Search
  • Follow NativePlanet
Share
» »കറുത്ത വജ്രത്തിന്‍റെ നാട്ടിലൂ‌ടെ ചരിത്രം തേടിയൊരു യാത്ര

കറുത്ത വജ്രത്തിന്‍റെ നാട്ടിലൂ‌ടെ ചരിത്രം തേടിയൊരു യാത്ര

നഗരങ്ങളുടെ ചരിത്രം തേടുന്ന യാത്രികനാണ് നിങ്ങളെങ്കില്‍ ബക്കറ്റ് ലിസ്റ്റില്‍ ഒരു സ്ഥലത്തിനു കൂടി ഇടം കണ്ടെത്തേണ്ടി വരും. പഴമയും പുതുമയും തമ്മില്‍ ചേര്‍ന്നു പോകുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നാണിതും. പേര് അസൻസോൾ.
കറുത്ത വജ്രത്തിന്‍റെ നാടാണ് അസൻസോൾ. കേള്‍ക്കുമ്പോള്‍ പരിചയം തോന്നില്ലെങ്കിലും പശ്ചിമ ബംഗാളിന്‍റെ നട്ടെല്ലാണ് ഈ നാട്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമാണ്. പാർക്കുകൾ, പൈതൃക ക്ഷേത്രങ്ങൾ, അണക്കെട്ടുകൾ എന്നിങ്ങനെ കാഴ്ചകളും ഇവിടെ ഒരുപാടുണ്ട്. അസൻസോളിന്‍റെ വിശേഷങ്ങളിലേക്ക്...

അസൻസോൾ

അസൻസോൾ

വിനോദ സഞ്ചാരത്തിനും വ്യവസായത്തിനും ഒരുപോലെ പ്രസിദ്ധമാണ് അസന്‍സോള്‍. കൽക്കരി ഖനികൾക്ക് പേരുകേട്ട അസന്‍സോള്‍ പശ്ചിം ബർദ്ധമാൻ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. വ്യവസായ നഗരമെന്ന ഖ്യാതി മാറ്റി നിര്‍ത്തിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വേറെയും കാഴ്ചകളും ഇടങ്ങളും ഇവിടെയുണ്ട്. ദാമോദർ നദിയുടെ തീരത്താണ് അസൻസോൾ സ്ഥിതി ചെയ്യുന്നത്.

പേരുവന്നവഴി

പേരുവന്നവഴി

ദാമോദര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അസന്‍സോളിന് രസകരമായ ഒരു നാമചരിത്രവുമുണ്ട്. നദിയുടെ തീരത്ത് കാണപ്പെടുന്ന മരമായ അസാനും ഭൂമി എന്നര്‍ത്ഥം വരുന്ന സോള്‍ എന്ന വാക്കും ചേര്‍ന്നാണ് അസാന്‍സോള്‍ എന്ന പേരു വന്നത്. ഇന്ന് ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നാണിത്. അജയ് നദിയുടെയും ദാമോദര്‍ നദിയുടെയും നടുവിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

സമ്പന്നമായ ചരിത്രം

സമ്പന്നമായ ചരിത്രം

പാരമ്പര്യത്തോട് ചേര്‍ന്നു കിടക്കുന്ന സമ്പന്നമായ ചരിത്രമാണ് അസന്‍സോളിനുള്ളത്. ദ്രാവിഡ ജനതയുടെ ആദിമ വാസസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ണ്ടായിരത്തി അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ് നടന്ന ജൈനമത പ്രവർത്തനങ്ങൾക്ക് തെളിവാണ് പ്രബലമായ ജൈനക്ഷേത്രങ്ങൾ. ജൈനമതത്തിലെ അവസാന തീർത്ഥങ്കരനായ മഹാവീരവർധമന ഇവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഇതില്‍ നിന്നാണ് ബര്‍ദ്ദമാന്‍ എന്ന സ്ഥലപ്പേര് വരുന്നത്.

