Search
  • Follow NativePlanet
Share
» »ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക്

ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക്

പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾക്കൊപ്പം മനുഷ്യനിർമ്മിതിയുടെ അടയാളങ്ങളും കാണിച്ചു തരുന്ന ആർക്കിയുടെ വിശേഷങ്ങളിലേക്ക്....

ഹിമാചൽ പ്രദേശിന്റെ പതിവ് പോലുള്ള മ‍ഞ്ഞിൽ കുളിച്ച കാഴ്ചകളിൽ നിന്നും ഒരു മാറ്റം വേണ്ടെ? യുദ്ധങ്ങളും യുദ്ധക്കഥകളും ഒക്കെ നിറഞ്ഞ് നിൽക്കുന്ന ഹിമാചൽ പ്രദേശിനെ സങ്കല്പ്പിക്കുവാൻ ഇത്തിരി പ്രയാസമാണെങ്കിലും ഈ നാടിന് ഇങ്ങനെയും ചില ചരിത്രമുണ്ട്. രാജകീയ പാരമ്പര്യം വിളിച്ചോടുന്ന കെട്ടിടങ്ങളും നിർമ്മിതികളും അപൂർവ്വമായ ക്ഷേത്രങ്ങളും ഒക്കെയായി സഞ്ചാരികലെ ആകർഷിക്കുന്ന ആർക്കി.
പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾക്കൊപ്പം മനുഷ്യനിർമ്മിതിയുടെ അടയാളങ്ങളും കാണിച്ചു തരുന്ന ആർക്കിയുടെ വിശേഷങ്ങളിലേക്ക്....

ആർക്കി

ആർക്കി

ഹിമാചൽ പ്രദേശിൽ സോളൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് ആർക്കി. സോളനിലെ ഏറ്റവും ചെറിയ പട്ടണം കൂടിയായ ഇത് വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് അനുഗ്രഹീതമായ ഇടമാണ്.

PC:Harvinder Chandigarh

അജയദേവിന്റെ പട്ടണം

വളരെ ചെറിയ ഗ്രാമമായ ആർക്കി ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കു പേരുകേട്ട ഇടം കൂടിയാണ്. 1600 കളിലാണ് ഈ പട്ടണം സ്ഥാപിതമാകുന്നത്. 1600-65 കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന അജയ് ദേവ് എന്ന രാജാവാണ് പട്ടണം സ്ഥാപിക്കുന്നത്. പിന്നീട് ചരിത്ര പട്ടണമായ ബാഘലിന്റെ തലസ്ഥാനമായും ആർക്കി വര്‍ത്തിച്ചിട്ടുണ്ട്.

ലുട്രു മഹാദേവ് ക്ഷേത്രം

ലുട്രു മഹാദേവ് ക്ഷേത്രം

ക്ഷേത്രങ്ങൾക്കു പേരുകേട്ട ആർക്കിയിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ലുട്രു മഹാദേവ് ക്ഷേത്രം. 1621 ൽ ബഘാൾ മഹാരാജാവിന് ശിവൻ സ്വപ്നത്തിലെത്തി നല്കിയ നിർദ്ദേശം അനുസരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.
ആർക്കിയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC:Harvinder Chandigarh

ആർക്കി കോട്ട

ആർക്കി കോട്ട

ആർക്കിയിലെ ഏറ്റവും പ്രധജാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ കോട്ടയാണ്. ഇന്ന് ഒരു പൈതൃക ഹോട്ടലായി മാറിയിട്ടുണ്ടെങ്കിലും കോട്ട തേടിയ ധാരാളം ആളുകൾ എത്താറുണ്ട്. 1675 നും 1700 നും ഇടയിലായി നിർമ്മിക്കപ്പെട്ട ഈ കോട്ട റാണ പൃഥ്വി സിങ്ങാണ് നിർമ്മിക്കുന്നത്. ബഘാൾ എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം. രജപുത്ര- മുഗള്‍ നിര്‍മ്മാണ ശൈലികളിലാണ് ഇതിൻരെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

