Search
  • Follow NativePlanet
Share
» »തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!

തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!

ഇതാ 2022 ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

മഴയും സ്കൂളും ജോലിത്തിരക്കുമൊക്കെയായി കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ ആകെ മൊത്തം തിരക്കുകളുടേതായിരുന്നു. ആകെ കിട്ടുന്ന ശനിയും ഞായറും പോലും ഒന്നിനും തികയാത്ത അവസ്ഥ. എന്നാല്‍ ആ ക്ഷീണമെല്ലാം മികച്ച ഒരു യാത്ര വഴി മാറ്റിയെടുക്കുവാനുള്ള തയ്യാറെട‌ുപ്പോടെയാണ് ഓഗസ്റ്റ് മാസം വരുന്നത്. കനത്ത മഴയൊക്കെ മാറി മെല്ലെ തെളിവു വന്നതോടെ മാറ്റിവെച്ച യാത്രകളും ഈ മാസത്തേയ്ക്ക് പ്ലാന്‍ ചെയ്യാം . . ഇതാ 2022 ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

Cover Image: Tahir Ansari

ഓഗസ്റ്റ് 2022- ലോങ് വീക്കെന്‍ഡ് പ്ലാന്‍ ചെയ്യാം

ഓഗസ്റ്റ് 2022- ലോങ് വീക്കെന്‍ഡ് പ്ലാന്‍ ചെയ്യാം

ശനിയും ഞായറും മാറ്റിനിര്‍ത്തിയാല്‍ രണ്ട് അവധികള്‍ മാത്രമാണ് ഓഗസ്റ്റ് മാസത്തിനുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഉം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന ഓഗസ്റ്റ് 18 ഉം. 15 തിങ്കളാഴ്ചയും 18 വ്യാഴാഴ്ചയും വരുന്നതിനാല്‍ അവധി പ്ലാന്‍ ചെയ്യുക എളുപ്പമാണ്. കൃത്യമായ പ്ലാനിങ് നടത്തിയാല്‍ രണ്ടു രണ്ടു വീക്കെന്‍ഡുകള്‍ യാത്രകള്‍ക്കായി മാറ്റിവയ്ക്കാം

ഓഗസ്റ്റ് 13 ശനിയും പതിനാല് ഞായറും ആണ് പതിനഞ്ചാം തിയ്യതി തിങ്കളാഴ്ച അവധിയാണ്. അങ്ങനെ മൂന്നു ദിവസം യാത്രയ്ക്കായി മാറ്റിവയ്ക്കാം.
അടുത്ത അവധി 18 വ്യാഴാഴ്ചയാണ്.19 വെള്ളിയാഴ്ച ഒരു അവധി എടുക്കുവാന്‍ സാധിച്ചാല്‍ വരുന്ന ശനിയും ഞായറും ചേര്‍ത്ത് മൂന്നു ദിവസം ലഭിക്കും.

PC:Vivek Kumar

മഴയുമല്ല..ചൂ‌‌ടുമല്ല

മഴയുമല്ല..ചൂ‌‌ടുമല്ല

ഇന്ത്യയില്‍ യാത്ര ചെയ്യുവാന്‍ ഏറ്റവും യോജിച്ച മാസങ്ങളിലൊന്നാണ് ഓഗസ്റ്റ്. മഴക്കാലമാണെങ്കില്‍ കൂടി എല്ലാമൊന്നു തണുത്തു നില്‍ക്കുന്ന സമയമാണിത്. ട്രക്കിങ്ങുകള്‍ക്കും കാടുകള്‍ കയറിയുള്ള യാത്രകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ കാണുവാനുമെല്ലാം കഴിയുന്ന രീതിയില്‍ ഈ മാസത്തെ യാത്രകള്‍ പ്ലാന്‍ ചെയ്യാം.

PC:Hussain Badshah

എവിടെയൊക്കെ പോകാം

എവിടെയൊക്കെ പോകാം

ഇന്ത്യയിലെ ഏതു സ്ഥലങ്ങളിലേക്കും പോകുവാന്‍ പറ്റിയ സമയമാണ് ഓഗസ്റ്റ് മാസം. മൂന്നു ദിവസം കൊണ്ട് കണ്ടുതീര്‍ക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ വേണം പ്ലാന്‍ ചെയ്യുവാന്‍.

