Search
  • Follow NativePlanet
Share
» »വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

ഏറ്റവും പുരാതനമായ കുറച്ചു ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാരഹണങ്ങളാണ് കാശ്മീർ മുതൽ കന്യാകുമാരി വരെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രങ്ങൾ. അയ്യായിരം വർഷം മുതൽ പതിറ്റാണ്ടുകൾ വരെ മാത്രം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇവിടെ കാണാം... പുരാതനമായ വാസ്തു വിദ്യ കൊണ്ടും നിർമ്മാണ ശൈലി കൊണ്ടും ഒക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ ക്ഷേത്രങ്ങൾ. പറഞ്ഞു തുടങ്ങിയാൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇതാ നമ്മുടെ ഭാരത്തിൽ ഓരോ ഭാരതീയനും തീർച്ചയായും അറിഞ്ഞിരിക്കേണ്ട, ഏറ്റവും പുരാതനമായ കുറച്ചു ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മുണ്ടേശ്വരി ദേവീ ക്ഷേത്രം, ബീഹാർ

മുണ്ടേശ്വരി ദേവീ ക്ഷേത്രം, ബീഹാർ

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ബീഹാറിലെ മുണ്ടേശ്വരി ദേവീ ക്ഷേത്രം. ശിവനെയും പാർവ്വതിയെയും പ്രധാന പ്രതിഷ്ഠകളായി ആരാധിക്കുന്ന ഈ ക്ഷേത്രം സാകാ കാലഘട്ടത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് വിശ്വാസം, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് എഡി 108 ലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
അഷ്ടഭുജങ്ങളുടെ രൂപത്തിൽ നിർമ്മച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ രൂപം തന്നെ വളര അപൂർവ്വമാണ്. നഗര രീതിയിലുള്ള വാസ്തുവിദ്യയുടെ ഇന്നും നിലനിൽക്കുന്ന ഒരുദഹരണം കൂടിയാണ് ഈ ക്ഷേത്രം.

PC: Lakshya2509

സുബ്രഹ്മണ്യ ക്ഷേത്രം. സുലുവൻകുപ്പം, തമിഴ്നാട്

സുബ്രഹ്മണ്യ ക്ഷേത്രം. സുലുവൻകുപ്പം, തമിഴ്നാട്

തമിഴ്നാട്ടിൽ സുനാമി ആഞ്ഞടിച്ച 2004 ൽ തമിഴ്നാട്ടിൽ സംഭവിച്ച ഒരത്ഭുതമെന്ന് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. . 2005 ൽ ആണ് ഈ ക്ഷേത്രത്തെ ഭൂമിക്കടിയിൽ നിന്നും കണ്ടെടുക്കുന്നത്. സുലുവൻ കുപ്പത്താണ് ഈ ക്ഷേത്രമുള്ളത്. മുരുഗന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം കൂടിയാണ്. സംഗം ഇറയിലെയും പല്ലവ ഇറയിലെയും നിർമ്മാണ രീതികൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണാം.

PC:Ravichandar84

ലാഡ്ഖാൻ ക്ഷേത്രം, ഐഹോളെ

ലാഡ്ഖാൻ ക്ഷേത്രം, ഐഹോളെ

കർണ്ണാടകയിലെ ഐഹോളയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ലാഡ്ഖാൻ ക്ഷേത്രം.ഐഹോളയിലെ ഓരോ ക്ഷേത്രങ്ങൾക്കും ഓരോ കഥകളാണുള്ളത്. അതിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ലാഡ് ഖാന്‍ ക്ഷേത്രത്തിന്‍റേത്. ഒരു ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത ഒരു പേരിൽ അറിയപ്പെടുന്ന ഇതിനെച്ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്.
ചാലൂക്യ രാജാക്കന്മാരുടെ ഭരണ കാലത്ത് അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം. ഒരു ഗുഹാ ക്ഷേത്രത്തിന്‌‍റെ രീതിയിലാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിലായി ശ്രീകോവിലില്‍ ഒരു ശിവലിംഗം ഇപ്പോഴും കാണാം. പുറത്ത്, ഇതിലേക്ക് മുഖം നോക്കിയിരിക്കുന്ന ഒരു നന്ദിയുടെ പ്രതിമയും ഉണ്ട്. ആദ്യ കാലങ്ങളിൽ ഇതൊരു വിഷ്ണു ക്ഷേത്രമായിരുന്നു എന്നും പിന്നാട് ശിവക്ഷേത്രമായി മാറുകയായിരുന്നു എന്നും വിശ്വാസമുണ്ട്.

