അറക്കുളം എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മനസ്സിലായില്ലെങ്കിലും രസതന്ത്രം ഉള്‍പ്പെടെയുള്ള സിനിമകളുടെ ലൊക്കേഷന്‍ എന്നു പറഞ്ഞാല്‍ മനസ്സിലോടിയെത്തുന്ന ഇടമാണ് അറക്കുളം. ആ പുഴയും പച്ചപ്പും ആറ്റുതീരവും കടവിലെ വര്‍ത്തമാനവുമെല്ലാം അതേപടി തന്നെയുള്ള ഇടുക്കിയിലെ മറ്റൊരു സ്വര്‍ഗ്ഗം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള അറക്കുളം മലയാളികള്‍ക്ക് എന്തൊക്കെയോ ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സ്ഥലം കൂടിയാണ്.
കാഞ്ഞാര്‍ നദിയും അതിന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകളും തേക്കിന് തോട്ടവും വെള്ളച്ചാട്ടവും ത്രിവേണി സംഗമവും ഒക്കെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. അറക്കുളത്തെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം...

കാഞ്ഞാര്‍
ഇടുക്കിയിലെ തനിനാടന്‍ കാഴ്ചകള്‍കൊണ്ടു സമ്പന്നമായ പ്രദേശമാണ് കാഞ്ഞാര്‍. പ്രകൃതി സൗന്ദര്യത്തില്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ഈ പ്രദേശത്തെത്തിച്ചേര്‍ന്നാല്‍ പിന്നീട് കണ്ണുകള്‍ക്ക് വിരുന്നാണ്. കാഞ്ഞാര്‍ നദിയും ഇവിടുത്തെ പച്ചപ്പും തടാകവുമെല്ലാണ് കാഴ്ചകള്‍. ഇടുക്കി ബ്ളോക്ക് പഞ്ചായത്തലന്റെ പ്രവേശന കവാടം , ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പ്രവേശന കവാടം, മൂലമറ്റം പവ്വര്‍ ഹൌസില്‍ നിന്നും പുറത്തേയ്ക്ക് വരുന്ന വെള്ളം തൊടുപുഴ മലങ്കര ഡാമില്‍ സംഭരിക്കുന്നതുവഴി രൂപപ്പെട്ട മനോഹരമായ തടാകം ഇതൊക്കെയാണ് കാഞ്ഞാറിന്റെ പ്രത്യേകതകളും കാഴ്ചകളും.

പാലക്കാട് കഴിഞ്ഞാല്‍
മലയാളം സിനിമയിലെ തിരക്കേറിയ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒന്നുകൂടിയാണ് കാഞ്ഞാര്‍. പ്രകൃതിഭംഗിയും ഈ ശാലീനതയും തന്നെയാണ് കാഞ്ഞാറിനെ സിനിമാ സംവിധായകര്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത്. ഒരു പക്ഷേ പാലക്കാട് കഴിഞ്ഞാള്ള ഏറ്റവുമധികം മലയാഴ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുള്ള ഇടമായിരിക്കും കാഞ്ഞാര്‍.

കാഞ്ഞാര്‍ റിവര്‍ വ്യൂ, തേക്കിന്‍തോട്ടം
കാഞ്ഞാറിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച കാഞ്ഞാര്‍ റിവര്‍ വ്യൂ എന്നറിയപ്പെടുന്ന ഇടമാണ്. മൂലമറ്റം പവ്വര്‍ ഹൌസില്‍ നിന്നും പുറത്തേയ്ക്ക് വരുന്ന വെള്ളം തൊടുപുഴ മലങ്കര ഡാമില്‍ സംഭരിക്കുന്നതുവഴി രൂപപ്പെട്ട മനോഹരമായ തടാകത്തിന്റെ കാഴ്ച എടുത്തു പറയേണ്ടതു തന്നെയാണ്. ചുറ്റും ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന മലനിരകളും അതിനെ ചുറ്റിയുള്ള കാഴ്ചകളുമാണ് ഇവിടെയുള്ളത്. റബര്‍ തോട്ടങ്ങളും തേക്ക് പ്ലാന്റേഷനുകളുമാണ് ഇവിടെ കൂടുതലായുള്ളത്.