PC:Raimond Klavins

കുദ്രേമുഖ്

കുദ്രേമുഖ്

മൂന്നു ദിവസമുള്ള അവധി ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലമാണ് കര്‍ണ്ണാ‌ടകയിലെ കുദ്രേമുഖ് ദേശീയോദ്യാനം. ദേശീയോദ്യാനമായ കുദ്രേമുഖ് മംഗലാപുരത്തു നിന്നും 100 കിലോമീറ്റര്‍ അകലെയാണുള്ളത്. ചിക്കമഗളുരു ജില്ലയുടെ ഭാഗമായ ഇവിടം ട്രക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്. പശ്ചിമഘട്ടക്കാഴ്ചകളിലേക്ക് തുറക്കുന്ന ഇവിടെ ട്രക്കിങ്ങിന് നിരവധി സാധ്യതകളുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1894 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുദ്രേമുഖ് കര്‍ണാടകയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കൊടുമുടിയും കൂടിയാണ്. 600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവി‌ടെ ഒറ്റദിവസമെടുത്തു തീര്‍ക്കാവുന്ന യാത്രകളും മൂന്നും നാലും ദിവസം വേണ്ടിവന്നേക്കാവുന്ന യാത്രകളുമുണ്ട്. ഏറ്റവും ചെറിയ ട്രക്കിങ്ങിനു പോലും എട്ടു മുതല്‍ ഒന്‍പത് മണിക്കൂറുകള്‍ വരെ എടുക്കും.
കുദ്രേമുഖ് യാത്രക്കഴിഞ്ഞ് സമയമുണ്ടെങ്കില്‍ ഇവിടുത്തെ കലാസാ, ചിക്കമഗളുരു, ബാബാ ബുധഗിരി തുടങ്ങിയ ഇടങ്ങളും സന്ദര്‍ശിക്കാം.

PC:Ramesh Desai

കൂര്‍ഗ്

കൂര്‍ഗ്

കര്‍ണ്ണാടകയിലെ തന്നെ കൂര്‍ഗും ഓഗസ്റ്റ് മാസത്തിലെ യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ്.മൂന്നു ദിവസമുണ്ടെങ്കില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ കാഴ്ചകളൊന്നും വിടാതെ കൂര്‍ഗ് കണ്ടുതീര്‍ക്കാം. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണിത്. ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നു വിളിക്കപ്പെടുന്ന ഇവി‌ടം ഏതു തരത്തിലുള്ള സഞ്ചാരികളെയും മോഹിപ്പിക്കുന്ന പ്രദേശമാണ്. കാടും അതിനുള്ളിലെ വഴികളും അത് നയിക്കുന്ന വെള്ളച്ചാട്ടങ്ങളും അങ്ങനെ ഒത്തിരിയുണ്ട് ഇവിടെ കാണുവാനും അറിയുവാനും.
മണ്ഡല്‍പെട്ടി ട്രക്കിങ്, കൊട്ടേബട്ട ട്രെക്കിങ്,തടിയന്‍റമോള്‍ ട്രെക്കിങ്,ബ്രഹ്മഗിരി,ചെലവറ വെള്ളച്ചാട്ടം, കബ്ബെ മലനിരകള്‍, കുന്ദ ബേട്ട ട്രെക്കിങ് എന്നിങ്ങനെ കടന്നുപോകുവാന്‍ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

