Search
  • Follow NativePlanet
Share
» »ആസാദി കാ അമൃത് മഹോത്സവ്:ഭാരതത്തിന്‍റെ വൈവിധ്യമറിയുവാന്‍ ഈ എട്ടിടങ്ങള്‍..ഹവാ മഹല്‍ മുതല്‍ ഖജുരാഹോ വരെ

ആസാദി കാ അമൃത് മഹോത്സവ്:ഭാരതത്തിന്‍റെ വൈവിധ്യമറിയുവാന്‍ ഈ എട്ടിടങ്ങള്‍..ഹവാ മഹല്‍ മുതല്‍ ഖജുരാഹോ വരെ

ഇതാ ഇന്ത്യയുടെ ചരിത്രം പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച ചില ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം....

ആസാദി കാ അമൃത് മഹോത്സവ്... സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങളുടെ ആഘോഷം... ഇന്ത്യയെ അറിയണമെങ്കില്‍ രാജ്യത്തിന്‍റെ സമ്പന്നമായ ഇന്നലെക‌ളെ പരിചയപ്പെടണം. കൊട്ടാരങ്ങളും കോട്ടകളും ക്ഷേത്രങ്ങളും മിനാരങ്ങളും ചേര്‍ന്നെഴുയ കഥകളില്‍ ഇവിടുത്തെ ചരിത്രം കാണാം. ഇതാ ഇന്ത്യയുടെ ചരിത്രം പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച ചില ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം....

ചെങ്കോട്ട

ചെങ്കോട്ട

ഡല്‍ഹിയുടെ അടയാളമാണ് ചെങ്കോട്ട. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച ഈ കോട്ട പഴയ ഡല്‍ഹിയുടെ ഭാഗമാണ്. രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ചെങ്കോട്ട മുഗള്‍ കാലഘട്ടത്തിലെ എണ്ണം പറഞ്ഞ നിര്‍മ്മിതികളിലൊന്നും കൂടിയാണ്. കില ഇ മുഅല്ല എന്ന ഷാജഹാന്‍ വിളിച്ചിരുന്ന ചെങ്കോട്ട 1857 വരെ മുഗള്‍ ചക്രവര്‍ത്തിമാരുടെ വാസസ്ഥലം കൂടിയായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഇത് പിടിച്ചെടുക്കുകയായിരുന്നു. ലാഹോറി ഗേറ്റ്, ഡല്‍ഹി ഗേറ്റ് എന്നിങ്ങനെ രണ്ട് കവാടങ്ങള്‍ കോട്ടയിലുണ്ട്. 2007 ലാണ് ചെങ്കോട്ട യുനസ്കോയുടെ ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയില്‍ വെച്ചാണ്. ദിവാൻ-ഇ ആം,നഹർ-ഇ ബിഹിഷ്ട്, ഷാ ബുർജ്, ഹീര മഹൽ, മോത്തി മസ്ജിദ് എന്നിങ്ങനെ നിരവധി നിര്‍മ്മിതികള്‍ കോട്ടയുടെ ഉള്ളിലായി കാണാം.

PC:Michael Clarke

മൊധേരയിലെ സൂര്യ ക്ഷേത്രം

മൊധേരയിലെ സൂര്യ ക്ഷേത്രം

ഇന്ത്യയിലെ വളരെ മനോഹരമായ പുരാതന നിര്‍മ്മിതികളിലൊന്നാണ് ഗുജറാത്തിലെ മൊധേരയില്‍ സ്ഥിതി ചെയ്യുന്ന സൂര്യ ക്ഷേത്രം. പുഷ്പാവതി നദിയൂടെ തീരത്തുള്ള ക്ഷേത്രം എഡി 1026-ൽ സോളങ്കി വംശത്തിലെ രാജാ ഭീംദേവ് ഒന്നാമനാണ് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രം പോലെ, വിഷുദിനത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്രത്തിലെ സൂര്യന്‍റെ പ്രതിമയിൽ പതിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പല തരത്തിലും കൊണാര്‍ക്ക് ക്ഷേത്രവുമായുള്ല സാമ്യം മൊധേര ക്ഷേത്രത്തിനു കാണാം. അതുകൊണ്ടു തന്നെ നിര്‍മ്മിതിയിലെ ഒരത്ഭുമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. സൂര്യ കുണ്ഡ് എന്നറിയപ്പെടുന്ന വലിയൊരു കുളവും ഇവിടെയുണ്ട്.

