Search
  • Follow NativePlanet
Share
» »അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....

അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....

ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളെക്കുറിച്ചും എവിടെ യാത്ര പോകണം എന്നതിനെക്കുറിച്ചുമെല്ലാം നോക്കാം...

കലണ്ടറിലെ അവധി ദിവസങ്ങൾ നോക്കി യാത്രകൾക്കു പ്ലാൻ ചെയ്യുന്നവരാണ് നമ്മൾ. നിരന്നു ചുവന്ന നിറത്തിൽ കിടക്കുന്ന തിയ്യതികളിലൂടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിനും തരാൻ സാധിക്കില്ല. മാർച്ച് കഴിഞ്ഞ് ഇനി ഏപ്രിൽ വരുകയാണ്. രണ്ടാം ശനിയും വിഷവും ഈസ്റ്ററും ഒക്കെ കൂടി അടിച്ചു പൊളിക്കുവാൻ ദിവസങ്ങൾ ഒരുപാടുണ്ട്. ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളെക്കുറിച്ചും എവിടെ യാത്ര പോകണം എന്നതിനെക്കുറിച്ചുമെല്ലാം നോക്കാം...

ഏപ്രിൽ

ഏപ്രിൽ

ഒരുപാട് അവധി ദിവസങ്ങൾ ഒന്നുമില്ലെങ്കിലും മുൻകൂട്ടി പ്ലാൻ ചെയ്താൽ അടിപൊളിയായി യാത്രകൾ നടത്തുവാൻ പറ്റുന്ന സമയമാണ് ഈ വർഷത്തെ ഏപ്രിൽ മാസം.

ഏപ്രിലിലെ അവധികൾ

ഏപ്രിലിലെ അവധികൾ

ഏപ്രിൽ 13 ലെ രണ്ടാം ശനിയാണ് ആദ്യ അവധി. പിന്നെ ഏപ്രിൽ 15 തിങ്കളാഴ്ചയിലെ വിഷു, 22 ദുഖവെള്ളി, 24 ഈസ്റ്റർ എന്നിങ്ങനെയാണ് ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങൾ.
ഏപ്രിൽ 13ന് വെള്ളയാഴ്ച കണക്കാക്കി ഒരു യാത്ര പ്ലാൻ ചെയ്താൽ പിന്നെ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച വിഷുവും ആഘോഷിച്ച് ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയാൽ മതി. വെള്ളിയാഴ്ച വൈകിട്ടിറങ്ങി ശനിയും ഞായറും തിങ്കളും അടിച്ച് പൊളിക്കുന്ന രീതിയിൽ പ്ലാന്‍ ചെയ്താൽ ഒരു കിടിലം ട്രിപ്പായിരിക്കും അതെന്നതിൽ സംശയമില്ല. അടുത്തുള്ള സ്ഥലങ്ങളിൽ യാത്ര ഒതുക്കാതെ രണ്ടു മൂന്നു ദിവസമെടുക്കുന്ന യാത്രകൾ ഈ സമയത്ത് വേണമെങ്കിൽ പ്ലാന്‍ ചെയ്യാം.
ഇനിയുള്ളത് ഈസ്റ്ററിനോട് അടുപ്പിച്ചുള്ള അവധിയാണ്. ദുഖവെള്ളിയായ 22, 23 ശനി, 24 ഞായർ കൂട്ടി മൂന്നു ദിവസങ്ങൾ.

എങ്ങോട്ട് പോകാം

എങ്ങോട്ട് പോകാം

എവിടെ തിരിഞ്ഞാലും നല്ല ചൂടായതിനാൽ താരതമ്യേന ചൂട് കുറഞ്ഞ ഇടങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ഇടുക്കിയിൽ ഈ സമയത്ത് പോകുവാൻ പറ്റിയ സ്ഥലങ്ങള്‍ ഒരുപാടുണ്ട്. മൂന്നാർ, പാമ്പാടുംചോല, കാന്തല്ലൂർ, കൊടൈക്കനാൽ, ഊട്ടി, കൂർഗ്, കുടജാദ്രി തുടങ്ങിയ സ്ഥലങ്ങൾ നോക്കാം. നാലു ദിവസം വരെ സുഖമായി യാത്ര ചെയ്യുവാൻ സമയമുള്ളതിനാൽ അതിനനുസരിച്ച് സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.

