Search
  • Follow NativePlanet
Share
» »വേനലിലെ ട്രക്കിങ്ങും സൂര്യോദയവും... അവധി നോക്കി പ്ലാന്‍ ചെയ്യാം ഏപ്രില്‍ മാസത്തിലെ യാത്രകള്‍

വേനലിലെ ട്രക്കിങ്ങും സൂര്യോദയവും... അവധി നോക്കി പ്ലാന്‍ ചെയ്യാം ഏപ്രില്‍ മാസത്തിലെ യാത്രകള്‍

ഇതാ 2022 ഏപ്രില്‍ മാസത്തില്‍ പോകുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ചും അവധി ദിനങ്ങളെക്കുറിച്ചും വായിക്കാം...

കഴിഞ്ഞുപോയ മാര്‍ച്ച് പോലെ തന്നെ ആഘോഷങ്ങളുടെ സമയമാണ് ഏപ്രില്‍ മാസവും. വിഷുവിന്‍റെ ആഘോഷങ്ങള്‍ കൂടാതെ ഈസ്റ്ററും ഏപ്രിലില്‍ വരുന്നു. യാത്രകള്‍ക്കൊരുങ്ങുന്നവര്‍ക്കും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുമെല്ലാം മികച്ച സമയമാണ് ഏപ്രില്‍. അവധി ദിവസങ്ങള്‍ ഒരുപാട് ഇല്ല എങ്കില്‍പോലും വിഷു മുതല്‍ ഈസ്റ്റര്‍ വരെ നീളുന്ന ഒരാഴ്ച പ്ലാന്‍ ചെയ്താല്‍ ചില മികച്ച യാത്രകള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയും. ഇതാ 2022 ഏപ്രില്‍ മാസത്തില്‍ പോകുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ചും അവധി ദിനങ്ങളെക്കുറിച്ചും വായിക്കാം...

2022 ഏപ്രില്‍ മാസത്തിലെ അവധി ദിനങ്ങള്‍

2022 ഏപ്രില്‍ മാസത്തിലെ അവധി ദിനങ്ങള്‍

2022 ഏപ്രില്‍ മാസം ഒന്നാം തിയ്യതി വാര്‍ഷിക കണക്കെടുപ്പ് ദിവസമാണ്. ഇത് ഒരു ബാങ്ക് അവധിയാണ്. ഈ അവധി ലഭിച്ചാല്‍ വരുന്ന ശനിയും ‌ഞായറും കണക്കാക്കി ഒരു യാത്ര പ്ലാന്‍ ചെയ്യാം. ഏപ്രിലിലെ അടുത്ത അവധി 14 മുതല്‍ 17 വരെയാണ്. 14 വ്യാഴാഴ്ച പെസഹാ വ്യാഴവും അംബേദ്കര്‍ ജയന്തിയും മഹാവീര ജയന്തിയും ഒരുമിച്ച് വരുന്നു. 15 വെള്ളിയാഴ്ച വിഷുവും ദു;ഖവെള്ളിയുമാണ്. 16 ശനിയാഴ്ച ഒരു അവധി തരപ്പെടുത്തിയാല്‍ 17 ഞായറാഴ്ചത്തെ ഈസ്റ്ററും ചേര്‍ത്ത് നാല് ദിവസം ലഭിക്കും.

ആഘോഷങ്ങള്‍ മുതല്‍ സാഹസികത വരെ

ആഘോഷങ്ങള്‍ മുതല്‍ സാഹസികത വരെ

യാത്ര ചെയ്യുവാന്‍ വളരെ അനുയോജ്യമായ സമയങ്ങളിലൊന്ന് ഏപ്രില്‍ മാസമാണ്. അല്പം ചൂടുണ്ടെങ്കില്‍ കൂടിയും ബീച്ചുകളും ഹില്‍സ്റ്റേഷനും സന്ദര്‍ശിക്കുവാനുയം യാത്രകള്‍ ആസ്വാദ്യകരമാക്കുവാനും അതൊന്നും തടസ്സമാവില്ല എന്നതുറപ്പ്.