ഒരു കാലത്ത് ഇവിടുത്തെ ഏതോ ഒരു രാജവംശത്തിൽ പെട്ട ലാഡ് ഖാൻ എന്ന രാജാവ് ഈ ക്ഷേത്രം കുറച്ചുകാലം തന്റെ വാസസ്ഥലമാക്കി മാറ്റിയിരുന്നുവത്രെ. അങ്ങനെയാണ് ഇവിടം ലാഡ് ഖാന്‍ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്.

PC:Mukul Banerjee

മഹാബലിപുരം ക്ഷേത്രങ്ങൾ, തമിഴ്നാട്

മഹാബലിപുരം ക്ഷേത്രങ്ങൾ, തമിഴ്നാട്

കല്ലുകൾ കഥപറയുന്ന നഗരമാണ് തമിഴ്നാട്ടിലെ മഹാബലിപുരം. പൗരാണിക കൽനഗരത്തിലെ ക്ഷേത്രങ്ങളുടെയും കൊത്തുപണികളുടെയും കാഴ്ചകൾ ഏതുവിശ്വാസിയുടെയും മനം നിറയ്ക്കുവാൻ പോന്നതാണ്. പല്ലവ രാജാവായിരുന്ന മാമല്ലന്റെ പുരമാണ് മാമല്ലപുരം അഥവാ മഹാബലിപുരം എന്നറിയപ്പെടുന്നത്. ഏഴ്, എട്ട് നൂറ്റാണ്ടുകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന അതിമനോഹരങ്ങളായ നിർമ്മിതികളും ക്ഷേത്രങ്ങളും ഇവിടെ കാണാം. ഷോർ ടെമ്പിൾ, പഞ്ചരഥങ്ങൾ, ഗണേശമണ്ഡപം, മഹിഷാസുര മർദ്ദിനി ഗുഹാ ക്ഷേത്രം. തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കൈലാസനാഥ ക്ഷേത്രം, എല്ലോറ

കൈലാസനാഥ ക്ഷേത്രം, എല്ലോറ

ഇന്ത്യയില്‍ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ, കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന നിര്‍മ്മിതിയായാണ് എല്ലോറയിലെ കൈലാസ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.രൂപത്തില്‍ ഏറെ വലുപ്പമുള്ള ഈ ക്ഷേത്രം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇതിനെ വ്യത്യസ്തമാക്കുന്ന കാര്യം. ഇന്ത്യയിലെ ശില്പകലയുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്. എല്ലോറയിലെ 32 ഗുഹകളില്‍ 16ാമത്തെ ഗുഹയാണ് കൈലാസ ക്ഷേത്രം. മൂന്നു നില ക്ഷേത്രത്തിന്റെ അത്രയും വലുപ്പത്തിലുള്ള ഈ ക്ഷേത്രം സഞ്ചാരികളുടെയും ചരിത്രകാരന്‍മാരുടെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. എഡി 760 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മുകളില്‍ നിന്നും താഴേക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തുംഗനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്

തുംഗനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്

തുംഗനാഥ് ക്ഷേത്രം പഞ്ച കേദാരമെന്ന പേരില്‍ പ്രസിദ്ധമായ അഞ്ച് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തുംഗനാഥ് ക്ഷേത്രം. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായ ഇത് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.പഞ്ചകേദാരങ്ങളില്‍ മൂന്നാമത്തെ ക്ഷേത്രമായ ഇതിന് ആയിരം കൊല്ലത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇവിടെ ശിവനെ കുളമ്പുകളുടെ രൂപത്തിലാണ് ആരാധിക്കുന്നത്. ചന്ദ്രശില കൊടുമുടിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൈന്ദവ തീര്‍ഥാടനവുമായി ബന്ധപ്പെട്ടതാണ്. സമുദ്രനിരപ്പില്‍ നിന്നും 12000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികരാണ് ട്രക്ക് ചെയ്ത് എത്താറുള്ളത്. രാവണമെ നിഗ്രഹിച്ചതിനു ശേഷം ശ്രീ രാമന്‍ ഇവിടെയാണ് തപസ്സ് ചെയ്തത് എന്നൊരു വിശ്വാസവും ഉണ്ട്.

PC: Vvnataraj

ആദി കുംബേശ്വരർ ക്ഷേത്രം, കുംഭകോണം

ആദി കുംബേശ്വരർ ക്ഷേത്രം, കുംഭകോണം

ഏഴാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ച ആദി കുംബേശ്വരർ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്.
ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്. ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.മഹാമഹം ക്ഷേത്രക്കുളം മഹാമഹം ഉത്സവം നടക്കുന്ന സ്ഥലമാണ് മഹാമഹം ക്ഷേത്രക്കുളം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ഇവിടെ ഈ ഉത്സവത്തിന്റെ സമയത്ത് രണ്ട് മില്യണ്‍ ആളുകള്‍ വരെ എത്താറുണ്ട്. ഈ സമയത്ത് ഭാരതത്തിലെ പുണ്യനദികളെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തില്‍ 12 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.

PC:Ssriram mt

 ജഗത്പിതാ ബ്രഹ്മാ മന്ദിർ, പുഷ്കർ

ജഗത്പിതാ ബ്രഹ്മാ മന്ദിർ, പുഷ്കർ

രണ്ടായിരം വർഷങ്ങള്‍ക്കു മുൻപ് വിശ്വാമിത്രൻ നിർമ്മിച്ചതാണെന്നാണ് വിശ്വാസം. നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം 14-ാം നൂറ്റാണ്ടിൽ പുനർനിർമ്മിച്ച രൂപത്തിലാണ് കാണുവാൻ സാധിക്കുക. ബ്രഹ്മാവിന് സമർപ്പിച്ചിരിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ തുടങ്ങേണ്ടത് തമിഴ്നാട്ടിലെ മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ നിന്നുമാണ്. ഇനി തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്രം മാത്രം കാണാനെ ഉദ്ദേശം ഉള്ളുവെങ്കിലും അപ്പോളും സന്ദർശിക്കേണ്ടത് ഈ ക്ഷേത്രമാണ്. അത്രയധികം പ്രത്യേകതകളുള്ള ക്ഷേത്രമാണ് തമിഴ്നാടിന്റെ ഒരു കാലത്തെ ചരിത്രത്തിനു സാക്ഷിയായി നിലനിന്ന മധുരൈ മീനാക്ഷി ക്ഷേത്രത്തിന്‍റേത്. ഏകദേശം 15 ഏക്കർ സ്ഥലത്തിനുള്ളിലായി 12 ഗോപുരങ്ങളും 4500 തൂണുകളും ഒക്കെയായി നിലകൊള്ളുന്ന ഈ ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു നിർമ്മിതിയാണ്. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടക്കുന്ന ചിത്തിര ഉത്സവമാണ് ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഉത്സവം

PC:Surajram

ഗുഡിമല്ലം ക്ഷേത്രം

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു
ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.
ക്ഷേത്രം പൊതുവേ അറിയപ്പെടുന്നത് ഗുഡിമല്ലം ക്ഷേത്രം എന്നാണെങ്കിലും ഗ്രന്ഥങ്ങളിലും പുരാതന രേഖകളിലും ഒക്കെ ഈ ക്ഷേത്രം പരശുരാമേശ്വര ക്ഷേത്രമാണ്.
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍!മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍!

അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X