Search
  • Follow NativePlanet
Share
» »ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍

2022 ലെ ബക്രീദ് ജൂലൈ 9-10 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്.

ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഒരു ബലിപ്പെരുന്നാള്‍ കൂടി വരികയായി. വിശ്വാസത്തിന്‍റെ ആഴവും കരുതലും എന്തെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളു‌ടെ ഓര്‍മ്മയില്‍ ഇസ്ലാം വിശ്വാസികള്‍ ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു. അനുസരണയുടെ കൽപ്പനയുടെ ഭാഗമായി സ്വന്തം മകനെ ബലി നൽകാൻ തയ്യാറായ ഇബ്രാഹിമിന്റെ ബഹുമാനാർത്ഥം ഇത് ആഘോഷിക്കപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പന പ്രകാരം മുട്ടനാടിനെ ബലിയർപ്പിക്കുകയും അത് മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും മൂന്നിലൊന്ന് ദരിദ്രർക്കായി സമർപ്പിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.

2022 ലെ ബക്രീദ് ജൂലൈ 9-10 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്. ഈ ദിനത്തിന്റെ ആഘോഷങ്ങള്‍ എന്തെന്ന് അറിയണമെങ്കില്‍ ചില നഗരങ്ങള്‍ സന്ദര്‍ശിക്കണം. ഇതാ ബക്രീദ് ദിനാഘോഷങ്ങളു‌ടെ ഭാഗമായി ഇന്ത്യയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ നഗരങ്ങള്‍ പരിചയപ്പെടാം

ലക്നൗ

ലക്നൗ

വിശ്വാസങ്ങള്‍ക്കും മതരപമായ ചടങ്ങുകളും മാറ്റിനിര്‍ത്തിയാല്‍ ബക്രീദ് ആഘോഷങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അറിയണെങ്കില്‍ സന്ദര്‍ശിച്ചിരിക്കേണ്ട നഗരങ്ങളില്‍ ഒന്നാണ് ലക്നൗ.നവാബുകളുടെയും കബാബുകളുടെയും നഗരമായ ലഖ്‌നൗവിലെത്തിയാല്‍ ഇവി‌ടെ മുഴുവനും ആഘോഷങ്ങള്‍ തന്നെയാണ്. നഗരങ്ങളിലിറങ്ങി ആഘോഷിക്കുന്ന ആളുകളെ ഇവിടെ കാണാം. രാവിലെയുള്ള പ്രാര്‍ത്ഥനകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ശേഷം ആളുകള്‍ ഈ ദിനത്തിന്റെ രുചി ആസ്വദിക്കുവാനായി നഗരത്തിലേക്കിറങ്ങുന്നു. ആട്ടിറച്ചി കൊണ്ടുള്ള വ്യത്യസ്തമായ വിഭവങ്ങളാണ് ഈ ദിവസം ഇവിടുത്തെ സ്പെഷ്യല്‍.

PC:Abdullah Ahmad

മുംബൈ

മുംബൈ

ബലിപ്പെരുന്നാളിന്റെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ കാണുവാന്‍ പറ്റിയ മറ്റൊരു നഗരമാണ് മുംബൈ. ലോകത്തിന്റെ ചെറിയൊരു പരിഛേദം ഇവിടുള്ളതിനാല്‍ വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങളും ഭക്ഷണങ്ങളും ആയി പല നാടുകളിലെ ആഘോഷങ്ങള്‍ ഇവിടെ കാണാം. ഈ ദിവസത്തില്‍ നിങ്ങള്‍ മുംബൈയില്‍ എവിടെ ആയിരുന്നാലും ഹാജി അലി ദർഗയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് എത്തിയില്ലെങ്കില്‍ അതൊരു വലിയ നഷ്ടമായിരിക്കും. പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്നവരും മുഹമ്മദ് അലി റോഡിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കുവാനും വന്നിരിക്കുന്നവരാണ് ആള്‍ക്കൂ‌ട്ടത്തില്‍ അധികവും, കൊതിപ്പിക്കുന്ന രുചികള്‍ക്ക് ഇവിടം പ്രസിദ്ധമാണ്.

PC:Rajeev Chanda

 ഡല്‍ഹി

ഡല്‍ഹി

ഈ ദിവസം ഡല്‍ഹിയില്‍ എല്ലാ ഇടങ്ങളും ആഘോഷത്തില്‍ മുങ്ങുമെങ്കിലും ചില ഇടങ്ങളില്‍ ആഘോഷങ്ങള്‍ അല്പം സ്പെഷ്യലാണ്. ഡൽഹി 6 ,പഴയ ഡൽഹി , ചാന്ദ്‌നി ചൗക്ക് മേഖല തു‌ടങ്ങിയ ഇടങ്ങള്‍ ഇതുവരെ കണ്ടി‌ട്ടില്ലാത്ത ഒരു ആഘോഷത്തിന്റെയും തിരക്കിന്റെയും രൂപത്തിലേക്ക് വളരെ വേഗമാണ് മാറുന്നത്. മുഗള്‍ രുചികള്‍ വിളമ്പുന്ന സ്ഥലങ്ങള്‍ തേടി സന്ദര്‍ശകരും യാത്രക്കാരും ആഘോഷങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്നവരുമെല്ലാം ഇവി‌ടേക്ക് വരും. പെരുന്നാള്‍ ആഘോഷങ്ങളുടെ ഒരു സന്തോഷം അന്നു വിളമ്പുന്നതും കഴിക്കുന്നതുമായ ഭക്ഷണങ്ങളാകയാല്‍ ഡല്‍ഹി മുഴുവന്‍ തിരക്കിലായിരിക്കും,
PC:Thabang

ഹൈദരാബാദ്

ഹൈദരാബാദ്

പരിധിയില്ലാത്ത ബക്രീദ് ആഘോഷങ്ങള്‍ക്ക് പോകുവാന്‍ പറ്റിയ മറ്റൊരു നഗരം ഹൈദരാബാദാണ്. പൊതുവെ രുചിയുടെ പേരില്‍ അറിയപ്പെ‌ടുന്ന ഇവിടെ അന്നേ ദിവസം രാവേറുവോളം നഗരം സഞ്ചാരികളെയും സന്ദര്‍ശകരെയും കാത്തിരിക്കുകയും അവരെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്കി വിടുകയും ചെയ്യും. ഹൈദരാബാദിന്റെ ഏറ്റവും യഥാര്‍ത്ഥമായ രുചികള്‍ വിളമ്പുന്ന സമയവും ഇത് തന്നെയാണ്. ഈ ഒരൊറ്റ കാര്യം മാത്രം മതി വരും വര്‍ഷങ്ങളിലും ആഘോഷങ്ങള്‍ക്ക് ഇവിടം തിരഞ്ഞെ‌ടുക്കുവാന്‍. സെക്കന്തരാബാദ്, മസാബ് ടാങ്ക്, മദന്നപേട്ട് പ്രദേശങ്ങൾ മുഴുവനായും പെരുന്നാള്‍ ലഹരിയിലായിരിക്കും. ഇവിടുത്തെ അലങ്കാരങ്ങളും ആഘോഷങ്ങളും കാണുവാനും മറക്കേണ്ട. ഈ ദിവസം ചാര്‍മിനാര്‍ സന്ദര്‍ശിക്കുന്ന കാര്യവും മറക്കരുത്.

PC:Shivam Garg

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...

ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാംഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

Read more about: festivals travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X