കുടജാദ്രി

കുടജാദ്രി

നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ട് വരുവാന്‍ പറ്റിയ ഇടമാണ് കർണ്ണാടകയിലെ കുടജാദ്രി. മഴക്കാടുകൾക്കു നടുവിലൂടെ വെയിലിന്റെ സ്പർശം പോലും അറിയാതെ കൊല്ലൂരിൽ നിന്നും കുടജാദ്രിയിലേക്കുള്ള യാത്രയും അവിടെ നിന്നും കാട്ടിലൂടെ തന്നെ മുകളിലേക്ക് സര്‍വ്വജ്ഞ പീഠം കാണാനുള്ള പോക്കും ഒക്കെ ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് ഒരു സഞ്ചാരിക്ക് നല്കുക. നടക്കുവാൻ ബുദ്ധുമുട്ടുള്ളവർക്ക് കൊല്ലൂരിൽ നിന്നും സർവ്വജ്ഞ പീഠത്തിന്റെ താഴെ വണ്ടിയെത്തുന്ന ഇടം വരെ ജീപ്പിനു വരാം, തകർപ്പൻ ഓഫ് റോഡിങ്ങാണ് ഈ യാത്രയുടെ പ്രത്യേകത.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

PC: Pradeeshmk

ഡണ്ടേലി

ഡണ്ടേലി

ഏപ്രിലിലെ യാത്ര ഒരാഘോഷമാക്കി പിടിക്കുവാനാണ് താലപര്യമെങ്കിൽ കർണ്ണാടകയിലെ തന്നെ ഡണ്ടേലി ഉണ്ട്. വന്യജീവി സങ്കേതവും ഹരം പകരുന്ന വൈറ്റ് വാട്ടർ റാഫ്ടിങ്ങും രാത്രി താമസവും ഒക്കെയായി ഡണ്ടേലി കൊതിപ്പിക്കുമെന്നതിൽ തർക്കമില്ല. ഗോവയുടെയും കർണ്ണാടകയുടെും കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. ജംഗിൾ ക്യാംപിങ്ങ്, അതി സാഹസികമായ വാട്ടര്‍ റാഫ്ടിങ്ങ്, റിവർ സൈഡ് നൈറ്റ് ക്യാംപിങ്ങ്, ഡണ്ടേലി വന്യജീലവി സങ്കേതം, പച്ചപ്പു നിറഞ്ഞ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ.

ഗോവ

ഗോവ

ഏതു കാലത്തു പോയാലും കാഴ്ചകൾകൊണ്ടൊരു ഉത്സവം തന്നെതീർക്കുന്ന നാടാണ് ഗോവ. ബീച്ചിലെ മണലിലൂടെ കത്തുന്ന സൂര്യന്റെ താഴെ നടക്കുവാൻ അധികം ആളുകളില്ലെങ്കിലും ഇതും ഇഷ്ടപ്പെടുന്നവരുണ്ടെന്നതാണ് യാഥാർഥ്യം. ബീച്ചുകളും പബ്ബും പുരാതനമായ ദേവാലയങ്ങളും കെട്ടിടങ്ങളും ഒക്കെയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

ചിറാപുഞ്ചി

ചിറാപുഞ്ചി

ചിറാപുഞ്ചി എന്നു കേട്ടാല‍്‍തന്നെ ഒരു കുളിരാണ്. ലോകത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന നാട്. മഴയുടെ സ്വന്തം നാടായ ഇവിടം ചൂടിൽ നിന്നും ഓടി വരുന്നവർക്കു പറ്റിയ ഇടമാണ്. ലോകത്തിലെ ഏറ്റവും നനവുള്ള രണ്ടാമത്തെ ഇടം എന്നറിയപ്പെടുന്ന ചിറാപുഞ്ചി ചായപ്രേമികളുടെയും പ്രിയനാട് കൂടിയാണ്. ദേശീയോദ്യാനങ്ങൾ, വ്യൂ പോയിന്റുകൾ, ഗുഹകൾ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. ഈ അടുത്ത കാല്തത് സോളോ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായും ചിറാപുഞ്ചി അറിയപ്പെടുന്നു.

PC:PP Yoonus

മാല്‍ഷേജ് ഘട്ട്

മാല്‍ഷേജ് ഘട്ട്

ഒരു ലോങ് ഡ്രൈവിന്‌‍റെ അവസാനം വെള്ളച്ചാട്ടവും തടാകങ്ങളും ആകാശത്തോളം ഉയരമുള്ള മലകളും ഒക്കെ കണ്ട് നിൽക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. അത്തരത്തില്‍ ഒരിടമാണ്
മാല്‍ഷേജ് ഘട്ട്

