Search
  • Follow NativePlanet
Share
» »താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

കാടിനുള്ളിലൂടെ ട്രക്ക് ചെയ്തെത്തി ക്യാംപ് സെറ്റ് ചെയ്ത് തീകാഞ്ഞിരിക്കുന്നതും രാത്രിയില്‍ ടെന്‍റില്‍ കഴിയുന്നതും ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ചില ഓര്‍മ്മകളില്‍ ഒന്നായിരിക്കും. ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം കാടിന്‍റെ അന്തരീക്ഷത്തില്‍ കുറച്ചു സമയം ചിലവഴിക്കുന്നതും ക്യാംപ് ചെയ്യുന്നതും യാത്രകളില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറിയിട്ടുണ്ട്. മലകളിലേക്കും ഹില്‍ സ്റ്റേഷനുകളിലേക്കുമാണ് യാത്രയെങ്കില്‍ ക്യാംപിങ് ഒഴിവാക്കുക എന്നത് ആലോചിക്കുവാന്‍ പോലും കഴിയില്ല. ട്രാവല്‍ ഏജന്‍സികള്‍ വഴിയോ പാക്കേജ് വഴിയോ പോവുകയാണെങ്കില്‍ മിക്കപ്പോഴും ക്യാപിങ് പാക്കേജിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ തനിയെ പ്ലാന്‍ ചെയ്താണ് പോകുന്നതെങ്കില്‍, ആ യാത്രയില്‍ ക്യാംപിഭ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ക്യാംപിങ്ങിനു പോകുമ്പോള്‍ സാധാരണയായി വരുത്തുന്ന അബദ്ധങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം

ഒരുപാട് ആകലെയായി ക്യാംപ് ചെയ്യുന്നത്

ഒരുപാട് ആകലെയായി ക്യാംപ് ചെയ്യുന്നത്

യൂട്യൂബിലെ കൊതിപ്പിക്കുന്ന വീഡിയോകളും മറ്റും കണ്ട് കാടിനുള്ളിലോ, ആരും എത്തിച്ചേരാത്ത ഇടത്തോ ഒക്കെ ക്യാംപ് ചെയ്യണെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെങ്കിലും പദ്ധതി നടപ്പിലാക്കുമ്പോള്‍ ഒ‌ട്ടേറെ കാര്യങ്ങള്‍ അറിയുവാനുണ്ട്. ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കാത്ത ഇടങ്ങളിലെ ക്യാംപിങ് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ആളുകളുടെ സഹായം വേണമെങ്കില്‍ എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുള്ളിടത്ത് ക്യാംപ് ചെയ്യുന്നത് പിന്നെയും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് സ്വന്തം റിസ്കിലും മറ്റും ക്യാംപ് ചെയ്യുമ്പോള്‍. പാക്കേജ് വഴി പോകുമ്പോള്‍ അവരുടെ ആളുകള്‍ സഹായത്തിനായി ഉണ്ടാകും എന്നതിനാല്‍ ഇവിടെ റിസ്ക് കുറവായിരിക്കും.

 ഉപകരണങ്ങള്‍ക്കായി അമിതപണം ചിലവഴിക്കുന്നത്

ഉപകരണങ്ങള്‍ക്കായി അമിതപണം ചിലവഴിക്കുന്നത്

ക്യാംപിങ് ഗിയറുകള്‍ യാത്രയുടെ സ്വഭാവവും ക്യാംപ് ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതയും അനുസരിച്ചാണ് വാങ്ങേണ്ടത്. സാധാരണ മലമുകളില്‍, പറയത്തക്ക അപകട സാധ്യത ഇല്ലാത്തിടത്ത്, വെറും ഒരു രാത്രി ക്യാംപ് ചെയ്യുന്നതിനായി വലിയ തുക മുടക്കി ഒന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ക്യാംപില്‍ വളരെ അനുഭവസ സമ്പത്തുള്ളവരുടെ കൂടെ പോകുമ്പോള്‍ അവരുപയോഗിക്കുന്ന തരത്തിലുള്ള ക്യാംപിങ് ഗിയറുകള്‍ വാങ്ങിയില്ലെങ്കില്‍ മോശമാണെന്ന് കരുതുന്നവരും ധാരാളമുണ്ട്. കൃത്യമായി ഉപയോഗിക്കുവാനാറിയാതെ, വലിയ വില കൊടുത്ത് ഇത്തരം സാധാനങ്ങള്‍ മേടിക്കുന്നത് പണച്ചിലവ് ആണെന്ന് മാത്രമല്ല, ഭാവിയില്‍ ഉപയോഗമില്ലെങ്കില്‍ നഷ്ടവുമായിരിക്കും അത്. അതിനാല്‍ നിങ്ങളുടെ ആവശ്യം എന്താണോ അതിനനുസരിച്ച് മാത്രം സാധനങ്ങള്‍ മേടിക്കുക.

