»ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!
ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!
Travel Guide
oi-Elizabeth Joseph
തൊട്ടുതൊട്ടുള്ള വെള്ളച്ചാട്ടങ്ങളും മുന്നറിയിപ്പില്ലാതെ എത്തുന്ന കോടമഞ്ഞും പതിയെ എത്തി തലോടിപ്പോകുന്ന കാറ്റും കുളിരുമെല്ലാം ഇടുക്കി സഞ്ചാരികള്‍ക്കു നല്കുന്ന സമ്മാനങ്ങളാണ്.
'മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി' എന്നു സിനിമയില്‍ കേട്ടത് എത്രത്തോളം ശരിയാണെന്ന് സംശയമുള്ളവര്‍ കാണും എന്നു തോന്നുന്നില്ല. ഇടുക്കിയെ ഒട്ടും അറിയാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു സംശയം ഉണ്ടാവേണ്ടതുള്ളു.
കോട്ടയം ജില്ലയുടെ അതിര്‍ത്തി കടന്ന് ഇടുക്കിയിലേക്ക് കയറുന്നതിനു മുന്‍പു തന്നെ അറിയാം ഇടുക്കിയുടെ വിശേഷങ്ങള്‍. റബര്‍ തോട്ടങ്ങള്‍ കടന്നെത്തുന്ന കാറ്റിനും കാണും ഒരു ഇടുക്കി ടച്ച്. ഇടുക്കി യാത്രകളില്‍ ഓരോ വളവിലും വിസ്മയപ്പെടുത്തുന്ന കാഴ്ചകളും വ്യത്യസ്തങ്ങളായ സ്ഥലപ്പേരുകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തൊട്ടുതൊട്ടുള്ള വെള്ളച്ചാട്ടങ്ങളും മുന്നറിയിപ്പില്ലാതെ എത്തുന്ന കോടമഞ്ഞും പതിയെ എത്തി തലോടിപ്പോകുന്ന കാറ്റും കുളിരുമെല്ലാം ഇടുക്കി സഞ്ചാരികള്‍ക്കു നല്കുന്ന സമ്മാനങ്ങളാണ്.
ഇതുവരെയും ആരും എത്തിപ്പെടാത്ത, അധികമാര്‍ക്കും അറിയാത്ത സ്ഥലങ്ങളും പ്രാദേശികമായി മാത്രം പ്രചാരത്തിലുള്ള കിടിലന്‍ സ്ഥലങ്ങളുമെല്ലാമാണ് ഇടുക്കിയെ മിടുക്കിയാക്കുന്നത്.
PC:Najeeb Kassim
നൂറുശതമാനം സുരക്ഷിതം
ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.
PC:Najeeb Kassim
എത്തിച്ചേരാന്‍
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നാണ് തൊടുപുഴ. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.