Search
  • Follow NativePlanet
Share
» »ഇജ്ജാതി സ്ഥലങ്ങളുള്ളപ്പോൾ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കേണ്ട?!

ഇജ്ജാതി സ്ഥലങ്ങളുള്ളപ്പോൾ സ്റ്റൈൽ ഒന്നു മാറ്റിപ്പിടിക്കേണ്ട?!

പ്രീ വെഡിങ് വീഡിയോ ഷൂട്ടിന് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങൾ

ഒരു രക്ഷയുമില്ലാത്ത വെറൈറ്റി ഐഡിയകൾ കൊണ്ട് വരുന്ന പ്രീ-വെഡിങ് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ടെലിബ്രാൻഡ് ഷോയും റൗഡി ബേബിയും കള്ള് ഷാപ്പ് സ്പെഷ്യലും ഒക്കെയായി തകർക്കുന്ന വീഡിയോകളാണ് മുഴുവനും. എന്നാൽ പ്രീ-വെഡിങ് ഷൂട്ടിനായി സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നവരും കുറവല്ല. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായ വിവാഹത്തിന്ഡ‍റെ ആഘോഷങ്ങളും സേവ് ദ ഡേറ്റ് വീഡിയോകളും ഒക്കെ ഷൂട്ട് ചെയ്യുവാൻ പറ്റിയ ഇടങ്ങൾ കേരളത്തിൽ മാത്രമല്ല. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ മനോഹരമായ ദൃശ്യങ്ങള്‍ തേടി പുറപ്പെടുന്നവരും ഉണ്ട്. പ്രീ-വെഡിങ് വീഡിയോ ഷൂട്ടിനു പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ലൊക്കേഷനുകൾ പരിചയപ്പെടാം...

ഖജുരാഹോ

ഖജുരാഹോ

സ്നേഹത്തിന്റെ രൂപത്തെ എങ്ങനെ കല്ലുകളിൽ കൊത്താം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ കാണിച്ചു തരുന്ന ഇടമാണ് ഖജുരാഹോ. കല്ലുകളിൽ കാമസൂത്ര എഴുതയി ഇടം എന്നറിയപ്പെടുന്ന ഖജുരാഹോയിലും മികച്ച ഒരിടം കാണില്ല പ്രീ-വെഡിങ്ങ് ഫോട്ടോ ഷൂട്ട് നടത്തുവാൻ. നഗ്ന ശില്പങ്ങൾ എന്ന പേരിൽ മിക്കപ്പോളും സദാചാരം നിമിത്തം ഈ ഇടത്തെ മാറ്റി നിർത്തുമ്പോഴും കലകളിൽ സദാചാരം കാണാത്തവർക്ക് പറ്റിയ ഇടമാണിത്. 20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങളിൽ കൊത്തിയിരിക്കുന്ന രൂപങ്ങൾ ഒരിക്കലെങ്കിലും കാണേണ്ടവ തന്നെയാണ്.

PC:Aminesh.aryan

രതി ശില്പങ്ങൾ

രതി ശില്പങ്ങൾ

കാമത്തിന്‍റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ വിവിധ ഭാവങ്ങളാണ് സിഇ 950 നും 1050 നും ഇടയിലുള്ള സമയത്ത് ഇവിടെ കൊത്തിയിരിക്കുന്നത്. ജീവൻ തുടിക്കുന്ന കാമത്തിന്റെ ചിത്രങ്ങളാണ് ഇവിടെ പ്രശസ്തം. . ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇരുപത് ചതുരശ്ര കിലോമീറ്റർ എന്നത് ഇന്ന് ആറു ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിട്ടുമുണ്ട്.

