Search
  • Follow NativePlanet
Share
» »ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!

ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!

പവിഴപ്പുറ്റുകൾ നിറഞ്ഞ് അടിപൊളി കടലും അതിലും മനോഹരമായ കാടുകളും ഒക്കെയായി കാത്തിരിക്കുന്ന ആൻഡമാനെ അറിയാം...

വെറുതേയിരിക്കുന്ന ഓരോ നിമിഷവും എവിടെയങ്കിലും ഒരു യാത്ര പോയാൽ കൊള്ളാം എന്നാഗ്രഹിക്കാത്തവർ കാണില്ല. കുറച്ച് സമാധാനവും ആഘോഷവും ഒക്കെയുള്ള ഇടങ്ങൾ നോക്കി പോകുമ്പോൾ അത് മിക്കവാറും എത്തിനിൽക്കുക വിദേശരാജ്യങ്ങളിൽ തന്നെയായിരിക്കും. എന്നാൽ ഒരു അടിപൊളി ദ്വീപോ ബീച്ചോ ഒക്കെയാണ് നിങ്ങളുടെ യാത്രയുടെ ലക്ഷ്യമെങ്കിൽ ഒരു തരിപോലും ആലോചിക്കാതെ കണ്ണും പൂട്ടി തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരിടമുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. പവിഴപ്പുറ്റുകൾ നിറഞ്ഞ് അടിപൊളി കടലും അതിലും മനോഹരമായ കാടുകളും ഒക്കെയായി കാത്തിരിക്കുന്ന ആൻഡമാനെ അറിയാം...

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്ന്

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്ന്

വിദേശരാജ്യങ്ങളിൽ നിന്നും മറ്റും നിരവധി സഞ്ചാരികൾ തേടിയെത്തുന്ന ഇടമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം.
ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയെടുത്താൽ അതിൽ ഉൾപ്പെടുന്നതാണ് ആൻഡമാൻ ദ്വീപസമൂഹത്തിലെ ദ്വീപുകൾ.ഏഷ്യയിലെ തന്നെ ഏറ്റവും മനോഹര ബീച്ചായി അറിയപ്പെടുന്ന രാധാനഗർ ബീച്ച് ഇവിടെയാണുള്ള്. പോർട് ബ്ലെയറിൽ നിന്നും എലുപ്പത്തിൽ രാഝാനദർ ബീച്ചിലേക്കെത്താം. ഹാവ്ലോക്ക് ഐലൻഡിൽ നിന്നും 12 കിലോമീറ്ററാണ് രാധനഗറിലേക്കുള്ള ദൂരം.

കണ്ടൽക്കാട്ടിലെ കയാക്കിങ്ങ്

കണ്ടൽക്കാട്ടിലെ കയാക്കിങ്ങ്

ലോകത്തിന്റെ മറ്റൊരു ഭാഗത്തു പോയാലും ഇത്തരത്തിലൊരു അനുഭവം ലഭിക്കില്ല എന്നു പറയാം. കാരണം അത്രയും പ്രത്യേകതയുള്ള ഒന്നാണ് ഇവിടെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടത്തുന്ന കയാക്കിങ്. ഒരുവശത്ത് കടലിൻറെ അനുഭവങ്ങൾ കാത്തിരിക്കുമ്പോൾ മറുവശത്ത് ആൻഡമാന്റെ തന്നെ മറ്റൊരു മുഖമാണ്. തികച്ചും വ്യത്യസ്തമായ ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

കടലിനു മുകളിലൂടെ നടക്കാം

കടലിനു മുകളിലൂടെ നടക്കാം

ആൻഡമാനിൽ ചെയ്യുവാൻ സാധിക്കുന്ന മറ്റൊരു സാഹസികതയാണ് കടലിനുള്ളിലൂടെയുള്ള നടത്തം. കടലിന്റെ ആഴങ്ങളിലേക്ക് ചെന്ന് കടൽക്കാഴ്ചകൾ കണ്ട് പോരാൻ സാധിക്കുന്ന അപൂർവ്വ അവസരമാണിത്.

