Search
  • Follow NativePlanet
Share
» »പൂച്ചകള്‍ കീഴടക്കിയ ജപ്പാനിലെ ദ്വീപ്...മനുഷ്യരേക്കാളധികം പൂച്ചകള്‍

പൂച്ചകള്‍ കീഴടക്കിയ ജപ്പാനിലെ ദ്വീപ്...മനുഷ്യരേക്കാളധികം പൂച്ചകള്‍

എവി‌ടെ തിരിഞ്ഞാലും ഒരു പൂച്ചയെയെങ്കിലും ഇവി‌ടെ കാണാം..പറഞ്ഞു വരുന്നത് ജപ്പാനിലെ അവോഷിമ അഥവാ ഓഷിമ ദ്വീപിനെക്കുറിച്ചാണ്

എപ്പോഴെങ്കിലും പൂച്ചകള്‍ മാത്രമുള്ള ഒരു ദ്വീപില്‍ പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? പൂച്ചപ്രേമികളു‌ടെ സ്വപ്നമാണിതെന്നു തോന്നുമെങ്കിലും ഇങ്ങനെയും ഒരു ദ്വീപുണ്ട്.
പൂച്ചകള്‍ കയ്യ‌ടക്കിയ ഒരു ദ്വീപ്... എവി‌ടെ തിരിഞ്ഞാലും ഒരു പൂച്ചയെയെങ്കിലും ഇവി‌ടെ കാണാം..പറഞ്ഞു വരുന്നത് ജപ്പാനിലെ അവോഷിമ അഥവാ ഓഷിമ ദ്വീപിനെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഈ ദ്വീപ് ക്യാറ്റ് ഐലന്‍ഡ് എന്നു വിളിക്കപ്പെടുന്നത് എന്നു നോക്കാം..

അവോഷിമ ദ്വീപ്

അവോഷിമ ദ്വീപ്

ജപ്പാനിലെ എഹിം പ്രിഫെക്ചറിന്റെ തീരത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ദ്വീപാണ് ക്യാറ്റ് ഐലൻഡ് എന്നും അറിയപ്പെടുന്ന ഓഷിമ. മനുഷ്യരേക്കാളധികം പൂച്ചകളുള്ള ഈ ദ്വീപില്‍ എങ്ങനെ ഇങ്ങനെ സംഭവിച്ചു എന്നതിനു പല കാരണങ്ങള്‍ പറയുന്നുണ്ട്.
PC: National Land Image Information

ഇന്നത്തെപോലെയല്ലേയല്ല

ഇന്നത്തെപോലെയല്ലേയല്ല

നിലവില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇവിടെ വസിക്കുന്നുള്ളൂ. എന്നാല്‍ നേരത്തെ ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഏകദേശം 380 വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെ ഹ്യോഗോ പ്രിഫെക്ചറിലെ നിവാസികൾ ഓഷിമയിലേക്ക് പോവുകയായിരുന്നു. ഇവിടുത്തെ ജലത്തിലെ മത്തി(sardines) ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ സമൃദ്ധി ആയിരുന്നു അതിനു പിന്നിലെ കാരണം. പിന്നീട് 1945-ൽ ദ്വീപിൽ 900 പേർ താമസിച്ചിരുന്നതായി ചില കണക്കുകള്‍ പറയുന്നു, മറ്റൊരു ഉറവിടം പറയുന്നത് 1955-ൽ 758 ആളുകള്‍ ഇവി‌ടെയുണ്ടായിരുന്നതായാണ്. അത് എന്തുതന്നെയായാലും ജനസംഖ്യയുള്ള നിലവിലെ ജനസംഖ്യയായ 20 നേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

PC:wikimedia

ആളുകളുടെ എണ്ണം കുറയുന്നു

ആളുകളുടെ എണ്ണം കുറയുന്നു

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഓഷിമയിലെ നിരവധി ചെറുപ്പക്കാർ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി ദ്വീപ് വി‌ടുകയായിരുന്നു. അപ്പോള്‍ ദ്വീപില്‍ ബാക്കിയുണ്ടായിരുന്നത് പ്രായമായിരുന്നവരും വിരമിച്ചവരും ആയിരുന്നു. അവരെ സംബന്ധിച്ചെടുത്തോളം അവര്‍ക്ക് മറ്റൊരിട‌ത്തേയ്ക്ക് പോകേണ്ട ആവശ്യമില്ലായിരുന്നു.

