Search
  • Follow NativePlanet
Share
» »ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്, ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്, ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം

ഈ വര്‍ഷത്തെ പൊങ്കാലയെക്കുറിച്ചും അതിന്റെ നിയന്ത്രണങ്ങള്‍, പ്രത്യേകതകള്‍, പ്രധാന തിയ്യതികള്‍, പ്രവേശനം എന്നിവയെക്കുറിച്ചും വായിക്കാം...

ആശ്രയിച്ചെത്തുന്നവരുടെ വിഷമതകളില്‍ കൂടെ നിന്ന് പരിഹാരം നല്കുന്ന ആറ്റുകാലമ്മ വിശ്വാസികളുടെ പ്രിയപ്പെട്ട ദൈവമാണ്. മനസ്സു തുറന്നുള്ള ഒരൊറ്റ വിളിയില്‍ ഉത്തരം നല്കുന്ന അമ്മയു‌ടെ സന്നിധിയിലെത്തുക എന്നത് വിശ്വാസികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യം കൂടിയാണ്. എല്ലാ വര്‍ഷവും ന‌ടക്കുന്ന ആറ്റുകാല്‍ പൊങ്കാലയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയുടെ സ്ഥാനം സ്ത്രീകളുടെ ശബരിമല എന്നാണ് അറിയയപ്പെടുന്നത്.
കൊവിഡ് കാലത്താണെങ്കിലും ഇത്തവണ ആറ്റുകാല്‍ പൊങ്കാലയുണ്ട്. എന്നാല്‍ കൃത്യമായ നിയന്ത്രണങ്ങളോടെയാണ് 2021 ലെ ആറ്റുകാല്‍ പൊങ്കാല. ഈ വര്‍ഷത്തെ പൊങ്കാലയെക്കുറിച്ചും അതിന്റെ നിയന്ത്രണങ്ങള്‍, പ്രത്യേകതകള്‍, പ്രധാന തിയ്യതികള്‍, പ്രവേശനം എന്നിവയെക്കുറിച്ചും വായിക്കാം...

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല

ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ഒരു സമയത്ത് ഒത്തുകൂടുന്ന ചടങ്ങായാണ് ആറ്റുകാല്‍ പൊങ്കാല അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ പൊങ്കാല ഉത്സവം കൂടിയാണ് ആറ്റുകാല്‍ പൊങ്കാല. ദാരികാസുര വധത്തിനു ശേഷം പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു എന്നൊാണ് വിശ്വാസം . ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ എന്നറിയപ്പെടുന്നത്

PC:Vijayakumarblathur

ആറ്റുകാല്‍ പൊങ്കാല 2021

ആറ്റുകാല്‍ പൊങ്കാല 2021

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊവിഡ് സാഹചര്യത്തിലാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ പൊങ്കാല ആഘോഷങ്ങള്‍ നടക്കുക

തിയ്യതി

തിയ്യതി

2021 ഫെബ്രുവരി 10 മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ നീണ്ടു നില്‍ക്കുക. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ഉത്സവത്തിനു തുടക്കം കുറിക്കും. 27-ാം തിയ്യതിലാണ് പൊങ്കാല ആഘോഷം. 10.50 ന് ആരംഭിക്കും. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ കൂട്ടുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. വൈകിട്ട് 3.40ന് പൊങ്കാല നിവേദ്യം. പുറത്തെഴുന്നള്ളത്ത് അന്ന് രാത്രി നടക്കും. പിറ്റേ ദിസം ഫെബ്രുവരി 28ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ 2021 ലെ ആറ്റുകാല്‍ പൊങ്കാല ആഘോഷങ്ങള്‍ സമാപിക്കും.
PC:Raji.srinivas

നിയന്ത്രണങ്ങള്‍ ഇങ്ങനെ

നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരിക്കും ഇത്തവണ ചടങ്ങുകള്‍ നടത്തുക. ക്ഷേത്രത്തിനു പുറത്തോ പൊതുസ്ഥലങ്ങളിലോ ഇത്തവണ പൊങ്കാലയിടുവാന്‍ അനുമതിയില്ല. വിശ്വാസികള്‍ക്ക് വീടുകളില്‍ പൊങ്കാല ആചരിക്കാം. ക്ഷേത്രത്തിലെ എല്ലാ ച‌ടങ്ങളുകള്‍ക്കും പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. പൊങ്കാല ആഘോഷത്തിന്റെ തുടക്കമായ കാപ്പുകെട്ടുന്ന ചടങ്ങുമുതൽ പൊങ്കാല, പുറത്തെഴുന്നള്ളത്ത്,
ക്ഷേത്ര ദർശനം, വിളക്കുകെട്ട് എഴുന്നള്ളത്ത്, പുറത്തെഴുന്നള്ളത്ത് എന്നിവയെല്ലാം കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കും നടത്തുക.
ക്ഷേത്രത്തിൽ നടക്കുന്ന കാപ്പുകെട്ടിനും കാപ്പ് അഴിക്കലിനും പൂജാരിമാരും പാട്ട് നടത്തുന്ന കുടുംബത്തിന്റെ പ്രതിനിധിയും മാത്രം പങ്കെടുക്കും. കുത്തിയോട്ടത്തിന് ഒരു കുട്ടി മാത്രം ചൂരൽകുത്തുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
താലപ്പൊലിയില്‍ പത്തിനും പന്ത്രണിനും ഇടയില്‍ പ്രായമുള്ള ബാലികമാര്‍ മാത്രമായിരിക്കും പങ്കെടുക്കുക. നേര്‍ച്ച വിളക്കു കെട്ടിനും നിയന്ത്രണങ്ങളുണ്ട്.

പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി

പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി

ശബരിമലയിലെതു പോലെ ക്ഷേത്ര പ്രവേശനം ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്ത ആളുകള്‍ക്കു മാത്രമായി ചുരുക്കും. booking.attukal.in/. എന്ന സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

PC:Maheshsudhakar

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരം നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. നഗരത്തിൽ നിന്നും ഇവിടേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ലഭ്യമാണ്.

വിശ്വാസികള്‍ക്കായി ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കുംവിശ്വാസികള്‍ക്കായി ബദരിനാഥ് ക്ഷേത്രം മെയ് 18 ന് തുറക്കും

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം, ഉറങ്ങുന്ന വിഷ്ണുവിനെ ഉണര്‍ത്തുന്ന ചടങ്ങുകള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X