Search
  • Follow NativePlanet
Share
» »പ്രധാനമന്ത്രിയുടെ ഒരൊറ്റ ട്വീറ്റുകൊണ്ട് ലോക പ്രശസ്തമായ ഇടം

പ്രധാനമന്ത്രിയുടെ ഒരൊറ്റ ട്വീറ്റുകൊണ്ട് ലോക പ്രശസ്തമായ ഇടം

ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന പണ്ഡർപൂരിന്‍റെയും ഇവിടുത്തെ ആഷാഢി ഏകാദശിയുടെയും വിശേഷങ്ങൾ.

ഒരൊറ്റ ട്വീറ്റ് കൊണ്ട് പ്രശസ്തമായ ഇടത്തെക്കുറിച്ച് അറിയുമോ? ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഒരുപോലെ നോക്കിക്കാണുന്ന ആഷാഢി ഏകാദശിയുടെ പേരിൽ അറിയപ്പെടുന്ന പണ്ഡർപൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ഒരുപാട് ചരിത്രവും ഐതിഹ്യവും ഇടകലർന്ന നാടാണ് പണ്ഡർപൂർ. വൈഷ്ണവരുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. വിഠോബാക്ഷേത്രത്തിന്‍റെയും ഭീമാ നദിയുടെയും സാന്നിധ്യം ഈ നാടിനെ പ്രശസ്തമാക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന പണ്ഡർപൂരിന്‍റെയും ഇവിടുത്തെ ആഷാഢി ഏകാദശിയുടെയും വിശേഷങ്ങൾ.

ദക്ഷിണകാശിയായ പണ്ഡാര്‍പൂര്‍

ദക്ഷിണകാശിയായ പണ്ഡാര്‍പൂര്‍

മഹാരാഷ്ട്രയുടെ വൈവിധ്യങ്ങളിൽ എടുത്തു പറയേണ്ട ഇടമാണ് പണ്ഡാര്‍പൂര്‍. ഭീമാ നദിയുടെ തീരത്ത്, ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടും പുരാണ കഥകളുമായുള്ള ബന്ധം കൊണ്ടും വിശ്വാസികളുടെ പ്രിയ കേന്ദ്രമാണിത്. വിഠോഭ ക്ഷേത്രത്തിന്റെ പേരിലാണ് പണ്ഡാര്‍പൂര്‍ അറിയപ്പെടുന്നത്. കാര്‍ത്തികി, ആഷാഡി ഏകാദശി എന്നീ ഉത്സവസമയങ്ങളില്‍ നാല് മുതല്‍ അഞ്ച് ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്.

PC:Udaykumar PR

ഒറ്റ ദിവസത്തിൽ ഏറ്റവും അധികം ആളുകളെത്തുന്ന ഇടം

ഒറ്റ ദിവസത്തിൽ ഏറ്റവും അധികം ആളുകളെത്തുന്ന ഇടം

ആഷാഡി ഏകാദശി ദിവസം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇവിടം ലോക റെക്കോർഡ് നേടിയിട്ടുണ്ട്. യുകെ ഗിന്നസ് ബുക്ക് റെക്കോർഡ് കൂടിയാണിത്. ഒരൊറ്റ ദിവസത്തിൽ ഏറ്റവും അധികം ആളുകൾ സന്ദര്‍ശിക്കുന്ന ഇടം എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:SuSanA Secretariat

വിഠോബാക്ഷേത്രം

വിഠോബാക്ഷേത്രം

പണ്ഡാര്‍പൂരിനെ പ്രശസ്തമാക്കുന്ന കാര്യമാണ് ഇവിടുത്തെ വിഠോബാക്ഷേത്രം. വൈഷ്ണന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. എട്ട് പ്രവേശന കവാടങ്ങളുള്ള ഈ ക്ഷേത്രം ഭീമാനദിയുടെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്. എട്ട് പ്രവേശനകവാടങ്ങളുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ വിഠോബാ ഭഗവാനാണ്. വിഷ്ണുവിന്‍റെ മറ്റൊരു രൂപമാണിതെന്നാണ് കരുതുന്നത്. എന്നാൽ ഇവിടെ തന്നെ അത് ശിവൻറെ അവതാരമാണെന്നും അല്ല, ബുദ്ധനാണെന്നും അഭിപ്രായങ്ങളുണ്ട്.
സ്വയംഭൂ വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. 17-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. കിഴക്ക് ഭാഗത്തെ കവാടത്തിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്.

