Search
  • Follow NativePlanet
Share
» »മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്ചകളിലേക്ക്

മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്ചകളിലേക്ക്

തിരക്കുകളില്‍ നിന്നെല്ലാം മാറി, അധികമാരും എത്തിച്ചേരാത്ത അപ്സരകൊണ്ടെ വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഓരോ കാഴ്ചയിലും അതിശയിപ്പിക്കുന്ന ഇടങ്ങളാണ് എന്നും കര്‍ണ്ണാടകയിലേക്ക് സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മംഗലാപുരവും കൊല്ലൂരും ബ്രഹ്മഗിരിയും കര്‍വാറും മാല്‍പെയും ബാംഗ്ലൂരും പിന്നെ ഹംപിയും ബെല്ലാരിയും ഒക്കെ മാത്രമാണ് പലപ്പോഴും യാത്രാ പട്ടികയില്‍ ഇടം നേടുന്നതെങ്കിലും തേടിപ്പിടിച്ചുപോകുവാന്‍ പറ്റിയ ഒരുപാട് സ്ഥലങ്ങള്‍ കര്‍ണ്ണാടകയില്‍ അങ്ങോളമിങ്ങോളമുണ്ട്. അത്തരത്തിലൊന്നാണ് ഉത്തരകര്‍ണ്ണാടകയുടെ ഭാഗമായ ഹൊന്നാവരിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അപ്സരകൊണ്ടെ വെള്ളച്ചാട്ടം. തിരക്കുകളില്‍ നിന്നെല്ലാം മാറി, അധികമാരും എത്തിച്ചേരാത്ത അപ്സരകൊണ്ടെ വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

അപ്സരകൊണ്ടെ വെള്ളച്ചാട്ടം

അപ്സരകൊണ്ടെ വെള്ളച്ചാട്ടം

തിരക്കിട്ടുള്ള ജീവിതത്തില്‍ നിന്നും ഒരു മാറ്റം വേണ്ടവര്‍ക്ക് തീര്‍ച്ചയായും ഒരു യാത്ര പോകുവാന്‍ പറ്റിയ ഇടമാണ് അപ്സരകൊണ്ടെ വെള്ളച്ചാട്ടം. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ അപ്സരക്കൊണ്ട എന്ന ചെറിയ ഗ്രാമത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കർണാടകയുടെ പടിഞ്ഞാറൻ തീരത്തിനടുത്താണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.

PC:Sudarshana

50 മീറ്റര്‍ ഉയരത്തില്‍ നിന്നും

50 മീറ്റര്‍ ഉയരത്തില്‍ നിന്നും

50 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കുന്നിൻ മുകളിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച പോലെ തിളങ്ങുന്ന വെള്ളച്ചാട്ടത്തിനും ഈ സ്ഥലം പ്രശസ്തമാണ്. അറബിക്കടലിന്റെ വിശാലമായ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നത് നിരീക്ഷിക്കുന്നത് ആകർഷകമായ കാഴ്ചയാണ്.

PC:Akasmita

മാലാഖമാരുടെ കുളം

മാലാഖമാരുടെ കുളം

അപ്സരകൊണ്ടെ എന്നാല്‍ മാലാഖമാരുടെ കുളം എന്നാണ് അര്‍ത്ഥം. മാലാഖമാര്‍ കുളിക്കാനും വിശ്രമിക്കാനും ഒക്കെയായി തിരഞ്ഞെടുത്ത സ്ഥലമാണ് ഇതെന്നാണ് ഐതിഹ്യങ്ങളും വിശ്വാസങ്ങളും പറയുന്നത്.
ഉയരമുള്ള ഒരു കുന്നും അതിനു സമീപത്തു തന്നെയായി ഒരു ബീച്ചും ഇവിടുത്തെ കാഴ്ചകളില്‍ കാണാം. ഈ പ്രദേശത്തിന്റെ ഭംഗി കണ്ടാല്‍ മാലാഖമാര്‍ ഇവിടെ എത്തിയിരുന്നു എന്ന കഥ വിശ്വസിച്ചുപോകും... അത്രയധികം പ്രകൃതിഭംഗി ഈ പ്രദേശത്തിനുണ്ട്.

PC:Tiruka.yatrika

ബുദ്ധിമുട്ടില്ലാതെ എത്താംബുദ്ധിമുട്ടില്ലാതെ എത്താം

ബുദ്ധിമുട്ടില്ലാതെ എത്താംബുദ്ധിമുട്ടില്ലാതെ എത്താം

വളര്‍ന്നു വരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്നിവിടം. വെള്ളം പതിക്കുന്ന, പ്രകൃതി രൂപപ്പെടുത്തിയ താഴെയുള്ള കുളത്തിലേക്ക് എത്തിച്ചേരുക എന്നത് ഇപ്പോള്‍ എളുപ്പമാണ്. വിനോദ സഞ്ചാര വകുപ്പിന്‍റെ നേതത്വത്തില്‍ ഇവിടേക്ക് പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ആളുകള്‍ക്ക് താഴേക്ക് എത്തിച്ചേരുവാന്‍ സൗകര്യമൊരുക്കുന്നു.

