Search
  • Follow NativePlanet
Share
» »തൃശ്ശൂരില്‍ ഒളിച്ചിരിക്കുന്ന അസുരന്‍ കുണ്ട് !! ഞെട്ടിച്ച യാത്രനുഭവം

തൃശ്ശൂരില്‍ ഒളിച്ചിരിക്കുന്ന അസുരന്‍ കുണ്ട് !! ഞെട്ടിച്ച യാത്രനുഭവം

ഇലപൊഴിയും കാടിനുള്ളിലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളും മനുഷ്യരുടെ അസാന്നിധ്യവും ഒക്കെയാണ് അസുരൻകുണ്ടിനെ പ്രിയപ്പെട്ടതാക്കുന്നത്.

അസുരന്‍കുണ്ട് ഡാം...തൃശൂർ ഗഡികൾ ഒഴികെയുള്ളവർക്ക് അധികം പരിചയമില്ലാത്ത ഇടം... ഇലപൊഴിയും കാടിനുള്ളിലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളും മനുഷ്യരുടെ അസാന്നിധ്യവും ഒക്കെയാണ് അസുരൻകുണ്ടിനെ പ്രിയപ്പെട്ടതാക്കുന്നത്.
ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ശ്രീജിത് മലപ്പുറത്തെ കുറ്റിപ്പുറത്തു നിന്നും അസുരൻകുണ്ടിലേക്ക് സുഹൃത്തിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ വായിക്കാം...

ബോറടിച്ചിരിക്കുന്ന ഒരു ദിവസം!

ബോറടിച്ചിരിക്കുന്ന ഒരു ദിവസം!

ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ ബോറടിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് എവിടെയെങ്കിലും ഒന്നു പോയാലോ എന്നൊരു ചിന്ത വന്നത്..
ഒറ്റക്ക് പോകാൻ മനസ് സമതിക്കാത്തത് കൊണ്ട് ഞമ്മടെ ചെങ്ങയിനേം കൂട്ടാന്ന് വിചാരിച്ച് . പക്ഷേ എവിടെക്ക് പോകും എന്ന് അലോചിച്ചപ്പോഴാണ് ഈ അടുത്ത് സഞ്ചാരിയിൽ വായിച്ച സ്ഥലം ഓർമ വന്നത്. സംഭവം അത്ര ദൂരേ അല്ലാത്തത് കൊണ്ട് അങ്ങ് അസുരൻ കുണ്ട് വരെ ഒന്ന് പോകാം.

കൂട്ടിന് ഒരു ചങ്ങാതീം

കൂട്ടിന് ഒരു ചങ്ങാതീം

ഇനി അടുത്ത കടമ്പ ഞമ്മടെ ചെങ്ങായിനെ ഒന്നു വിളിച്ച് നോക്കണം. തലേ ദിവസം എന്തോ കഴിച്ചിട്ട് വയറിന് പണീം മേടിച്ചിരിക്കയാണ് മുപ്പർ. എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു അവൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാലും ഒന്ന് കൂടി ഒന്ന് വിളിച്ച് നോക്കാം.... ഡാ ഒരു സഥലം വരേ ഒന്ന് പോകണമല്ലോ ങ്ങള് ഇല്ലാതെ പോയാൽ ശരിയാവൂല്ല .... ഇത് കേട്ടതും ഓൻ ഫ്ലാറ്റ്....
അങ്ങനെ ഞമ്മടെ വണ്ടീനോടും ഒന്ന് ചോദിച്ച്. മൂപ്പർഎന്തിനും എപ്പോഴും റെഡിയായി നിൽക്കുന്നു. പോകാം എന്ന് അവനോട് പറഞ്ഞപ്പോൾ അവനും റെഡി. അങ്ങനെ വീട്ടിൽ നിന്ന് ഊണും കഴിച്ച് ഇറങ്ങി.

വണ്ടി നേരെ ഷൊർണ്ണൂരിന്

വണ്ടി നേരെ ഷൊർണ്ണൂരിന്

അങ്ങനെ ക്യമറയും ഫോണും എടുത്ത് കറങ്ങാൻ ഇറങ്ങി. അടുത്തത് അവനെ എടുക്കാൻ പോകണം. ചെങ്ങായീനോട് റെഡിയായി നിൽക്കാൻ പറഞ്ഞു. അങ്ങനെ അവനെയും കൂട്ടി ഞങ്ങൾ നേരേ വെച്ചുപിടിച്ചു ഷൊർണൂർ ലക്ഷ്യമാക്കി. പട്ടാമ്പി കഴിഞ്ഞതും റോഡ് എല്ലാം അടിപൊളി ആയത് കൊണ്ടും ഒരു മുക്കാൽ മണിക്കുർ മേലെ എടുത്തു പട്ടാമ്പി - ഷൊർണ്ണൂർ കടന്ന് കിട്ടാൻ. അത് വരെ ഉള്ള വഴി ശരിക്കും അറിയാമെങ്കിലും അവിടുന്ന് അങ്ങോട്ട് ഗൂഗിൾ മാപ്പ് തന്നെ ശരണം.

"ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടോ"

ഷൊർണൂരിൽ നിന്നും 14 കിലോമീറ്റർ ഉണ്ടെന്നാണ് ഗുഗിൾ പറയുന്നത് എന്ത് തന്നെ ആയാലും മാപ്പ് ഓൺ ചെയത് ചെങ്ങായിന്റെ കയ്യിൽ കെടുത്തിട്ട് പറഞ്ഞ് നോക്കിക്കോ ഇതാണ് പോകാൻ ഉള്ള വഴി എന്ന്. കുറച്ച് കഴിഞ്ഞ് നല്ല ഇടതൂർന്ന കാട്ടിലേക്ക് കടന്നു ഒറ്റവരി റോഡ് "പപ്പു പറഞ്ഞ പോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒതുക്കാൻ പറ്റാതെ വഴി" മെല്ലെ ഞങ്ങൾ ആ കാട്ടുവഴി കഴിഞ്ഞ് അവസാനം ഡാമിന് അടുതെത്തി.

 ഇവിടുത്തെ കാടാണ് കാട്

ഇവിടുത്തെ കാടാണ് കാട്

അധികം അളുകൾ ഇല്ല വല്ലാത്തൊരു ശാന്തമായ അന്തരീക്ഷം. കാടിന്റെ വന്യത മുഴുവൻ ആ നിശ്ശബ്ദതയിൽ അറിയാൻ കഴിയും. പ്രകൃതി അതിന്റെ മനോഹാരിതയിൽ കുളിച്ചു നിൽക്കുക എന്ന് പറഞ്ഞ പോലേ അത്രമേൽ സുന്ദരമാണ് അസുരൻകുണ്ട്.

കാടിന്‍റെ പടങ്ങൾ

കാടിന്‍റെ പടങ്ങൾ

ഇനിയുള്ള ഒരു മണിക്കൂർ ഞങ്ങൾ അവിടെ ചിലവഴിക്കാം തന്നെ തിരുമാനിച്ചു. കുറേ നടന്നപ്പോൾ മനസിലായി ദൈവം ഉണ്ടാക്കിയത് നമ്മൾ മനുഷ്യർ നശിപ്പിക്കുമ്പോൾ, ദൈവത്തിന് ഇഷ്ട്ടമായില്ലെങ്കിൽ നമ്മൾ നിർമ്മിച്ചത് ദൈവവും നശിപ്പിക്കും എന്ന് എന്തെന്നാൽ അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു ആത് ഈ അടുത്ത് ഉണ്ടായ പ്രളയത്തിൽ തകർന്ന് കിടക്കുന്നതും കാണാം. എനിരുന്നാലും ആ കാടിന്റെ കുറച്ച് പടങ്ങൾ പിടിച്ച് സന്ധ്യ ആകുന്നതിന് മുൻപെ അവിടുന്ന് തിരികെ നാട്ടിലോട്ട്.....

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തൃശൂർ ജില്ലയിൽ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്.
തൃശൂർ ചേലക്കര റൂട്ടിൽ വാഴക്കോട് നിന്നും 3 കിലോമീറ്റർ അകലെയാണ് ആറ്റൂർ . ഇവിടെ നിന്നും 2. 5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ അസുരൻകുണ്ട് അണക്കെട്ടിലെത്താം.
തൃശൂരിൽ നിന്നും അത്താണി-കൂരഞ്ചേരി വഴി വരുന്നതാണ് എളുപ്പം. 28.1 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ട് കാഴ്ചകൾ

അസുരൻകുണ്ടിന്റെ മനോഹരമായ ചിത്രങ്ങൾ

ചിത്രങ്ങളും വിവരണവും ശ്രീജിത്ത്

മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമും ജലബോംബ്! ഞെട്ടല്ലേ... അണക്കെട്ട് ഫ്രഞ്ചുകാര് നിര്‍മ്മിച്ചത് ഐസിട്ട്! അതു ഷട്ടറില്ലാത്ത അണക്കെട്ട്മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമും ജലബോംബ്! ഞെട്ടല്ലേ... അണക്കെട്ട് ഫ്രഞ്ചുകാര് നിര്‍മ്മിച്ചത് ഐസിട്ട്! അതു ഷട്ടറില്ലാത്ത അണക്കെട്ട്

സാഹസികതയുടെ പൂരക്കാഴ്ചയുമായി തൃശൂര്‍സാഹസികതയുടെ പൂരക്കാഴ്ചയുമായി തൃശൂര്‍

മുംബൈയും ബാംഗ്ലൂരും ഒന്നുമല്ല മക്കളേ ഇടുക്കിയിലെ സിറ്റികളാണ് സിറ്റി! മുംബൈയും ബാംഗ്ലൂരും ഒന്നുമല്ല മക്കളേ ഇടുക്കിയിലെ സിറ്റികളാണ് സിറ്റി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X