Search
  • Follow NativePlanet
Share
» »അതിരപ്പിള്ളി ഒരുങ്ങി, പ്രവേശനം 11 മുതല്‍

അതിരപ്പിള്ളി ഒരുങ്ങി, പ്രവേശനം 11 മുതല്‍

അതിരപ്പിള്ളി വീണ്ടും തിരക്കിലേക്ക്.. കൊവി‍ഡ് വിലക്കുകള്‍ക്കു ശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 11 മുതല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പൂര്‍ണ്ണമായും സഞ്ചാരികള്‍ക്കു തുറന്നു കൊടുക്കും.

കഴിഞ്ഞ ദിവസം മുതല്‍ വ്യൂ പോയിന്‍റില്‍ നിന്നും വെള്ളച്ചാട്ടം കാണുവാന്‍ അനുമതി നല്കിയിരുന്നു. അതിനു മുമ്പും നിരവധി സഞ്ചാരികള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണുവാനായി എത്തിയിരുന്നുവെങ്കിലും സന്ദര്‍ശനാനുമതി ഇല്ലാത്തതിനാല്‍ നിരാശരായി മട‌ങ്ങുകയായിരുന്നു. 11 ന് തുറക്കുന്നതോടെ ‌ടൂറിസവും അനുബന്ധ വ്യവസായങ്ങളും പഴയപടി ആകുമെന്ന പ്രതീക്ഷയിലാണ് ഉതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍. സന്ദര്‍ശകരെ സ്വീകരിക്കുവാനുള്ള തിരക്കിലാണ് ഇവിടുത്തെ വ്യാപാര കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം. വളരെ നാളുകളായി തുറക്കാത്തതിനാലുണ്ടായ കേടുപാടുകളെല്ലാം മാറ്റി നവീകരിക്കുകയാണ് നിലവില്‍ ഇവിടെ. ഏകദേശം 80 ശതമാനവും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞി‌ട്ടുണ്ട്.

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ഓണ്‍ ലൈന്‍ പാസ് വഴിയാവും ഇവിടേക്കുള്ള പ്രവേശനം. പുതിയ വെബ് സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടോക്കണിനായി അപേക്ഷിക്കേണ്ടത്. രാവില 9.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് പ്രവേശന സമയം. സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന സമയം ‌ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. അതനുസരിച്ച് മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു മണിക്കൂറാണ് ചിലവഴിക്കുവാന്‍ സാധിക്കുന്ന സമയം.
ഒരേ സമയം 100 പേര്‍ക്ക് ആണ് പ്രവേശനം ഉണ്ടായിരിക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കുകയുള്ളൂ. 10 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പ്രവേശനം അനുവദിക്കുന്നതല്ല.
പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിലക്കുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ അതിനായുള്ള സ്ഥലങ്ങളില്‍ മാത്രം ഇടുക.

മലക്കപ്പാറയിലേക്ക് പ്രവേശനമില്ല

മലക്കപ്പാറയിലേക്ക് പ്രവേശനമില്ല

നിലവില്‍ സഞ്ചാരികള്‍ക്ക് മലക്കപ്പാറയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ആദിവാസി മേഖലയായതിനാലാണ് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെ‌ടുത്തിയിരിക്കുന്നത്. സഞ്ചാരികള്‍ കൂടുതലായി എത്തുമ്പോള്‍ രോഗം പടരുമെന്ന ഭീതിയും ഇതിനു കാരണമാണ്.

 പ്രവേശന കവാടത്തില്‍

പ്രവേശന കവാടത്തില്‍

വെള്ളച്ചാട്ടം കാണുവാനെത്തുന്ന സഞ്ചാരികള്‍ക്കായി സുരക്ഷാ ന‌‌ടപടികളും സജ്ജമാക്കും. പ്രവേശന കവാടത്തിലും വെള്ളച്ചാട്ടത്തിനു സമീപവും അണുനാശിനി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാംപാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രംശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയുംഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X