PC:Udaykumar PR

ദളിത് സ്ത്രീകൾക്ക് പൂജാവകാശം

ദളിത് സ്ത്രീകൾക്ക് പൂജാവകാശം

സമൂഹത്തിൽ പല മാറ്റങ്ങൾക്കും തുടക്കമിട്ട ഇടം കൂടിയാണ് പണ്ഡാര്‍പൂര്‍ ക്ഷേത്രം. മറാഠി വൈഷ്ണവകവികളായ നാംദേവ്, ഏക്നാഥ്, തുക്കാറാം എന്നിവരുടെ കൃതികളിൽ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. സമൂഹത്തിൽ പല മാറ്റങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങി സമൂഹ്യ പരിഷ്കർത്താക്കളാണ് മൂവരും. ക്ഷേത്രത്തിന്റെ ഭാഗമായി രൂപപ്പെട്ട വർക്കാരി സമൂഹത്തിന്‍റെ വക്താക്കളും ഇവർ തന്നെയാണ്. 2014 ൽ ദളിത് സ്ത്രികൾക്ക് പൂജാവകാശം നല്കി ഇവിടെ ചരിത്രം സൃഷ്ടിക്കുകയുണ്ടായി.

PC:Redtigerxyz

ആഷാഡ ഏകാദശി

ആഷാഡ ഏകാദശി

ഇവിടെ നടക്കുന്ന ഏറ്റവും പ്രധാന ആഘോഷമാണ് ആഷാഡ ഏകാദശി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം ആളുകളാണ് ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കുവാനെത്തുന്നത്. മറാത്തി കലണ്ടർ അനുസരിച്ചാണ് ആഷാഡ ഏകാദശി ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ 12 നാണ് ആഘോഷം. വൈഷ്ണവകവികളായ നാംദേവ്, ഏക്നാഥ്, തുക്കാറാം എന്നിവരുടെ ഓർമ്മയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്.

PC:Udaykumar PR

സോളാപ്പൂർ

സോളാപ്പൂർ

മഹാരാഷ്ട്രയിലെ സോളാപ്പൂരിലാണ് പണ്ഡാര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് സോളാപൂര്‍. ഏതാണ്ട് 14,850 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സോളാപൂരിന്റെ സമീപസ്ഥലങ്ങള്‍ ഒസ്മാനബാദ്, അഹമദ്‌നഗര്‍, സതാര, പുനെ, ബീജാപൂര്‍, സംഗ്ലി തുടങ്ങിയവയാണ് പണ്ടുകാലത്ത് ചാലൂക്യരാജാക്കന്മാര്‍, യാദവര്‍, അന്ദ്രഭ്രത്യന്മാര്‍, രാഷ്ട്രകൂടന്മാര്‍, ബഹാമണിനജാക്കന്മാര്‍ തുടങ്ങി പലരും സോളാപൂരിനെ അധീനതയിലാക്കി ഭരിച്ചിട്ടുണ്ട്. ബഹാമണി രാജാക്കന്മാരില്‍ നിന്നും ബീജാപ്പൂര്‍ രാജാക്കന്മാര്‍ സോളാപ്പൂര്‍ പിടിച്ചടക്കി, പിന്നീട് ഇത് മറാത്ത ഭരണാധികാരികളുടെ അധീനതയിലായി. പിന്നീട് 1818ല്‍ ല്‍ പേഷ്വാ രാജാക്കന്മാരുടെ അധീനതയിലായ സോളാപൂര്‍ പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ സോളാപൂരിനെ അഹമദ്‌നഗര്‍ ജില്ലയുടെ ഉപകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. 1960ലാണ് സോളാപൂര്‍ ജില്ല രൂപീകൃതമായത്. ക്ഷേത്രങ്ങൾ. പാർക്കുകൾ, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Dharmadhyaksha

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലങ്ങളിൽ കഠിന ചൂട് അനുഭവപ്പെടുന്ന സ്ഥലമാണിത്. മെയ് മാസത്തിലാണ് ചൂട് കൂടുതല്‍. സോളാപൂരിലെ മഴക്കാലം മനോഹരമാണ്. മഴയത്ത് യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മഴക്കാലത്ത് സോളാപൂരിലേയ്ക്ക് വരാം. തണുപ്പുകാലത്താണെങ്കിലും സന്ദര്‍ശനം രസകരമായിരിയ്ക്കും. ജനുവരിയില്‍ ചൂട് നന്നേ കുറയാറുണ്ട്. എങ്കിലും സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം ഈ സമയം തന്നെയാണ്.

ട്വീറ്റ്

ട്വീറ്റ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X