Search
  • Follow NativePlanet
Share
» »അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച്

അപൂർവങ്ങളിൽ അപൂർവമായ ദശാവതാര ക്ഷേത്രം; 10 അവതാര‌ങ്ങളും ഒരുമിച്ച്

ഇത്രയും ശിൽപ ചാരുതയോടെ നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രം ഈ ഭൂമിയിൽ വേറെ ഉണ്ടാകില്ല

By Maneesh

മത്സ്യ, കൂർമ്മ, വ‌രാഹം മുതലുള്ള വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ഒ‌റ്റ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു അപൂർവ ക്ഷേത്രത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് കേൾക്കുന്നതിനേക്കാൾ കൗതുകം അത്തരം ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോളാണ്. കാരണം ഇത്രയും ശിൽപ ചാരുതയോടെ നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രം ഈ ഭൂമിയിൽ വേറെ ഉണ്ടാകില്ല.

ഇത്രയും പറഞ്ഞതൊക്കെ വെറും തള്ളാണെന്ന് കരുതുന്നവരുടെ കണ്ണ് തള്ളിക്കുന്ന കാഴ്ചകൾ സ്ലൈഡുകളിലൂടെ കാണാം. കൂടെ ക്ഷേത്രത്തെക്കുറിച്ചുള്ള കൂടുതൽ വി‌വരങ്ങളും.

ഉത്തർപ്രദേശ്

ഉത്തർപ്രദേശ്

ഉത്തർപ്രദേശി‌ലെ ദേവ്ഗഡിൽ ആണ് 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എ ഡി 500 ഗുപ്തന്മാരുടെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതും ഇപ്പോഴും നിലനിൽക്കുന്നതുമായ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Bob King

വിഷ്ണു ക്ഷേത്രം

വിഷ്ണു ക്ഷേത്രം

ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നായ ദശാവതാര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ വിഷ്‌ണുവാണ്‌. ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞ ക്ഷേത്രത്തില്‍ വിഷ്‌ണുവിന്റെ പത്ത്‌ അവതാരങ്ങളും ചിത്രീകരിച്ചിട്ടുണ്ട്‌.
Photo Courtesy: Bob King

ഗംഗയും യമുനയും

ഗംഗയും യമുനയും

വിഷ്ണുവിന് പുറമെ ഗംഗാദേവിയുടെയും യമുനാദേവിയുടെയും വിഗ്രഹങ്ങളും ഇവിടെ കാണാം.
ശ്രീകോവിലിലേക്ക്‌ നീളുന്ന കവാടത്തിലാണ്‌ ഈ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നത്‌.
Photo Courtesy: Bob King

ശിൽപ്പങ്ങൾ

ശിൽപ്പങ്ങൾ

വൈഷ്‌ണവ വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കൊത്തുപണികളും ഈ ക്ഷേത്രത്തിലുണ്ട്‌. നരനാരായണ തപസ്യ ചെയ്യുന്ന വിഷ്‌ണു വിഗ്രഹവും അനന്തന്റെ മേല്‍ ശയിക്കുന്ന വിഷ്‌ണു വിഗ്രഹവും ഈ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ്‌.
Photo Courtesy: Bob King

ശികാര ക്ഷേ‌ത്രം

ശികാര ക്ഷേ‌ത്രം

ദശാവതാര ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌. അതുകൊണ്ട്‌ എപ്പോഴും ഇവിടെ ഭക്തജനത്തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌, പ്രത്യേകിച്ച്‌ ഉത്സവ സമയങ്ങളില്‍. ശികാര ഉണ്ടായിരുന്ന ആദ്യകാല വടക്കേ ഇന്ത്യന്‍ ക്ഷേത്രം കൂടിയാണ്‌ ദശാവതാര ക്ഷേത്രം.
Photo Courtesy: Bob King

ലക്ഷ്മിയും ആയുധപുരുക്ഷരും

ലക്ഷ്മിയും ആയുധപുരുക്ഷരും

വിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മിയും ആയുധപുരുക്ഷന്മാ‌രുമാണ് ചിത്രത്തിൽ. ഗദയും ചക്രവുമാണ് ആയുധപുരുക്ഷന്മാരുടെ കൈകളിൽ. വിഷ്ണുവിന്റെ കാൽമാത്രം കാണാം

