Search
  • Follow NativePlanet
Share
» »ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മ

ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാൽ അമ്മ

കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥതിി ചെയ്യുന്ന ആറ്റുകാലമ്മയുടെ ഐതിഹ്യത്തിലേക്ക്

ആറ്റുകാൽ ഭഗവതി ക്ഷേത്രം... മാതൃഭാവത്തിൽ ശാന്തയായിരിക്കുന്ന ആദിപരാശക്തിയെ കണ്ട് വിഷമങ്ങളിറക്കി പരിഹാരം തേടിപ്പോകുന്ന ആയിരങ്ങളുടെ അഭയസ്ഥാനം. ആത്മ സമർപ്പണത്തിനായി അർപ്പിക്കുന്ന പൊങ്കാലയും കന്യകമാർ നടത്തുന്ന താലപ്പൊലിയും ദേവിയുടെ ഭടന്മാരെ അനുസ്മരിപ്പിക്കുന്ന കുത്തിയോട്ടവും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥതിി ചെയ്യുന്ന ആറ്റുകാലമ്മയുടെ ഐതിഹ്യത്തിലേക്ക്...

പ്രാർത്ഥിച്ചാൽ കൈവിടില്ല...വെറുംകയ്യോടെ അയക്കുകയുമില്ല... കോടീശ്വരനാക്കും ഈ ക്ഷേത്രം!!പ്രാർത്ഥിച്ചാൽ കൈവിടില്ല...വെറുംകയ്യോടെ അയക്കുകയുമില്ല... കോടീശ്വരനാക്കും ഈ ക്ഷേത്രം!!

ആറ്റുകാൽ ക്ഷേത്രം

ആറ്റുകാൽ ക്ഷേത്രം

ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ആറ്റുകാലമ്മ വിശ്വാസികളുടെ ശരണ കേന്ദ്രമാണ്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഇവിടെ എന്നും വിശ്വാസികളുടെ തിരക്കാണ്.
നഗരിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊ ന്നാന്നായ ഇവിടെ ആറ്റുകാൽ അമ്മ എന്ന പേരിലാണ് ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയെ കുടിയിരുത്തിയിരിക്കുന്നത്.

PC:Vijayakumarblathur

ആറ്റുകാൽ അമ്മ ഐതിഹ്യം ഇങ്ങനെ

ആറ്റുകാൽ അമ്മ ഐതിഹ്യം ഇങ്ങനെ

ഒട്ടേറെ കഥകളും ഐതിഹ്യങ്ങളും ആറ്റുകാലമ്മയെയും ഈ ക്ഷേത്രത്തെയും ചുറ്റിപ്പറ്റിയുണ്ട്. ആറ്റുകാലിലെ അതിപുരാതനമായ മുല്ലവീട്ടിൽ തറവാടുമായി ബന്ധപ്പെട്ട കഥയാണ് അതിൽ പ്രധാനം. ഒരിക്കൽ ഇവിടുത്തെ കാരണവർ കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് അക്കരെ എത്തിക്കാമോയെന്ന് സഹായം ചോദിച്ചു. മറിച്ചൊന്നും ആലോചിക്കാതെ അദ്ദേഹം ബാലികയെ അക്കരെയെത്തിച്ചു. ബാലികയെ വീട്ടിൽ കൊണ്ടുപോകാമെന്ന് അദ്ദേഹം വിചാരിച്ചിരുന്നുവെങ്കിലും അക്കരെയത്തിയപാടെ അവർ അപ്രത്യക്ഷയായി. പിന്നീട് അന്നുരാത്രി അദ്ദേഹത്തിന് ആദിപരാശക്തി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ബാലിക താനായിരുന്നുവെന്നു വെളിപ്പെടുത്തിയെന്നുമാണ് വിശ്വാസം. പിന്നീട് തനിക്കായി ഒരു സ്ഥലത്ത് ക്ഷത്രം പണിത് തന്നെ കുടിയിരുത്തണമെന്നും ദേവി സ്വപ്നത്തിൽ ആവശ്യപ്പെട്ടു. പിറ്റേന്ന് ഉറക്കമെണീറ്റ അദ്ദേഹം കാവിലെത്തുകയും അവിടെ ശൂലംകൊണ്ട് അടയാളപ്പെടുത്തിയ മൂന്ന് രേഖകൾ കാണുകയും ചെയ്തുവത്രെ. കൊടുങ്ങല്ലൂർ ഭദ്രകാളിയായിരുന്നു ആ ദേവിയെന്നാണ് വിശ്വാസം. അവിടെ തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പണിത് ആ ദേവിയെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