പൂച്ചകള്‍ വരുന്നു

പൂച്ചകള്‍ വരുന്നു

ഓഷിമയുടെ പൂച്ചകളുടെ എണ്ണം പെരുകുന്നതിന് മുമ്പ്, ദ്വീപിൽ ഒരു വലിയ എലി പ്രശ്നം ഉണ്ടായിരുന്നു. കാരണം, ഗ്രാമവാസികൾ തങ്ങളുടെ മത്സ്യബന്ധന വലകൾക്കായി നൂൽ ഉണ്ടാക്കാൻ പട്ടുനൂൽപ്പുഴുക്കളെ വളർത്തിയിരുന്നു. പട്ടുനൂൽപ്പുഴുക്കൾ എലികളെ ആകർഷിച്ചു, അതിനാൽ ആ പ്രശ്നം പരിഹരിക്കാൻ പൂച്ചകളെ കൊണ്ടുവന്നു. അങ്ങനെയെത്തിയ പൂച്ചകളുടെ പിന്‍ഗാമികളാണ് ഇന്ന് ദ്വീപിലുള്ളത്.
അങ്ങനെ മനുഷ്യരുടെ എണ്ണം കുറഞ്ഞതോ‌ടെ ഇവി‌ടെ പൂച്ചകളു‌ടെ എണ്ണം വര്‍ധിച്ചു.

 സുഖമായി കഴിയുന്ന പൂച്ചകള്‍

സുഖമായി കഴിയുന്ന പൂച്ചകള്‍

ദ്വീപിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളിൽ പൂച്ചകൾ സുഖമായി കഴിയുന്നു, തങ്ങളെ കാണുവാനെത്തുന്ന വിനോദസഞ്ചാരികളെയും കാത്ത് അവരിരിക്കുന്നു. പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് തുടരുന്ന ആളുകൾ ഉള്ളിടത്തോളം കാലം ക്യാറ്റ് ദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമായി തുടരാനാണ് സാധ്യത.

 പൂച്ചദ്വീപുകള്‍ വേറെയും

പൂച്ചദ്വീപുകള്‍ വേറെയും

അവോഷിമ മാത്രമല്ല, ജപ്പാനില്‍ വേറെയും പൂച്ച ദ്വീപുകളുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പൂച്ചകളു‌ടെ ദ്വീപുകള്‍ ഇവിടെ വളരെ സാധാരണമാണ്. ഇത്തരത്തിലുള്ള പത്തിലധികം ദ്വീപുകള്‍ നിങ്ങള്‍ക്കിവിടെ കാണാം. ഓരോന്നും ഓരോ തരത്തില്‍ വ്യത്യാസപ്പെ‌ട്ടിരിക്കുന്നു എന്നു മാത്രം. ഇവൈഷിമയില്‍ മനുഷ്യരോടും പൂച്ചകളോ‌ടും ഒരേപോലെ നിങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കും. ദ്വീപിൽ കുറഞ്ഞത് 500 ആളുകളും നിരവധി പൂച്ചകളും ഉണ്ട്. ഇവിടേക്കുള്ള യാത്രയില്‍ പരമ്പരാഗത ജാപ്പനീസ് സത്രമായ റയോകനിൽ നിങ്ങൾക്ക് താമസിക്കാം. അജിമ ദ്വീപിന് സ്വന്തമായി ബീച്ചും ക്യാമ്പിംഗ് സൈറ്റുകളും ഉണ്ട്. താഷിരോജിമ ദ്വീപിൽ, നിങ്ങൾക്ക് ഒരു പൂച്ച ആരാധനാലയം പോലും സന്ദർശിക്കാം.

നിങ്ങള്‍ക്കും പോകാം

നിങ്ങള്‍ക്കും പോകാം

ഒഷിമയില്‍ പൂച്ചകളെ കാണുവാന്‍ പോകുന്നത് എളുപ്പമുള്ള കാര്യമാണ്. എഹിം പ്രിഫെക്ചറിലെ Ōzu-ൽ എത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഷിക്കോകു റെയിൽവേ കമ്പനിയിലെ യോസാൻ ലൈൻ വഴി JR ഇയോനഗഹാമ സ്റ്റേഷനിലേക്ക് പോകാം. അവിടെ നിന്ന് നാഗഹാമ തുറമുഖത്തേക്ക് ന‌ടന്നെത്തണം. ദിവസത്തിൽ രണ്ടുതവണയാണ് ഓഷിമയിലേക്ക് ബോട്ട് സര്‍വ്വീസുള്ളത്. 35 മിനിട്ടാണ് യാത്രാ സമയം.
PC:wikimedia

അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍

ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!

Read more about: world interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X