അത്തിമരവും ഗുഹകളും

അത്തിമരവും ഗുഹകളും

അതിമനോഹരമായ കുറേ കാഴ്ചകളുടെയും പ്രകൃതിയോട് ചേര്‍ന്ന കുറച്ച് അത്ഭുതങ്ങളുടെയും ഇടമാണ് ഈ പ്രദേശം. താഴെയുള്ള കുളത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു അത്തി മരത്തിന്റെ വേരുകളിലൂടെ വെള്ളം താഴേക്ക് ഒഴുകുന്നത് കാണാം. തടിയുടെ കാഴ്ചകളില്‍ മറഞ്ഞിരിക്കുന്ന പ്രകൃതിദത്ത ഗുഹകള്‍ ഇവിടെ ധാരാളമുണ്ട്. മരത്തിന്റെ വേരുകള്‍ നോക്കി പോയാല്‍ ഈ കാഴ്ചകളിലേക്ക് എളുപ്പത്തിലെത്താം. വേറെയും വലിയ ഗുഹകള്‍ ഇവിടെയുണ്ട്.

PC:Akasmita

പാണ്ഡവ ഗുഹകള്‍

പാണ്ഡവ ഗുഹകള്‍

പ്രദേശത്തെ വലിയ ഗുഹകള്‍ പാണ്ഡവ ഗുഹകൾ എന്നാണ് അറിയപ്പെടുന്നത്. സന്ദർശകർ ഈ ഗുഹകളിൽ പ്രവേശിക്കാനും പര്യവേക്ഷണം ചെയ്യാനും ഇഷ്ടപ്പെടുന്നു. വനവാസകാലത്ത് പാണ്ഡവർ ഈ ഗുഹകളിൽ താമസിച്ചിരുന്നു എന്നാണ് ഐതിഹ്യം. വെള്ളച്ചാട്ടത്തിനടുത്തായി ഏതാനും ക്ഷേത്രങ്ങളും രാമചന്ദ്രമഠത്തിന്റെ ഒരു ശാഖയും സ്ഥിതി ചെയ്യുന്നു.

അപ്സരക്കൊണ്ടയിലേക്കുള്ള ട്രെക്കിംഗ്

അപ്സരക്കൊണ്ടയിലേക്കുള്ള ട്രെക്കിംഗ്

പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള അപ്സരക്കൊണ്ടയി ട്രെക്കിംഗ് സഞ്ചാരികള്‍ക്കിടയിസ്‍ പ്രസിദ്ധമാണ്. അപ്സരക്കൊണ്ട വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ്റൂട്ട് നന്നായി അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഇവിടേക്ക് എത്താം. മലയോരത്ത് സ്ഥിതി ചെയ്യുന്ന വ്യൂപോയിന്റ് വെള്ളച്ചാട്ടത്തിൽ നിന്ന് അൽപ്പം അകലെയാണ്, അറബിക്കടലിന്റെയും ബീച്ചിന്റെയും കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിയും. സൂര്യാസ്തമയ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

അപ്സരക്കൊണ്ട വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം

അപ്സരക്കൊണ്ട വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം

വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലത്താണ്, അതായത് ജൂൺ മുതൽ ഒക്ടോബർ വരെ ഇവിടം സന്ദര്‍ശിക്കാം . വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് അക്കാലത്ത് ഉയർന്നതാണ് എങ്കിലും വളരെ വ്യത്യസ്തവും സാഹസികവുമായ അനുഭവമായിരിക്കും ഇത് നല്കുക. . മഴയിൽ പാറകൾ വഴുവഴുപ്പുള്ളതിനാൽ ജാഗ്രത പാലിക്കണം.
മഴക്കാലത്ത് താല്പര്യമില്ലെങ്കില്‍ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം. ഈ സമയത്ത് നീരൊഴുക്ക് കുറവാണെങ്കിലും പ്രകൃതിഭംഗം ഏറ്റവും അനുയോജ്യം ഈ സമയത്താണ്.

അപ്സരക്കൊണ്ട വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാന്‍

അപ്സരക്കൊണ്ട വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാന്‍

ഹൊന്നാവറിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് അപ്സരക്കൊണ്ട വെള്ളച്ചാട്ടം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഹൊന്നാവറില്‍ തന്നെയാണുള്ളത്. ഹൊന്നാവറിൽ നിന്ന് സന്ദർശകർക്ക് വെള്ളച്ചാട്ടത്തിലെത്താൻ പ്രാദേശിക ഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കാം. ബാംഗ്ലൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഹോന്നാവറിലേക്ക് സ്ഥിരമായി ബസ് സർവീസുകളുണ്ട്.

ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X