Search
  • Follow NativePlanet
Share
» »അഗസ്ത്യ മുനി പണിത്, പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പുണ്യ ക്ഷേത്രം!!

അഗസ്ത്യ മുനി പണിത്, പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പുണ്യ ക്ഷേത്രം!!

അഗസ്ത്യ മുനി പണിത ഈ ക്ഷേത്രം കാലത്തിനും അതീതമായി നിലക‍ൊള്ളുന്ന ഒന്നാണ്. അവിട്ടത്തൂർ ശിവക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്

പഴമയോടൊപ്പം പ്രൗഢിയും ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ അവിട്ടത്തൂർ ശിവക്ഷേത്രം. ശൈവവിശ്വാസികളെ എന്നും ആകര്‍ഷിക്കുന്ന നിരവധി പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ, അഗസ്ത്യ മുനി പണിത ഈ ക്ഷേത്രം കാലത്തിനും അതീതമായി നിലക‍ൊള്ളുന്ന ഒന്നാണ്. അവിട്ടത്തൂർ ശിവക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്

അവിട്ടത്തൂര്‍ ശിവക്ഷേത്രം

അവിട്ടത്തൂര്‍ ശിവക്ഷേത്രം

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് അവിട്ടത്തൂര്‍ ശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ 64 പുരാതന ഗ്രാമങ്ങളില്‍ ഒന്നായ അവിട്ടത്തൂരിന്‍റെ അഭിമാനമാണ്. കേരള ചരിത്രത്തില്‍ ആദ്യ കാലങ്ങളില്‍ ബ്രാഹ്മണ കുടിയേറ്റം ഉണ്ടായ 64 ഗ്രാമങ്ങളിലൊന്നാണ് അവിട്ടത്തൂര്‍. അക്കാലത്ത് അവിടെയുണ്ടായിരുന്ന 28 ബ്രാഹ്മണ കുടുംബങ്ങള്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ ചുമതല. ഇന്ന് ഇതില്‍ പല കുടുംബങ്ങളും അന്യംനിന്നു പോയി.

PC:RajeshUnuppally

പരശുരാമനും അഗസ്ത്യമുനിയും

പരശുരാമനും അഗസ്ത്യമുനിയും

കേരളീയ ഇതിഹാസങ്ങളില് തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ടു പേരുകളോട് ചേര്‍ന്നു കിടക്കുന്നതാണ് അവിട്ടത്തൂര്‍ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്പം നിര്‍മ്മിച്ചത് അഗസ്ത്യ മുനിയാണ്. അദ്ദേഹം തന്നെയാണ് ക്ഷേത്രത്തില്‍ ഇന്നും പിന്തുടരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടങ്ങിവച്ചതും. ഇവരുരണ്ടുപേരുമില്ലാതെ ഒരിക്കലും ക്ഷേത്രചരിതം പൂര്‍ത്തിയാവില്ല.

പുണ്യം പുരാതനം

പുണ്യം പുരാതനം

ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. ആപഴക്കത്തിന്‍റെ പ്രൗഢി ഇതിന്‍റെ നിര്‍മ്മിതിയില്‍ ഇന്നും കാണാം. ദ്രാവിഡ പാരമ്പര്യത്തിന്‍റെ പ്രതീകമായ വട്ടശ്രീകോവില്‍ ആണ് ക്ഷേത്രത്തിനുള്ളത്. മഹാ ക്ഷേത്രമല്ലെങ്കിലും കാഴ്ചയില്‍ ഒരു മഹാ ക്ഷേത്രം തന്നെയാണിത്. അഗസ്ത്യപൂത്തൂര്‍ എന്നും ആവടിപുത്തൂരെന്നും പ്രാചീന കൃതികളിലും മറ്റും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നുണ്ട്.
3.25 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് ക്ഷേത്രമുള്ളത്. മാലമ്പലവും നടപ്പുരയും ആനക്കൊട്ടിലും വലിയ ബലിക്കല്ലും എല്ലാം ഇവിടെ കാണാം. മഹാ ക്ഷേത്രത്തിലേതിനു സമാനമായ പൂജയാണ് ഇവിടെ എന്നും നടത്തുന്നത്.

