Search
  • Follow NativePlanet
Share
» »അടുക്കളയിൽ തകർന്നതാണ് ഇവിടുത്തെ കാഴ്ചകള്‍

അടുക്കളയിൽ തകർന്നതാണ് ഇവിടുത്തെ കാഴ്ചകള്‍

By Maneesh

വിലപിടിപ്പുള്ള ഒരു സെറാമിക്ക് പാത്രം കയ്യിൽ നിന്ന് വഴുതി തറയിൽ വീണ് പൊട്ടിത്തകർന്നാൽ നിങ്ങള്‍ എന്ത് ചെയ്യും? പൊട്ടിയ കഷണങ്ങള്‍ എവിടെയെങ്കിലും വലിച്ചെറിയും. അങ്ങനെ വലിച്ചെറിയപ്പെടേണ്ട പലതുമുണ്ടാകാം നിങ്ങളുടെ അടുക്കളയിൽ. പൂരപ്പറമ്പിൽ നിന്ന് വാങ്ങിയ നിറമുള്ള കുപ്പിവളകള്‍ നിങ്ങള്‍ എത്ര കാലം കൈകളിൽ അണിയും? അത് പൊട്ടിത്തകരുന്നത് വരെ. പൊട്ടിയ വളകള്‍ കൈകാലുകളിൽ തറയ്ക്കാതിരിക്കാന്‍ നിങ്ങൾ അവയൊക്കെ കുപ്പയിൽ കൊണ്ടിടും.

എന്നാൽ ഇവയൊന്നും പാഴ്വസ്തുക്കൾ അല്ലെന്ന് തിരിച്ചറിയാൻ നിങ്ങൾ ഒരു യാത്ര ചെയ്യണം. യാത്ര അങ്ങ് ഛണ്ഡിഗഢിലേക്കാണ്.
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്ക് ഒരു തലസ്ഥാനം, അതാണ് ഛണ്ഡിഗഢ്. ചണ്ഡിഗഢിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ റോക്ക് ഗാർഡൻ. ഛണ്ഡിഗഢിൽ ക്യാപിറ്റോൾ കോംപ്ലക്സിന് സമീപത്തയാണ് വിസ്മയിപ്പിക്കുന്ന ഈ പാർക്ക് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

പാഴ്വസ്തുക്കൾക്കൊണ്ടൊരു വിസ്മയം

പാഴ്വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച ശില്പങ്ങളാണ് ഈ പാർക്കിന്റെ ഏറ്റവും വലിയ ആകർഷണം. പൊട്ടിയ വളകള്‍, പാത്രങ്ങൾ, വയറുകള്‍, വാഹനത്തിന്റെ ഭാഗങ്ങള്‍, പൊട്ടിയ ഇലക്‌ട്രിക്‌ സാധനങ്ങള്‍, ഫ്‌ളൂറസെന്റ്‌ ട്യൂബ്‌ തുടങ്ങി വീട്ടിലുണ്ടാകുന്ന അവശിഷ്‌ടങ്ങളെല്ലാം ഇവിടുത്തെ കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്‌.

നെക്ക് ചന്ദ്

നെക് ചന്ദ് എന്ന സിവിൽ എഞ്ചിനിയറാണ് ഈ ഉദ്യാനത്തിന്റെ ശി‌ൽപ്പി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നിർമ്മിച്ച ഈ ഉദ്യാനത്തിന് വെള്ളച്ചാട്ടങ്ങള്‍, കുളങ്ങള്‍, പാതകള്‍ എന്നിവ ഉള്‍പ്പെടുന്ന 14 വ്യത്യസ്‌ത അറകളാണ്‌ ഉള്ളത്‌. നാല്‍പതേക്കറോളം സ്ഥലത്തായാണ്‌ റോക്‌ ഗാര്‍ഡന്‍ വ്യാപിച്ച്‌ കിടക്കുന്നത്‌. എല്ലാ ദിവസവും 9 മണിമുതല്‍ റോക്‌ ഗാര്‍ഡന്‍ തുറന്ന്‌ പ്രവര്‍ത്തിക്കും.

പൊട്ടിയ പാത്രങ്ങൾ

പൊട്ടിയ പാത്രങ്ങൾ

ഛണ്ഡിഗഢിലെ റോക്ക് ഗാർഡനിലെ ഒരു കാഴ്ച. പൊട്ടിയ സെറമിക്ക് പാത്രങ്ങൾ കൊണ്ടാണ് ഈ ശില്പങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

Photo Courtesy: Simbu123

ജനക്കൂട്ടം

ജനക്കൂട്ടം

പൊട്ടിയ സെറാമിക് പാത്രങ്ങൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ജനക്കൂട്ടത്തിന്റെ ശിൽപം
Photo Courtesy: Simbu123

പൊട്ടിയാലും ഭംഗി പോകില്ല

പൊട്ടിയാലും ഭംഗി പോകില്ല

പൊട്ടിപ്പോയ ടൈൽസുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു പൂക്കളം
Photo Courtesy: Hiob

