Search
  • Follow NativePlanet
Share
» »പൂവാറിലെ കടലും കരയും കാ‌യലും

പൂവാറിലെ കടലും കരയും കാ‌യലും

മനോഹരമായ അഴിമുഖവും കായലിലെ കുഞ്ഞ് ദ്വീപും റിസോർട്ടുകളുമൊ‌ക്കെയാണ് പൂവാറിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കു‌ന്നത്

By Maneesh

തിരുവനന്ത‌പുരം ജില്ലയിലെ സുന്ദരമായ ഒരു തീരദേശ ഗ്രാമമാണ് പൂവാർ. സുന്ദരമായ കായലും ആരേയും വശീക‌രിക്കുന്ന ബീച്ചും മനോഹരമായ അഴിമുഖവും കായലിലെ കുഞ്ഞ് ദ്വീപും റിസോർട്ടുകളുമൊ‌ക്കെയാണ് പൂവാറിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കു‌ന്നത്.

നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് പ്രകൃതി രമണീയമായ പൂവാര്‍. പണ്ടുകാലത്ത് മരം, ചന്ദനം, ആനക്കൊമ്പ്, തുടങ്ങിയവയുടെ വന്‍വ്യാപാരം നടന്നിരുന്ന സ്ഥലമായിരുന്നു ഇത്. സോളമന്‍ രാജാവിന്റെ ചരക്കുകപ്പലുകള്‍ അടുത്തിരുന്നുവെന്ന് പറയുന്ന ഓഫീര്‍ തുറമുഖം പൂവാറാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. വിശദമായി വായിക്കാം

പ്ര‌ധാന കാഴ്ചകൾ

പ്ര‌ധാന കാഴ്ചകൾ

നെയ്യാർ നദി, പൂവാർ കായൽ, നെയ്യാർ നദി അറബിക്കടലിലേക്ക് ചേരുന്ന മനോഹരമായ അഴിമുഖം, അറബിക്കടലിന്റെ ‌തീരത്തെ സുന്ദരമായ ബീച്ചുകൾ ഇവയൊക്കെയാ‌ണ് ‌പൂവാറിൽ നിങ്ങൾക്ക് കാണാനു‌ള്ള കാഴ്ചകൾ.
Photo Courtesy: Nagesh Jayaraman

റിസോർട്ടുകൾ

റിസോർട്ടുകൾ

പൂവാറിലേക്ക് എത്തിച്ചേരുന്ന നൂറു കണക്കിന് സഞ്ചാരികളെ ലക്ഷ്യം വച്ച് നി‌രവധി റിസോർ‌‌ട്ടുകൾ പൂവാറിൽ പ്രവർത്തിക്കുന്നു‌ണ്ട്. പൂവാറിൽ എത്തിച്ചേരുന്ന സഞ്ചാ‌രികളുടെ ബഡ്ജറ്റിന് അനുസരിച്ച് റിസോർട്ടുകൾ തെരഞ്ഞെടുക്കാം.
Photo Courtesy: Nagesh Jayaraman

പൂവാറിൽ എത്തിച്ചേരാൻ

പൂവാറിൽ എത്തിച്ചേരാൻ

തിരുവനന്ത‌പുരത്ത് നിന്ന് 30 കിലോമീറ്ററും കോവളത്ത് നിന്ന് 17 കിലോമീറ്ററും അകലെയായാണ് പൂവാർ സ്ഥിതി ചെയ്യുന്നത്. തി‌‌രുവനന്തപുരത്ത് നിന്നും കോവളത്ത് നിന്നും വളരെ എളുപ്പത്തിൽ ഇവി‌ടെ എത്തി‌ച്ചേരാം
Photo Courtesy: Nagesh Jayaraman

ബോട്ടിംഗ്

ബോട്ടിംഗ്

ബോട്ടിംഗ് ആണ് പൂവാറിലെ പ്രധാന ആക്റ്റിവിറ്റി. വിവിധ തരത്തി‌‌ലുള്ള ബോട്ടുകൾ ഇവിടെ ലഭിക്കും. എലിഫന്റ് റൈഡ്, കണ്ടൽക്കാട് സന്ദർശനം, പക്ഷി നിരീക്ഷണം, ഫോട്ടോ ഗ്രാഫി എന്നി‌വയും ഇവിടെ ചെയ്യാൻ പറ്റിയ ആ‌ക്റ്റിവിറ്റികളാണ്. പൂവാറില്‍ നിന്നുള്ള ഉദയാസ്തമയകാഴ്ചകള്‍ മനോഹരമാണ്.
Photo Courtesy: { pranav }

ഹോളിഡേ ഡെ‌‌സ്റ്റിനേഷൻ

ഹോളിഡേ ഡെ‌‌സ്റ്റിനേഷൻ

തിരുവനന്തപുരം നഗരത്തിലെ ഐടിരംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന വരെ സ്ഥിരം ഹോളിഡേ ഡസ്റ്റിനേഷനാണ് പൂവാര്‍. ഒരു ചെറിയ ട്രിപ്പാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് പൂവാര്‍ എന്ന് തീര്‍ച്ചയായും പറയാം. മനോഹരമായ റിസോര്‍ട്ടും ബാക്ക് വാട്ടറും കോട്ടേജുകളുമെല്ലാമുണ്ട് ഇവിടെ.
Photo Courtesy: Senorhorst Jahnsen

മുസ്ലീം കുടിയേറ്റ കേന്ദ്രം

മുസ്ലീം കുടിയേറ്റ കേന്ദ്രം

ഇന്ത്യയിലെ പുരാതനമായ മുസ്ലീം കുടിയേറ്റ കേന്ദ്രം കൂടിയാണ് പൂവാര്‍. ഏതാണ്ട് 1400 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇവിടുത്തെ മുസ്ലീം കുടിയേറ്റമെന്നാണ് പറയുന്നത്. ഇവിടുത്തെ മാലിക് ഇബന്‍ ദിനാറും ഏറെ പഴക്കമുള്ളതാണ്, ഇതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആരാധനാലയം. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യകാലത്ത് ഇന്ത്യയിലെത്തിയ മുസ്ലീം പണ്ഡിതരാണ് ഈ പള്ളി പണിതത്.
Photo Courtesy: Nagesh Jayaraman

പൂവാർ ബീച്ച്

പൂവാർ ബീച്ച്

മനോഹരമായ ബീച്ചാണ് പൂവാറിലേത്, അധികം കോളുകൊള്ളാത്ത കടല്‍ത്തീരം ശാന്തമായ അന്തരീക്ഷമൊരുക്കുന്നു. തീരത്തുള്ള തെങ്ങുകളെല്ലാം ചേര്‍ന്ന് കാഴ്ച മനോഹരമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. വിശദമായി വായിക്കാം

Photo Courtesy: { pranav }
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X