Search
  • Follow NativePlanet
Share
» »ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

ഇന്ത്യയിലെ സപ്ത നഗരങ്ങളെക്കുറിച്ചും അവയു‌ടെ പ്രത്യേകതകളെക്കറിച്ചും വായിക്കാം.

സപ്ത പുരി..പൗരാണിക വിശ്വാസമനുസരിച്ച് മോക്ഷപ്രദായിനിയായ നഗരങ്ങള്‍. പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലുടെയും വിശ്വാസത്തിന്റെ നിറദീപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്ന അയോധ്യയും മഥുരയും മായയെന്ന ഹരിദ്വാറും കാശിയെന്ന വാരണാസിയും കാഞ്ചിയെന്ന കാഞ്ചീപുരവും അവന്തികയെന്ന ഉജ്ജ്വയിനു ദ്വാരാവതിയെന്ന ദ്വാരകയും ചേരുന്ന സപ്ത പുരികള്‍. ഭാരതീയനെന്ന നിലയില്‍ ജീവിതത്തിന്‍റെ അര്‍ത്ഥമറിയുവാനും ഒടുവില്‍ മോക്ഷം പ്രാപിക്കുവാനും ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കണമെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യയിലെ സപ്ത നഗരങ്ങളെക്കുറിച്ചും അവയു‌ടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

സപ്തനഗരങ്ങള്‍

സപ്തനഗരങ്ങള്‍

"അയോദ്ധ്യ മഥുര മായ കാശി കാഞ്ചി അവന്തിക |
പുരി ദ്വാരാവതി ചൈവ സപ്തൈത മോക്ഷദായിക || " പുരാണങ്ങളില്‍ സപ്തനഗരങ്ങളെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ചക്രങ്ങള്‍ ഒഴിവാക്കി നിര്‍വ്വാണം നേടുക എന്നതാണ് മോക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആന്തരിക സൗഖ്യവും സമാധാനവും ലഭിക്കുവാനായി ഇവിടേക്ക് തീര്‍ത്ഥാ‌ടനം നടത്തുന്നവരും കുറവല്ല.
അയോദ്ധ്യ, മഥുര, ഹരിദ്വാര്‍, വാരണാസി, കാഞ്ചിപുരം, ഉജ്ജ്വയിന്‍, ദ്വാരക എന്നിവയാണ് ഈ സപ്ത നഗരങ്ങള്‍. ഏറ്റവും വിശുദ്ധവും പുണ്യകരവുമായ നഗരങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ഈ ഓരോ നഗരങ്ങള്‍ക്കും ഹിന്ദു വിശ്വാസങ്ങളുമായി ഓരോ ബന്ധങ്ങളാണുള്ളത്.

ഓരോ ബന്ധങ്ങള്‍

ഓരോ ബന്ധങ്ങള്‍

അയോധ്യ രാമന്‍റെ രാജമാണെങ്കില്‍ മഥുരയിലാണ് കൃഷ്ണന്‍ ജനിച്ചത്. ഹരിദ്വാര്‍ ഹരി അഥവാ വിഷ്ണുവിന്‍റെ നാടാണ്. ശിവന്‍റെ വാസസ്ഥാനമാണ് വാരണാസി. ഉജ്ജയിനും ശിവന്‍റെ നഗരമാണ്. ദ്വാരക കൃഷ്ണന്‍റെ രാജ്യമാണ്.ദേവി കാമാക്ഷിയാണ് കാഞ്ചിപുരത്തിന്റെ അധിപ.

