Search
  • Follow NativePlanet
Share
» »വിജയദശമിയിൽ മാത്രമല്ല, വര്‍ഷത്തിലെന്നും ഇവിടെ വിദ്യാരംഭം നടത്താം!

വിജയദശമിയിൽ മാത്രമല്ല, വര്‍ഷത്തിലെന്നും ഇവിടെ വിദ്യാരംഭം നടത്താം!

ശ്വാസികളുടെ ഇടയിൽ പ്രസിദ്ധമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ വായിക്കാം

അറിവിന്‍റെ കൈത്തിരി കുഞ്ഞുങ്ങൾക്കു പകരുന്ന സരസ്വതി ക്ഷേത്രങ്ങൾ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ഭഗവതി ക്ഷേത്രവും വടക്കും പറവൂർ ശ്രീമൂകാംബിക ക്ഷേത്രവും തട്ടാരമ്പലം സരസ്വതി ക്ഷേത്രവുമൊക്കെ കേരളത്തിലെ അറിയപ്പെടുന്ന സരസ്വതി ക്ഷേത്രങ്ങളാണ്. നവരാത്രിക്കാലത്ത് വിദ്യാരംഭം നടത്തുന്ന ഈ സരസ്വതി ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ മറ്റൊരു ക്ഷേത്രം കൂടി നമ്മുടെ നാട്ടിലുണ്ട്. ആവണംകോട് സരസ്വതി ക്ഷേത്രം. വിശ്വാസികളുടെ ഇടയിൽ പ്രസിദ്ധമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്!!

ആവണംകോട് സരസ്വതി ക്ഷേത്രം

ആവണംകോട് സരസ്വതി ക്ഷേത്രം

കേരളത്തിലെ പുരാതനമായ സരസ്വതി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ആവണംകോട് സരസ്വതി ക്ഷേത്രം. കുഞ്ഞുങ്ങൾക്ക് അറിവിന്റെ കൈത്തിരി പകരുന്ന, അക്ഷരലോകത്തേയ്ക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന ക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. നെടുമ്പാശ്ശേരിക്ക് സമീപമായാണ് ക്ഷേത്രം നിലകൊള്ളുന്നത്.

108 ദുർഗ്ഗാലയങ്ങളിലൊന്ന്

108 ദുർഗ്ഗാലയങ്ങളിലൊന്ന്

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സരസ്വതീ ദേവീയുടെ പ്രതിഷ്ഠ കൂടാതെ ദേവിയുടെ വാഹനമായ സിംഹത്തിന്റെയും ഒപ്പം ഗണപതിയുടെയും പ്രതിഷ്ഠ ഇവിടെ കാണാം. മിഥുന മാസത്തിലെ പൂയം നാളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം.

നവരാത്രി നാളുകൾ

നവരാത്രി നാളുകൾ

സരസ്വതി ക്ഷേത്രമായതിമാൽ ഇവിടുത്തെ ഏറ്റവും പ്രധാന ദിനങ്ങൾ നലരാത്രിയുടെയും വിജയ ദശമിയുടെയും ദിനങ്ങളാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ പ്രാര്‍ഥനയ്ക്കും കുട്ടികളെ എഴുത്തിനിരുത്തുവാനുമായി ഇവിടെ എത്തുന്നത്.

എല്ലാ ദിനവും വിദ്യാരംഭം

എല്ലാ ദിനവും വിദ്യാരംഭം

സാധാരണ എല്ലായിടങ്ങളിലും വിജയദശമി ദിനത്തിൽ മാത്രമാണ് വിദ്യാരംഭം നടത്തുന്നത്. എന്നാൽ ഇവിടെ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ വിജയദശമി വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിലെ ഏതു ദിവസവും ആവണംകോട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നതിന് ഉചിതമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മിക്ക ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടക്കാറുണ്ട്.

 ശങ്കരാചാര്യർ എഴുത്തിനിരുന്നയിടം

ശങ്കരാചാര്യർ എഴുത്തിനിരുന്നയിടം

ക്ഷേത്രത്തെ സംബന്ധിച്ച് ഒട്ടേറെ വിശ്വാസങ്ങളും കഥകളും പ്രചാരത്തിലുണ്ട്. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ഒരു ശിലയാണത്രെ. അതിന്‍റെ കൂടുതല്‍ ഭാഗവും ഭൂമിക്കടിയിലാണുള്ളത്. പരശുരാമനാണ് ഇവിടുത്തെ സ്വയംഭൂപ്രതിഷ്ഠ കണ്ടെത്തിയത് എന്നുമൊരു വിശ്വാസമുണ്ട്. പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടെ ദേവിയുള്ളത്.

പഠനത്തിനും സംസാരത്തിനും

പഠനത്തിനും സംസാരത്തിനും

കുട്ടികൾ നന്നായി പഠിക്കുവാനും സംസാരിക്കുവാനും ഒക്കെ ഇവിടെയെത്തി പ്രാർഥിച്ചാൽ മതിയെന്നൊരു വിശ്വാസമുണ്ട്. ക്ഷേത്രത്തിലെത്തി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കു വച്ചാൽ കുഞ്ഞുങ്ങൾ നന്നായി പഠിക്കുമെന്നും പഠന വൈകല്യങ്ങളുണ്ടെങ്കിൽ അത് മാറുമെന്നും കുട്ടികളുടെ കയ്യക്ഷരം നന്നാവുമെന്നും വിശ്വാസമുണ്ട്. പരീക്ഷകളിലെ ഉന്നത ജയത്തിന് ഇവിടെ എത്തി പ്രാർഥിച്ചാൽ മതിയാകുമത്രെ.

ക്ഷേത്ര സമയം

ക്ഷേത്ര സമയം

എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണിക്കാണ് ക്ഷേത്രത്തിന്‍റെ നട തുറക്കുന്നത്. നിർമ്മാല്യം, പന്തിരടി ദർശനം, ഉച്ചപൂജ എന്നിവയ്ക്കു ശേഷം രാവിലെ പത്തിന് നട അടയ്ക്കും. പിന്നീട് വൈകിട്ട് 5.30നാണ് നട തുറക്കുന്നത്. ദീപാരാധന, അത്താഴപൂജ എന്നിവ കഴിഞ്ഞ് രാത്രി എട്ടുമണിയോടു കൂടി ക്ഷേത്ര നട അടയ്ക്കും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരിയ്ക്ക് അടുത്തായാണ് ആവണംകോട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോട് ചേർന്നാണ് ക്ഷേത്രമുള്ളത്. ആലുവാ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

കുരിശിന്‍റെ വഴിയിലെ കുരിശുമലയുടെ വിശേഷങ്ങൾകുരിശിന്‍റെ വഴിയിലെ കുരിശുമലയുടെ വിശേഷങ്ങൾ

വിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻവിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻ

ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളുംക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X