PC:Dinesh Valke

ബന്ദിപ്പൂർ

ബന്ദിപ്പൂർ

കാടിന്റെ കാഴ്ചകളാണ് താല്പര്യമെങ്കിൽ ബന്ദിപ്പൂരിന് പോകാം. കർണ്ണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബന്ദിപ്പൂർ ദേശീയോദ്യാനം വന്യജീവികളെ കാണുവാനും ജംഗിൾ സഫാരിക്കും ഒക്കെ പറ്റിയ ഇടമാണ്. കൂട്ടിൽ കിടക്കാതെ കാട്ടിൽ ചുററിക്കറങ്ങുന്ന വന്യമൃഗങ്ങളെ തേടിപ്പോകുന്ന ഹരമാണ് ബന്ദിപ്പൂരിന് നല്കുവാനുളളത്. നൂറിലധികം കടവുകളും അത്രത്തോളം തന്നെ പുള്ളിപ്പുലികളും ഇവിടെയുണ്ട്. മാനുകളെയും ഇടയ്ക്കിടെ കാണാം. ഒന്നിനെയും കൂസാതെ പോകുന്ന ആനക്കൂട്ടങ്ങളപം കാട്ടുപോത്തും ഒക്കെ ഇവിടെ കാഴ്ചകളിൽ സുലഭമാണ്. കരടി. ചെന്നായ, പാന്പുകൾ ഒക്കെയും ഇവിടെയുണ്ട്.

PC:Dineshkannambadi

മാങ്കുളം

മാങ്കുളം

തമിഴ്നാടിനോട് ചേർന്ന് കേരളത്തിൽ കിടക്കുന്ന ഒരു സ്വർഗ്ഗമാണ് മാങ്കുളം. മൂന്നാറിന് തൊട്ടടുത്ത് കിടക്കുമ്പോളും മൂന്നാറിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഇടമാണിത്. വനത്തിനുള്ളിലെ ഒരു പറുദീസയയാണ് സഞ്ചാരികൾ മാങ്കുളത്തിനെ വിശേഷിപ്പിക്കുന്നത്. എവിടെ തിരിഞ്ഞാലും അങ്ങുയരത്തിൽ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്. ചിന്ര്‍വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്വയം പര്യാപ്തരാണ് മാങ്കുളം നിവാസികൾ എന്നതാണ് മറ്റൊരു പ്രത്യേകത.

PC:mankulamtourism

ഉളുപ്പൂണി

ഉളുപ്പൂണി

ഇടുക്കിയിലെ കിടിലൻ ഇടങ്ങളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഇടമാണ് ഉളുപ്പുണി. ആളുയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ നിറഞ്ഞ ഇവിടം ആദ്യം ഓർമ്മിപ്പിക്കുക അലോഷിയെയാൻണ്. ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷിയുടെ വഴികളായാണ് ആളുകൾ കൂടുതലും ഉളുപ്പുണിയെ ഓർത്തിരിക്കുന്നത്. ജീവൻ പണയംവെച്ചുള്ള ഓഫ് റോഡിങ്ങാണ് ഇവിടുത്തെ ആകർഷണം.

PC:uluppuni.com

ധോണി

ധോണി

പാലക്കാട്ടുകാരുടെ പ്രധാന ഒഴിവിടങ്ങളിലൊന്നാണ് ധോണി. മഹേന്ദ്ര സിംഗ് ക്രിക്കറ്റിലിറങ്ങി പേരെടുക്കും മുൻപേ തന്നെ മുൻപ് പാലക്കാട്ടുകാർ നെഞ്ചോട് ചേർത്തുവെച്ച ഇടമാണ് ഇവിടുത്തെ ധോണി. കാടിനുള്ളിലൂടെയുള്ള ട്രക്കിങ്ങും നാലു കിലോമീറ്റർ നടത്തത്തിനൊടുവിൽ എത്തിച്ചേരുന്ന വെള്ളച്ചാട്ടവും അതിനിടയിലെ കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Abhishek Jacob

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

മിക്കവരും യാത്രകൾക്കും ആഘോഷങ്ങൾക്കുമായി തിരഞ്ഞെടുക്കുന്ന സമയമാണിത്. അതുകൊണ്ട് സ്ഥലങ്ങളിൽ തിരക്കും റിസോർട്ടുകളിലും മറ്റും റൂമും കിട്ടാതെ വരുന്ന അവസ്ഥ വരും. അതിനാൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ താമസ സൗകര്യവും ടിക്കറ്റും ഒക്കെ നേരത്തെ തന്നെ ശരിയാക്കുവാൻ ശ്രദ്ധിക്കുക. പകൽ സമയത്ത് അധികം യാത്ര ചെയ്യാതിരിക്കുക. അതിരാവിലെ പുറപ്പെട്ട് സ്ഥലത്തെത്തുന്ന രീതിയിൽ പ്ലാൻ ചെയ്യുക. വെള്ളം ധാരാളം കുടിക്കുവാനും ക്യാനുകളിലാക്കി വണ്ടിയിൽ വയ്ക്കുവാനും മറക്കാതിരിക്കുക. വെയിലില്‍ ഇറങ്ങാതിരിക്കുക.

മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X