അയോധ്യ

അയോധ്യ

ദശരഥ പുത്രനായ രാമന്‍ ജനിച്ച നാടാണ് അയോധ്യ. വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് രാമന്‍. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടം ഉത്തര്‍ പ്രദേശിലെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നാണ്. ആധുനികതയും പൗരാണികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഇവിടം ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ള നാ‌ടാണ്. പുരാണങ്ങളില്‍ കോസല സാമ്രാജ്യത്തിന്റെ തലസ്ഥാനമായാണ് അയോധ്യയെ വാഴ്ത്തുന്നത്. അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് പുരാണങ്ങളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിന് 9000 ല്‍ അധികം വര്‍ത്തിന്റെ പഴക്കമുണ്ടത്രെ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുന്ന എഴുന്നൂറിലധികം ക്ഷേത്രങ്ങള്‍ ഈ നാടിന്‍റെ പവിത്രത കൂട്ടുന്നു.
രാമജന്മ ഭൂമി, കനക് ഭവന്‍, സീത കി രസോയ്, ഹനുമാന്‍ ഗര്‍ഹി, ഗുലാര്‍ ബാരി, ദശരഥ ഭവന്‍, നാഗേശ്വര്‍നാഥ് ക്ഷേത്രം, ദശരഥ ഭവന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ഇടങ്ങള്‍.
PC- Ramnath Bhat

വാരണാസി

വാരണാസി

ലോകത്തിലെ തന്നെ ഏറ്റവും പൗരാണിക നഗരങ്ങളിലൊന്നായാണ് വാരണാസി അറിയപ്പെടുന്നത്.ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന്, ശിവന്‍റെ വാസസ്ഥലം, പാപങ്ങള്‍ കഴുകിക്കളയുവാന്‍ വിശ്വാസികളെത്തുന്ന ഇടം തുടങ്ങിയ വിശേഷണങ്ങള്‍ ഒരുപാടുണ്ട് വാരണാസിക്ക്. ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി, ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്. ശിവന്‍ തന്റെ കരങ്ങള്‍ കൊണ്ട് സൃഷ്ടിച്ച ഈ നഗരം ഇന്ത്യയുടെ ആത്മീയ നഗരമായാണ് അറിയപ്പെടുന്നത്.
ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
വാരണാസിയുടെ ഓരോ കോണുകളിലും ഓരോ തെരുവുകളിലും കുറഞ്ഞത് ഓരോ ക്ഷേത്രങ്ങളെങ്കിലും കാണാം. ഒരു കാലത്ത് ചെറുതും വലുതുമായി ഇരുപതിനായിരത്തിലധികം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മണികര്‍ണ്ണിക ഘാ‌ട്ട്, ദശാശ്വമേഥ് ഘാട്ട്, പഞ്ച ഗംഗാ ഘാട്ട്, കാശി വിശ്വനാഥ ക്ഷേത്രം, ആദി കേശ്വ ക്ഷേത്രം തുടങ്ങിയവയാണ് വാരണാസിയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

മഥുര

മഥുര

മഥുര

കൃഷ്ണന്‍റെ ജന്മസ്ഥലമായാണ് മഥുര അറിയപ്പെടുന്നത്. വൃന്ദാവനും ഗോവര്‍ധന്‍ കുന്നുകള്‍ക്കുമടുത്ത് ഉത്തര്‍ പ്രദേശിലാണ് മഥുരയുള്ളത്. ഭൂമിയെ രക്ഷിക്കുവാനായയാണ് വിഷ്ണു കൃഷ്ണന്‍റെ അവതാരമെടുത്തതെന്നാണ് വിശ്വാസം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഹൃദയം എന്നാണ് മഥുര അറിയപ്പെടുന്നത്. കൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്ന കൃഷ്ണ ജന്മാഷ്ടമിയണ് മഥുര സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ഹരിദ്വാര്‍

ഹരിദ്വാര്‍

വിഷ്ണുവിലേക്കുള്ള കവാടം എന്നാണ് ഹരിദ്വാര്‍ അറിയപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുണ്യ നഗരമാണിത്. പുണ്യതീര്‍ത്ഥാടനമായ ചാര്‍ ദാം യാത്രയ്ക്കു മുന്‍പായി ഇവിടെയെത്തിയാണ് വിശ്വാസികള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നത്. വിശ്വാസമനുസരിച്ച് ഇവിടെ വെച്ചാണത്രെ ഭഗീരഥന്‍ ശിവനോട് പ്രാര്‍ഥിച്ച് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. ഇവിടെയാണ് ഗംഗാനദി ഭൂമിയില്‍ ആദ്യം പതിച്ചതെന്നാണ് വിശ്വാസം.
മാനസാ ദേവി ക്ഷേത്രം, ഭാരത് മാതാ ക്ഷേത്രം, മായാ ദേവി ക്ഷേത്രം, ചാന്ദി ദേവി ക്ഷേത്രം തുടങ്ങിയവയാണ് ഹരിദ്വാറിലെ പ്രധാന ക്ഷേത്രങ്ങള്‍. 12 വര്‍ഷത്തിലൊരിക്കല്‍ കുംഭ മേള നടക്കുന്ന ഇടം കൂടിയാണിത്.