ചൂടില്‍ യാത്ര ചെയ്യാം

ചൂടില്‍ യാത്ര ചെയ്യാം

ചൂടില്‍ യാത്ര ചെയ്യാം എന്നു പറഞ്ഞാലും ഈ പറയുന്ന ചൂടില്‍ നിന്നും രക്ഷപെട്ടു പോകുവാന്‍ പറ്റുന്ന ഇടങ്ങളായിരിക്കണം യാത്രയില്‍ തിരഞ്ഞെടുക്കേണ്ടത്. പുലര്‍ച്ചെയും വൈകുന്നേരവും യാത്ര ചെയ്യുവാന്‍ ശ്രദ്ധിക്കുക. വെയിലിലിറങ്ങിയുള്ള സ‍ഞ്ചാരം പരമാവധി കുറയ്ക്കുക. അങ്ങനെ വേണ്ടി വന്നാല്‍ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുകയും ശരീരം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധിക്കേണ്ടതാണ്.

ഡണ്ടേലി

ഡണ്ടേലി

വേനലില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കര്‍ണ്ണാടക.യിലെ ഡണ്ടേലി. നിങ്ങള്‍ കാണുവാനാഗ്രഹിക്കുന്ന തരത്തിലുള്ള പച്ചപ്പും വെള്ളവും സാഹസിക വിനോദങ്ങളും ക്യാംപിങ്ങും കാടിനുള്ളിലേക്കുള്ള സഞ്ചാരവും എല്ലാം ഇവിടെ ആസ്വദിക്കാം. കരയില്‍ ചൂട് കത്തിനില്‍ക്കുമ്പോള്‍ കാവേരി നദിയിലിറങ്ങിയുള്ള കുളിയും റിവര്‍ റാഫ്ടിങ്ങും പുത്തന്‍ ജീവനേകും. മൗണ്ടൻ ബൈക്കിംഗ്, സൈക്ലിംഗ്, കയാക്കിംഗ്, കനോയിംങ്, റിവര്‍ റാഫ്ടിങ്ങ് എന്നിങ്ങനെ വിവിധങ്ങളായ സാഹസിക പരിപാടികള്‍ ഇവിടെ ചെയ്യുവാനുണ്ട്.

മൂന്നാര്‍

മൂന്നാര്‍

മഴാണെങ്കിലും വെയിലാണെങ്കിലും മലയാളികള്‍ക്ക് മൂന്നാര്‍ കഴിഞ്ഞേ മറ്റൊരു ഡെസ്റ്റിനേഷനുള്ളൂ. അതിപ്പോള്‍ കത്തിനില്‍ക്കുന്ന വെയിലാണെ‌ങ്കിലും കോരിച്ചൊഴിയുന്ന മഴയാമെങ്കിലും കോടമഞ്ഞിറങ്ങി ഒന്നും കാണുവാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കിലും മലയാളികളെ നമുക്ക് മൂന്നാറില്‍ കാണാം. വേനലില്‍ പകലല്പം ചൂടായിരിക്കുമെങ്കിലും രാത്രിയില്‍ തണുപ്പ് എത്തുന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തേയിലത്തോട്ടങ്ങളിലൂടെയുള്ല യാത്രയും ട്രക്കിങ്ങും ബോട്ടിങ്ങും എല്ലാമായി ഇവിടുത്തെ ദിവസങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