 ക്യാംപിങ് ഉപകരണങ്ങള്‍ നേരത്ത ഉപയോഗിച്ചുനോക്കാത്തത്

ക്യാംപിങ് ഉപകരണങ്ങള്‍ നേരത്ത ഉപയോഗിച്ചുനോക്കാത്തത്

ക്യാംപിങിനു പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ കൊണ്ടുപോകുവാന്‍ ഉപയോഗിക്കുന്ന ടെന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗ ക്ഷമമാണെന്ന് നേരത്തെ ഉപയോഗിച്ചുനോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ സാധനമാണെങ്കില്‍ കൂടി ഉപയോഗിച്ച നോക്കിയതിനു ശേഷം മാത്രമേ പാക്ക് ചെയ്യാവൂ. ക്യാംപിങ് മിക്കപ്പോഴും വിദൂര സ്ഥലത്ത് ആയതിനാല്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കാതെ വന്നാല്‍ ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയായി മാറും.

ഫസ്റ്റ് എയ്ഡ് കിറ്റ് മറക്കുന്നത്

ഫസ്റ്റ് എയ്ഡ് കിറ്റ് മറക്കുന്നത്

ക്യാംപിങ് ചെക്ക് ലിസ്റ്റില്‍ ഏറ്റവും ആദ്യം തയ്യാറാക്കി വെയ്ക്കേണ്ടതാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. ബാന്‍ഡ് എയ്ഡും മുറിവിനുള്ല ഓയിന്‍മെന്‍റും അത്യാവശ്യം ഗുളികകളും സണ്‍സ്ക്രീനും ബഗ് സ്പ്രേയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും ഫസ്റ്റ് എയ്ഡ് കിറ്റില്‍ ഉണ്ടായിരിക്കണം. സ്ഥിരമായി മരുന്ന് കഴിക്കുന്നവരും അലര്‍ജിയുള്ളവരും തങ്ങള്‍ക്കാവശ്യമായ മരുന്ന് എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ട്രക്കിങ്ങില്‍ മുറിവും ചതവും ഉണ്ടാകുന്നതും കാലു മടിയുന്നതുമെല്ലാം സാധാരണമാണ്. അതു മുന്‍കൂട്ടി കണ്ട് വേണം ഫസ്റ്റ് എയ്ഡ് കിറ്റ് പാക്ക് ചെയ്യുവാന്‍

ആവശ്യത്തിനു വസ്ത്രം എടുക്കാന്‍ മറക്കുന്നത്

ആവശ്യത്തിനു വസ്ത്രം എടുക്കാന്‍ മറക്കുന്നത്

വേനല്‍ക്കാലത്ത് ആണെങ്കിലും തണുപ്പു കാലത്ത് ആണെങ്കിലും ചൂടു തരുന്ന സ്വെറ്റര്‍ പോലുള്ല വസ്ത്രങ്ങള്‍ ഒഴിവാക്കരുത്. പുറത്ത് എത്ര ചൂടാണെങ്കിലും കാടിനടുത്തും മറ്റും ക്യാംപ് ചെയ്യുമ്പോള്‍ രാത്രിയില്‍ നല്ല തണുപ്പായിരിക്കും. അതിനനുസരച്ച് കോട്ടും ജാക്കറ്റും സ്വൈറ്ററും ആവശ്യത്തിന് എടുക്കുക. ക്യാംപിങ്ങിന് അമിതമായി പാക്ക് ചെയ്യുന്നതും വളരെ കുറച്ച് പാക്ക് ചെയ്യുന്നതും ഒഴിവാക്കുക. യാത്ര പുറപ്പെടുന്നതിനു മുന്‍പായി ആവശ്യത്തിനു വേണ്ടതെല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ക്യാംപ് ഫയര്‍ കെടുത്തുവാന്‍ മറക്കുന്നത്

ക്യാംപ് ഫയര്‍ കെടുത്തുവാന്‍ മറക്കുന്നത്

ക്യാംപിങ്ങില്‍ ഇന്ന് ഒഴിവാക്കുവാന്‍ പറ്റാത്ത കാര്യങ്ങളിലൊന്നാണ് ക്യാംപ് ഫയര്‍. കാടിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും നടുവില്‍ ചെറിയ തീ കൂട്ടി അതിനു ചുറ്റുമിരുന്ന് ചൂടാകുന്നതും വര്‍ത്തമാനം പറയുന്നതും ആഘോഷവുമെല്ലാം ഇന്ന് ക്യാംപിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാല്‍ ആഘോഷം കഴിഞ്ഞ് തിരികെ ടെന്‍റിലേക്ക് പോകുന്നതിനു മുന്‍പായി ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം ക്യാംപ് ഫയര്‍ അണയ്ക്കുക എന്നതാണ്. കാടിലാണ് താമസെങ്കില്‍ പ്രത്യേകിച്ചു. തീ ആയതിനാല്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് എവിടേക്ക് വേണമെങ്കിലും പോകുവാന്‍ സാധ്യതയുള്ളതിനാല്‍ അത് വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തും.

