Search
  • Follow NativePlanet
Share
» »വിശ്വസിക്കണം..ഈ ശിവക്ഷേത്രം നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ്!!

വിശ്വസിക്കണം..ഈ ശിവക്ഷേത്രം നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ്!!

ഭാരതസംസ്കാരത്തിന്റെ ഒരു മാത്ര പോലും സ്വീകരിക്കുവാൻ തയ്യാറാവാതിരുന്ന ബ്രിട്ടീഷുകാർ ഒരു ക്ഷേത്രം നിർമ്മിച്ച അതിശയിപ്പിക്കുന്ന കഥയാണ് ഇവിടുത്തേത്.

ഭാരതത്തിൻറെ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം നടത്തിയവരാണ് ബ്രിട്ടീഷുകാർ. ഭരണവും
ക്രിസ്തുമത പ്രചരണം കൂടാതെ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിക്കാനും ബ്രിട്ടീഷുകാർ ഇവിടെ മുൻകൈ എടുത്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് മധ്യപ്രദേശിനു പറയുവാനുള്ളത്. ഭാരതസംസ്കാരത്തിന്റെ ഒരു മാത്ര പോലും സ്വീകരിക്കുവാൻ തയ്യാറാവാതിരുന്ന ബ്രിട്ടീഷുകാർ ഒരു ക്ഷേത്രം നിർമ്മിച്ച അതിശയിപ്പിക്കുന്ന കഥയാണ് ഇവിടുത്തേത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഒരു ശിവക്ഷേത്രമാണ് ബ്രിട്ടീഷ് ദമ്പതികൾ മുൻകൈയ്യെടുത്ത് പുനർനിർമ്മിച്ചത്. ഹിന്ദു മതവും വിശ്വാസങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇവർ എന്തിനായിരിക്കണം ഇങ്ങനെ ഒരു കാര്യ ചെയ്തത് എന്നതിന്റെ ഉത്തരം വളരെ വിചിത്രമാണ്....

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

ബ്രിട്ടീഷ് ദമ്പതികൾ പുനർനിർമ്മാണം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം മധ്യപ്രദേശിലെ അഗർ മൽവയിലാണ് സ്ഥിതി ചെയ്യുന്നത്.

ബൈജ്നാഥ് മഹാദേവ ക്ഷേത്രം

ബൈജ്നാഥ് മഹാദേവ ക്ഷേത്രം

മഹാദേവനെ അത്ഭുത സിദ്ധികളോടെ ആരാധിക്കുന്ന ബൈജ്നാഥ് മഹാദേവ ക്ഷേത്രമാണ് ഈ കഥയിലെ ക്ഷേത്രം. കഥയെന്നു പറഞ്ഞു മിക്കവരും ഇതിനെ തള്ളിക്കളഞ്ഞെങ്കിലും ബ്രിട്ടീഷുകാർ ഈ ക്ഷേത്രം നിർനമ്മിച്ചു എന്നതിന്റെ തെളിവുകൾ രേഖകളായി ഇവിടെയുണ്ട്.

കഥ തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിൽ

കഥ തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിൽ

ബ്രിട്ടീഷുകാർ ഇന്ത്യയെ കീഴടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന സമയം.. വർഷം 1879...ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായിരുന്ന സി മാർട്ടിൻ അഫ്ഗാനിസ്ഥാനുമായുള്ള യുദ്ധത്തിന് മധ്യപ്രദേശിലെ അലർ മാൽവ പ്രദേശത്തേയ്ക്ക് നിയോഗിക്കപ്പെട്ടു,. യുദ്ധം കൊടുമ്പിരി കൊണ്ടു നിന്ന സമയത്ത് യുദ്ധമുഖത്തേയ്ക്ക് അദ്ദേഹത്തെ മാറ്റി.അപ്പോഴൊക്കെയും തന്റെ ഭാര്യയുമായി അദ്ദേഹം കത്തുകളിലൂടെ ബന്ധപ്പെടുമായിരുന്നു.