വര്‍ക്കല‍

വര്‍ക്കല‍

വേനലിലെ അവധി ദിനങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് വര്‍ക്കല. ബീച്ചും ക്ലിഫും മാത്രമല്ല, സര്‍ഫിങ് പഠിക്കുവാനും ധ്യാനിക്കുവാനും എല്ലാം പറ്റിയ പല സംവിധാനങ്ങളും വര്‍ക്കലയില്‍ അങ്ങോളമിങ്ങോളമുണ്ട്. ഒന്നോ രണ്ടോ ദിവസം കയ്യിലുണ്ടെങ്കില്‍ വര്‍ക്കലയ്ക്കു പുറനേ മണ്‍റോ തുരുത്തും അകത്തുമുറി തുരുത്തും ബ്ലാക്ക് സാന്‍ഡ് ബീച്ചുമെല്ലാം യാത്രയില്‍ ഉള്‍പ്പെടുത്താം

ട്രക്കിങ്ങുകള്‍

ട്രക്കിങ്ങുകള്‍

വേനല്‍ക്കാലത്ത് പോകുവാന്‍ സാധിക്കുന്ന നിരവധി ട്രക്കിങ്ങുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. അവയില്‍ മിക്കവയും ഹിമാലയത്തിന്റെ കാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്നവയാണ്. ഫുലാരാ റിഡ്ഡ് ട്രക്കിങ്, ഹര്‍ കി ഡൂണ്‍ ട്രക്കിങ്, സന്ദാക്ഫു ‌ട്രക്കിങ്, ഹംപ്താ പാസ് ട്രക്ക്,ദയാരാ ബുഗ്യാന്‍ ‌ട്രക്കിങ് എന്നിവയെല്ലാം ഈ സമയത്ത് ആസ്വദിക്കുവാന്‍ പറ്റിയവയാണ്.

ദല്‍ഹൗസി

ദല്‍ഹൗസി

വേനല്‍ക്കാല യാത്രകള്‍ പൂര്‍ത്തിയാക്കുവാനായി നിര്‍ബന്ധമായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ദല്‍ഹൗസി. ഡൽഹൗസി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല വിശ്രമകേന്ദ്രമാണ്. പലപ്പോഴും ഇന്ത്യയിലെ മിക്ക നഗരങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. . മഞ്ഞു പുതച്ച പർവതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. കാലടോപ്പ്, പഞ്ച് പുല്ല, ചമേര തടാകം, ദൈൻകുണ്ഡ് കൊടുമുടി, സാച്ച് പാസ്, സെന്റ് പാട്രിക്സ് ചർച്ച് തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

PC:Wittystef

ഗാങ്ടോക്ക്

ഗാങ്ടോക്ക്

വേനല്‍ ദിനങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക്. സമുദ്രനിരപ്പില്‍ നിന്നും 5500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഗാംഗ്‌ടോക്ക്, സംസ്‌കാരങ്ങളും പ്രകൃതി ആകർഷണങ്ങളും സമ്പൂർണ്ണ വേനൽക്കാല അവധിക്കാലത്തിനുള്ള മികച്ച അന്തരീക്ഷവും പ്രദാനം ചെയ്യുന്ന മനോഹരമായ ഒരു കോസ്‌മോപൊളിറ്റൻ പട്ടണമാണിത്. നാഥു ലാ പാസ്, ത്സോംഗോ തടാകം, രങ്ക മൊണാസ്ട്രി, ഹനുമാൻ ടോക്ക്, ഹിമാലയൻ സുവോളജിക്കൽ പാർക്ക്, ദോ ദ്രുൽ ചോർട്ടൻ സ്തൂപം തുടങ്ങിയ കാഴ്ചകള്‍ ഇവിടെ കാണാം.

PC:Subhrajyoti07

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്രമഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

ആഘോഷങ്ങളുടെ ഏപ്രില്‍ മാസം... ട്യൂലിപ് ഫെസ്റ്റിവല്‍ മുതല്‍ വിഷും ഈസ്റ്ററും വരെ ആഘോഷിക്കാംആഘോഷങ്ങളുടെ ഏപ്രില്‍ മാസം... ട്യൂലിപ് ഫെസ്റ്റിവല്‍ മുതല്‍ വിഷും ഈസ്റ്ററും വരെ ആഘോഷിക്കാം

Read more about: summer adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X