വളരുന്ന നഗരം

വളരുന്ന നഗരം

ഇന്ത്യയിലെ വളരുന്ന നഗരങ്ങളുടെ പട്ടികയിലാണ് അസന്‍സോള്‍ ഉള്ളത്. ഖനനവും വ്യവസായവുമാണ് നഗരത്തിന്‍റെ വളര്‍ച്ചയ്ക്ക് ഇന്നും സഹായിക്കുന്ന രണ്ട് ഘടകങ്ങള്‍. ഉരുക്ക്, കൽക്കരി വ്യവസായങ്ങൾ ആണിവിടെ പ്രസിദ്ധം.
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്, ഹിന്ദുസ്ഥാൻ കേബിളുകൾ, ഇന്ത്യൻ റെയിൽവേ, ഈസ്റ്റേൺ കോൾഫീൽഡ്സ് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു.

കറുത്ത വജ്രത്തിന്‍റെ നാട്

കറുത്ത വജ്രത്തിന്‍റെ നാട്

രാജ്യത്തെ പ്രധാന കൽക്കരി ഉത്പാദകരിൽ മുന്‍പന്തിയിലാണ് അസൻസോൾ. അതുകൊണ്ട് ഇവിടം കറുത്ത വജ്രങ്ങളുടെ നാടായി അറിയപ്പെടുന്നു. ഉയർന്ന നിലവാരമുള്ള കൽക്കരിയുടെ നിക്ഷേപം ഈ പ്രദേശത്ത് കാണാം. റാണിഗഞ്ച്, ചൈനകുരി, ജമുരിയ തുടങ്ങിയ ഇടങ്ങളാണ് കല്‍ക്കരി വ്യവസായത്തിനു ഇവിടെ പ്രസിദ്ധം.

കല്യാണേശ്വരി ക്ഷേത്രം

കല്യാണേശ്വരി ക്ഷേത്രം

പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൈഥോൺ അണക്കെട്ടിനടുത്തായി സ്ഥിതി ചെയ്യുന്ന കല്യാണേശ്വരി ക്ഷേത്രം വിശ്വാസികളുടെ പ്രിയപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. ശക്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പശ്ചിമബംഗാളും ജാർഖണ്ഡും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത് ഇതിനടുത്തായാണ്.

ഗഗർ ബുരി ചാണ്ഡിക്ഷേത്രം

ഗഗർ ബുരി ചാണ്ഡിക്ഷേത്രം

അസൻസോളിലെ കാളി പഹദിയിൽ ഉള്ള ഈ ക്ഷേത്രത്തില്‍ ചാണ്ഡി ദേവിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ശതാബ്ദി പാർക്ക്

ശതാബ്ദി പാർക്ക്

അസൻസോളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പാർക്ക് പട്ടണത്തിലെ ഏറ്റവും മനോഹരമായ ഇടമാണ്. ജിടി റോഡിനോട് ചേര്‍ന്നാണ് ഇവിടമുള്ളത്.

സന്ദര്‍ശിക്കേണ്ട സമയം

സന്ദര്‍ശിക്കേണ്ട സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ ഇവിടുത്തെ ശൈത്യകാലമാണ്. എന്നിരുന്നാലും കാഴ്ചകള്‍ കാണുവാനും യാത്രകള്‍ക്കും ഈ സമയവും തിരഞ്ഞെടുക്കാം. വേനല്‍ക്കാലത്ത് പരമാവധി യാത്ര ഒഴിവാക്കുക. അസൻസോളിലെ മൺസൂൺ സീസൺ ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. കൂടുതല്‍ മഴ അനുഭവപ്പെടുന്ന ജൂലൈ മാസം സാധാരണഗതിയില്‍ സഞ്ചാരികള്‍ ഒഴിവാക്കുകയാണ് പതിവ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: wikipedia

Read more about: west bengal travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X