Search
  • Follow NativePlanet
Share
» »പാരമ്പര്യ ചികിത്സകള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്കായി ആയുഷ് വിസ ഉടന്‍; പ്രധാനമന്ത്രി

പാരമ്പര്യ ചികിത്സകള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്കായി ആയുഷ് വിസ ഉടന്‍; പ്രധാനമന്ത്രി

പാരമ്പര്യ ചികിത്സകള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കായി പ്രത്യേക ആയുഷ് വിസ ഉടന്‍ ലഭ്യമാക്കുമെന്ന്

പാരമ്പര്യ ചികിത്സകള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കായി പ്രത്യേക ആയുഷ് വിസ ഉടന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പരമ്പരാഗത വൈദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, രാജ്യത്ത് നിർമ്മിക്കുന്ന ഗുണനിലവാരമുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്ക് ആധികാരികത നൽകുന്ന 'ആയുഷ് മാർക്ക്' ഇന്ത്യ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

narendra Modi

ആയുഷ് ചികിത്സകൾ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രത്യേക വിസ വിഭാഗം ഉടൻ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ത്രിദിന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് , ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ട്രെഡോസ് ഗെബ്രിയേസസ് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.

'ആയുഷ്' (AYUSH)എന്നത് ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ സൂചിപ്പിക്കുന്നു. ഈ ബദൽ മെഡിസിൻ സംവിധാനങ്ങൾക്കായി ഇന്ത്യയ്ക്ക് ഒരു കേന്ദ്ര മന്ത്രാലയമുണ്ട്.
"രാജ്യത്തിന്റെ ഗുണനിലവാരമുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്ക് ആധികാരികത നൽകുന്ന ആയുഷ് മാർക്ക് ഇന്ത്യ ഉടൻ അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ച ഉൽപ്പന്നങ്ങൾക്ക് മാർക്ക് നൽകും. ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ഗുണനിലവാരമുള്ള ആയുഷ് ഉൽപ്പന്നങ്ങൾ വാങ്ങുന്നുവെന്ന് ആത്മവിശ്വാസം നൽകും. ," മോദി പറഞ്ഞു.

"കേരളത്തിൽ ടൂറിസം വർദ്ധിപ്പിക്കാൻ പരമ്പരാഗത ചികിത്സാരീതികള്‍ സഹായിച്ചു. ഈ ശക്തി ഇന്ത്യ മുഴുവനും ഇന്ത്യയുടെ എല്ലാ കോണിലും ഉണ്ട്. 'ഹീൽ ഇൻ ഇന്ത്യ' ഈ ദശാബ്ദത്തിലെ ഒരു വലിയ ബ്രാൻഡായി മാറും. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വെൽനസ് സെന്‍ററുകള്‍ക്ക് , വളരെ ജനപ്രീതിയാർജ്ജിക്കാൻ കഴിയും," പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ പരമ്പരാഗത ചികിത്സ തേടാൻ ആഗ്രഹിക്കുന്നവരെ പ്രത്യേക ആയുഷ് വിസ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014-ന് മുമ്പ് ആയുഷ് മേഖല 3 ബില്യൺ ഡോളറിൽ താഴെയായിരുന്നു. ഇന്ന് അത് 18 ബില്യൺ ഡോളർ കടന്നെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയും വിനോദ സഞ്ചാരവും... മെഡിക്കല്‍ ടൂറിസത്തിന് പേരുകേട്ട ഇന്ത്യന്‍ നഗരങ്ങള്‍ചികിത്സയും വിനോദ സഞ്ചാരവും... മെഡിക്കല്‍ ടൂറിസത്തിന് പേരുകേട്ട ഇന്ത്യന്‍ നഗരങ്ങള്‍

അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍

Read more about: travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X