Search
  • Follow NativePlanet
Share
» »തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

ഇരവികുളം ദേശീയോദ്യാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആനമുടിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

നമ്മുടെ സൗത്ത് ഇന്ത്യയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നായിരിക്കും ഉത്തരമെങ്കിലും ആനമുടിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. സമുദ്രനിരപ്പില്‍ നിന്നും 8,843 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തില്‍ ഒരു വലിയ കൊമ്പനാനയുടെ തലയെടുപ്പോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആനമുടി എന്നും സഞ്ചാരികള്‍ക്ക് ഒരു അത്ഭുതമാണ്. ഇരവികുളം ദേശീയോദ്യാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആനമുടിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ആനമുടി

ആനമുടി

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായാണ് ആനമുടി അറിയപ്പെടുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗവും ട്രക്കേഴ്സിന്‍റെ പറുദ്ദീസായുമായാണ് ആനമുടി പൊതുവെ അറിയപ്പെടുന്നത്. കാടും കുന്നും വെള്ളച്ചാട്ടവും പച്ചപ്പും ഒക്കെയായി പ്രകൃതിയുടെ ഹൃദയത്തിലേക്ക് നടനനു കയറിച്ചെല്ലുവാന്‍ സാധിക്കുന്ന അനേകം കാഴ്ചകള്‍ ഇവിടെുണ്ട്. ഒപ്പം, ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ പറ്റാത്ത അനുഭവങ്ങളും

PC:Dipu Kumar M

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്

സഞ്ചാരികള്‍ സ്നേഹത്തോടെ ആനമുടിയെ വിശേഷിപ്പിക്കുന്നത് തെക്കേ ഇന്ത്യയുടെ എവറസ്റ്റ് എന്നാണ്. മദ്രാസ് ആര്‍മിയിലെ ജനറല്‍ ഡൗഗ്ലാസ് ഹാമില്‍ട്ടണ്‍ ആണ് ആനമുടി ആദ്യം കീഴടക്കിയത് എന്നാണ് ചരിത്രം പറയുന്നത്. 1862 മേയ് നാലാം തിയ്യതി ആയിരുന്നു അത്. 2,479 മീറ്ററാണ് ആനമുടിക്ക് സമുദ്രനിരപ്പില്‍ നിന്നുമുള്ള ഉയരം. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണ്.

PC:commons.wikimedia

 ആനമുടിയെന്നാല്‍

ആനമുടിയെന്നാല്‍

ഇടുക്കിയുടെയും എറണാകുളം ജില്ലയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ആനമുടി നല്കുന്നത് വ്യത്യസ്തമായ യാത്രാ അനുഭവമാണ്. ആനയുടെ നെറ്റി എന്നാണ് ആനമുടി എന്ന വാക്കിനര്‍ത്ഥം. ഇത് കൂടാതെ ഏഷ്യന്‍ ആനകളെ ധാരാളമായി കാണുന്നതിനാലാണ് ഇങ്ങനെ പേരുവന്നതെന്നും പറയപ്പെടുന്നു.തമിഴില്‍ ആനൈമുടി എന്നാണിതിനെ വിളിക്കുന്നത്.

PC:commons.wikimedia

 ആനമലനിരകളും ഏലമലനിരകളും

ആനമലനിരകളും ഏലമലനിരകളും

പശ്ചിമഘട്ടത്തിലെ ആനമലനിരകളും ഏലമലനിരകളും പളനിമലനിരകളും തമ്മില്‍ ചേരുന്ന ഭാഗമാണ് ആനമുടി എന്നറിയപ്പെടുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമാണ് ഇവിടം. വരയാടുകളെ സംരക്ഷിക്കുന്ന ഇരവികുളം ,12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി എന്നിയാണ് ഇവിടുത്തെ പ്രത്യേകത.

PC:Mdmadhu

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാമെങ്കിലും നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇതിന് ഏറ്റവും അനുയോജ്യം. തണുപ്പു കാലവും ശിശിരകാലവമുമാണ് ഈ സമയത്തെ ഇവിടുത്തെ സീസണ്‍. ഈ സമയത്ത് പുഷ്പങ്ങളെല്ലാം പൂവിടുകയും അതിമനോഹരമായ കാഴ്ചാനുഭവം നല്കുകയും ചെയ്യും. അധികം ചൂടും അതിതമായ തണുപ്പും അനുഭവപ്പെടാത്ത പ്രസന്നമായ കാലാവസ്ഥയാണ് ഈ പ്രദേശത്ത് എല്ലായ്പ്പോഴും.

PC:Kirubanithi Suba

ഊട്ടിക്കാഴ്ചകളിലെ വൈവിധ്യങ്ങളുമായി ടൈഗര്‍ ഹില്‍ഊട്ടിക്കാഴ്ചകളിലെ വൈവിധ്യങ്ങളുമായി ടൈഗര്‍ ഹില്‍

ട്രക്കിങ്ങും പ്രവേശനവും

ട്രക്കിങ്ങും പ്രവേശനവും

ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുണ്ടെങ്കിലും വനംവകുപ്പില്‍ നിന്നും പ്രത്യേകം അനുമതി ഇതിനായി മുന്‍കൂട്ടി സ്വീകരിക്കേണ്ടതാണ്. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് ട്രക്ക് ചെയ്യുവാനുള്ള സമയം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ട്രക്കിങ്ങിന് യോജിച്ചത്. മഴക്കാലങ്ങളിലുള്ള യാത്ര പരമാവധി ഒഴിവാക്കുക.

PC:Manavchugh21

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മൂന്നാറില്‍ നിന്നും ഇരവികുളത്തേയ്ക്ക് സ്ഥിരം ബസുകള്‍ ലഭ്യമാണ്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ആലുവയാണ്.

PC:Spartacuschimera

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ... കേരളത്തിന്‍റെ രസകരമായ വിശേഷങ്ങള്‍പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ... കേരളത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X