കാഞ്ചീപുരം

കാഞ്ചീപുരം

ക്ഷേത്രങ്ങളുടെ നാടായ കാഞ്ചീപുരത്തെ ഈ ക്ഷേത്രമഹിമ കൊണ്ടാണ് കാഞ്ചീപുരത്തെ പുണ്യ നഗരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ നഗരമെന്നും ആയിരം ക്ഷേത്രങ്ങളുടെ നഗരമെന്നും വേഗാവതി നദിയുടെ തീരത്തെ കാഞ്ചീപുരത്തിനു പേരുണ്ട്. ചെന്നൈയില്‍ നിന്നം 75 കിലോമീറ്റര്‍ അകലെയാണ് കാഞ്ചീപുരം സ്ഥിതി ചെയ്യുന്നത്. കാഞ്ചീപുരത്തു മാത്രമാി 108 ശിവ ക്ഷേത്രങ്ങളും 18 വൈഷ്ണവ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ഏകാംബരേശ്വര്‍ ക്ഷേത്രം,വരദരാജ പെരുമാള്‍ ക്ഷേത്രം, കൈലാസ നാഥര്‍ ക്ഷേത്രം, കാമാക്ഷി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍.
PC:Ssriram mt

ഉജ്ജ്വന്‍

ഉജ്ജ്വന്‍

സപ്തപുരി ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് ഉജ്ജ്വന്‍. ക്ഷിപ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രമഥനത്തില്‍ ഉയര്‍ന്നു വന്ന നഗരമായാണ് പുരാണങ്ങളില്‍ പറയുന്നത്. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ മഹാകാലേശ്വര്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സാന്ദീപാനി മുനിയു‌ടെ പക്കല്‍ നിന്നും ഗുരുകുല വിദ്യാഭ്യാസം നേടുന്നതിനായി കൃഷ്ണനും ബലരാമനും ഇവിടെ എത്തിയതെന്നാണ് വിശ്വാസം.

ദ്വാരക

ദ്വാരക

ശ്രീകൃഷ്ണന്റെ രാജ്യമാണ് ദ്വാരക. മഥുരയില്‍ നിന്നും തന്റെ പ്രിയപ്പെട്ടവരൊപ്പം എത്തിയ ശ്രീകൃഷ്ണനായി ദേവശില്പി വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച നഗരമാണത്രെ ഇത്. ഗോമതി നദിയുടെ തീരത്താണ് ഈ പുണ്യനഗരം സ്ഥിതി ചെയ്യുന്നത്. ദ്വാരകാധീശ് എന്നാണ് കൃഷ്ണനെ ഇവിടെ വിശേഷിപ്പിക്കുന്നതു തന്നെ. അയ്യായിരത്തോളം വര്‍ഷം പഴക്കം ഈ നഗരത്തിനുണ്ടെന്നാണ് വിശ്വാസവും കഥകളും പറയുന്നത്. സമുദ്ര നിരപ്പിനൊപ്പമാണ് ദ്വാരക സ്ഥിതി ചെയ്യുന്നത്. മധുരയില്‍ നിന്നും ഇവിടെ എത്തിയ കൃഷ്ണന്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഇവിടെയാണ് ചിലവഴിച്ചത്.

ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ഈ ദ്വാരക കടലില്‍ മുങ്ങിപ്പോയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്. വിശ്വാസങ്ങളനുസരിച്ച് ദ്വാരകയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണത്രെ

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

Read more about: epic puri ayodhya ramayana varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X