PC:Skasish

ചുണ്ണാമ്പുകല്ലിലെ ഗുഹകൾ കാണാം

ചുണ്ണാമ്പുകല്ലിലെ ഗുഹകൾ കാണാം

ചുണ്ണാമ്പു കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന അപൂർവ്വമായ ഗുഹകള്‍ കാണാനുള്ള അവസരവും ആൻഡമാൻ യാത്രയുടെ പ്രത്യേകതയാണ്. സൗത്ത് ആൻഡമാനും മിഡിൽ ആൻഡമാനും ഇടയിലുള്ള ബരാതങ് ദ്വീപിലാണ് ഈ വിചിത്ര ഗുഹകളുള്ളത്.

PC:wikipedia

ആൻഡമാനിലെ റബർതോട്ടങ്ങൾ

ആൻഡമാനിലെ റബർതോട്ടങ്ങൾ

റബർ തോട്ടം...അതും ആൻഡമാനിൽ...വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഇത് സത്യമാണ്.
ഇങ്ങ് കോരളത്തിൽ കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും മാത്രം റബർ തോട്ടങ്ങൾ കണ്ടിട്ടുള്ളവർക്ക് ആൻഡമാനിലും ഇതേ കാഴ്ച കാണാം. വാന്തൂരിലാണ് ആൻഡമാനിലെ റബർ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്.

ഡോൾഫിൻ

ഡോൾഫിൻ

കടലിൽ ആർത്തു കളിക്കുന്ന ഡോൾഫിനുകൾ ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ്. അതും ആൻഡമാനിന്റെ പ്രത്യേകതയാണ്. ആൻഡമാനിലെ ലാലാജി ബേയിലാണ് ഡോൾഫിനുകൾ എത്തുന്നത്. ഇവിടുത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ലാലാജി ബേയിൽ വെള്ളത്തിന് അല്പം ചൂടുകൂടുതലാണ്. അതിനാലാണ് ഇവിടെ പകൽ സമയങ്ങളിൽ ധാരാളം ഡോൾഫിനുകൾ എത്തുന്നത്.

വർണ്ണമത്സ്യങ്ങൾക്കിടയിലൂടെ ഒരു സഞ്ചാരം

വർണ്ണമത്സ്യങ്ങൾക്കിടയിലൂടെ ഒരു സഞ്ചാരം

ആൻഡമാന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ് ഇവിടുത്തെ സ്നോർക്കലിംങ്. കടലിലെ വർണ്ണമത്സ്യങ്ങൾക്കിടയിലൂടെ നടത്തുന്ന ഇത് ആസ്വദിക്കുവാനായി ധാരാളം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്താറുണ്ട്.

 സീപ്ലെയിനിൽ ഒരു യാത്ര

സീപ്ലെയിനിൽ ഒരു യാത്ര

ആൻഡമാന്റെ മറ്റൊരു പ്രത്യേകതയാണ് സീ പ്ലേനിലൂടെയുള്ള സ‍ഞ്ചാരം. പെട്ടന്ന് എത്തിച്ചേരാൻ സാധിക്കുമെന്നും വ്യത്യസ്തമായ കാഴ്തകളും മനോഹരമായ ദ്വീപുകളും കാണാൻ സാധിക്കുമെന്നതും സീപ്ലേൻ യാത്രയുടെ പ്രത്യേകതയാണ്.

PC:wikipedia

കാടിനുള്ളിലെ ട്രക്കിങ്ങ്

കാടിനുള്ളിലെ ട്രക്കിങ്ങ്

തീരത്തു നിന്നും കുറച്ചുമാത്രം മാറി കാണുന്ന കാടുകളിലൂടെയുള്ള ട്രക്കിങ്ങ് സാഹസികരെ ആകർഷിക്കുന്നതാണ്.

