Search
  • Follow NativePlanet
Share
» »ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!

ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!

സഞ്ചാരികളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ രാജ്യങ്ങളിലൊന്നായ ഈജിപ്തും വിര്‍ച്വല്‍ ടൂറിന്റെ സാധ്യതകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

വിര്‍ച്വല്‍ ‌ടൂറിന്റെ അപാരമായ സാധ്യതകളാണ് ലോക്ഡൗണ്‍ പീരിഡ് തുറന്നിട്ടിരിക്കുന്നത്. പാരീസിലെ ലൂവ്രേ മ്യൂസിയം മുതല്‍ നമ്മുടെ താജ്മഹല്‍ വരെ വിര്‍ച്വല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. വീ‌ട്ടിലിരിക്കുന്ന സമയം ഏറ്റവും പ്രയോദനപ്രദമായി കാര്യങ്ങള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ വഴികളിലൊന്നാണ് വിര്‍ച്വല്‍ ടൂറുകള്‍. ഇപ്പോള്‍ സഞ്ചാരികളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ രാജ്യങ്ങളിലൊന്നായ ഈജിപ്തും വിര്‍ച്വല്‍ ടൂറിന്റെ സാധ്യതകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഈജിപ്ത്

ഈജിപ്ത്

ഫറവോയുടെ ശവകുടീരങ്ങള്‍ മുതല്‍ ഗിസയിലെ ഗ്രേറ്റ് പിരമിഡും അതിനുള്ളിലെ അത്ഭുത കഥകളും മിത്തുകളും ചേര്‍ന്നു കി‌ടക്കുന്ന ഈജിപ്ത് എന്നും സഞ്ചാരികളെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ള നാടാണ്. കഥകളും അവയ്ക്കു മുകളിലെ കെട്ടുകഥകളും മിത്തുകളും ഒക്കെയായി എന്നും ഈ നാട് വിസ്മയിപ്പിച്ചിട്ടേയുള്ളൂ. പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ പിരമിഡുകളും മറ്റു ശവകുടീരങ്ങളുമൊക്കെ കാണണം എന്നാഗ്രഹിച്ചിട്ടില്ലേ? ഈ ലോക്ഡൗണ്‍ കാലമാണ് അതിനു പറ്റിയ സമയം

വീട്ടിലിരുന്ന് ഈജിപ്ത് കാണാം

വീട്ടിലിരുന്ന് ഈജിപ്ത് കാണാം

ഈജിപ്ത് ‌ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് വിര്‍ച്വല്‍ ‌ടൂര്‍ ആരംഭിച്ചിരിക്കുന്നത്. ഈജിപ്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഗൈഡ് ചെയ്തുള്ള വീഡിയോ വിര്‍ച്വല്‍ ടൂറാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

 കാണാന്‍ ഇടങ്ങളേറെ

കാണാന്‍ ഇടങ്ങളേറെ

ഈജിപ്തിന്‍റെ അത്ഭുതങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന അത്ഭുതങ്ങള്‍ ഒരുപാട് ഇവിടെയുണ്ട്. ഈജിപ്തിലെ രാജ്ഞിയായിരുന്ന മെരേസാന്‍ക് 3 യുടെ ശവകുടീരം, തെബാന്‍ നെക്രോപോളിസിലെ മെന്നാ ശവകുടീരം, തുടങ്ങിയവ വിര്‍ച്വല്‍ ടൂര്‍ വഴി കാണാനുളള സൗകര്യങ്ങളുണ്ട്. കൂടാതെ റെഡ് മോണാസ്ട്രി, കോപ്റ്റിക് ഓര്‍ത്തഡോക്സ് മൊണാസ്ട്രി തുടങ്ങിയവരും ഇവിടെ വിര്‍ച്വല്‍ ടൂറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ കാണാം

ഇങ്ങനെ കാണാം

ഈജിപ്ത് ‌ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലും അവരു‌ടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ‌‌ട്വിറ്റര്‍ പേജുകളിലുമായി ഇത് കാണാം. Experience Egypt from Home. Stay Home. Stay Safe എന്ന സ്ലോഗനോടു കൂടിയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ കൂടിയാണ് ഈജിപ്ത് ഗവണ്‍മെന്‍റ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.

എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാംഎന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാംലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X