PC:Dennis Jarvis

ലാവാസ

ലാവാസ

പൂനെയ്ക്ക് സമീപമുള്ള സ്വകാര്യ പട്ടണങ്ങളിലൊന്നാണാണ് ലാവാസ. ഇറ്റാലിയൻ നഗരമായ പോർട്ടോഫിനോയുടെ മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന ഇത് മലമുകളിൽ സ്ഥിതി ചെയ്യുന്ന ആസൂത്രിത പട്ടണം കൂടിയാണ്. പൂനെയിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് ശരിക്കും ഒരു വിദോശ രാജ്യത്തിന്റെ കെട്ടിലും മട്ടിലുമാണ് പണിതുയർത്തിയിരിക്കുന്നത്. ഒരു തടാകത്തിനു ചുറ്റുമായി നിർമ്മിച്ചിരിക്കുന്ന ഇവിടം എല്ലാ സൗകര്യങ്ങളുമുള്ള ഒരു പട്ടണമാണ്.

PC:Smruti100

പറക്കേണ്ട....

പറക്കേണ്ട....

ഫോട്ടോ ഷൂട്ടിനും മറ്റുമായി വിദേശത്തേയ്ക്ക് പോകാനാണ് പ്ലാനെങ്കിൽ അത് തത്കാലം മാറ്റി വയ്ക്കാം. ഇറ്റലിയിൽ പോകുന്ന അതേ ഭംഗി ഇവിടെ നിന്നും ലഭിക്കും.

PC:Mayur239

പോണ്ടിച്ചേരി

ലാവാസയിൽ പോകാൻ പറ്റാത്തവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ഭരണത്തിന്റെ ഇനിയും മാറിയിട്ടില്ലാത്ത അടയാളങ്ങളും സംസ്കാരവും ഒക്കെ ചേരുമ്പോൾ ഫ്രെയിമിൽ നിറയുക വ്യത്യസ്തതകളായിരിക്കും. ഫ്രഞ്ച് കഫേകളും ബീച്ചുകളും ഒക്കെ ചേരുന്ന പോണ്ടിച്ചേരി പ്രീ-വെഡിങ് വീഡിയോയെ ഒരു ആഘോഷമാക്കും എന്ന കാര്യത്തിൽ സംശയമില്ല.

കന്യാകുമാരി

സാഗരങ്ങളുടെ സംഗമസ്ഥാനം മതി പ്രീ-വെഡിങ്ങ് വീഡിയോ എന്നു തീരുമാനിക്കുന്നവർക്ക് നമ്മുടെ സ്വന്തം കന്യാകുമാരി തിരഞ്ഞെടുക്കാം. കന്യാകുമാരി ക്ഷേത്രവും ബീച്ചുകളുടെ കാഴ്ചയും അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കാഴ്ചകളിൽ പകർത്തുകയും ചെയ്യാം. കുറച്ചുകൂടി വ്യത്യസ്സത വേണ്ടവർക്ക് സമീപത്തെ ആകർഷണങ്ങളായ വിവേകാനന്ദപ്പാറയിലേക്കും പോകാം...

താജ്മഹൽ

താജ്മഹൽ

നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിനു മുന്നിൽ വെച്ചുള്ള ഒരു ഫോട്ടോഷൂട്ട് ആയാലോ...പ്രണയം തുളുമ്പി നിൽക്കുന്ന പ്രീ വെഡിങ്ങ് ഫോട്ടോ ഷൂട്ടിനായി തിരഞ്ഞടുക്കുവാൻ എന്തുകൊണ്ടും യോജിച്ച ഇടമാണിത്. ലോകത്തിനു മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്ന സ്മാരകങ്ങളിലൊന്നായ ഇത് ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന സ്മാരകമായ ഇവിടെ എത്തുവാൻ ഡൽഹിയിൽ നിന്നും 200 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.

പൗർണ്ണമിയിൽ

പൗർണ്ണമിയിൽ

നിലാവിൽ കുളിച്ചു നിൽക്കുന്ന താജ്മഹലാണ് ലക്ഷ്യമെങ്കിൽ പൗർണ്ണമി ദിനത്തിൽ ഇവിടെ എത്താം. പൗര്‍ണമി നാളുകളിലും അതിന് മുന്‍പും പിന്നിലുമുള്ള രണ്ട് ദിവസങ്ങളിലും രാത്രിയിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. രാത്രി എട്ടരമുതല്‍ പന്ത്രണ്ടര വരെയാണ് പ്രവേശന സമയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X