്‍ശിക്കാതെ മടങ്ങാറില്ലാ. തന്നെ തേടിയെത്തുന്ന ഭക്തരെ ആശ്ലേഷിക്കുന്ന അമ്മ ആയതിനാല്‍ ഹഗിംഗ് മദര്‍ അഥവ ആശ്ലേഷിക്കുന്ന അമ്മ എന്നാണ് അമൃതാനന്ദമയി വിദേശികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അമൃതാനന്ദ മയിയുടെ ആശ്രമമായ അമൃതപുരി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ. നേറ്റീവ് പ്ലാനറ്റ് ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യാം

അമൃതപുരിയിലേക്ക്

അമൃതപുരി എത്തുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ഉയരമുള്ള കെട്ടിടങ്ങള്‍ കാണാനാകും. സന്യാസിമാരും സന്യാസിനിമാരും വിദ്യാര്‍ത്ഥികളുമായി രണ്ടായിരത്തിലധികം അന്തേവാസികള്‍ ഇവിടെയുണ്ട്. അന്തേവാസികളെല്ലാം ശുഭ്രവസ്ത്ര ധാരികളാണ്.

അമൃതപുരി സന്ദര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

Photo Courtesy: Mahesh Mahajan

റെജിസ്‌ട്രേഷന്‍

ആശ്രമത്തില്‍ കയറുന്നതിന് മുന്‍പെ നിങ്ങള്‍ റെജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം (ഓണ്‍ലൈനില്‍ റെജിസ്റ്റര്‍ ചെയ്യാം) റെജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍, സാധാരണ മറ്റ് ആശ്രമങ്ങളില്‍ കാണുന്ന ചില നിബന്ധനകള്‍ പാലിക്കാന്‍ സഞ്ചാരികള്‍ ബാധ്യസ്ഥരാണ്. മാനസിക രോഗമുള്ളവരെ ആശ്രമത്തില്‍ പ്രവേശിപ്പിക്കില്ലാ. മാന്യമായി വസ്ത്രം ധരിച്ച് വേണം ആശ്രമത്തിലൂടെ നടക്കാന്‍.

അമൃതപുരി സന്ദര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

Photo Courtesy: Nick Gray

ഫോട്ടോഗ്രാഫി പാടില്ലാ

ആശ്രമത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആശ്രമത്തില്‍ തങ്ങാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ട്.

മുറിക്കുള്ളില്‍

അധികം ഫര്‍ണിച്ചറുകളൊന്നും ഇല്ലാത്ത വളരെ ലളിതമായ മുറിയാണ് ആശ്രമത്തില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നത്. മുറികളെല്ലാം വളരെ ശുചിയായി പരിപാലിച്ച് പോരുന്നവയാണ്. മുറികളുടെ ശുചീകരണ ഉത്തരവാദിത്തം സന്ദര്‍ശകര്‍ക്ക് തന്നെയാണ്.

മുറിക്കുള്ളില്‍

Photo Courtesy: Martin Ehrensvärd

അമ്മയുടെ അരികിലേക്ക്

വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും സന്ദര്‍ശകര്‍ അമ്മ ദര്‍ശനം നല്‍കുന്ന സ്ഥലത്തേക്ക് എത്തിച്ചേരും. അതിന് അടുത്തായി ഒരു പ്രൊജക്ടര്‍ റൂമില്‍ അമ്മയുടെ സേവനങ്ങളെപ്പറ്റിയും പ്രവര്‍ത്തനത്തേപറ്റിയുമുള്ള വീഡീയോ സന്ദര്‍ശകരെ കാണിക്കും.

ദര്‍ശനം

അമൃതപുരിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഭജന്‍ ഹാള്‍, അവിടെയാണ് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും ആശ്ലേഷിക്കുന്നതും. ആ ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അവിടെ ഒരു ഭക്തിയുടെ അന്തരീക്ഷമായിരിക്കും. ഇവിടെ പ്രവേശിക്കുന്നവര്‍ ചെരുപ്പോ ബാഗോ ഉപയോഗിക്കരുത്. നിരനിരയായി നിരത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേരകളില്‍ ഭക്തരെല്ലാം അമ്മയേകാത്ത് ഭയഭക്തിയോടെ ഇരിക്കുന്നത് കാണാം.

അമൃതപുരി സന്ദര്‍ശിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

PTI Image

ഭക്തരില്‍ കൂടുതലും വിദേശികളാണ്. ഈ സമയം സ്റ്റേജില്‍ വിവിധ വാദ്യോപകരങ്ങളുമായി സംഗീതജ്ഞര്‍ ഒരുങ്ങികഴിഞ്ഞിട്ടുണ്ടാവും. സ്റ്റേജിന്റെ ഒരു വശത്തെ വാതില്‍ തുറന്ന് അമ്മ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോഴേക്ക് ഭക്തര്‍ ആവേശ ഭരിതരാകും. പിന്നീട് അമ്മയുടെ ആശ്ലേഷം ഏറ്റുവാങ്ങന്‍ ഭക്തരെല്ലാം നീണ്ട ക്യൂവില്‍ നില്‍ക്കും.

എത്തിച്ചേരാന്‍

കൊല്ലം ജില്ലയിലാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വള്ളിക്കാവില്‍ ആണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 120 കിലോമീറ്ററും അകലെയായാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: aminearlythereyet

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X