 താമസിച്ച് എത്തുന്നത്

താമസിച്ച് എത്തുന്നത്

ക്യാംപിങ് പ്ലാന് ചെയ്തുള്ള യാത്രയാണെങ്കില്‍ ക്യാംപ് ചെയ്യുന്ന സ്ഥലം പകല്‍വെളിച്ചത്തില്‍ തന്നെ കാണുവാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ തനിയെ ടെന്റ് പിച്ച് ചെയ്യുകയാണെങ്കിലും നേരത്തെ എത്തി ചെയ്യുക. രാത്രിയാകുന്നതു വരെ ടെന്റടിക്കുവാന്‍ കാത്തിരിക്കരുത്. പ്രദേശം എങ്ങനെയുള്ളതാണെന്നും പുറത്തു കടക്കുവാനുള്ള എളുപ്പ വഴിയും എല്ലാം നേരത്തെ തന്നെ കണ്ടുവയ്ക്കണം. കാടിനോട് ചേര്‍ന്നും മൃഗങ്ങളുടെ വഴിത്താരയിലും മറ്റും ടെന്‍റ് അടിക്കുന്നത് ഒഴിവാക്കുക, പ്രദേശവാസികളോട് ടെന്റ് അടിച്ച് ക്യാംപ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യാം.

തെറ്റായ വസ്ത്രം ധരിക്കുന്നത്

തെറ്റായ വസ്ത്രം ധരിക്കുന്നത്

കാടിനുള്ളിലോ ട്രക്കിന്റ് ഭാഗമോ ഒക്കെയാണെങ്കില്‍ കാടിനുള്ളില്‍ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കടുത്ത നിറങ്ങള്‍ വേഗത്തില്‍ മൃഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. മാത്രമല്ല, ഫാന്‍സി ഷൂ ഒക്കെ ട്രക്കിങ്ങില്‍ ഒഴിവാക്കാം, സാധാരണ ഗ്രിപ്പുള്ള ചെരിപ്പ് ആയിരിക്കും ഇതിന് നല്ലത്. പെട്ടന്നു ഉണങ്ങുന്ന തരത്തിലുള്ല വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ളവ തിരഞ്ഞെടുക്കാം.

 പ്ലാനിങ് ഇല്ലാത്തത്

പ്ലാനിങ് ഇല്ലാത്തത്

ക്യാംപിങ്ങിനു പോകുമ്പോള്‍ കൃത്യമായ പ്ലാന്‍ ഇല്ലാതെ പോകരുത്. പെട്ടന്നുള്ള തോന്നലില്‍ ക്യാപ് ചെയ്യുവാന്‍ പോയാല് സന്തോഷത്തേക്കാള്‍ ഏറെ അപകടങ്ങളായിരിക്കും കാത്തിരിക്കുക. എവിടെ ക്യാംപ് ചെയ്യണം, എങ്ങനെ ചെയ്യണം, എവിടെയാണ് ടെന്റ് പിച്ച് ചെയ്യുവാന്‍ പറ്റിയ സ്ഥലം, അവിടം സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളെല്ലാം മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് പ്ലാന്‍ ചെയ്യുക.

 അനാവശ്യ പാക്കിങ്

അനാവശ്യ പാക്കിങ്

ക്യാപിങ്ങിന്റെ പ്രധാന കാര്യം വളരെ കുറച്ച് സ്ഥലം മാത്രമേ നമുക്കുള്ളൂ എന്നാണ് ഒരുപാട് സാധനങ്ങള്‍ പാക്ക് ചെയ്തു വരുന്നത് നമ്മുടെ സ്ഥലത്തെ നമ്മള്‍ തന്നെ അപഹരിക്കുന്നതിനു തുല്യമാണ്. യാത്രയില്‍ ആവശ്യത്തിനു വേണ്ട സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യുക. അനാവശ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ പാടേ ഒഴിവാക്കുക. യാത്രയ്ക്കു മുന്‍പായി ചെക്ക് ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് പാക്ക് ചെയ്യാം. പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയും പ്രത്യേകതകളും അറിഞ്ഞിരുന്നാല്‍ പാക്കിങ് അതിനനുസരിച്ച് ക്രമീകരിക്കുകയുമാവാം.

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

Read more about: camping travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X