ലഭിക്കാതാകുന്ന കത്തുകൾ

ലഭിക്കാതാകുന്ന കത്തുകൾ

എന്നാൽ യുദ്ധമുന്നണിയിലേക്ക് മാറിയതിനു ശേഷം പെട്ടന്നൊരു ദിവസം കത്തുകൾ ലഭിക്കാതെയായി. മാത്രമല്ല അതേ സമയത്താണ് അഫ്ഗാൻ യുദ്ധത്തിൽ മേൽക്കോയ്മ നേടുന്നതും ബ്രിട്ടീഷുകാർ യുദ്ധത്തിൽ അഫ്ഗാനെ വേണ്ടവിധം നേരിടാനാവാതെ വരുന്നതും. ഇതൊക്കെയറിഞ്ഞ കേണലിന്റെ ഭാര്യയുടെ സ്ഥിതി അതീവ ദുഖകരമായിരുന്നു....

ഒരു ദിവസം

ഒരു ദിവസം

തന്റെ ഭർത്താവിന്റെ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിൽ ദുഖിതയായിത്തീർന്ന അവർ ഒരു ദിവസം തന്റെ കുതിരയുമായി നാട്ടിലൂടെ അലയുകയായിരുന്നു. അപ്പോഴാണ് അവർ ബൈജ്നാഥ് മഹാദേവ ക്ഷേത്രം അവിടെ കാണുന്നത്. അതിനുള്ളിൽ നിന്നും ഉയർന്നുവന്ന മന്ത്രത്തിൻറെ സ്വരവും മറ്റും അവരെ അതിനുള്ളിലേക്ക് നയിച്ചു. അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട കുറച്ച് ബ്രാഹ്മണർ ഇരിപ്പുണ്ടായിരുന്നു. അവളുടെ മുഖഭാവവും മറ്റും ശ്രദ്ധിച്ച അവർ അവളോട് കാര്യം തിരക്കുകയും തന്റെ ദുരവസ്ഥ അവർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു. തന്റെ ഭക്തരുടെ പ്രാർഥന ശിവഭഗവാൻ എല്ലായ്പ്പോഴും കേൾക്കുമെന്നും ശിവനോട് പ്രാർഥിച്ചാല്‌‍ ഇതിനു പരിഹാരമുണ്ടാകുമെന്നും ക്ഷേത്രത്തിലുള്ളവർ പറഞ്ഞതനുസരിച്ച് ആ സ്ത്രീ ലഘുരുദ്രി അനുഷ്ഠാനത്തിനു തയ്യാറായി

11 ദിവസത്തിനു ശേഷം

11 ദിവസത്തിനു ശേഷം

ഓം നമശിവായ എന്ന മന്ത്രമുരുവിട്ട് 11 ദിവസം പ്രാർഥിക്കാനായിരുന്നു ക്ഷേത്രത്തിലുള്ളവർ അവളോട് ആവശ്യപ്പെട്ടത്. തന്റെ ഭർത്താവ് സുരക്ഷിതനായി തിരികെ വന്നാൽ ക്ഷേത്രം പുനർനിർമ്മിക്കാം എന്നുറപ്പിച്ച് അവർ പ്രാർഥനയിലേക്കും അനുഷ്ഠാനങ്ങളിലേക്കും കടന്നു.

കൃത്യം 11-ാം ദിവസം

കൃത്യം 11-ാം ദിവസം

ലഘുരുദ്രി അനുഷ്ഠാനം തുടങ്ങി കൃത്യം 11-ാം ദിവസം അവർക്ക് തന്റെ ഭർത്താവിന്റെ കത്തു ലഭിച്ചു. ബ്രിട്ടീഷുകാർ യുദ്ധംജയിച്ചുവെന്നും താൻ സുരക്ഷിതനാണ് എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം.