Photo Courtesy: Bob King

നര നാരയണൻ

നര നാരയണൻ

വിഷ്ണു സ്വരൂപങ്ങളായ നരനും നാരയണനും. ഇവരുടെ പുനർജന്മമാണ് കൃഷ്ണനും അ‌ർജുനനും എന്ന ഒരു വിശ്വാസം ഉണ്ട്. ഋഷിവര്യന്മാരാണ് നരനും നാരയണനും

Photo Courtesy: Bob King

ഗജേന്ദ്ര മോക്ഷം

ഗജേന്ദ്ര മോക്ഷം

മുതലയുടെ വായി‌ൽ നിന്ന് ഗജേന്ദ്രനെ രക്ഷിക്കുന്ന വിഷ്ണുവിനെ കൊത്തിവച്ചിരിക്കുന്നത് ദേവ്ഗഡ് ക്ഷേത്രത്തിന്റെ ചുമരിൽ ആണ്.
Photo Courtesy: Bob King

പൂമുഖം

പൂമുഖം

ദേവ്‌ഗഡിലെ ദശാവതാര ക്ഷേത്രത്തിന്റെ മുൻഭാഗം.

Photo Courtesy: Work2win

കുളം

കുളം

ക്ഷേത്ര സമുച്ഛയത്തിലെ ചെറിയ കുളം
Photo Courtesy: Work2win

കൊത്തുപണികൾ

കൊത്തുപണികൾ

ക്ഷേത്ര ചുവരിലെ കൊത്തുപണികൾ

Photo Courtesy: Work2win

പ്രവേശന കവാടം

പ്രവേശന കവാടം

ക്ഷേത്രത്തിന്റെ ഉള്ളിൽ ‌പ്രവേശിക്കാനുള്ള ചെറിയ വാതിൽ

Photo Courtesy: Work2win

ക്ഷേത്ര അവശിഷ്ടങ്ങൾ

ക്ഷേത്ര അവശിഷ്ടങ്ങൾ

ദശാവതാര ക്ഷേത്രത്തിന്റെ, തകർന്നുപോയ ഭാഗങ്ങൾ

Photo Courtesy: Work2win

ദേവ്ഗഡിനേക്കുറിച്ച്

ദേവ്ഗഡിനേക്കുറിച്ച്

ഉത്തര്‍പ്രദേശിലെ ചെറിയൊരു ഗ്രാമമാണ്‌ ദേവ്ഗഡ്. മധ്യപ്രദേശിലെ ഗ്വാളിയറിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ ഗ്രാമവാസികളുടെ പ്രധാന ഉപജീനമാര്‍ഗ്ഗം കൃഷിയാണ്‌. ഗുപ്‌തകാലഘട്ടത്തിലെ സ്‌മാരകങ്ങള്‍ ദേവ്ഗഡിനെ പ്രശസ്‌തമാക്കുന്നു. പ്രത്യേകിച്ച്‌ ബേത്വാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കോട്ട. ജൈന- ഹിന്ദുമതങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്‌മാരകങ്ങള്‍ കോട്ടയ്‌ക്കകത്തും പുറത്തും കാണാം. വിശദമായി വയിക്കാം

Photo Courtesy: Kailash Mohankar
എത്തി‌ച്ചേരാൻ

എത്തി‌ച്ചേരാൻ

മധ്യപ്രദേശിലെ ഗ്വാളിയോർ ആണ് ദേവ്‌ഗഡിന് സമീപത്തുള്ള പ്രധാന നഗ‌രം. ദേവ്ഗഡിന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ലളിത്‌പൂര്‍ റെയില്‍വെ സ്റ്റേഷനാണ്‌. ഡല്‍ഹി, മുംബൈ‌, അലഹബാദ്‌ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ട്രെയിനില്‍ ഇവിടെ എത്താന്‍ കഴിയും. 235 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയര്‍ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം.
Photo Courtesy: Kailash Mohankar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X