പ്രകൃതിസൗന്ദര്യവും മനോഹരമായ കാലാവസ്ഥയും അതിലും ഗംഭീരമായ ആതിഥ്യമര്യാദയും ചേര്‍ന്ന ഒരു നാട്.. വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം... പറഞ്ഞു വരുന്നത് പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങി നില്ക്കുന്ന , എല്ലാ ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായി കിടക്കുന്ന ആന്ദ്രോയെക്കുറിച്ചാണ്. മണിപ്പൂരിലെ ഏറെ പ്രത്യേകതയുള്ള നാടാണെങ്കിലും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളവര്‍ അധികമില്ല. സ്വന്തമായുള്ള സംസ്കാരത്തെ ചേര്‍ത്തുപിടിക്കുന്ന ആന്ദ്രോയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

ആന്ദ്രോ
മണിപ്പൂരിലെ ഇംഫാലില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്ദ്രോ അധികം സഞ്ചാരികള്‍ക്കൊന്നും അത്ര പരിചിതമല്ല. മണിപ്പൂരിന്റെ എല്ലാ പ്രത്യേകതകളും ചേര്‍ന്നു നില്ക്കുന്ന ഇവിടം മണിപ്പൂരിലെ ഗോത്ര വിഭാഗമായ ലോയി വിഭാഗക്കാരുടെ പ്രധാന കേന്ദ്രമാണ്. ഈ പ്രദേശത്തെ ആദ്യ താമസക്കാരും ഇവരാണ്.

പ്രകൃതിഭംഗി
ആന്ദ്രേ എന്നാല്‍ പ്രകൃതിഭംഗി കൂടിയാണ്. ചരിത്രപരമായ പ്രത്യേകതകളോടൊപ്പം തങ്ങളുടെ പൗരാണികതയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഈ വിഭാഗക്കാര്‍. തങ്ങളുടെ പ്രദേശത്തിന്റെ ഭംഗി നിലനിര്‍ത്തി കൊണ്ടുപോകുവാന്‍ എന്തുവിലയും ഇവര്‍ നല്‍കും. കൃഷിക്കാണ് ഇവര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്.

കള്‍ച്ചറല്‍ ഹെറിറ്റേജ് കോംപ്ലക്സ്
മുടുവാ കള്‍ച്ചറല്‍ സെന്ററല്‍ ഹെറിറ്റേജ് കോംപ്ലക്സാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതങ്ങളും രീതികളും എല്ലാം കാണിച്ചു തരുന്ന സ്ഥലമാണിത്. അവരുടെ വീടുകള്‍, തടികളിലെ കൊത്തുപണികള്‍, കല്ലുകളില്‍ നിര്‍മ്മിച്ച സ്മാരകങ്ങള്‍, തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ അഗ്നി
ആന്ദ്രോയിലെ മറ്റൊരു ആകര്‍ഷണം ഇവിടുത്തെ ക്ഷേത്രവും അഗ്നിയുമാണ്. പനാം നിന്ഗ്തോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.ഓരോ ദിവസവും ഗ്രാമത്തിലെ രണ്ടു കുടുംബങ്ങള്‍ക്കു വീതമാണ് ക്ഷേത്രത്തിലെ അഗ്നിയെ സംരക്ഷിക്കുവാനുള്ള ചുമതല. ഒരു വര്ഷമാകുമ്പോഴെയ്ക്കും നാട്ടിലെ എല്ലാ കുടുംബങ്ങള്‍ക്കും ഈ ചുമതല ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ നടത്തിപ്പ്.

ഇത്രയും കാരണങ്ങള്‍ മതി
ഇത്രയൊക്കെ പ്രസിദ്ധമാണെങ്കിലും ആന്ദ്രോയെ അറിയുന്നവര്‍ അത്രയധികമില്ല. മണിപ്പൂര്‍ യാത്രയില്‍ തന്നെ മിക്കവരും പ്രധാന കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ യാത്രകളോടും സ്ഥലങ്ങളോടും അത്രയധികം താല്പര്യമുള്ളവര് മാത്രമാണ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാവുക.
വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!
ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!
ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!
കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!