Search
  • Follow NativePlanet
Share
» »രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

വെറും രണ്ടുദിവസത്തെ യാത്രയ്ക്കു വേണ്ടി ബാഗ് പാക്ക് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള പണിയായിരിക്കില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ?? രണ്ടു ദിവസത്തെ യാത്രയ്ക്കായി അനാവശ്യമായി വലിച്ചുവാരി സാധനങ്ങള്‍ പാക്ക് ചെയ്യേണ്ട ആവശ്യമില്ല, എന്നാലോ അത്യാവശ്യമായി ഉപയോഗിക്കണ്ട സാധനങ്ങള്‍ വിട്ടുപോകുവാനും പാടില്ല!! അതുകൊണ്ടുതന്നെ യാത്രയിലെ ഏറ്റവും എളുപ്പമെന്നു കരുതപ്പെടുന്ന പാക്കിങ് ഒരു പണി തന്നെയാണ്. കൃത്യമായി നോക്കി, യാത്രയ്ക്കും കാലാവസ്ഥയ്ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് പാക്ക് ചെയ്താല്‍ മാത്രമേ യാത്ര പൂര്‍ണ്ണമാവുകയുള്ളൂ. കൃത്യമായി പാക്ക് ചെയ്ത ബാഗുണ്ടെങ്കില്‍ യാത്രകളിലെ ചില തലവേദകള്‍ ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാം...

കാലാവസ്ഥ നോക്കാം

കാലാവസ്ഥ നോക്കാം

പോകുന്ന ഇടത്തെ കാലാവസ്ഥ നോക്കുന്നത് യാത്രയില്‍ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നും എങ്ങനെയുള്ളവ പാക്ക് ചെയ്യണമെന്നും തീരുമാനിക്കുന്നതില്‍ സഹായിക്കും. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ലൈറ്റ് ആയുള്ള വസ്ത്രങ്ങളും തണുപ്പാണെങ്കില്‍ കട്ടിയുള്ള വസ്ത്രങ്ങളും എടുക്കണം. യാത്രയില്‍ കുട കരുതുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ഹോട്ടലില്‍ നിന്നോ മറ്റോ അത് ലഭ്യമാക്കുവാന്‍ ശ്രദ്ധിക്കുക.

 ആവശ്യമുള്ള വസ്ത്രങ്ങള്‍ മാത്രം

ആവശ്യമുള്ള വസ്ത്രങ്ങള്‍ മാത്രം

രണ്ടു ദിവസത്തെ യാത്രയില്‍ എങ്ങനെ സമയംചിലവഴിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും എവിടെയൊക്കെ പോകുന്നുണ്ട്, എന്തൊക്കെ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നുകൂടി നേരത്തെ പ്ലാന്‍ ചെയ്താല്‍ അതിനനുസരിച്ചു മാത്രം പാക്ക് ചെയ്താല്‍ മതിയാവും. ഒരു ദിവസം സ്ഥലം കാണലും അടുത്ത ദിവസം ബീച്ച് യാത്ര അല്ലെങ്കില്‍ ട്രക്കിങ്ങും ആണെങ്കില്‍ അതിനാവശ്യമായവ മാത്രം പാക്ക് ചെയ്യാം.
ഏത് അവസരത്തിനും യോജിക്കുന്ന ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. വേറെ പ്ലാനുകളൊന്നുമില്ല എങ്കില്‍ ധരിച്ചിരിക്കുന്ന ഷൂ മാത്രം മതിയാവും യാത്രകള്‍ക്ക്. സോക്സുകള്‍ മൂന്നോ നാലോ ജോഡി കരുതാം. രണ്ട് ഷൂ എടുക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഭാരം കൂടിയത് യാത്രയില്‍ ധരിക്കാം. ചെറുത് ബാഗില്‍ പാക്ക് ചെയ്യാം.

ആഭരണങ്ങള്‍ അധികം വേണ്ട

ആഭരണങ്ങള്‍ അധികം വേണ്ട

മുന്‍പ് പറഞ്ഞതുപോലെ തന്നെ യാത്രയില്‍ എന്തെങ്കിലും പരിപാടികളില്‍ കൂടി പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രം ആഭരണങ്ങള്‍ എടുക്കാം. അല്ലാത്ത പക്ഷം വളരെ കുറഞ്ഞ ആഭരണങ്ങള്‍ അതും വേണമെങ്കില്‍ മാത്രം ധരിക്കുക.

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടിഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

ബ്രഷ് മുതല്‍ ഷാംപൂ വരെ

ബ്രഷ് മുതല്‍ ഷാംപൂ വരെ

യാത്രയില്‍ പാക്ക് ചെയ്യിമ്പോള്‍ എന്തൊക്കെ ഒഴിവാക്കുവാന്‍ പറ്റുമോ യാത്ര അത്രയും എളുപ്പമായിരിക്കും. തീര്‍ത്തും വ്യക്തപരമായ ബ്രഷ്, സോപ്പ്, ടവ്വല്‍ തുടങ്ങിയവ മാത്രം എടുക്കുക, ഷാംപൂം, ഫേസ് വാഷ് തുടങ്ങിയവയെല്ലാം ഹോട്ടലുകളില്‍ ലഭ്യമായിരിക്കും. അല്ലെങ്കില്‍ ഇവയുടെ സാഷേ അല്ലെങ്കില്‍ സാംപിള്‍ പാക്കറ്റ് എടുക്കുക. ട്രാവല്‍ സൈസില്‍ എല്ലാം ലഭിക്കുന്നതിനാല്‍ അത് തിരഞ്ഞെടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.

ആവശ്യമുള്ള വസ്ത്രങ്ങള്‍ മാത്രം

ആവശ്യമുള്ള വസ്ത്രങ്ങള്‍ മാത്രം

രണ്ടു ദിവസത്തെ യാത്രയില്‍ എങ്ങനെ സമയംചിലവഴിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും എവിടെയൊക്കെ പോകുന്നുണ്ട്, എന്തൊക്കെ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നുകൂടി നേരത്തെ പ്ലാന്‍ ചെയ്താല്‍ അതിനനുസരിച്ചു മാത്രം പാക്ക് ചെയ്താല്‍ മതിയാവും. ഒരു ദിവസം സ്ഥലം കാണലും അടുത്ത ദിവസം ബീച്ച് യാത്ര അല്ലെങ്കില്‍ ട്രക്കിങ്ങും ആണെങ്കില്‍ അതിനാവശ്യമായവ മാത്രം പാക്ക് ചെയ്യാം.
ഏത് അവസരത്തിനും യോജിക്കുന്ന ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. വേറെ പ്ലാനുകളൊന്നുമില്ല എങ്കില്‍ ധരിച്ചിരിക്കുന്ന ഷൂ മാത്രം മതിയാവും യാത്രകള്‍ക്ക്. സോക്സുകള്‍ മൂന്നോ നാലോ ജോഡി കരുതാം. രണ്ട് ഷൂ എടുക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഭാരം കൂടിയത് യാത്രയില്‍ ധരിക്കാം. ചെറുത് ബാഗില്‍ പാക്ക് ചെയ്യാം.

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X