വളപ്പൊട്ടുകൾ

വളപ്പൊട്ടുകൾ

പൊട്ടിപ്പോയ കുപ്പിവളകൾ കൊണ്ട് നിർമ്മിച്ച ഒരു മയിൽ

Photo Courtesy: Vahini

അവർ വരികയായി

അവർ വരികയായി

സെറമിക് പാത്രകഷണങ്ങൾ കൊണ്ട് നിർമ്മിച്ച മറ്റൊരു വിസ്മയം
Photo Courtesy: Simbu123

സെറാമിക് സുന്ദരികൾ

സെറാമിക് സുന്ദരികൾ

പൊട്ടിയ സെറാമിക് പാത്രങ്ങൾ കൊണ്ട് നിർമ്മിച്ച അപ്സരസുകളുടെ ശില്പം

Photo Courtesy: Hiob

വളകളുടെ സൗന്ദര്യം

വളകളുടെ സൗന്ദര്യം

പൊട്ടിയ വളകൾ കൊണ്ട് നിർമ്മിച്ച ഒരു ശിൽപം
Photo Courtesy: Impawan00

സെറാമിക് കുരങ്ങച്ചൻമാർ

സെറാമിക് കുരങ്ങച്ചൻമാർ

സെറാമിക് അവശിഷ്ടങ്ങൾക്കൊണ്ടു നിർമ്മിച്ച കുരങ്ങച്ചൻമാർ
Photo Courtesy: Hiob

പാഴ്വസ്തുക്കളിലെ കവിതകൾ

പാഴ്വസ്തുക്കളിലെ കവിതകൾ

റോക്ക് ഗാർഡനിലെ മറ്റൊരു വിസ്മയം

Photo Courtesy: Hiob

പ്രവേശനകവാടം

പ്രവേശനകവാടം

റോക്ക് ഗാർഡനിലേക്കുള്ള പ്രവേശന കവാടം
Photo Courtesy: Hiob

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

റോക്ക് ഗാർഡനിലെ വെള്ളച്ചാട്ടം

Photo Courtesy: Hiob

കല്ലാണ് നെഞ്ചിലയ്യാ!

കല്ലാണ് നെഞ്ചിലയ്യാ!

ചെറിയ ഉരുളൻകല്ലുകൾ കൊണ്ട് നിർമ്മിച്ച ശിൽപം
Photo Courtesy: Hiob

സെറാമിക് മുണ്ടുകൾ

സെറാമിക് മുണ്ടുകൾ

മുണ്ടുടുത്ത് നിൽക്കുന്ന പുരുഷൻ‌മാരുടെ ശില്പങ്ങൾ

Photo Courtesy: Hiob

കൃത്രിമ അരുവി

കൃത്രിമ അരുവി

റോക്ക് ഗാർഡനിൽ നിമ്മിച്ച കൃത്രിമ അരുവി

Photo Courtesy: Shmunmun

കൃത്രിമ അരുവി

കൃത്രിമ അരുവി

റോക്ക് ഗാർഡനിൽ നിമ്മിച്ച കൃത്രിമ അരുവി

Photo Courtesy: Shmunmun

വേരുകൾ

വേരുകൾ

റോക്ക്ഗാർഡനിലെ ഒരു കാഴ്ച

Photo Courtesy: Shmunmun

രാക്ഷസ കോട്ട

രാക്ഷസ കോട്ട

റോക്ക് ഗാർഡനിലെ ഒരു ദൃശ്യം

Photo Courtesy: Shmunmun

കാഴ്ചകൾ

കാഴ്ചകൾ

റോക്ക് ഗാർഡനിലെ ഒരു കാഴ്ച

Photo Courtesy: Hiob

നെക്ക് ചാന്ദ്

നെക്ക് ചാന്ദ്

നെക്ക് ചാന്ദ് എന്ന സിവിൽ എഞ്ചിനീയറാണ് ഈ റോക്ക് ഗാർഡന്റെ ശിൽപി


Photo Courtesy: Hiob

വർഷങ്ങളുടെ ശ്രമം

വർഷങ്ങളുടെ ശ്രമം

വർഷങ്ങളുടെ ശ്രമഫലാമായാണ് നെക്ക് ചാന്ദ് ഈ പാർക്ക് നിർമ്മിച്ചത്

Photo Courtesy: Hiob

ഒരു കാഴ്ച

ഒരു കാഴ്ച

പാർക്കിലെ ഒരു കാഴ്ച

Photo Courtesy: Hiob

സെറാമിക് ശിൽപം

സെറാമിക് ശിൽപം

പൊട്ടിയ സെറാമിക് പാത്രങ്ങൾക്കൊണ്ട് നിർമ്മിച്ച ഒരു ശില്പം

Photo Courtesy: Fanoflesage

മറ്റൊരു വിസ്മയം

മറ്റൊരു വിസ്മയം

റോക്ക് ഗാർഡനിലെ മറ്റൊരു വിസ്മയം

Photo Courtesy: Hiob

മൺഗോലികൾ

മൺഗോലികൾ

കളിമണ്ണുകൊണ്ട് നിർമ്മിച്ച ഒരു ശില്പം
Photo Courtesy: Hiob

നൃത്തം

നൃത്തം

സെറമിക് പാത്രങ്ങൾക്കൊണ്ട് നിർമ്മിച്ച നർത്തകിമാർ
Photo Courtesy: Ekabhishek

ചുവർശില്പങ്ങൾ

ചുവർശില്പങ്ങൾ

റോക്ക് ഗാർഡനിലെ അലങ്കരിക്കപ്പെട്ട ചുവരുകൾ

Photo Courtesy: Ekabhishek

അലങ്കാരപ്പണികൾ

അലങ്കാരപ്പണികൾ

റോക്ക് ഗാർഡനിലെ ചുവരലങ്കാരങ്ങൾ
Photo Courtesy: Hiob

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X