PC:Hardik Joshi

ഹവാ മഹല്‍

ഹവാ മഹല്‍

ഒരൊറ്റ ചിത്രം മാത്രം മതി ഹവാ മഹല്‍ നമ്മെ അത്ഭുതപ്പെടുത്തുവാന്‍. രാജസ്ഥാന്റെ കാഴ്ചകളില്‍ പേരെടുത്തു നില്‍ക്കുന്ന ഹവാമഹല്‍ ജയ്പൂരിന്റെ അഭിമാനമാണ്. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് രജപുത്ര രാജാക്കന്മാരു‌‌ടെ കൊട്ടാരത്തിലെ സ്ത്രീകളു‌‌ടെ അന്തപുരത്തിന്റെ ഭാഗമായി നിര്‍മ്മിച്ചതാണിത്. ഹവാ മഹല്‍ ഒരു മുഖപ്പ് മാത്രമാണ്. അതായത്, ഒരു പുറംനിര്‍മ്മിതി. മുന്നില്‍ കാണുന്നതെന്താണോ അത്രമാത്രമേയുള്ളു ഇത്. പുറത്തേയ്ക്കിറങ്ങി ചെല്ലാതെ അകത്തിരുന്ന് പുറത്തെന്തു നടക്കുന്നു എന്നു അറിയുവാന്‍ സ്ത്രീകളെ സഹായിക്കുന്നതിനായിരുന്നു ഇത് നിര്‍മ്മിച്ചത്. 953 ജനാലകളാണ് ഇതിനാകെയുള്ളത്. ഇതുവഴിയെത്തുന്ന കാറ്റ് മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും ഇതിനുള്ളില്‍ ഇരിക്കുവാനും അക്കാലത്ത് സഹായിച്ചിരുന്നു. കൃഷ്ണന്‍റെ കിരീടത്തിന്റെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മിതിയെന്നതാണ് മറ്റൊരു പ്രത്യേകത.

PC:Ronakshah1990

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

ഖരുഹാഹോ ക്ഷേത്രങ്ങള്‍

ഖരുഹാഹോ ക്ഷേത്രങ്ങള്‍

കല്ലുകള്‍ക്കൊരു ഭാഷയുണ്ടെങ്കില്‍ അത് സംസാരിക്കുന്നിടമാണ് ഖജുരാഹോ. കല്ലുകളില്‍ സ്നേഹത്തിന്റെ ഭാഷയില്‍ കൊത്തിവെച്ച ശില്പങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. സിഇ 950 നും 1050 നും ഇടയിലായി ചന്ദേല രാജവംശത്തിലെ ചന്ദ്രവര്‍മ്മന്‍ നിര്‍മ്മിച്ചതാണന്നാണ് ചരിത്രം പറയുന്നത്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കാമത്തിന്‍റെയും വിവിധ ഭാവങ്ങളിലുള്ള ശില്പങ്ങളുടെ പേരിലാണ് ഖജുരാഹോ അറിയപ്പെടുന്നത്.
20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. നിര്‍മ്മിച്ച സമയത്ത് 85 ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും ഇന്ന് 20 എണ്ണം മാത്രമാണ് കാണുവാനുള്ളത്. 1986 മുതല്‍ ഇത് യുനസ്കോയുടെ പൈതൃക സ്ഥാനമായും തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു, ബുദ്ധ ജൈന മതവിഭാഗങ്ങൾ ഒരേപോലെ വിശുദ്ധമായി ഖജുരാഹോയെ കണക്കാക്കുന്നു.

