Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

ആറ്റുകാൽ പൊങ്കാല... ആറ്റുകാലമ്മയുടെ വിശ്വാസികൾ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്.

ആറ്റുകാൽ പൊങ്കാല 2024: അനുഗ്രഹങ്ങൾ നേടാം, ആഗ്രഹങ്ങൾ സഫലമാക്കാം! ചടങ്ങുകളും പൂജകളുംആറ്റുകാൽ പൊങ്കാല 2024: അനുഗ്രഹങ്ങൾ നേടാം, ആഗ്രഹങ്ങൾ സഫലമാക്കാം! ചടങ്ങുകളും പൂജകളും

ഒൻപതാം ഉത്സവ ദിനമായ ഫെബ്രുവരി 24-ാം തിയതി അഥവാ കുഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളും വിശേഷങ്ങളും വായിക്കാം...

കാർത്തികയിൽ തുടങ്ങി ഉത്രം വരെ

കാർത്തികയിൽ തുടങ്ങി ഉത്രം വരെ

കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഏറ്റവും അധികം ജനങ്ങൾ എത്തിച്ചേരുന്ന ഒരു ദിവസമാണ് പൊങ്കാല ദിവസം.

ആറ്റുകാൽ പൊങ്കാല തിയ്യതിയും സമയവും

ആറ്റുകാൽ പൊങ്കാല തിയ്യതിയും സമയവും

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ ദിവസമായ ഫെബ്രുവരി 25 ഞായറാഴ്ചയാണ് 2024 ലെ ആറ്റുകാൽ പൊങ്കാല ഉത്സവം നടക്കുന്നത്. ഫെബ്രുവരി 17 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 25 ന് രാവിലെ പത്തരയോടെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കുന്നത്. 8ന് ഉത്സവം അവസാനിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ.

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്. ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളാ സ്ത്രീകളുടെ എണ്ണത്തിൽ വൻ വര്‍ധനവാണുള്ളത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.

ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം

ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.

മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു

ആറ്റുകാൽ പൊങ്കാല 2024: കോഴിക്കോട്- ആറ്റുകാൽ പ്രത്യേക ബസ് സർവീസ്, സമയം ബുക്കിങ്ആറ്റുകാൽ പൊങ്കാല 2024: കോഴിക്കോട്- ആറ്റുകാൽ പ്രത്യേക ബസ് സർവീസ്, സമയം ബുക്കിങ്

പൊങ്കാല വ്രതം

പൊങ്കാല വ്രതം

കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങൾ.

പഞ്ചഭൂതങ്ങൾ സംഗമിക്കുന്നു

പഞ്ചഭൂതങ്ങൾ സംഗമിക്കുന്നു

പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.

PC:Maheshsudhakar

പൊങ്കാല ബസ് സർവ്വീസുകൾ

പൊങ്കാല ബസ് സർവ്വീസുകൾ

പൊങ്കാല സമയത്തെ ജനത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സർവ്വീസുകൾ നടത്തും . കെഎസ്ആർടിസി കിഴക്കേക്കോട്ട സ്റ്റാന്‍ഡിൽ നിന്നും മൂന്ന് കിലോമീറ്റര്‌ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും. ഇത് കൂടാതെ ഇന്ത്യൻ റെയിൽവേയും പൊങ്കാല ദിനത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല കൂടാൻ പ്രത്യേക ട്രെയിൻ, ബാംഗ്ലൂർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, അറിയേണ്ടതെല്ലാം<br />ആറ്റുകാൽ പൊങ്കാല കൂടാൻ പ്രത്യേക ട്രെയിൻ, ബാംഗ്ലൂർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ്, അറിയേണ്ടതെല്ലാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X