PC:ਹਰਵਿੰਦਰ ਚੰਡੀਗੜ੍ਹ

പെയിന്റിംഗുകൾ

പെയിന്റിംഗുകൾ

അപൂർവ്വവും വ്യത്യസ്തവുമായ പെയിന്റിംഗുകൾ കൊണ്ട് സമ്പന്നമായ ഇടമാണ് ആർക്കി കോട്ട. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാ സന്ദർഭങ്ങൾ ഇവിടെ ചിത്രരൂപപത്തിലാക്കിയിരിക്കുന്നത് കാണാം. ഇതു കൂടാതെ ചരിത്ര സംഭവങ്ങളെയും പെയിന്റിംഗുകളിലാക്കിയിട്ടുണ്ട്.

PC:ਹਰਵਿੰਦਰ ਚੰਡੀਗੜ੍ਹ

ആർക്കി കൊട്ടാരം

ആർക്കി കൊട്ടാരം

ആർക്കി കോട്ട നിർമ്മിച്ച റാണാ പൃഥ്വി സിങ്ങ് തന്നെയാണ് ആർക്കി കൊട്ടാരവും നിർമ്മിച്ചിരിക്കുന്നത്. ഹിമാലയ നിരകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

PC:Harvinder Chandigarh

സെയർ മേള

എല്ലാ വർഷവും സെപ്റ്റംബർ 16, 17 തിയ്യതികളിൽ നടക്കുന്ന ഇവിടുത്തെ പ്രശസ്തമായ നേളയാണ് സെയർ ഫയർ. കാളപ്പോരിന് പേരുകേട്ടതാണ് ഈ സെയർ മേള. ഇവിടുത്തുകാർ പ്രാദേശികമായ പരിശീലിപ്പച്ച കാളകളെയും കൊണ്ട് പോരിനിറങ്ങുന്നതാണ് ഇതിന്റെ ആകർഷണം. എന്നാൽ 2015 മുതൽ ഇതിനു നിയന്ത്രണം വന്നിട്ടുൻണ്ട്. കാളപ്പോര് കാണാൻ സാധിക്കില്ലെങ്കിലും ഇതിൽ പങ്കെടുക്കുവാനായി ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്.

മറ്റിടങ്ങൾ

കോട്ടകളും കൊട്ടാരവും കൂടാതെ വേറെയും കാഴ്ചകൾ ഒരുപാടുണ്ട് ആർക്കിയിൽ. ഭഖലാഗ്‌, കുനിഹാര്‍, ദിവാന്‍- ഇ- ഖാസ്‌, ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം, ശിഖാര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദുര്‍ഗ്ഗാ ക്ഷേത്രം,കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷാഖ്‌നി മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇവിടുത്തെ ആകർഷണങ്ങളാണ്.

എങ്ങനെ എത്തിച്ചേരാം

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും 52 കിലോമീറ്റർ അകലെയാണ് ആർക്കി സ്ഥിതി ചെയ്യുന്നത്. കൽക്ക റെയിൽവേ സ്റ്റേഷനാണ് ആർക്കിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്താണെങ്കിലും 73 കിലോമീറ്റര്‍ ദൂരം ഇവിടേക്ക് സഞ്ചരിക്കണം.
ആര്‍ക്കിയില്‍ നിന്ന്‌ നാല്‍പ്പത്‌ കിലോമാറ്റര്‍ അകലെയുള്ള ജുബ്ബര്‍ഹട്ടി എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ചണ്ഡിഗഡ് വിമാനത്താവളം 90 കിലോമീറ്റർ അകലെയാണ്.

ബസിന് വരുമ്പോൾ

ആർക്കിയിലേക്ക് നേരിട്ട് ബസ് സർവ്വീസുകളില്ല. ഡെല്‍ഹിയിൽ നിന്നും ധരംപൂറിലെത്തി അവിടെ നിന്നുമാണ് ആർക്കിയിലേക്ക് പോകാൻ സാധിക്കുക. എന്നാൽ ധരംപൂരിൽ നിന്നും ടാക്സിയെ ആശ്രയിക്കേണ്ടി വരും ആർക്കിയിലെത്തുവാൻ.

സന്ദർശിക്കുവാൻ പറ്റിയ സമയം

എല്ലായ്പ്പോഴും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X