PC:Varun Pyasi

ഹിഡംബ ദേവി ക്ഷേത്രം

ഹിഡംബ ദേവി ക്ഷേത്രം

ആര്‍ക്കിയോളജിക്കന്‍ ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കുന്ന ഹിഡംബ ദേവി ക്ഷേത്രം ഹിഡുംബന്‍ എന്നു പേരായ അസുരന്റെ സഹോദരി ഹിഡംബയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം പഗോഡ രീതിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഹാരാജ ബഹാദൂര്‍ സിംഗിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം നടത്തിയത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Aishik 17

അനശ്വര ചോള മഹാ ക്ഷേത്രങ്ങള്‍

അനശ്വര ചോള മഹാ ക്ഷേത്രങ്ങള്‍


ചരിത്രം അറിയുവാന്‍ താല്പര്യപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട നിര്‍മ്മിതികളിലൊന്നാണ് അനശ്വര ചോളമഹാ ക്ഷേത്രങ്ങള്‍. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നിവയാണ് ഈ പേരില്‍ അറിയപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ബൃഹദീശ്വരക്ഷേത്രം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഉള്‍പ്പെട്ട ഇത് രാജരാജ ചോളനാണ് നിര്‍മ്മിച്ചത്.

പാലൈ രാജാക്കന്മാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ സ്ഥാപിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരം ഏകദേശം 250 വര്‍ഷത്തോളം ഇവരുടെ തലസ്ഥാനമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേവേന്ദ്രന്റെ ആനയായ ഐരാവതം ശിവനോട് പ്രാര്‍ത്ഥിച്ച ഇടത്തെ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. ശിവനെ ഐരാവതേശ്വരനായിട്ടാണ്‌ ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്‌. കുതിരകള്‍ വലിക്കുന്ന രഥത്തിന്റെ രൂപത്തിലാണ്‌ ക്ഷേത്രത്തിന്റെ ശ്രീകോവില്‍.

PC: KARTY JazZ

അഹോം രാജാസ് പാലസ്. അസാം

അഹോം രാജാസ് പാലസ്. അസാം

പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള വ്യത്യസ്തമായ ഒരു നിര്‍മ്മിതിയാണ് അഹോം കൊട്ടാരം. അഹോം വാസ്തുവിദ്യയുടെ ഉത്തമ മാതൃകയാണ് ഗർഗാവിലെ ഈ രാജകൊട്ടാരം. സി.1540-ൽ മരവും മറ്റ് വസ്തുക്കളും ഉപയോഗിച്ച് സുൽകെങ്‌മുങ് രാജാവാണ് രാജകൊട്ടാരം ആദ്യമായി നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

PC:Samiran Kumar Das

 മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരം

കൊട്ടാരങ്ങളുടെ നാടാണ് മൈസൂര്‍. അതില്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണെങ്കിലും അംബാ വിലാസ് പാലസ് എന്ന മൈസൂര്‍ കൊട്ടാരം തന്നെയാണ് ഇതിലെ പ്രധാനി. ഇന്തോ-സാര്‍സനിക് വാസ്തുവിദ്യയില്‍ ഹിന്ദു, മുഗള്‍, രജ്പുത്, ഗോഥിക് ശൈലികളും കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വളെര മനോഹരമായ നിര്‍മ്മിതിയാണിത്. ചാമുണ്ഡി കുന്നിമു അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തില്‍ ആഢംബരങ്ങള്‍ പലതും കാണാം. മൈസൂര്‍ മഹാരാജാവിന്റെ 750 കിലോ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച സിംഹാസനമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വലിയ ദര്‍ബാര്‍ ഹാളും ചിത്രങ്ങളും കൊത്തുപണികളുമെല്ലാം കൊട്ടാരത്തെ മഹത്തരമാക്കുന്നു. ഇന്നത്തെ നമ്മള്‍ കാണുന്ന മൈസൂർ കൊട്ടാരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത് 1912 ലാണ്.

PC:Syed Ali

കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർകത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X