ത്രിവേണി സംഗമം, തൂക്കുപാലം
കാഞ്ഞാറിനു സമീപത്തെ പ്രധാന ടൗണുകളിലൊന്നാണ് മൂലമറ്റം. കുന്നുകളും മലകളും പ്രകൃതിഭംഗിയും തന്നെയാണ് മൂലമറ്റത്തിന്റെയും പ്രത്യേകത.
ടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ പവ്വര്‍ ഹൌസില്‍നിന്നും നിര്‍ഗ്ഗമിക്കുന്ന പെരിയാര്‍ നദിയിലെ ശക്തിയായ ജലപ്രവാഹം, വാഗമണ്‍-പുള്ളിക്കാനം മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന തലയാര്‍, പിന്നെ തൊടുപുഴയാറും കൂടിച്ചേരുന്ന ത്രിവേണി സംഗമം ആണ് മൂലമറ്റത്തിന്റെ പ്രത്യേകത. അതിന്റെയൊപ്പം തന്നെ ഓര്‍ത്തിരിക്കേണ്ടതാണ് ഇവിടുത്തെ തൂക്കുപാലവും. കുത്തിയൊലിച്ച് ദൂരങ്ങള്‍ താണ്ടി വരുന്ന ആറിനു കുറുകെയുള്ള ഈ തൂക്കുപാലത്തിലൂടെയുള്ള നടത്തം വ്യത്യസ്തമായ ഒരനുഭവമായിരിക്കും.

എലപ്പള്ളി വെള്ളച്ചാട്ടം
മൂലമറ്റത്തിനു സമീപം പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ മറ്റൊരു കാഴ്ചയാണ് എലപ്പള്ളി വെള്ളച്ചാട്ടം. മൂലമറ്റത്തിനും കൂമ്പന്കാനത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഒരു മനോഹരമായ ദൃശ്യാനുഭവമാണ്. മൂലമറ്റത്തിനടുത്തുള്ള ഇടാട് മലയില്‍ നിന്നുമാണ് എലപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 200 അടി ഉയരത്തില്‍ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്.
സാഹസിക സഞ്ചാരികളുടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

വാഗമണ്‍ പുള്ളിക്കാനം കാഴ്ചകള്‍
ഇടുക്കിയിലെ അധികമാരും കാണാത്ത കാഴ്ചകളിലൊന്നാണ് പുള്ളിക്കാനത്തേത്. കാഞ്ഞാറിന്റെ കാഴ്ചകളില്‍ ഉള്‍പ്പെടില്ലെങ്കിലും വാഗമണ്‍ കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണിത്.എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനം അതിമനോരഹമായ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ്. നിരവധി സിനിമകളുടെ ഷൂട്ടിങ് നടന്ന ഇവിടം സിനിമാ റോഡ് എന്നും അറിയപ്പെടുന്നു.
പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

നാടുകാണി
സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാടുകാണി അറക്കുളത്തിനു സമീപത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാനഡയില്‍ നിന്നുമെത്തിയ എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയ വ്യൂ പോയിന്റ് ആണ്. ഇവിടെ നിന്നാണ് അവര്‍ മൂലമറ്റം പവര്‍ ഹൗസിന്റെ സ്ഥാനം കണ്ടെത്തിയതും സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കിയതുമെല്ലാമത്രെ. അക്കാലത്ത് ഇവിടെ നിന്നാല്‍ കൊച്ചിയിലെ കായലുകളുടെ കാഴ്ചകള്‍ വരെ കാണുവാന്‍ സാധിക്കുമായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. നാടായ നാടുകളെല്ലാം കാണുന്ന ഇടമായതിനാലാണ് ഇവിടം നാടുകാണി എന്നറിയപ്പെടുന്നത്.

തുമ്പച്ചിമല
അറക്കുളം കവലയില്‍ നിന്നും ഇടുക്കി ചുരത്തിലേക്കുള്ല പാതയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇടമാണ് തുമ്പച്ചിമല. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ചുറ്റുമുള്ള പ്രദേശങ്ങളുടെ അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. സെന്റ്.തോമസ് മൗണ്ട് എന്നും, കാൽവരി മൗണ്ട് എന്നും അറിയപ്പെടുന്ന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
PC:Jaseem Hamza
പിനാക്കിള്‍ വ്യൂ പോയിന്റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!
ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്
ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!
മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!