അവിട്ടത്തൂര്‍ ശാസനം

അവിട്ടത്തൂര്‍ ശാസനം

ക്ഷേത്രത്തിന്‍റെ പ്രാധാന്യവും പഴമയും എ‌ടുത്ത് കാണിക്കുന്നതാണ് ഇവിടെ നിന്നും ലഭിച്ച അവിട്ടത്തൂര്‍ ശാസനം. ക്രിസ്തു വര്‍ഷം 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായിരുന്ന ഗോദരവിവർമ്മന്‍റേതാണ് അവിട്ടത്തൂര്‍ ശാസനം. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തിന്‍റെ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കിരാത രൂപത്തിലുള്ള ശിവന്‍

കിരാത രൂപത്തിലുള്ള ശിവന്‍

കിരാതരൂപത്തില്‍ അര്‍ജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിക്കുന്ന ശിവന്റെ രൂപത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠയുള്ളത്. പ്രഭാതത്തില്‍ കിരാതമൂര്‍ത്തിയായും ഉച്ചയ്ക്ക് ദക്ഷിണാമൂര്‍ത്തിയായും സന്ധ്യയ്ക്ക് പാര്‍വതീസമേതനായും ശിവന്‍ ഇവിടെ കുടികൊള്ളുന്നു എന്ന് വിശ്വാസം.
ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ് ഉപദേവതകൾ.

അഗസ്ത്യ മുനിയും ക്ഷേത്രവും

അഗസ്ത്യ മുനിയും ക്ഷേത്രവും

വൈദ്യശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി ആരാധിച്ചുപോരുന്ന അഗസ്ത്യ മുനിയുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ബന്ധമാണ് ക്ഷേത്രത്തിനുള്ളത്.
ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ കാണാം. ഇത് കൂടാതെ നവരാത്രിയിലെ വിദ്യാരംഭം ഇവിടെ ഏറെ പ്രാധാന്യമുള്ളതാണ്.

ദാരുശില്പങ്ങള്‍

ദാരുശില്പങ്ങള്‍

കേരളത്തനിമയോടേ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തിലെ ദാരു ശില്പങ്ങള്‍ ഏറെ പ്രസിദ്ധമാണ്. കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതാണ് ക്ഷേത്രമുഖമണ്ഡപത്തിലെ ദാരുശില്പങ്ങള്‍. ഇത് കൂടാതെ നമസ്കാരമണ്ഡപത്തിനു മുകളിലെ പാലാഴിമഥനം കഥയും, ശ്രീകോവിലിലെ കിരാതം കഥയും കാണേണ്ട ചിത്രങ്ങള്‍ തന്നെയാണ്.

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം അവിട്ടത്തൂര്‍ ശിവക്ഷേത്രം നല്കി പോരുന്നു.
ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. മകരത്തിലെ തിരുവാതിര ആറാട്ടായി 10 ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. നവരാത്രി, ശിവരാത്രി, പ്രതിഷ്ഠാദിനം, പ്രദോഷവ്രതം എന്നിവയാണ് മറ്റ് വിശേഷ ആഘോഷങ്ങള്‍.

എത്തിച്ചേരുവാന്‍

തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : അവി‌ട്ടത്തൂര്‍ മഹാദേവ ക്ഷേത്രം

1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

ചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരംചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരം

സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രംസംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം

തിരുവല്ലയിലെ കൃഷ്ണനെ പ്രതിഷ്ഠിച്ച മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവല്ലാഴപ്പനുംതിരുവല്ലയിലെ കൃഷ്ണനെ പ്രതിഷ്ഠിച്ച മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവല്ലാഴപ്പനും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X