PC:The MH15

മസിനഗുഡി

മസിനഗുഡി

കാടിനുള്ളിലൂടെയുള്ള ന‌ടത്തമല്ല വേണ്ടത്, പകരം കാടിനുള്ളില്‍ താമസിക്കണം എന്നാണെങ്കില്‍ മസിനഗുഡിക്ക് പോകാം. മൂന്നു ദിവസമുണ്ടെങ്കില്‍ കാട്ടിലെ താമസവും സഫാരിയും അടിപൊളി യാത്രയും സുഖമായി പ്ലാന്‍ ചെയ്യാം. മുതുമല ടൈഗർ റിസർവിനു കീഴിലുള്ള മസിനഗുഡിനമുക്ക് പരിചിതമാണെങ്കിലും ഇവിടെ താമസിച്ചുള്ള യാത്രകള്‍ അധികംപേരും പരീക്ഷിച്ചിട്ടുണ്ടാവില്ല. ഏറ്റവും അടുത്തു നിന്നു വന്യമൃഗങ്ങളെ കണ്ടൂതാമസിക്കുവാനുള്ള സൗകര്യം ഒരുക്കുന്ന മസിനഗുഡി സുരക്ഷിതവും മനോഹരവുമാണ്. മസിനഗുഡിയിലെ മൊയാർ റോഡിൽ നിന്നും തിരിഞ്ഞുകയറുന്ന മറവകണ്ടി വാച്ച് ടവർ താമസത്തിനായി തിരഞ്ഞെടുക്കാം. മുതുമലൈ ടൈഗർ റിസർവ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി ബുക്ക് ചെയ്തുവേണം താമസസൗകര്യമുറപ്പാക്കുവാന്‍. ഇത് കൂടാതെ വേറെയും താമസസൗകര്യങ്ങള്‍ ഇവിടെ ലഭിക്കും.

PC:Ronak Naik

ഗോകര്‍ണ

ഗോകര്‍ണ

എളുപ്പത്തില്‍ എത്തിച്ചേരാം എന്നതും യാത്ര മുഴുവന്‍ എനര്‍ജിയില്‍ ആദ്യാവസാനം വരെ ചിലവഴിക്കുവാന്‍ പ്രേരിപ്പിക്കുന്നതുമായ സ്ഥലമാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണ. ഏതുതരക്കാര്‍ക്കൊപ്പവും പോകുവാന്‍ സാധിക്കുന്ന ഇവിടം പക്ഷേ ഫുള്‍ വൈബില്‍ അനുഭവിക്കണമെങ്കില്‍ അത് സ്വന്തം ഫ്രണ്ട്സ് ഗ്യാംഗിനൊപ്പം തന്നെ പോകണം. കടല്‍ക്കാഴ്ചകളും തീരങ്ങളും ഒപ്പം ഭക്തിസാന്ദ്രമായ അന്തരീക്ഷവും ചേര്‍ന്നതാണ് ഗോകര്‍ണ്ണയുടെ കാഴ്ചകള്‍. മഹാബലേശ്വര ശിവക്ഷേത്രമാണ് ഇവിടെ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് ഇവി‌ടുത്തെ പ്രധാന ബീച്ചുകള്‍.

PC:Utkarsh Singh

ഹൈദരാബാദ്

ഹൈദരാബാദ്

മൂന്നു ദീവസത്തെ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് ഹൈദരാബാദ്. ചാര്‍മിനാര്‍, ഗോല്‍കോണ്ട കോട്ട, ബിര്‍ളാ മന്ദിര്‍, ബിർളാ സയൻസ് മ്യൂസിയം,ചൗമഹല്ലാ പാലസ്,ലാഡ് ബസാർ, സാലർജംഗ് മ്യൂസിയം,ഹുസൈൻ സാഗർ തടാകം എന്നിവയാണ് ഇവിടെ കാണുവാനുള്ള പ്രധാന ഇടങ്ങള്‍

PC:Sujith Devanagari

ജോധ്പൂര്‍

ജോധ്പൂര്‍

മൂന്നുദിവസ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് ജോധ്പൂര്‍. നീലനഗരം എന്നറിയപ്പെടുന്ന ഇവിടം താര്‍ മരുഭൂമിയുടെ കാഴ്ചകള്‍ക്കൊപ്പം സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ്. മറ്റേതു രാജസ്ഥാന്‍ നഗരം പോലെയും കോട്ടകളാലും ചരിത്രങ്ങളാലും കഥയെഴുതിയ സ്ഥലമാണ് ജോധ്പൂരും. ലോകത്തിലെ ഏറ്റവും ചിലവേറിയ പൈതൃക ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ജോധ്പൂര്‍.

PC:Varun Gaba

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X