ഭൂമിയിലെ നരകം കാണാം

ഭൂമിയിലെ നരകം കാണാം

ഭൂമിയിലെ സ്വർഗ്ഗമായ ആൻഡമാനിൽ തന്നെയാണ് ഒരു നരകവും സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ആളുകളുടെ പേടിസ്വപ്നമായിരുന്ന സെല്ലുലാർ ജയിലാണ് ഭൂമിയിലെ നരകം എന്നറിയപ്പെടുന്നത്. ഇന്ന് ഇതൊരു മ്യൂസിയമാണ്.ആൻഡമാനിലെ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

PC:Jomesh

 ദ്വീപിനു മുകളിലൂടെ ഒരു ഹെലികോപ്ടർ റൈഡ്

ദ്വീപിനു മുകളിലൂടെ ഒരു ഹെലികോപ്ടർ റൈഡ്

ഒട്ടേറെ ആളുകൾ ഇവിടെ എത്തിയാൽ അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ഹെലികോപ്ടർ റൈഡ്. ദ്വീപിനു മുകളിലൂടെ കടലും കാടും കണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത.

ബാരൻ ദ്വീപിലെ അഗ്നിപർവ്വതം

ബാരൻ ദ്വീപിലെ അഗ്നിപർവ്വതം

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ഇടമാണ് ആൻഡമാനിലെ ബാരന്‍ ദ്വീപ്. ഏകദേശം 18 ലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ അഗ്നിപർവ്വതം ഫോട്ടോഗ്രഫിക്ക് യോജിച്ച ഇടമാണ്.

PC:NASA

സ്കൂബാ ഡൈവിങ്ങ്

സ്കൂബാ ഡൈവിങ്ങ്

കടലിൻറെ അടിത്തട്ടിലെ കാഴ്ചകൾ ഇനിയും കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ മറ്റൊരു ആക്ടിവിറ്റിയാണ് സ്കൂബാ ഡൈവിങ്. ഇവിടുത്തെ മിക്ക ദ്വീപുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. എന്നാൽ ഇതിൽ സ്കൂബാ ഡൈവിങ്ങ് ചെയ്യുമ്പോൾ വിദഗ്ദരുടെ സഹായത്തോടെ മാത്രം ചെയ്യുവാൻ ശ്രദ്ധിക്കുക.

മറൈൻ ദേശീയോദ്യാനങ്ങൾ

മറൈൻ ദേശീയോദ്യാനങ്ങൾ

കടൽക്കാഴ്ചകളുടെ വ്യത്യസ്തത തീർക്കുന്ന മറ്റൊരിടമാണ് ഇവിടുത്തെ മറൈൻ ദേശീയോദ്യാനങ്ങൾ. മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്,മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം,ക്യാംപ്ബെൽ വേ ദേശീയോദ്യാനം,നോർത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം,സാഡിൽ പീക്ക് ദേശീയോദ്യാനം,ഗാലത്തിയ ദേശീയോദ്യാനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ദേശീയോദ്യാനങ്ങൾ

കടൽ കാഴ്ചകളൊരുക്കുന്ന ദേശീയോദ്യാനങ്ങൾ കടൽ കാഴ്ചകളൊരുക്കുന്ന ദേശീയോദ്യാനങ്ങൾ

PC:Guillén Pérez

ഹാവ്ലോക്കിലെ തിളങ്ങുന്ന വെള്ളം

ഹാവ്ലോക്കിലെ തിളങ്ങുന്ന വെള്ളം

ഹാവ്ലോക്ക് ദ്വീപിൻരെ പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ തിളങ്ങുന്ന വെള്ളം. രാത്രികാലങ്ങളിൽ ഇവിടെ എത്തിയാൽ മറ്റൊരിടത്ത് പോയ അനുഭവമാണ്. ഇവിടുത്തെ കടൽവെള്ളത്തിലെ ഫൈറ്റോപ്ലാങ്ടോൺ എന്ന വസ്തുവിന്റെ സാന്നിധ്യം കൊണ്ടാണ് വെള്ളം തിളങ്ങുന്നതുപോലെ തോന്നുന്നത്,

PC:Drajay1976

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X