PC:Ms Sarah Welch

അഞ്ച് കൈകളുള്ള ദേവി

അഞ്ച് കൈകളുള്ള ദേവി


പിന്നീട് ക്ഷേത്രം പുതുക്കി പണിതപ്പോള്‍ ക്ഷേത്രത്തില്‍ അഞ്ച് കൈകളുള്ള ദേവിയെ പ്രതിഷ്ടിച്ചു. ശൂലം, അസി, ഫലകം, കങ്കാളം എന്നീവയാണ് ദേവിയുടെ കൈകളില്‍. ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ട.

PC:Raji.srinivas

കണ്ണകിയും ആറ്റുകാലമ്മയും

കണ്ണകിയും ആറ്റുകാലമ്മയും

തന്റെ ഭർത്താവിന്‍റെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിനു വേണ്ടി ഒരു നഗരത്തെ തന്നെ ചുട്ട കണ്ണകിയുമായും ആറ്റുകാൽ ക്ഷേത്രത്തിനും ആറ്റുകാലമ്മയ്ക്കും ബന്ധമുണ്ട്. നിരപരാധിയായ തന്റെ ഭർത്താവിനെ വധശിക്ഷ നല്കിയതിൽ പ്രതിഷേധിച്ച് തന്റെ കോപത്തിൽ മധുരയെ ചുട്ടെരിച്ച് വന്ന കണ്ണകി ഇവിടെ കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു എന്നുമൊരു വിശ്വാസമുണ്ട്.

ഭദ്രകാളിയും ആറ്റുകാലമ്മയും

ഭദ്രകാളിയും ആറ്റുകാലമ്മയും

ദാരികാസുര വധത്തിനു ശേഷം പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു എന്നൊരു വിശ്വാസമുണ്ട്. ഭദ്രകാളി തന്നെയാണ് ആറ്റുകാലമ്മയെന്നാണ് വിശ്വാസം.
എന്നാൽ ഇവിടെ ക്ഷേത്രത്തിൽ ആറ്റുകാലമ്മയെ കണ്ണകിയായാണ് സങ്കല്പ്പിച്ചിരിക്കുന്നത്. എന്നാൽ ആരാധന മാതൃസങ്കല്പപ്ത്തിലുമാണ്.

PC:Maheshsudhakar

ആറ്റുകാല്‍ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ

ആറ്റുകാല്‍ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ

തിരുവനന്തപുരം നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. നഗരത്തിൽ നിന്നും ഇവിടേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ലഭ്യമാണ്. പ്രൈവറ്റ് ബസ് സർവ്വീസ് ഉണ്ടെങ്കിലും പൊങ്കാലക്കാലത്ത് കെഎസ്ആർടിസിയാണ് സര്‍വ്വീസ് നടത്തുന്നത്.

പൊങ്കാല സ്പെഷ്യൽ ബസ് സർവ്വീസുകൾ

പൊങ്കാല സ്പെഷ്യൽ ബസ് സർവ്വീസുകൾ

പൊങ്കാല സമയത്തെ ജനത്തിപക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സർവ്വീസുകൾ നടത്തും . കെഎസ്ആർടിസി കിഴക്കേക്കോട്ട സ്റ്റാന്‍ഡിൽ നിന്നും മൂന്ന് കിലോമീറ്റര്‌ അകലെയാണ് ആറ്റുകാൽ ക്ഷേത്രമുള്ളത്. ഇവിടേക്ക് ചെയിൻ സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. ക്ഷേത്രത്തിൽ നിന്നും തിരികെ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സർവ്വീസുകളുണ്ടായിരിക്കും.

ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

ദേവിയുടെ ഭടന്‍മാരെ അനുസ്മരിക്കാന്‍ ശൂലം കുത്തല്‍..വിചിത്രമായ ആചാരങ്ങളുള്ള സ്ത്രീ ശബരിമലദേവിയുടെ ഭടന്‍മാരെ അനുസ്മരിക്കാന്‍ ശൂലം കുത്തല്‍..വിചിത്രമായ ആചാരങ്ങളുള്ള സ്ത്രീ ശബരിമല

ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X