യുദ്ധമുഖത്തെ യോഗി

യുദ്ധമുഖത്തെ യോഗി

ഭാര്യയ്ക്കയച്ച കത്തിൽ കേണൽ മാർട്ടിൻ താൻ അഫ്ഗാൻ സൈനികരുടെ പിടിയിൽ പെടുന്നതും മരിക്കാറായ സമയത്ത് ഒരു യോഗി എത്തി തന്നെ രക്ഷിക്കുന്നതും വിവരിക്കുന്നുണ്ട്. പുലിയുടെതോൽ ധരിച്ചെ് കൈയ്യിൽ ശൂലങ്ങളുമായെതതിയ ത്തിയ ആ യോഗി അവിടെയുണ്ടായിരുന്ന അഫ്ഗാൻ സൈനികരെ ചിതറിക്കുകയും അങ്ഹനെ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് വിജയ നേടാനായി എന്നും പറയുന്നുണ്ട്.

ശിവഭക്തരാവുന്നു

ശിവഭക്തരാവുന്നു

വെറും 11 ദിവസത്തെ പ്രാർഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഇവുവരും പിന്നീട് ശിവന്റെ കടുത്ത ഭക്തർ ആയിത്തീർന്നു. പിന്നീട് ഇന്ത്യയിൽ നിന്നും മടങ്ങാൻ നേരം ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായി 15000 രൂപയാണ് ഇവർ നല്കിയത്. ഇന്നത്തെ കാലത്ത് ഇത് അത്രവലിയ തുക അല്ലെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ അത് ഒരു വലിയ തുക തന്നെയായിരുന്നു. പിന്നീട് 1883 ലാണ് ക്ഷേത്രം മുഴുവനായും നവീകരിക്കുന്നത്.

ബ്രിട്ടീഷുകാർ നിർമ്മിച്ച ഏക ക്ഷേത്രം

ബ്രിട്ടീഷുകാർ നിർമ്മിച്ച ഏക ക്ഷേത്രം

ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച ഏക ക്ഷേത്രമായാണ് ബൈജ്നാഥ മഹാദേവ ക്ഷേത്രത്തെ കണക്കാക്കുന്നത്.

കഥയല്ല ഇത് സത്യം

കഥയല്ല ഇത് സത്യം

കേൾക്കുമ്പോൾ ഒരു കഥ പോലെ തോന്നിയാലും ചരിത്ര രേഖകളും ഇത് ശരി വയ്ക്കുന്നുണ്ട്. അഗർ മൽവയിലെ മുൻസിപ്പൽ ബോഡിയിൽ ഇത് സംബന്ധിച്ച രേഖകളുണ്ട്. ക്ഷേത്രത്തിലും ഇത് സംബന്ധിച്ച കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മധ്യപ്രദേശിലെ അഗർ മൽവ എന്ന സ്ഥലത്താണ് ബൈജ്നാഥ് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
109 കിലോമീറ്റർ അകലെയുള്ള ഇൻഡോർ എയർപോർട്ട്,149 കിലോമീറ്റർ അകലെയുള്ള ഭോപ്പാൽ എയർപോർട്ട് എന്നിവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ. ഷാജാപൂർ, തരാനാ റോഡ്, ഉജ്ജയിൻ എന്നിവയാണ് സമീപത്തെ റെയിൽവേ സ്റ്റേഷനുകൾ.

ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!ക്ഷേത്രവിമാനത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലം...ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര. ചുരുളഴിയാത്ത അത്ഭുതങ്ങളുമായി ഒരു ക്ഷേത്രം!!

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ് <br />ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ദൈവങ്ങള്‍ക്ക് ഇത്രയും സ്വത്തോ.. ശ്രീപത്മനാഭന്റെ സ്വത്തിനെ വെല്ലുന്ന ക്ഷേത്രങ്ങള്‍... ദൈവങ്ങള്‍ക്ക് ഇത്രയും സ്വത്തോ.. ശ്രീപത്മനാഭന്റെ സ്വത്തിനെ വെല്ലുന്ന ക്ഷേത്രങ്ങള്‍...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X